5/13/13

The Ghosts of Krooramangala - final part curtain raiser


ക്രൂരമങ്കലയിലെ പ്രേതങ്ങൾ - കഥ ഇതുവരെ...


ക്രൂരമങ്കല - പഴയ ഒരു നാട്ടുരാജ്യത്തിന്റെ ഓർമ്മകൾ പേറുന്ന നഗരം. രാജഭരണം അവസാനിച്ചിട്ട് ഏറെ കാലമായെങ്കിലും ക്രൂരമങ്കല പാലസ് അതിന്റെ പഴയ പ്രതാപത്തോടെ ഇപ്പോഴും നിലനില്ക്കുന്നു. പല ദേശങ്ങളിലും രാജ്യങ്ങളിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന രാജകുടുംബത്തിന്റെ നെടുംതൂണ് ഇപ്പോൾ വിക്ക്രമൻ മുത്തു എന്ന തമ്പുരാനാണ്. ഏറെ അടുപ്പമുള്ളവർ അദ്ദേഹത്തെ സ്നേഹത്തോടെ വിക്ക്രുത്തമ്പുരാൻ എന്ന് വിളിക്കുന്നു.

ബ്ലോഗിങ്ങിനും സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്കും പേരു കേൾപ്പിച്ചവരായിരുന്നു ക്രൂരമങ്കലയിലെ രാജകുടുംബാംഗങ്ങൾ. ബ്ലോഗിങ്ങിനെ ഏറെ സ്നേഹിക്കുന്ന വിക്ക്രുത്തമ്പുരാൻ 10 വർഷം മുൻപ് ക്രൂരമങ്കലയിൽ ഒരു ബ്ലോഗിങ് സ്കൂൾ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ വിചിത്രമായ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് മുടങ്ങിപ്പോവുകയായിരുന്നു.

കഥ തുടങ്ങുമ്പോൾ വിക്ക്രുത്തമ്പുരാൻ തന്റെ പഴയ ആഗ്രഹം വീണ്ടും പൊടി തട്ടി എടുക്കുകയാണ്. തന്റെ സ്വപ്ന പദ്ധതിയുടെ തലവനായി  അദ്ദേഹം കോട്ടയം വിനു അച്ചായനെ തിരഞ്ഞെടുക്കുന്നു.

അപ്പോൾ ക്രൂരമങ്കല സന്ദർശിക്കുകയായിരുന്ന നെട്ടൂരനച്ചൻ, സഹായി മന്നാർ  മത്തായി എന്നിവരെ തമ്പുരാൻ തന്റെ പദ്ധതി അറിയിക്കുന്നു. വിനു അച്ചായന്റെ രക്ഷാകർത്താവാണ് നെട്ടൂരനച്ചൻ. തമ്പുരാന്റെ ബ്ലോഗിങ് ഇൻസ്റ്റിട്ട്യൂട്ടിന്റെ സാരഥ്യം ഏറ്റെടുക്കുവാൻ അച്ചായനെ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാമെന്നു നെട്ടൂരനച്ചൻ എല്ക്കുന്നു.

അതിനിടയിൽ മത്തായിച്ചനെ കൊട്ടാരത്തിന്റെ റസ്റ്റ്‌ഹൌസിൽ വച്ച് ദുരൂഹസാഹചര്യങ്ങളിൽ കാണാതാവുന്നു.

ഡ്രൈവർ ഇല്ലാത്ത ഒരു പഴയ BMW അദ്ദേഹത്തെയും കൊണ്ട് അപ്പ്രത്യക്ഷമാവുകയായിരുന്നു!

തന്റെ സന്തതസഹചാരിയായ മുനു പീവീ, കാട്ടുതീ ചാനൽ MD മലമൂപ്പൻ എന്നിവരോടൊപ്പം അച്ചായൻ ക്രൂരമങ്കലയിൽ എത്തുന്നു.

ബ്ലോഗിങ്ങിനുള്ള പ്രസിദ്ധമായ മാൻ ബ്ലുക്കർ പ്രൈസിന്റെ ഫൈനൽ റൌണ്ടിൽ അച്ചായനും വിക്ക്രുത്തമ്പുരാന്റെ വിദേശത്തുള്ള മകൻ ഞാനാരാ മേനോനും പ്രവേശിക്കുന്നു.

പത്തു വർഷത്തിനു മുൻപ് തകർന്നു വീണ ബ്ലോഗിങ് സ്കൂൾ എന്ന സ്വപ്നം എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും വീണ്ടും പണിതുയർത്തുക എന്ന ദൃഡനിശ്ചയവുമായി മുന്നോട്ടു പോവുകയാണ് തമ്പുരാൻ. 

തന്നെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട്ടശക്തികളെ കുറിച്ച് ഉത്തമ ബോധ്യം ഉണ്ടെന്നു പറയുമ്പോളും രാജകുടുംബം അനാവശ്യമായി മാധ്യമങ്ങളുടെ ഇടയിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാൻ അദ്ദേഹം മൌനം പാലിക്കുകയാണ്. മത്തായിച്ചന്റെ തിരോധാനം മാധ്യമശ്രദ്ധ ആകർഷിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

കൂക്കി എന്ന ചെറുപ്പക്കാരന്റെ പ്രണയാഭ്യാർത്ഥന നിരസിച്ചുകൊണ്ട് ഇന്ദു എന്ന പെണ്‍കുട്ടി അയാളെ വിട്ടു പോകുന്നു. പോകുന്നതിനു മുമ്പ്, താൻ സത്യത്തിൽ ക്രൂരമങ്കലയിൽ സാധാരണമനുഷ്യരുടെ ഇടയിൽ കഴിയുന്ന അനേകം പ്രേതങ്ങളിൽ ഒരാളാണ് എന്ന സത്യം അവൾ കൂക്കിയെ അറിയിക്കുന്നു.

മിസ്റ്റർ നായർ എന്ന യുവ ബ്ലോഗർ ക്രൂരമങ്കലയുടെ ബ്ലോഗിങ് സംസ്കാരത്തെ കുറിച്ച് പഠിക്കാൻ തമ്പുരാന്റെ സഹായം തേടുന്നു.

തമ്പുരാന്റെ അനുവാദത്തോടെ അയാൾ ക്രൂരപാലസിന്റെ ഔട്ട്‌ ഹൌസിൽ താമസം തുടങ്ങുന്നു. ഒരു രാത്രി, ഇരുളിന്റെ മറവിൽ ഔട്ട്‌ഹൗസിനു സമീപം സ്ഥിതി ചെയ്യുന്ന ക്രൂര പാലസിലേക്ക് അയാൾ രഹസ്യമായി പോകുന്നു.

ബ്ലോഗിങ് രംഗത്ത് തമ്പുരാന്റെ എതിരാളിയായ ജോർജ് ബ്ലാഷ്കെ, കൂട്ടാളികളായ രാംജി റാവു, മഹേന്ദ്ര വർമ്മ എന്നിവരുടെ സങ്കേതത്തിൽ തടവിലാണ് മത്തായിച്ചൻ. തങ്ങൾ ചില രഹസ്യങ്ങൾ ചോർത്താൻ ക്രൂര പാലസിലേക്ക് രഹസ്യമായി അയച്ചിരിക്കുന്ന ഒരാള് സുരക്ഷിതാമയി തിരിച്ചു വരുന്നത് വരെ തങ്ങൾ മത്തായിച്ചനെ തടങ്കലിൽ വയ്ക്കുമെന്ന് ബ്ലാഷ്ക്കെ അറിയിക്കുന്നു.

ഡ്രൈവർ ഇല്ലാത്ത ഒരു പഴയ BMW വിനു അച്ചായനെയും ആകർഷിക്കുന്നു. എന്നാൽ ഭാഗ്യം കൊണ്ട് അയാള് കുഴപ്പത്തിൽ പെടാതെ രക്ഷപ്പെടുന്നു.

പ്രതിബന്ധങ്ങളിൽ മനസ്സ്  പതറാതെ വളരെ സൂക്ഷിച്ച് മുന്നോട്ടു പോകാൻ വിക്ക്രുത്തമ്പുരാൻ അച്ചായനെ ഉപദേശിക്കുന്നു. ബ്ലോഗ്‌ സ്കൂൾ ഉത്ഘാടനം അടുത്ത് വരികയാണ്.

വിക്ക്രുത്തമ്പുരാനെ ഇന്റർവ്യൂ ചെയ്യാനുള്ള അനുവാദം മലമൂപ്പൻ നേടിയെടുക്കുന്നു. ഇന്റർവ്യൂവിന്റെ തലേന്ന് രാത്രി ചില വിലപ്പെട്ട വിവരങ്ങൾ മൂപ്പൻ അച്ചായന് കൈമാറുന്നു.

പത്തു വര്ഷം മുമ്പ് ബ്ലോഗിങ് സ്കൂൾ തുടങ്ങാൻ പദ്ധതി ഇട്ടപ്പോൾ സ്കൂളിന്റെ പ്രിൻസിപ്പൽ ആയി തമ്പുരാൻ നിശ്ചയിച്ചിരുന്നത്  അന്നത്തെ ഒരു ബ്ലോഗിങ് പ്രതിഭ നിഷ്ക്കു നാഗമ്പടത്തിനെ ആയിരുന്നു. പക്ഷെ ഉത്ഘാടനത്തിനു തൊട്ടു മുമ്പ് നിഷ്ക്കുവിനു മനോനില തെറ്റി. തമ്പുരാന്റെ ബ്ലോഗ്‌ സ്കൂൾ പദ്ധതി തകർന്നു.

നിഷ്ക്കുവിന്റെ രോഗം രാജകുടുംബം മുൻകൈ എടുത്തു ചികിത്സിച്ചു ഭേദമാക്കി. വിദേശത്തെവിടെയോ ജോലി ലഭിച്ച നിഷ്ക്കു പിന്നീട് ജനശ്രദ്ധയിൽ നിന്നും മറഞ്ഞു.

അധികമാർക്കും അറിയാത്ത ആ സംഭവത്തെ കുറിച്ചുള്ള ചില ചോദ്യങ്ങൾ മൂപ്പൻ തന്റെ ഇന്റർവ്യൂവിൽ ഉൾപ്പെടുത്തുന്നു. തമ്പുരാൻ ചില കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായാൽ, തമ്പുരാന്റെ സഹായത്തോടെ  കൊട്ടാരത്തിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെ വെളിച്ചത് കൊണ്ട് വരാൻ കഴിയുമെന്നു മൂപ്പൻ കണക്കു കൂട്ടുന്നു.

എന്നാൽ ആ രാത്രി മൂപ്പന്റെ മുറിയിൽ എത്തിയ ഇന്ദു അയാളെ തട്ടിക്കൊണ്ടുപോകുന്നു.

വാത്തിക്കാനിലെക്ക് പോവുന്ന നെട്ടൂരനച്ചന്റെ അഭാവത്തിൽ വിനു അച്ചായനെ സഹായിക്കാൻ ഫാദർ ഡിങ്കൻ വട്ടോളി ക്രൂരമങ്കലയിലേക്ക് പുറപ്പെടുന്നു. വഴിയിൽ കാറിൽ വച്ച് അദ്ദേഹത്തിനും മുനുവിനും ചില വിചിത്രാനുഭവങ്ങൾ ഉണ്ടാവുന്നു. തന്റെ മനോബലം കൊണ്ട് അച്ചൻ ആ വെല്ലുവിളികൾ തരണം ചെയ്ത്  ക്രൂരപാലസിൽ എത്തുന്നു.


ക്രൂര അവസാന ഭാഗം ഉടൻ പുറത്തിറങ്ങുന്നു. Watch this space..!!

No comments:

Post a Comment