4/25/13

GHOSTS OF KROORAMANGALA 4 - FRIDAY RELEASE

വീട്ടുകാർ  നാട്ടിൽ  പോയ തക്കം നോക്കി, എല്ലാവരെക്കൊണ്ടും പറയിപ്പിച്ച് പുര നിറഞ്ഞു നില്ക്കുന്ന തന്റെ ക്രൂരമങ്കല ബ്ലോഗിനെ കെട്ടിച്ചയക്കാൻ തന്നെ ബാലേട്ടൻ തീരുമാനിച്ചു. നാലും അഞ്ചും പാർട്ടുകൾ വേഗം എഴുതി കഥ അവസാനിപ്പിക്കുവാനയിരുന്നു തീരുമാനം.

ഓഫീസിൽ നിന്നും ഒരു ഏഴു മണിയോടെ തന്റെ ഫ്ലാറ്റിലെത്തിയ ബാലേട്ടൻ കറന്റ് ഇല്ലാഞ്ഞതിനാൻ എമെർജെൻസി ലാംപും കത്തിച്ചു വച്ചു എഴുത്ത് തുടങ്ങി. 

ഹൊറർ ബ്ലോഗ്‌ എന്നൊക്കെ കൊട്ടിഘോഷിചിട്ടുണ്ടെങ്കിലും സാത്ത് പോലും ഇത് വരെ സംഭവം വായിച്ച് പേടിച്ചിട്ടില്ല എന്നാണു റിപ്പോർട്ട്‌ . അത് കൊണ്ട് ഇനിയുള്ള എപ്പിസോടുകളിൽ നിറയെ ഹൊറർ കുത്തിത്തിരുകാനായിരുന്നൂ തീരുമാനം. 

കറന്റ്  വന്നില്ല എങ്കിലും ബാലേട്ടന്റെ പേനത്തുമ്പിലൂടെ ഹൊറർ അങ്ങനെ ഒഴുകി വരാൻ തുടങ്ങി. വിനു അച്ചായനെയും മുനു മോനെയും കൂക്കിയേയും പ്രേതത്തെ കാട്ടി പേടിപ്പിച്ച് ഇടംവലം തിരയാൻ വിടാതെ അങ്ങനെ കൊണ്ട് പോകുന്നതിനു ഇടയിലാണ് ഒരു  ഞെട്ടലോടെ ബാലേട്ടൻ രണ്ടു സത്യങ്ങൾ മനസ്സിലാക്കിയത്! 

1) താൻ എഴുതുന്നത്  വായിച്ച് തനിക്കു തന്നെ  ചെറുതായി പേടി തോന്നുന്നുണ്ട്! 
2) കറന്റ് ഇനിയും വന്നിട്ടില്ല!

ബാലേട്ടൻ സമയം നോക്കി 9  മണി! പേടി കാരണം ഭക്ഷണം പോലും വേണ്ടാന്നു വച്ച് ബാലേട്ടൻ പുതച്ചു മൂടി കിടപ്പായി. ഭാഗ്യത്തിന് കരണ്ട് വന്നു - പക്ഷെ എമർജെൻസി ലാമ്പ് ഓഫ്‌ ആക്കാൻ അയാള് തയാറായില്ല

സ്വീകരണ മുറിയിൽ ടീ വി ഓണ്‍ ചെയ്തു IPL വച്ചു. ഭാഗ്യം, ബംഗ്ലൂരിന്റെ കളിയാണ്! ഇന്ദുവോ മറ്റോ വന്നു വാതിലിൽ മുട്ടുകയാണെകിൽ ക്രിസ് ഗയിൽ കൈകാര്യം ചെയ്തോളും.

പക്ഷെ ഉറക്കം വരുന്നില്ല! ചെറിയ ശബ്ദങ്ങൾ പോലും ബാലേട്ടനിൽ ഭീതി  ജനിപ്പിച്ചു. ഒരവസരത്തിൽ താൻ ക്രൂരപാലസിന്റെ ഔട്ട്‌ഹൌസിൽ ആണോ കിടക്കുന്നത് എന്ന് പോലും അങ്ങേർക്ക് തോന്നിപ്പോയി - ഏതു നിമിഷവും ഒരു BMW വന്നു തന്നെയും റാഞ്ചിക്കൊണ്ട് പോകാം.

ഇനിപ്പറഞ്ഞിട്ട്‌ എന്ത് കാര്യം? മത്തായിച്ചനെ ഓരോ കുരുക്കിൽ ചാടിക്കുമ്പോൾ ഓർമ്മിക്കണമായിരുന്നു... 

ഒടുവിൽ ബാലേട്ടൻ എഴുന്നേറ്റു - രക്ഷയില്ല - ഉറങ്ങാൻ പറ്റുന്നില്ല - അയാൾ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഷിബുവിനെ വിളിച്ചു കാര്യം പറഞ്ഞു - അവൻ ഒരേ ചിരി അവന്റെ പെണ്ണുംപിള്ളയും ചിരി - കുട്ടികളും ചിരി -- ചിരി അങ്ങനെ അടുത്തുള്ള ഒരു മൂന്ന് നാല് മലയാളി ഫ്ലാറ്റുകളിലേക്ക്  ചിരി പടർന്നു. 

ഒരു അയൽവാസി സുധാകരേട്ടൻ ബാലേട്ടനെ അടി മുതൽ മുടി വരെ നോക്കിയിട്ട് ചോദിച്ചു: ഡേ ഈ ബ്ലോഗ്‌ ഒക്കെ എഴുതുന്ന ബാലെട്ടാൻ താനായിരുന്നോ? കണ്ടാൽ  പറയില്ല കേട്ടാ? 

താനാരാ "വിക്ക്രമൻ മുത്തുവോ" എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. വേണ്ടാന്നു വച്ചു. 

ഒടുവിൽ ഷിബു, സുധാകരേട്ടൻ, അശോകൻ പിന്നെ ജെയിംസ് എന്നിവർ ബാലേട്ടന്റെ വീട്ടില് അയാൾക്ക് കൂട്ടിരിക്കാൻ തീരുമാനിച്ചു.

ജെയിംസിന്റെ ഭാര്യ നല്ല ബീഫ് ഫ്രൈ കൊണ്ട് വന്നു ബാലേട്ടന് കൊടുത്തു: തിന്ന് ഒരു ധൈര്യം ഒക്കെ വരട്ടെ ബാലേട്ടാ - ഈ കഥ എങ്ങിനെയെങ്കിലും തീർക്കണ്ടേ? 

അശോകൻ  പോയി ബാലേട്ടന്റെ ഫ്രിഡ്ജ് തുറന്നു നോക്കി - ബീഫ് ഫ്രൈ തീർക്കാൻ എന്തെങ്കിലും പാനീയം വേണ്ടേ?

ഫ്രിഡജിനകത് കുറച്ചു ചീഞ്ഞ തക്കാളിയും പച്ച മുളകും രണ്ടാഴ്ച മുമ്പത്തെ സാമ്പാറും! ഹൈനക്കൻ പ്രതീക്ഷിച്ചിട്ട്  കഞ്ഞിവെള്ളം കിട്ടിയ  അവസ്ഥ! അയാൾ ബാലേട്ടനെ ഒന്ന് തറപ്പിച്ച് നോക്കി! 

എല്ലാവരും സ്വീകരണമുറിയിലെ തറയിൽ ഒരു വൃത്തത്തിൽ ഇരുപ്പായി. ഗെയിൽ ഔട്ട്‌ ആയെന്നു കണ്ടപ്പോൾ ബാലെട്ടാൻ പോയി ടീവി ഓഫാക്കി .
അതിനുടെ ഷിബു: ഡേ ബാലാ നിന്റെ ആ എഴുതിയ സംഭവം ഒന്ന് വായിച്ചാട്ടെ - വിനു സേവ്യര് എഴുത്ത് നിർത്തിയതിനു ശേഷം നല്ല കോമഡി വായിച്ചിട്ട് കുറെ കാലായി! 

ബാലേട്ടൻ അതു വരെ എഴുതി വച്ച ക്രൂര 4 എടുത്ത് വായന തുടങ്ങി. ബാലേട്ടൻ അങ്ങിനെ മുഴുകി വായിക്കുകയാണ്. 

അല്പ്പം കഴിഞ്ഞപ്പോൾ ജെയിംസ് തോണ്ടുന്നു: ഡാ ആ മുറികളിലെ ഒക്കെ ലയിറ്റ് ഒന്ന് ഓണ്‍ ചെയ്തു വച്ചെക്ക് - വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ. 

ഷിബു എഴുന്നേറ്റു, അശോകനെ തോണ്ടി: ഡാ മൂത്രമൊഴിക്കണം - എന്റെ കൂടെ ഒന്ന് ബാത്ത്രൂം വരെ വാ 

ബാലേട്ടൻ തകൃതിയായി വായിക്കുകയാണ് . സുധാകരെട്ടനും ജെയിംസും ഒക്കെ ഇപ്പൊ ബാലേട്ടനെ തൊട്ടിരിക്കുകയാണ്  - അവർ ചെറുതായി വിറക്കുന്നില്ലേ എന്ന് ബാലേട്ടന് ഒരു സംശയം തോന്നി. 

ഒടുവിൽ വായന കഴിഞ്ഞപ്പോൾ എല്ലാവരും ഒരു ദീർഘനിശ്വാസം വിട്ടു. ബാലേട്ടൻ എഴുന്നേറ്റു, കൂട്ടുകാരോട് പറഞ്ഞു: ഞാൻ ഇപ്പൊ നോർമ്മലാ  ... ഇവിടെ വന്നിരുന്നതിനു നന്ദി - നിങ്ങൾ എന്നാൽ പൊയ്ക്കോ

മനസ്സില്ലാ മനസ്സോടെ എല്ലാരും അവരവരുടെ ഫ്ലാറ്റുകളിലെക്ക് പതുക്കെ നടന്നു . ബാലേട്ടൻ വാതിലടച്ചു, പിന്നെ കിടന്നുറങ്ങി.

വാതിലിൽ തുടർച്ചയായ മുട്ട് കേട്ടാണ് ബാലേട്ടൻ രാവിലെ ഉറക്കമുണർന്നത് . തുറന്നു നോക്കിയപ്പോൾ ഒരു ഭദ്രകാളിയെപ്പോലെ നില്ക്കുന്ന സുമതി ചേച്ചി - സുധാകരേട്ടന്റെ ഭാര്യ!

"അവനും അവന്റെ ഒരു ബ്ലോഗും! ഡാ ദ്രോഹീ, എന്ത് തെറ്റാടാ ഞാനും എന്റെ കുട്ട്യോളും തന്നോട് ചെയ്തത്?"

"അല്ല ചേച്ചി, എന്ത് പറ്റി? എന്താണ് ഉണ്ടായത്?"

"എന്താ ഉണ്ടായതെന്നോ? അകത്ത് കയറി നോക്ക് - സുധാകരേട്ടന് പൊള്ളുന്ന പനി - പിന്നെ എന്തൊക്കെയോ പിച്ചും പേയും പറയുന്നു.. "RELEASING TOMORROW: ക്രൂരമങ്കലയിലെ പ്രേതങ്ങൾ - 4 

1 comment:

  1. റിലീസായില്ലെ?

    ReplyDelete