5/17/13

THE MAKING OF KROORA CLIMAX


ക്രൂര ക്ലൈമാക്സ് വന്ന വഴി ... ഫെയിസ്ബുക്ക് ഹൗസിലെ തന്റെ ഓഫീസിൽ ഇരുന്നു സക്കർബർഗ് മോതലാളിക്ക് കിട്ടിയ പിറന്നാൾ ലൈക്കുകൾ എണ്ണിത്തിട്ടപ്പെടുത്തി ചാക്കുകളിൽ നിറക്കുന്നതിനിടയിലാണ് ഒരു വെള്ളിടി പോലെ ആ ഫോണ്‍ സന്ദേശം സാത്ത് തമ്പുരാനെ തേടിയെത്തിയത്:

"ക്രൂരമങ്കലയിലെ പ്രേതങ്ങൾ" എന്ന കുപ്പ്രസിദ്ധമായ ബ്ലോഗ്‌ തുടരന്റെ ക്ലൈമാക്സിൽ അങ്ങയെ പ്രതിചേർക്കുമെന്ന് സൂചന! 

മലമൂപ്പന്റെ കാട്ടുതീ ചാനലിൽ നിന്നും പിണങ്ങി രാജിവച്ച് പുതിയ ചാനൽ തുടങ്ങിയ ഡോക്ക്ടർ തളത്തിൽ ദിനെശന്റെതായിരുന്നു ഫോണ്‍!

"തമ്പുരാനെ അങ്ങ് വേഗം അങ്ങയുടെ വക്കീലിനെ പോയി കണ്ടു ഒരു മുൻ‌കൂർ ജാമ്യം വാങ്ങിക്കോ," ദിനേശൻ ഉപദേശിച്ചു.

ഹാഫ് ഡേ ലീവ് എടുത്ത് തമ്പുരാൻ ഉടൻ തന്നെ തന്റെ വക്കീൽ ജാങ്കോ നിഷ്ക്കുവിനെ കാണാൻ ഓടി.

ചൊറിയും കുത്തിയിരിക്കുകയായിരുന്ന  പീ യൂ നിഷ്ക്കളങ്കൻ എന്ന ആലുവക്കാരനെ ദുബായി ഫുഡ് കോർട്ടിലെ തിളങ്ങുന്ന വെയിറ്റർ .. സോറി... വക്കീൽ ജാങ്കോ നിഷ്ക്കു ആക്കുന്നതിൽ തമ്പുരാന്റെ പങ്കു വളരെ വലുതായിരുന്നല്ലോ! 

സംഭവം കേട്ട ജാങ്കോ നിഷ്ക്കു ഇങ്ങനെ പറഞ്ഞു: തമ്പുരാൻ ഭയപ്പെടേണ്ട. അങ്ങ് ജയിലിൽ പോവേണ്ടി വന്നാലും ഈ കേസ് ഞാൻ ജയിക്കും. ബാലേട്ടൻ ഒരിക്കലും ഇത്ര നല്ല ഒരു ക്ലൈമാക്സിനെ കുറിച്ച് ചിന്തിക്കാൻ സാധ്യതയില്ല!

തമ്പുരാൻ: ശുംഭാ ... നിന്റെ വിവരക്കേട് കേള്ക്കാൻ അല്ല ഞാൻ ലീവും എടുത്ത് ഇങ്ങോട്ട് വന്നത്! നിനക്കെന്നെ രക്ഷിക്കാൻ കഴിയുമെങ്കിൽ പറ. ഡല്ഹി പോലീസ് ഇപ്പൊ ഇങ്ങെത്തും. അതിനു മുമ്പ് ഒരു മുൻ‌കൂർ ജാമ്മ്യം എങ്കിലും...
 ...
നിഷ്ക്കു: നാണക്കേട് തമ്പുരാനേ ..നാണക്കേട് ! ക്ഷത്രിയ  വംശത്തിൽ പിറന്ന അങ്ങേക്ക് മുൻ‌കൂർ ജാമ്മ്യമോ ... അറസ്റ്റ് വരിച്ച് ഒരു ധീരനെ പോലെ ശത്രുവിന്റെ ജയിലിൽ പോയി കിടക്കണം തമ്പുരാനെ ... ഒരു രണ്ടു മൂന്നു .ദിവസം .. 

രണ്ടു മൂന്നു ദിവസം കൊണ്ട് എന്ത് സംഭവിക്കും?

അപ്പോളേക്കും ഞാൻ വേറെ ഒരു നല്ല വക്കീലിനെ ഏർപ്പാടാക്കി തരാം .....!

സമയം ഉച്ച ഒരു മണി ആയിരുന്നു. നിഷ്ക്കു തന്റെ പതിവുള്ള കാട്ടുതീ ന്യൂസ്‌ കാണാൻ എണീറ്റു. ന്ദേ! കാട്ടുതീയുടെ നമ്പരിൽ പുതിയ ഒരു ചാനൽ! സംശയ ടീ വീ!!

ആങ്കർ തളത്തിൽ ദിനേശൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു:

"മാന്യപ്രേക്ഷകർക്ക് നമസ്ക്കാരം!! ആരെയേം എന്തിനെയും സംശത്തോടെ നോക്കുന്ന സംശയ ടീ വീയിലെക്ക് സ്വാഗതം! ഈ ചാനലിന്റെ ഉത്ഘാടന ദിവസമായ ഇന്ന് വളരെ എക്സ്പ്ലോസീവായ ഒരു വാർത്തയുമായാണ് ഞങ്ങൾ എത്തിയിരിക്കുന്നത്! 

ക്രൂരമങ്കലയിലെ പഴയ രാജാവ് സാത്ത് തമ്പുരാനെ ബാലേട്ടന്റെ ക്രൂര ബ്ലോഗിന്റെ ക്ലൈമാക്സിൽ പ്രതി സ്ഥാനത്ത് ചേർത്തതായി സൂചന! തമ്പുരാൻ വളരെ രഹസ്യമായി നടത്തിയ വക്കീൽ സന്ദർശനം ഞങ്ങളുടെ റിപ്പോർട്ടർ മീൻമുട്ടി അനജൂസ് മണത്തറിഞ്ഞു. അവർ  വളരെ സാഹസികമായി നടത്തിയ ഈ സ്റ്റിങ്ങ് ഒപ്പെരേശൻ കാണൂ:

സ്ക്രീനിൽ നിഷ്ക്കുവിന്റെ ബംഗ്ലാവിന്റെ ദൃശ്യം. ബംഗ്ലാവിനുള്ളിലെക്ക് പ്രവേശിക്കുന്ന തമ്പുരാന്റെ കാറ്. തമ്പുരാനും നിഷ്ക്കുവുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ... ഏറ്റവും ഒടുവിലായി ഇപ്പോൾ നിഷ്ക്ക്വും തമ്പുരാനും ഇപ്പോൾ ടീ വീ കണ്ടു കൊണ്ടിരിക്കുന്നതിന്റെ തൽസ്സമയ ദൃശ്യങ്ങൾ!

തമ്പുരാനും നിഷ്ക്കുവും ഞെട്ടി തരിച്ച് അന്യോന്യം നോക്കി -- പിന്നെ ചുറ്റും നോക്കി -- എവിടെയാ റിപ്പോർട്ടർ?? പെട്ടന്ന് അടുക്കളയിൽ ഒരു മീൻ ചട്ടി താഴെ വീണു പൊട്ടിച്ചിതറിയാതിന്റെ ശബ്ദം കേട്ടു. ഒരു പൂച്ച മ്യാാവൂൂൂ എന്നും പറഞ്ഞു കൊണ്ട് പുറത്തേക്കോടി!!

നിഷ്ക്കുവിന്റെ നോട്ടം പെട്ടന്ന് തന്റെ മുന്നിലെ ബീയർ കുപ്പിയുടെ അടുത്ത് വച്ചിരുന്ന കരിമീൻ പൊരിച്ചതിൽ തറച്ചു! കരിമീനിന്റെ  ഒരു കണ്ണിൽ ഒളിക്ക്യാമറ!! 

നിഷ്ക്കു പിന്നെ സംശയിച്ചില്ല ... ആ കരിമീൻ അങ്ങിനെ തന്നെ എടുത്തു വിഴുങ്ങി! തമ്പുരാന് തടയാൻ നേരം കിട്ടിയില്ല!!

പ്രബുദ്ധരായ മലയാളി പ്രേക്ഷകർ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് നിഷ്ക്കുവിന്റെ വയറിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ്!!

ഇന്നലെ രാത്രി കഴിച്ച ജോണീവാക്കെരിൽ മുങ്ങിപ്പൊങ്ങി നടക്കുകയാണ് ഇന്ന് രാവിലെ കഴിച്ച കുബൂസ് ചിക്കെണ്‍ ഫ്രൈ  എന്നിവ..... !!

നിങ്ങള്ക്ക് ഈ ദൃശ്യങ്ങൾ കാണാൻ കഴിയുന്നത്  സംശയ ടീവീയിൽ  മാത്രം ..... ചാനൽ ലോഞ്ചു വൻ വിജയമായതിന്റെ ആഹ്ലാദത്തോടെ ദിനേശൻ ആങ്കർ വിളിച്ചു കൂവുകയാണ്...!

അത്രയും നേരം മിഴിഞ്ഞകണ്ണുകളോടെ സംശയ TV കണ്ടു കൊണ്ടിരുന്ന ക്രൂരമങ്കലയുടെ കഥാകാരാൻ ഉദയബാലു എന്നാ ബാലേട്ടൻ തന്റെ സീറ്റിൽ നിന്നും ചാടിയെണീറ്റു.

അയാൾ അലറി: മണ്ടന്മാരെ എനിക്ക് ഒരു ക്ലൈമാക്സും കിട്ടിയിട്ടുണ്ടായിരുന്നില്ല....എന്നാൽ ഇപ്പോൾ കിട്ടി..... 

എനിക്ക് ക്ലൈമാക്സ് കിട്ടിയീീീ എനിക്ക് ക്ലൈമാക്സ് കിട്ടിയീീ ......


ബാലേട്ടന് കിട്ടി എന്നവകാശപ്പെടുന്ന ആ ക്ലൈമാക്സ് എന്താണെന്നറിയാൻ ഉടൻ പുറത്തിറങ്ങുന്ന ക്രൂര 6 ....വായിക്കുക....

2 comments:

  1. ദേ പിന്നെയും ഇതിനൊരു അവസാനമില്ലേ ബലെട്ടോ

    ReplyDelete
  2. കൊന്നേക്ക്..........

    ReplyDelete