1/10/14

എന്നെയങ്ങ് കൊല്ല്...! PART 2



കൊല്ലെടാ കൊല്ല് ...!



സീൻ 2 A

എയർപോർട്ടിന്റെ ഉൾവശം

തന്റെ ഫ്ലയിറ്റിന്റെ ക്യൂവിൽ ബോർഡിംഗ് പാസ്സിന് വേണ്ടി നില്ക്കുന്ന നിഷ്ക്കു. നിഷ്ക്കുവിന്റെതിനു സമാന്തരമായുള്ള ക്യൂവിൽ നിഷ്ക്കുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട് മുൻപ് കണ്ട ഏഷ്യക്കാരൻ.

ബോർഡിംഗ് പാസ് വാങ്ങിയതിനു ശേഷം യാത്രക്കാർക്കുള്ള ലോഞ്ചിലേക്ക് പ്രവേശിക്കുന്ന നിഷ്ക്കു.

നിഷ്ക്കുവിനെ പിന്തുടരുന്നത് നിർത്തി ഏഷ്യക്കാരൻ പുറത്തേക്ക്. ടിക്കറ്റ് കൌണ്ടറുകളുടെ സമീപം നിന്ന് അയാൾ തന്റെ ഫോണിൽ സംസാരിക്കുകയാണ്.

പറന്നു പൊങ്ങുന്ന നിഷ്ക്കുവിന്റെ വിമാനം

സീൻ 3
കൊച്ചി ഇന്റർനാഷനൽ എയർപോർട്ട്

എയർപോർട്ടിന്റെ പുറത്തേക്കുള്ള കവാടത്തിനടുത്തെക്ക് ധൃതിയിൽ നടന്നു വരുന്ന നിഷ്ക്കു. അയാളുടെ മുഖത്ത് അക്ഷമ.

ഒരു ഇരിപ്പിടം കണ്ടെത്തി, അതിൽ ഇരുന്നു ചുറ്റും വീക്ഷിക്കുന്ന നിഷ്ക്കു. ചുറ്റും യാത്രക്കാരുടെ ബഹളം. നിഷ്ക്കുവിന്റെ മുഖത്ത് ഒരു ആശയക്കുഴപ്പം. ഇനി എന്ത് ചെയ്യേണ്ടു എന്നറിയാത്ത അവസ്ഥ. അവൻ പതുക്കെ ഗോപുമോന്റെ നമ്പർ ഡയൽ ചെയ്യുന്നു.

"എടാ ഞാൻ ലാൻഡ് ചെയ്തു. ഇനി അങ്ങോട്ട്‌ എന്ത് വേണം എന്ന് പിടി കിട്ടുന്നില്ല."

"അളിയാ നീ വീട്ടിൽ പോയി, ഫ്രഷ്‌ ആയി സ്വസ്ഥമായി ഇരുന്നാലോചിക്ക് -- എന്നിട്ട് വിളിക്ക്."

"അതല്ല ഗോപുമോനെ ... ഞാൻ ഇപ്പൊ വീട്ടിൽ പോയാൽ ശരിയാവില്ല. ഇവിടെയെങ്ങാനും ഒരു ഹോട്ടെലിൽ റൂം എടുത്ത് ദീപ്തി തന്ന നമ്പറിൽ ഒന്ന് വിളിച്ചാലോ എന്നാണു എന്റെ ചിന്ത."

"ഐഡിയ കൊള്ളാം ... എന്നാൽ അങ്ങിനെ ചെയ്യ്‌. ഇവിടെ അല്പ്പം തിരക്കുണ്ട്. നീ ഹോട്ടെലിൽ ചെക്ക് ഇന് ചെയ്തിട്ട് എന്നെ ഒന്ന് വിളിക്ക്."

ഒരു വഴി തെളിഞ്ഞത് പോലെ നിഷ്ക്കു പതുക്കെ എഴുന്നേൽക്കുന്നു. അയാൾ പുറത്തേക്ക്.

നിഷ്ക്കുവിനെ പിൻതുടർന്നു കൊണ്ട് ഒരു എയർപോർട്ട് ടാക്സി ഡ്രൈവർ ലോർഡ്‌ മലയാളി. അയാൾ വേഗം നടന്ന് നിഷ്ക്കുവിനു തൊട്ടു മുന്നിൽ എത്തുന്നു: "സാർ ടാക്സി വല്ലതും?" ടൌണിലേക്ക് ആണെങ്കിൽ മൂന്നിലൊന്നു ചാർജ് തന്നാൽ മതി. വേറെ രണ്ടു പേര് കൂടെയുണ്ട് അങ്ങോട്ടേക്ക്."

ലോർഡ്‌ മലയാളി ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് നോക്കുന്ന നിഷ്ക്കു. ഒരു ഇന്നോവ ടാക്സിയാണ്. അവിടെ വേറെ രണ്ടു യാത്രക്കാർ അതിൽ ഇരിക്കുന്നുണ്ട്. ഒരു തീരുമാനം എടുത്ത ശേഷം ലഗ്ഗേജ് പുറകിൽ വച്ച് ടാക്സിയുടെ മുന്നിലെ സീറ്റിലേക്ക് കയറുന്ന നിഷ്ക്കു.

നിഷ്ക്കു കയറിയ ഇന്നോവ പുറത്തേക്ക്.

സീൻ 4

സാമാന്യം നല്ല വേഗതയിൽ പായുന്ന ഇന്നോവ. ചെറുതായൊന്നു മയങ്ങിയോ എന്ന് സംശയം.. പെട്ടന്ന് കണ്ണ് തുറന്നു ചുറ്റും നോക്കുന്ന നിഷ്ക്കു.

അയാൾക്ക് പെട്ടന്നൊരു സംശയം. ടൌണിലേക്കുള്ള വഴി ഇതല്ലല്ലോ. ഏതോ വിജനമായ റോഡിലൂടെ വണ്ടി ഓടുകയാണ്. അയാൾ പെട്ടന്ന് തിരിഞ്ഞു നോക്കി. എയർപോർട്ടിൽ നിന്നും കയറിയ രണ്ടു യാത്രക്കാരും ഒരു പ്രശ്നവും ഇല്ലാത്ത മട്ടിൽ പുറകിൽ തന്നെ ഇരിക്കുന്നുണ്ട്. ചെറിയ വോളിയത്തിൽ ഒരു പഴയ മലയാളം പാട്ട് വണ്ടിയിൽ മുഴങ്ങുന്നുണ്ട്.

നിഷ്ക്കു തിരിഞ്ഞു ഡ്രൈവറോട്: ഇതേതാ റൂട്ട്? ഇങ്ങനെ ഒരു ഷോട്ട് കട്ട് അറിയില്ലല്ലോ!

ലോർഡ്‌ മലയാളി, ഒരു ചെറിയ ചിരിയോടെ: ഇതല്പ്പം ലോങ്ങ്‌ കട്ട് ആണ് സാറേ. വീട്ടില് എത്താൻ കുറച്ചു സമയം കൂടുതൽ എടുക്കും.

നിഷ്ക്കുവിനു എന്തോ അപകടം മണത്തു. എന്തോ പ്രശ്നമുണ്ട്. അയാൾ തിരിഞ്ഞു ഡ്രൈവറോട്: വണ്ടി നിർത്തെടോ.

പെട്ടന്ന് തന്റെ കഴുത്തിന്റെ പുറകിൽ ഒരു ലോഹക്കുഴലിന്റെ തണുത്ത സ്പർശം അയാൾ അറിഞ്ഞു! നിഷ്ക്കുവിനു തൊട്ടു പുറകിലിരുന്ന യാത്രക്കാരൻ തന്റെ കയ്യിലെ പിസ്റ്റൽ നിഷ്ക്കുവിന്റെ കഴുത്തിൽ മുട്ടിച്ചു കൊണ്ട്  നിഷ്ക്കുവിനോട്: മിണ്ടാതെ അവിടെ ഇരുന്നാൽ നിനക്ക് നല്ലത്. വെറുതെ പണി ഉണ്ടാക്കരുത്.

താൻ കിഡ്നാപ്പ്  ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഒരു നടുക്കത്തോടെ മനസ്സിലാക്കുന്ന നിഷ്ക്കുവിന്റെ മുഖഭാവം.

കുതിച്ചു പായുന്ന ഇന്നോവ

പ്രധാന റോഡിൽ നിന്നും വാഹനം ഒരു ചെറിയ റോഡിലേക്ക് പ്രവേശിക്കുന്നു. വഴി അല്പ്പം കുണ്ടും കുഴിയും നിറഞ്ഞതാണ്‌.

ഒന്നും മനസ്സിലാവാതെ ആകെ ഭയന്ന മുഖവുമായിരിക്കുന്ന നിഷ്ക്കു

ഒരു ചെറിയ മൂളിപ്പാട്ടോടെ ഡ്രൈവർ ലോർഡ്‌ മലയാളി വണ്ടി പായിക്കുകയാണ്.

ഒരു റിസോർട്ട് പോലെ തോന്നിക്കുന്ന മൂന്നു നില വില്ലയുടെ പോർട്ടിക്കോയിൽ ഇരച്ചു നില്ക്കുന്ന ഇന്നോവ.

ലോർഡ്‌ മലയാളി നിഷ്ക്കുവിനോട്: നമ്മളെത്തി. ക്ഷമിക്കണം, അല്പ്പം ബലം പ്രയോഗിക്കേണ്ടി വന്നു. താങ്കളെ ഇവിടെ എത്തിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജോലി. മുന്നിൽ കാണുന്ന ആ വാതിൽ വഴി അകത്തേക്ക് പോകാം. ലഗേജ് ഇവിടെ കിടന്നോട്ടെ. ഫോണും ഇവിടെ ഇരിക്കട്ടെ. ഞങ്ങൾ സൂക്ഷിച്ചു കൊള്ളാം.

ഒന്നും മനസ്സിലാവാതെ മലയാളി പറഞ്ഞ വാതിലിലൂടെ അകത്തേക്ക് കടക്കുന്ന നിഷ്ക്കു.

മടിച്ചു മടിച്ച് വീടിന്റെ അകത്തേക്ക് കടക്കുന്ന നിഷ്ക്കു.

ഉള്ളിൽ സെർവന്റിന്റെ വേഷം ധരിച്ച ഒരു ചെറുപ്പക്കാരൻ. അയാൾ  നിഷ്ക്കുവിനോട് തന്നെ പിന്തുടരാൻ ആഗ്യം കാട്ടുന്നു.

സീൻ 5 

ഒന്നും മനസ്സിലാവാതെ ചെറുപ്പക്കാരനെ പിന്തുടരുന്ന നിഷ്ക്കു. ഒരു നീണ്ട ഇടനാഴിയിലൂടെ കുറച്ച് മുന്നോട്ട് നടന്നു അതിന്റെ മധ്യഭാഗത്തായുള്ള ഒരു മുറി ചൂണ്ടിക്കാട്ടിക്കൊണ്ട് ചെറുപ്പക്കാരൻ: ഇവിടെ വെയിറ്റ് ചെയ്യണം. ബോസ്സ് താങ്കളെ കാണാൻ ഉടനെ എത്തുന്നതാണ്.

തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ നിഷ്ക്കുവിനെ അവിടെ ഒറ്റയ്ക്കാക്കി ചെറുപ്പപ്പക്കാരൻ പുറത്തേക്ക് പോയ്ക്കഴിഞ്ഞ.

അവിടെ ഒരു സെറ്റിയിൽ പതുക്കെ ഇരിക്കുന്ന നിഷ്ക്കു. അയാൾ ചുറ്റും നോക്കുന്നു. വളരെ നന്നായി സജ്ജീകരിച്ച ഒരു മുറിയാണത്.

രണ്ടു മിനുട്ട് കഴിഞ്ഞില്ല. ഒരു ബൂട്ട്സിന്റെ കാലടി ശബ്ദം അടുത്തടുത്ത് വരുന്നു. വാതില്ക്കലേക്ക് ഉത്കണ്ടാപൂർവ്വം നോക്കുന്ന നിഷ്ക്കു.

വാതിൽ തുറന്നു അകത്തേക്ക് വരുന്ന ശരത് ബേബി - ഒരു ഇരുപതു വയസ്സുള്ള ചെറുപ്പക്കാരൻ. കറുത്ത സ്യൂട്ട് ധരിച്ചിരിക്കുന്നു. ഇങ്ങനെ ഒരാളെ അല്ല നിഷ്ക്കു പ്രതീക്ഷിച്ചിരുന്നത് എന്ന് അയാളുടെ മുഖഭാവത്തിൽ നിന്നും വ്യക്തം.

ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കുന്ന നിഷ്ക്കു.അയാൾ ഇപ്പൊ സമനില തെറ്റി നിൽക്കുകയാണ്.

നിഷ്ക്കു ശബ്ദമുയർത്തിക്കൊണ്ട്: നിങ്ങൾ ഒക്കെ എന്താ നാടകം കളിക്കുകയാ? എന്നെ എന്തിനാണ് മിസ്റ്റർ ഇവിടെ പിടിച്ചു വച്ചിരിക്കുന്നത്? 

ശരത് ബേബി നിഷ്ക്കുവിന്റെ അടുത്ത് ചെന്ന്, പതിഞ്ഞ ശബ്ദത്തിൽ: ഈ മുറിയിൽ നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ? പിന്നെ എന്തിനാണ് ഇങ്ങനെ അലറുന്നത്? എന്റെ ചെവിക്ക് പ്രശ്നമൊന്നുമില്ല.

മുറിയിലൂടെ രണ്ടു ചാൽ ഉലാത്തിയ ശേഷം ഒരു കൌച്ചിലേക്ക് കടന്നിരുന്നു കൊണ്ട് ശരത് ബേബി തുടരുന്നു: ഞാൻ ശരത് ബേബി. എനിക്ക് ഒരു പ്രധാനകാര്യം അറിയണം. എനിക്ക് വേണ്ട ഉത്തരം നിങ്ങളുടെ പക്കലുണ്ട്. സഹകരിച്ചാൽ താങ്കൾക്ക് നല്ലത്. അല്ലെങ്കിൽ പ്രത്യാഘാതം വളരെ മോശമായിരിക്കും.

നിഷ്ക്കു സമചിത്തത വീണ്ടെടുത്ത് കൊണ്ട്: നിങ്ങൾക്ക് ആള് മാറിപ്പോയതായിരിക്കും സുഹൃത്തെ. ഞാൻ വെറുമൊരു സാധാരണ വെബ്‌ ഡിസയിനർ മാത്രമാണ്. ഇതെന്തോ തെറ്റിദ്ധാരണയാണ്.

ശരത് ബേബി: ഹഹഹ .. എത്ര മനോഹരമായി നിങ്ങൾ കള്ളം പറയുന്നു. നിങ്ങൾ ഒരു സിനിമാനടനല്ലേ? ഒരു സിനിമയിൽ താങ്കൾ നായകനായി അഭിനയിച്ചിട്ടില്ലെ?

ഹേ മിസ്റ്റർ താങ്കൾക്ക് എന്താ വട്ടുണ്ടോ? നിഷ്ക്കുവിന്റെ ശബ്ദം വീണ്ടും ഉയരുന്നു.

ശരത് ബേബി: മിസ്റ്റർ നിഷ്ക്കു. പിന്നെ ഇതെന്താണ്? ഈ പോസ്ററിൽ കാണുന്നത് താങ്കളുടെ ഫോട്ടോ അല്ലേ?

'തന്റെ കയ്യിലെ ആപ്പിൾ ഐ ഫോണ്‍ നിഷ്ക്കുവിനു കൈമാറുന്ന ശരത് ബേബി. അതിൽ ഒരു സിനിമയുടെ പോസ്റർ




ഫോണിൽ കണ്ട ചിത്രത്തിലേക്ക് നോക്കി കണ്ണ് മിഴിച്ചു നില്ക്കുന്ന നിഷ്ക്കു. ചിരിക്കണോ കരയണോ എന്ന് അയാള്ക്ക് നിശ്ചയമില്ല.

ശരത് ബേബി തുടരുന്നു: ഞാൻ ഇത്ര മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ന്യൂ ജെൻ സ്റ്റാർ ശ്രീ നിവിൻ പോളിയുടെ ഫോണ്‍ നമ്പർ. സിനിമാ ഫീൽഡിൽ ആയതു കൊണ്ട് നിങ്ങളുടെ കയ്യിൽ കാണുമല്ലോ. വേറെ ഒന്നും തോന്നരുത്, ഞാൻ അങ്ങേരുടെ ഒരു കട്ട ഫാനാണ്.

നിഷ്ക്കുവിനു തന്റെ നിയന്ത്രണം നഷ്ട്ടപ്പെടുന്നു. അയാളുടെ ശബ്ദം വീണ്ടും ഉയരുന്നു: എടോ തനിക്ക് തമാശ കളിക്കാൻ എന്നെ മാത്രമേ കിട്ടിയുള്ളൂ? ഫോണ്‍ നമ്പർ തരാൻ നിർവ്വാഹമില്ല, എങ്കിലോ? താൻ എന്ത് ചെയ്യും?

പെട്ടന്ന് മുറിയിലേക്ക് കടന്നു വരുന്ന വെളുത്ത യൂണിഫോം ധരിച്ച, ഹോസ്പിറ്റൽ അറ്റണ്ടേറ്സ് എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേർ. അവർ ശരത് ബേബിയെ പിടിച്ചു കൊണ്ട് പുറത്തേക്ക് പോകുന്നു.

തന്നെ പിടിച്ചവരുടെ പിടി വിടുവിക്കാൻ കഷ്ട്ടപ്പെടുന്നതിനിടയിൽ നിഷ്ക്കുവിനു നേരെ തിരിഞ്ഞു കൊണ്ട് ശരത് ബേബി: ഉറക്കെ സംസാരിക്കരുത് എന്ന് ഞാൻ കാലു പിടിച്ച് പറഞ്ഞതല്ലേ മഹാപാപീ. തന്നോട് ഞാൻ സണ്ണി ലിയോണിന്റെ നമ്പറൊന്നും ആവശ്യപ്പെട്ടില്ലല്ലോ! വെറുതെ ശബ്ദമുണ്ടാക്കി ഇവന്മാരെ വരുത്തി...

രംഗത്തിന്റെ പെട്ടന്നുള്ള മാറിമറിച്ചിൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുന്ന മുഖഭാവത്തോടെ നിഷ്ക്കു.

പെട്ടന്ന് മുറിയിലേക്ക് കടന്നു വരുന്ന, ആയുധധാരികളായ രണ്ടു പേർ. അവർക്ക് പുറകെയായി വെളുത്തു മെലിഞ്ഞു ദീർഘകായനായ ഒരു മനുഷ്യൻ - അമ്പത് വയസ് പ്രായം.

ആശയക്കുഴപ്പത്തിൽ നില്ക്കുന്ന നിഷ്ക്കുവിന്റെ തോളത്തു തട്ടിക്കൊണ്ട് ആ മനുഷ്യൻ: ഒന്നും തോന്നരുത് നിഷ്ക്കു. ആ പോയത് എന്റെ മരുമോനാണ്. ഇവിടെ അടുത്തുള്ള ഒരു ട്വിറ്റെർ/ഫെയിസ്ബുക്ക് ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു. അവർ അറിയാതെ ഇങ്ങോട്ട് ചാടിപ്പോന്നതാണ് ആ ബലാല്.

നിഷ്ക്കുവിനോട് ഇരിക്കാൻ ആംഗ്യം കാട്ടുന്ന ആ മനുഷ്യൻ.

ഇരിക്കാൻ കൂട്ടാക്കാതെ നിഷ്ക്കു പൊട്ടിത്തെറിക്കുന്നു:

വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനായി ദുബായിയിൽ നിന്നും നാട്ടിലെത്തിയിരിക്കുന്ന എന്റെ വിലപ്പെട്ട സമയമാണ് മിസ്റ്റർ നിങ്ങൾ അമ്മാവനും മരുമകനും കൂടെ നാശമാക്കുന്നത്. എന്താണ് ഇതിന്റെ ഒക്കെ അർഥം?

മറുപടിയായി ഒരു നീണ്ട ചിരി.

ചിരി അടക്കിക്കൊണ്ട് ആ മനുഷ്യൻ: ക്ഷമിക്കണം നിഷ്ക്കു. ഇങ്ങളെ ഇവിടെ വരുത്തിയത് ഞാനാണ്. ഇങ്ങള് ഇപ്പോൾ സൂചിപ്പിച്ച ആ 'വളരെ പ്രധാനപ്പെട്ട ആ കാര്യം' - അതായത് ആ പെണ്‍കുട്ടിയുടെ കാര്യം -- ഞമ്മടെ ഒരു വെറും ഭാവനാസൃഷ്ട്ടി മാത്രമായിരുന്നു. നിഷ്ക്കൂനെ എത്രയും പെട്ടന്ന് നേരിൽ കാണുക ഞമ്മടെ ആവശ്യമായിരുന്നു.

സ്തബ്ധനായി, തന്റെ സീറ്റിലേക്ക് താൻ അറിയാതെ ഇരുന്നു പോകുന്ന നിഷ്ക്കു. തൊണ്ട ഇടറിക്കൊണ്ട് നിഷ്ക്കു: നിങ്ങളൊക്കെ ആരാണ്? എന്നെ ഇവിടെ വരുത്തിയത് എന്ത് കാര്യത്തിനാണ് സാർ?

നിഷ്ക്കുവിനു എന്നെ 'തങ്ങൾ' എന്ന് വിളിക്കാം. മലബാറിലെ പേര് കേട്ട ഭൂമി കച്ചവടക്കാരാണ് ഞമ്മള്. പത്രക്കാരുടെ ഭാഷയിൽ ഭൂമാഫിയ.... ഹഹഹഹ!

നിഷ്ക്കുവിൽ നിന്നും ഞങ്ങൾക്ക് അറിയേണ്ടത് ഒരേ ഒരു കാര്യമാണ്. നമ്മടെ അരുണാചൽ പ്രദേശിന്റെ ഭൂരേഖകൾ എവിടെ കിട്ടും? ഞങ്ങൾ റിയൽ എസ്റ്റെറ്റ്കാരുടെ ഭാഷയിൽ പറഞ്ഞാൽ അടിയാധാരവും മറ്റും? വേറെ ഒന്നും കൊണ്ടല്ല. നിങ്ങള് പറയുന്നു: അരുണാചൽ പ്രദേശ്‌ തങ്ങളുടേത് ആണെന്ന് ചൈന പറഞ്ഞിട്ടുണ്ട് എന്ന്. (സംസാരത്തിനിടയിൽ ഒരു ഫോട്ടോ നിഷ്ക്കുവിനു കൈമാറുന്ന തങ്ങള്)


അയാൾ തുടരുന്നു: ലീഗുകാര് ഞാൻ പറഞ്ഞാ കേക്കും. പക്ഷെ, ഈ ചിനാക്കാരുടെ കയ്യീന്ന് ആ രേഖകൾ ബീണ്ടെടുക്കാൻ എനിക്ക് അന്റെ സഹായം തന്നെ വേണം മോനെ. നല്ല കാശ് തരാം. എത്ര വേണോന്നു അങ്ങ് പറഞ്ഞാൽ മതി.

വെട്ടിയിട്ടത് പോലെ ഇരുന്നിരുന്ന സീറ്റിൽ നിന്നും താഴേക്ക് പതിക്കുന്ന നിഷ്ക്കു. അയാൾക്ക് ഇത് സഹിക്കാവുന്നതിലും വളരെ അധികമാണ്.

ഒരു നിമിഷം വീണു കിടക്കുന്ന നിഷ്ക്കുവിനെ നോക്കി നില്ക്കുന്ന തങ്ങള്. തന്റെ അനുചരന്മാരോട് എന്തോ മന്ത്രിച്ച ശേഷം അയാൾ പുറത്തേക്ക് പോകുന്നു.

നിഷ്ക്കുവിനെ സമീപിക്കുന്ന തങ്ങളുടെ സഹായികൾ.

(ഈ ബ്ലോഗിന്റെ അവസാന ഭാഗം ശനി / ഞായർ റിലീസ്.)

Final Part

(വൈകി ഞങ്ങളുടെ കൂടെ കൂടിയവരുടെ അറിവിലേക്ക്: ഈ പോസ്റ്റിൽ കാണുന്ന ആദ്യത്തെ ചിത്രം വാലേട്ടൻ ട്വിറ്റെർ ഗ്രാഫിക്സ് (വട്വിഗ്ര) ഏതാനും മാസം മുമ്പ് ഞങ്ങളുടെ ഫെയിസ്ബുക്ക് ഗ്രൂപ്പായ മലയാളം കിടിലൻ ട്വീപ്പ്സിൽ റിലീസ് ചെയ്ത, നിഷ്ക്കുവിനെ ഉന്നം വച്ചു കൊണ്ടുള്ള, ഒരു നിർദ്ദോഷഫലിതമാണ്. രണ്ടാമത്തെ ചിത്രം നിഷ്ക്കുവിന്റെ ഈ വർഷത്തെ സൂപ്പർഹിറ്റായ ചൈന ട്വീട്ടും)

3 comments:

  1. വിസ്മയത്തോടും അല്ഭുതത്തോടും കൂടിയാണ് ഓരോ വരികളും വായിച്ചത്. അടി'പൊളി' ഇഡിവെട്ട് ട്വെസ്റ്റ്സ് ബാലേട്ട. എന്നെയും കഥാപാത്രമാക്കിയതിന് നന്ദി! #ബാലേട്ടന്റോക്സ്

    ReplyDelete
  2. ശരത്ബെബീടെ സീന്‍ വായിച്ചാ 'ചന്ദ്രലേഖ'യില്‍ അനില്‍ കപൂര്‍ വരുന്ന സീന്‍ പോലുണ്ട്.

    നിഷ്ക്യു... കാള പെറ്റൂന്ന്‍ കേട്ടപ്പോ കയറുമായി ഓടിയതല്ലേ... കുറച്ച് തിരക്കുണ്ട്‌, പിന്നെ വിളിക്കാം

    ReplyDelete
  3. ഒന്നും മനസ്സിലായില്ല. ന്നാലും നന്നായിട്ടുണ്ട്‌.

    ReplyDelete