4/22/13

THE GHOSTS OF KROORAMANGALA - 3

ഗോപുമോന്റെ ഫ്ലാറ്റ് 

കഴിഞ്ഞ രംഗത്തിന്റെ തുടർച്ച. 

ഗോപുമോൻ ആഞ്ഞു ശ്രമിച്ചിട്ടും ബംഗ്ലൂരോട്ടു ബസ്സിനു ടിക്കെറ്റ് കിട്ടിയില്ല. ഒരു ഊഹമില്ലാതെ വിനു അച്ചായൻ ഇരിക്കുമ്പോൾ കോളിംഗ് ബെൽ ശബ്ദിക്കുന്നു.

ഗോപുമോൻ ചെന്ന് വാതിൽ തുറന്നപ്പോൾ ഒരു നിറഞ്ഞ ചിരിയോടെ അകത്തേക്ക് വരുന്ന മലമൂപ്പൻ. 

പെട്ടന്ന് മൂപ്പൻ മുന്നിൽ വന്നു ചാടിയപ്പോ ആ അവസ്ഥയിലും അച്ചായൻ ചിരിച്ചു പോയി: തന്നെ സമ്മതിച്ചിരിക്കുന്നു. ഇവിടെയും എത്തി അല്ലെ?

തന്റെ ബാഗിൽ നിന്നും ഒരു കവർ എടുത്ത് മേശപ്പുറത്ത് വെയ്ക്കുന്ന മൂപ്പൻ: ബാംഗ്ലൂരോട്ടുള്ള രണ്ടു ടിക്കെട്സ് ആണ് - ഒന്ന് താങ്കൾക്കും, മറ്റേതു എനിക്കും.

അച്ചായാനും ഗോപുമോനും മുഖത്തോടു മുഖം നൊക്കി. സീരിയൽസിന്റെ സഹായം  ഒന്നും ഇല്ലാതെ തന്നെ കാട്ടുതീ എന്ത് കൊണ്ട് കേരളത്തിലെ നമ്പർ 1 ചാനൽ ആയി എന്ന് അപ്പോൾ അവർക്ക് മനസ്സിലായി. 

അച്ചായൻ: നന്ദി. പക്ഷെ മൂപ്പൻ എന്തോ തിരിച്ച് പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കിൽ പിന്നെ എന്തിനാ താങ്കളും എന്റെ കൂടെ?

ചെറിയ ഒരു കാര്യം, അച്ചായോ. വിക്ക്രുത്തമ്പുരാന്റെ ഒരു ഇന്റർവ്യൂ അച്ചായാൻ എനിക്ക് ശരിയാക്കിത്തരണം. 

മൂപ്പോ, പണ്ട് തന്നെ വിശ്വസിച്ച് ഒന്ന് രണ്ടു കാര്യം തുറന്നു പറഞ്ഞതിന്റെ പ്രശ്നങ്ങൾ ഇനീം തീർന്നിട്ടില്ല. ഇപ്പ്രാവശ്യം ഒരു സഹായവും പ്രതീക്ഷിക്കണ്ട. 

തന്റെ പോക്കെറ്റിൽ നിന്നും രഹസ്യ ക്യാമറ പുറത്തെടുത്ത് പ്ലേ ചെയ്യുന്ന മൂപ്പൻ. അച്ചായന്റെ ഡാൻസ് ബാർ രംഗങ്ങൾ അതിൽ മിന്നി മറയുന്നു. 

മൂപ്പൻ: ചെറിയ ഒരു ഭീഷണി ലൈൻ, അത്രയേ ഉള്ളൂ അച്ചായോ

അച്ചായാനത് അല്പ്പം ക്ഷീണമാണ്. പക്ഷെ അയാള് പെട്ടന്ന് തന്നെ സമനില വീണ്ടെടുക്കുന്നു:

ജയിലിൽ ഏഴു കൊല്ലം കിടന്ന എന്നെ ഒളിക്ക്യാമറയിൽ പിടിച്ച ഈ ആങ്ക്യപ്പാട്ട് കാട്ടി പേടിപ്പിക്കാതെ മൂപ്പോ. താൻ ഇത് ഇന്ന് തന്നെ ടെലെക്കാസ്റ്റ് ചെയ്യ്. കോട്ടയം അങ്ങാടിയിൽ കൂടെ ഈ വിനു അച്ചായൻ തല ഉയർത്തിപ്പിടിച്ച് തന്നെ നടക്കും.

മൂപ്പൻ അത് പ്രതീക്ഷിച്ചില്ല. അയാൾ തന്റെ ക്യാമറ അച്ചായന്റെ കയ്യിലോട്ട് വച്ചു കൊടുക്കുന്നു. 

അച്ചായൻ ക്ഷമിക്കണം. ഇതങ്ങു നശിപ്പിച്ചേക്ക്. ഇതിന്റെ കോപ്പി ഒന്നും എന്റെ കയ്യിലില്ല. (പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ) പിന്നെ, എന്നെ ഒരു വെറും നാലാംകിട പത്രക്കാരനായി കാണരുത്. 

പരസ്പ്പരം നോക്കുന്ന ഗോപുമോനും അച്ചായനും. അവർക്ക് തടയാൻ കഴിയുന്നതിനു മുമ്പ് മൂപ്പൻ ലിഫ്റ്റിൽ കയറി താഴോട്ടു പൊയിക്കഴിഞ്ഞു. 

മേശമേൽ കിടക്കുന്ന ബസ്‌ ടിക്കെറ്റ്സിൽ രണ്ടു പേരുടെയും നോട്ടം പതിയുന്നു.

****************

മുംബൈ ദാദർ ബസ്‌ ടെർമിനൽ

ബംഗ്ലൂരിലേക്ക് പോകുന്ന ഒരു പ്രൈവറ്റ് ലക്ഷുറി ബസ്സിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്ന അച്ചായനും മൂപ്പനും. 

മൂപ്പൻ സംസാരിക്കുന്നു. 

വിക്ക്രുത്തമ്പുരാൻ, പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും ബ്ലോഗിങ്ങ് സ്കൂൾ തുടങ്ങുമ്പോൾ സോഷ്യൽ മീഡിയ രംഗത്ത് അതൊരു വലിയ വാർത്തയാണ്. തമ്പുരാന്റെ ഒരു ഇന്റർവ്യൂ ഫീച്ചർ ഇപ്പോൾ ചെയ്യാൻ പറ്റിയാൽ കാട്ടുതീക്ക് അതൊരു കുതിച്ചു ചാട്ടം തന്നെ ആയിരിക്കും.

അച്ചായൻ: മൂപ്പോ, നിങ്ങൾ തമ്പുരാനെ എന്ത് കൊണ്ട് നേരിട്ട് ബന്ധപ്പെടുന്നില്ല? എന്റെ സഹായം ഇല്ലാതെ ഇത് നടക്കില്ലേ?

മൂപ്പൻ: തമ്പുരാൻ അവസാനമായി ഇന്റർവ്യൂ കൊടുത്തത് നാല് വർഷം മുൻപാണ്. CNNനു. ഇതിപ്പോ അച്ചായൻ അദ്ദേഹത്തിന്റെ ബ്ലോഗിങ് സ്കൂൾ പ്രിൻസിപ്പാൾ ആകാൻ പോകുന്ന സ്ഥിതിക്ക് പറഞ്ഞാൽ കേൾക്കാതിരിക്കുമോ?

അച്ചായനു അതൊരു വാർത്തയാണ്. "ഞാൻ പ്രിൻസിപ്പാളോ?"

"സോറി അച്ചായോ, രഹസ്യ കേന്ദ്രങ്ങൾ വഴി അറിഞ്ഞതാണ്. അച്ചായനോട്  നെട്ടൂരാനച്ചൻ ഇക്കാര്യം പറഞ്ഞു കാണും എന്നാണു ഞാൻ കരുതിയത്." 

ശബ്ദം കുറച്ച്: "സ്ഥിരീകരിക്കാത്ത മറ്റൊരു വാർത്ത കൂടെ ഉണ്ട്. ഈ വർഷത്തെ ബ്ലുക്കർ പ്രയിസിനു മലയാളത്തിൽ നിന്നും രണ്ടു ബ്ലോഗേഴ്സ് ഫൈനൽ റൌണ്ടിൽ എത്തിയിട്ടുണ്ട്. ഒന്ന് വിദേശത്ത് ജോലി ചെയ്യുന്ന, വിക്ക്രുത്തമ്പുരാന്റെ മകൻ, ഞാനാരാ മേനോൻ. 

ഒരു നിമിഷം നിർത്തി ...അച്ചായനു ഹസ്തദാനം നല്കിക്കൊണ്ട്:

മറ്റേതു എന്റെ കൂടെ ഇരിക്കുന്ന ഈ കോട്ടയം വിനു അച്ചായൻ!

വിനു അച്ചായനു അതൊരു ആഘാതമാണ്. മൂപ്പൻ തുടരുന്നു:

ജയിലിൽ ഇരുന്നു കൊണ്ട് അച്ചായൻ  എഴുതിയ "സീനൂ ഉണ്ടക്കണ്ണീ" എന്നാ ബ്ലോഗാണു അച്ചായാനെ ഫൈനൽ റൌണ്ടിൽ എത്തിച്ചിരിക്കുന്നത്.

"ഡേ .... പറയുന്നത് വല്ലോം ശരിയാണോ? അപ്പൊ ഫൈനലിലേക്ക് ഇനി ഒരു പുതിയ ബ്ലോഗ്‌ ഏഴുതേണ്ടി വരില്ലേ?"

"വേണം അച്ചായോ, അങ്ങനെ ആണല്ലോ നിയമം"

മൂപ്പോ, പുറത്ത് വിടാൻ പാടില്ലാത്ത ഒരു വാർത്തയുണ്ട്: നെട്ടൂരാന്റെ സഹായി ഉർവശി-മത്തയിച്ചനെ തമ്പുരാന്റെ ഔട്ട്‌ഹൌസിൽ നിന്നും രണ്ടു ദിവസം മുമ്പ് കാണാതായി. തമ്പുരാൻ ഡിസ്ടർബ്ട് ആയിരിക്കും. എന്നാലും നിന്റെ കാര്യം ഞാൻ ഒന്ന് പറഞ്ഞു നോക്കാം 

പുതിയൊരു വാർത്ത കേട്ടതിന്റെ ചിന്താഭാരത്തോടെ മൂപ്പൻ സീറ്റിലേക്ക് ചാരിയിരുന്നു. ബസ്‌ കുതിച്ചു പായുകയാണ്.


***********************
ബാങ്കളൂർ

കുട്ടൂസന്റെ ശബ്ദം:

മത്തായിച്ചന്റെ തിരോധാനം വലിയൊരു വാർത്ത ആകാതെ സൂക്ഷിക്കുന്ന കാര്യത്തിൽ വിക്ക്രുത്തമ്പുരാനും നെട്ടൂരാനച്ചനും വിജയിച്ചു.  ബ്ലോഗിങ് സ്കൂൾ സംരംഭം രണ്ടാമതൊരിക്കൽ കൂടി പരാജയപ്പെടാൻ അനാവശ്യമായ മാധ്യമ ശ്രദ്ധ കാരണമായേക്കും എന്ന് തമ്പുരാൻ ഭയന്നു. മത്തായിക്ക് ബന്ധുക്കളായും സുഹൃത്തുക്കളായും അധികമാരും ഉണ്ടായിരുന്നില്ല എന്നത് സഹായകമായി.

പോലീസ് വളരെ രഹസ്യമായാണ് കേസ് അന്യെഷിച്ചു കൊണ്ടിരികുന്നത്. എങ്കിലും കാര്യമായ തുമ്പൊന്നും കണ്ടെത്താൻ അവർക്കിത് വരെ കഴിഞ്ഞിട്ടില്ല. അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് മത്തായിച്ചന്റെ പഴയ എതിരാളികളായിരുന്ന രാംജി റാവു, മഹേന്ദ്ര വർമ്മ എന്നിവരെ ചുറ്റിപ്പറ്റി ആയിരുന്നു.

രണ്ടുപേരെയും പഴയ  കേസുകളിൽ നിന്നും രക്ഷിച്ചത് ജെർമ്മൻകാരനായ ഒരു സായിപ്പാണ്‌: മിസ്റ്റർ ജോർജ്  ബ്ലാഷ്കെ. മലയാള ഭാഷയെ പരിപോഷിപ്പിച്ച ഹെർമ്മൻ ഗുണ്ടർട്ടിന്റെ നാട്ടുകാരനായ ബ്ലാഷ്കെ മലയാളം ബ്ലോഗിങ്ങ് രംഗത്ത് തന്റേതായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്.

പഴയ കാറുകളിലും മന്ത്രജാലത്തിലും ബ്ലാഷ്ക്കെക്കുള്ള അഭിനിവേശമാണ് അദ്ദേഹത്തെ ഇവരുമായി അടുപ്പിച്ചത്. രണ്ടുപേരും ഇപ്പോൾ ബ്ലാഷ്ക്കെയുടെ സ്ഥാപനങ്ങൾ നോക്കി നടത്തുകയാണ്. ബംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലാഷ്ക്കെയുടെ Used Car Sales ശ്രുംഖലയുടെ തലവനാണ് ഉപ്പോൾ രാംജിറാവു. മഹേന്ദ്രനാകട്ടെ ബ്ലാഷ്കെ പ്രൊമോട്ട് ചെയ്യുന്ന ഒരു മഹേന്ദ്രജാല ഇൻസ്റ്റിട്ട്യൂട്ട് നടത്തുന്നു.

ബ്ലോഗിങ് രംഗത്ത് വിക്ക്രു തമ്പുരാൻ നയിക്കുന്ന ലോബ്ബിയും ബ്ലാഷ്ക്കെ ലോബ്ബിയും തമ്മിലുള്ള കിടമത്സരം പ്രശസ്തമാണ്. അത് കൊണ്ട് സ്വാഭാവികമായും  പോലീസിന്റെ അന്വേഷണം ബ്ലാഷ്ക്കെക്ക് നേരെയും തിരിഞ്ഞു.അന്യേഷണത്തിന്റെ രഹസ്യ സ്വഭാവം കാരണവും കാര്യമായ തെളിവുകൾ ഒന്നും കിട്ടാഞ്ഞതിനാലും ബ്ലാഷ്ക്കെയെ പോലുള്ള ഒരു പ്രമുഖനെയോ അയാളുടെ കൂട്ടാളികളെയോ നേരിട്ട് ചോദ്യം ചെയ്യാൻ പോലീസിനു ഇത് വരെ കഴിഞ്ഞിട്ടില്ല.

ബംഗ്ലൂർ നഗരത്തിലെ ബ്ലാഷ്ക്കെയുടെ വില്ല

പോര്ട്ടിക്കോവിലേക്ക് ഇരച്ചു വന്നു നില്ക്കുന്ന രണ്ടു BMW കാറുകൾ. അതിൽ നിന്നും പുറത്തെക്കിറങ്ങുന്ന റാംജി റാവുവും മഹേന്ദ്രനും.

വീടിന്റെ അകത്തേക്ക് നടക്കുന്നതിനിടയിൽ മഹേന്ദ്രൻ: ഇത് ശരിക്കും ബ്ലാഷ്ക്കെ സാറിനൊരു അടിയാണ്. അഞ്ചു വർഷങ്ങൾ കൂടുമ്പോ പ്രഖ്യാപിക്കുന്ന ബ്ലുക്കർ പ്രൈസിന്റെ ഫൈനലിൽ എത്താതെ പുറത്താകുക എന്ന് വെച്ചാൽ! അതും ക്രൂരമങ്കല പാലസിലെ ഒരാളോട് തോറ്റിട്ട്!

രാംജി: നെന്നോട് എത്ര തവണ പറഞ്ഞു "ബ്ലാഷ്കെ സാർ" എന്നല്ല "ബ്ലാഷ്ക്കെ ഹേർ" എന്ന് പറയണം എന്ന്! ഇന്നു നീ അടി വാങ്ങും!

മഹേന്ദ്രൻ: അതെങ്ങനെ രാംജിയെട്ടാ, ബ്ലാഷ്കെ "ഹീ" അല്ലെ? ഹീ  വെക്കുമ്പോൾ എങ്ങനയാ ഹേർ വരുന്നത്?

രാംജി: ഡാ, വെറുതേ അല്ല കുറെ നാടകക്കാർ നിന്നെയിട്ട് വെള്ളം കുടിപ്പിച്ചത്!  ബ്ലാഷ്കെ സാർ ജെർമ്മൻ ഉരുപ്പടി അല്ലെ? ജെർമനിൽ സാറിനു "ഹേർ" എന്നാണു പറയുക!

മഹേന്ദ്രൻ: ഓരോ രസമുള്ള ആചാരങ്ങൾ! 

അകത്തു ടെലിവിഷൻ സെറ്റിനു മുന്നില് ബ്ലാഷ്കെ. അയാളുടെ മുഖം പ്രക്ഷുബ്ധമാണ്.വാർത്ത ചാനൽ ശ്രദ്ധിക്കുന്ന മൂന്നു പേരും.

പ്രശസ്ത മലയാളി ബ്ലോഗർമാരായ ക്രൂരമങ്കല പാലസ്  ഞാനാരാ മേനോനും കോട്ടയം വിനു അച്ചായനും ഏഷ്യയിലെ മികച്ച ബ്ലോഗറെ കണ്ടെത്താനുള്ള ബ്ലുക്കർ പ്രൈസ് ഫൈനലിൽ മത്സരിക്കാൻ പോകുന്നതിന്റെ വാർത്തകൾ തന്നെയാണ് ചാനലുകളിൽ എങ്ങും.

അതിനിടെ ക്രൂരമങ്കല പാലസിൽ നിന്നും വിക്ക്രുത്തമ്പുരന്റെ പ്രസ്‌ കോണ്‍ഫരൻസ് തത്സമയം സംപ്രേക്ഷണം ആരംഭിക്കുന്നു.

തമ്പുരാൻ: അധികം ഒന്നും പറയാനില്ല. ഫൈനലിന് ശേഷം നമ്മുടെ പുത്രൻ തന്നെ നേരിട്ട് വന്നു നിങ്ങളോട് സംസാരിക്കും. പത്ത് വര്ഷത്തിനു ശേഷം ഞാൻ ബ്ലോഗിങ് സ്കൂൾ തുടങ്ങാൻ ഇരിക്കുന്ന വേളയിൽ ഇങ്ങനെ ഒന്ന് വന്നത് നല്ല നിമിത്തം ആയി കരുതുന്നു. 

ഫൈനലിൽ എത്തിയിരിക്കുന മറ്റൊരു മലയാളിയും എന്റെ സ്കൂളിന്റെ സാരഥി ആവാൻ പോകുന്ന ആളുമായ വിനു അച്ചായനും ഇതേ വേദിയിൽ ഉണ്ട് എന്നത് ഒരു ഭാഗ്യമാണ്. അദ്ദേഹം നിങ്ങളോട് സംസാരിക്കും.
വിനു അച്ചായന് മൈക്ക് കൈമാറുന്ന തമ്പുരാൻ. ക്രോധപൂർവ്വം ടെലിവിഷൻ ഓഫ്‌ ചെയ്യുന്ന ബ്ലാഷ്കെ. അയാള് എഴുന്നേൽക്കുന്നു:

കോടികൾ  ചിലവിട്ട് ജെർമ്മൻ പാശ്ചാത്തലത്തിൽ ഞാൻ എഴുതിയ "ദാസൻ ഓട്ടോ ഫെയർ" എന്നാ ബ്ലോഗ്‌ ആണ് വള്ളുവനാടൻ പാശ്ചാത്തലത്തിൽ എഴുതപ്പെട്ട രണ്ടു പീറ മലയാളം ബ്ലോഗുകളോട് തോറ്റിരിക്കുന്നത്. ഇതൊന്നും എനിക്ക് വെറുതെ വിടാൻ ആവില്ല രാംജീ.

ഹേർ പേടിക്കേണ്ട, നമ്മുടെ ചാത്തന്മാർ പണി തുടങ്ങിക്കഴിഞ്ഞു - നിഗൂഡമായ ഒരു ചിരിയോടെ തല കുലുക്കുന്ന രാംജി റാവു.


ക്രൂരമങ്കല പാലസ്

ഒരു റിക്ഷയിൽ ഗേറ്റിനു മുന്നിൽ വന്നിറങ്ങുന്ന മിസ്റ്റർ നായർ - 24 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ. ഗേറ്റിലെ സെക്ക്യൂരിറ്റിയുമായി അയാള് ഒരു നിമിഷം സംസാരിച്ചു നിൽക്കുന്നു.

സെക്ക്യൂരിട്ടിക്കാരൻ ഫോണ്‍ എടുത്ത് ആരോടോ ഒരു മിനുട്ട് സംസാരിച്ചതിനു ശേഷം നായരോട്: അകത്തേക്ക് ചെല്ലാൻ പറഞ്ഞു. തമ്പുരാൻ ലൈബ്രറിയിൽ ഉണ്ട്.

ചുറ്റുപാടും നോക്കി പതുക്കെ അകത്തേക്ക് നടക്കുന്ന നായർ.

വിക്ക്രുത്തമ്പുരാന്റെ ലൈബ്രറി. തമ്പുരാനോട് അഭിമുഖമായി ഇരിക്കുന്ന നായർ.

തമ്പുരാൻ: മിസ്റ്റർ നായർ! എഞ്ചിനീറിംഗ് കഴിഞ്ഞു പണി ഒന്നും തരായില്ല അല്ലേ? എന്നാലും ബ്ലോഗിങ്ങിലും ട്വീട്ടിങ്ങിലും കാണിക്കുന്ന ആ ശുഷ്ക്കാന്തി അഭിനന്ദിക്കാതെ വയ്യ. മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് - വായിച്ചു. നന്നായിരുന്നു. കുറച്ചുകൂടി എഴുതി തെളിയാനുണ്ട്.

നായർ: നന്ദി തമ്പുരാനെ - ഞാൻ ഇപ്പോൾ വന്നത് ഒരു സഹായം അഭ്യർഥിച്ചുകൊണ്ടാണ്. ഞങ്ങൾ ബീ ടെക്ക്കാർ തുടങ്ങിയിരിക്കുന്ന ബാറ്റ്മെൻ എന്നാ ട്വിറ്റെർ സംഘടന...

തമ്പുരാൻ: ഉം .. മനസ്സിലായി. ബാറ്റ്മെനു ക്രൂരമങ്കല പാലസിലെ ബ്ലോഗിങ് സംസ്കാരത്തെകുറിച്ച് പഠിക്കണം അല്ലെ? നടക്കട്ടെ .. ബ്ലോഗിങ്ങിൽ താല്പ്പര്യമുള്ള ചെറുപ്പക്കാരെ ഞാൻ ഒരിക്കലും തിരസ്കരിക്കാറില്ല. എന്താ സഹായം വേണ്ടത് എന്ന് വച്ചാൽ പറഞ്ഞോളൂ . ഔട്ട്‌ഹൌസിൽ കൂടാം.

ആവേശത്തോടെ എഴുന്നെല്ക്കുന്ന നായർ. തന്റെ ഉദ്യമം ഫലിച്ചതിൽ അയാള് സന്തുഷ്ട്ടനാണ്.

പുറത്തേക്ക് പോകുന്ന നായരെ ജാലകത്തിലൂടെ നോക്കിനില്ക്കുന്ന തമ്പുരാൻ. അദ്ദേഹത്തിന്റെ മുഖത്ത് പതുക്കെ ഒരു ചിരി വിടരുന്നു. 


നഗരത്തിലെ ഒരു റെസ്റ്റോറണ്ട്

മുഖാമുഖമായി ഇരുന്നു ഐസ്ക്രീം കഴിക്കുന്ന രണ്ടു ചെറുപ്പക്കാർ - കൂക്കിയും ഇന്ദുവും. നഗരത്തിൽ ജോലി ചെയ്യുന്ന ടെക്കികളുടെ മട്ടും  ഭാവവും. 

കൂക്കി: ഇന്ദൂ ഇതു നമ്മുടെ അഞ്ചാമത്തെ കൂടിക്കാഴ്ച ആണ്. പതിവ് പോലെ ഇന്നും ഐസ്ക്രീമും കഴിച്ച് ONV കുറുപ്പിന്റെ കവിതകളെക്കുറിച്ചും സംസാരിച്ച് നല്ലൊരു സായാഹ്നം പങ്കിട്ടതിന് നന്ദിയായി ഒരു മയിൽ‌പ്പീലിത്തണ്ടും സമ്മാനിച്ച് അങ്ങ് പോകാനാണോ ഭാവം? കഴിഞ്ഞ രണ്ടു മാസമായി ഞാൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് - ഇന്നെങ്കിലും ഉത്തരം തരുമോ?

ഇന്ദു, കൃത്രിമഗൌരവത്തോടെ, കൂക്കിയുടെ ശബ്ദം അനുകരിച്ച്: മിസ്സ്‌ ഇന്ദൂ --- നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ Skype , GTalk, FB  എന്ന് വേണ്ട എല്ലാ ഐഡികളും എന്നെ ഏല്പ്പിച്ചോളൂ, നിങ്ങളെയും ആ ഐഡികളെയും ഞാൻ പൊന്നു പോലെ നോക്കിക്കോളാം -- അത് തന്നെ അല്ലെ ഇന്നത്തെയും ചോദ്യം മിസ്റ്റർ കൂക്കീ?

കൂക്കി: കളിയാക്കരുത് - കുട്ടിയെ പരിചയപ്പെടുന്നതിനു മുൻപ് വരെ high-end gadgets കളോടായിരുന്നു എനിക്ക് പ്രണയം. എന്നാൽ ഇപ്പോൾ അതൊക്കെ വിട്ട് സർജാപ്പുരറോഡിൽ ഞാൻ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരിക്കുന്നു. ആർക്കു വേണ്ടി? കുട്ടി ഇനിയും കണ്ടില്ലാ എന്ന് നടിക്കരുത്. 

ഇന്ദു: കൂക്കീ, നിങ്ങളുടെ ആത്മാർഥത എനിക്ക് മനസ്സിലാവുന്നുണ്ട് - പക്ഷെ ഒരു ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ? ഒരു പ്രേതവുമായി കൂട്ടുകൂടാൻ താങ്കൾ ഇഷ്ട്ടപ്പെടുമോ?

ദേഷ്യം ഇരച്ചുകയറുന്ന കൂക്കിയുടെ മുഖം - അയാൾ സീറ്റിൽ നിന്നും എഴുന്നേറ്റുകൊണ്ട്: കളിയാക്കുന്നതിനും ഒരു അതിരുണ്ട്. എന്റെ കമ്പനി ഇഷ്ട്ടമല്ലെങ്കിൽ അത് പറഞ്ഞുകൂടെ?

ഇന്ദുവിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല. അവൾ പതുക്കെ എഴുന്നേറ്റു പുറത്തേക്ക് നടക്കുന്നു. റെസ്റ്റോരണ്ടിന് പുറത്തെ വിശാലമായ പുൽത്തകിടി നോക്കി നിന്ന് കൊണ്ട് അവൾ പറഞ്ഞു

"ഞാൻ തമാശ പറഞ്ഞതല്ല. ക്രൂരമങ്കലയിൽ ജീവിക്കുന്ന ഒരു പ്രേതമാണ്‌ ഞാൻ. ക്രൂരമങ്കലയിൽ, സാധാരണ മനുഷ്യർക്ക് മനസ്സിലാവാതെ, എന്നാൽ അവരോടൊപ്പം ജോലി ചെയ്തും സിനിമ കണ്ടും ഭക്ഷണം കഴിച്ചും ജീവിക്കുന്ന  അനേകം പ്രേതങ്ങളിൽ ഒരുവൾ."

ഇന്ദു പതുക്കെ റെസ്റ്റോരണ്ടിന്റെ മുറ്റത്തേക്ക് ഇറങ്ങി. അവളുടെ കാലുകൾ തറയിൽ തൊടുന്നുണ്ടായിരുന്നില്ല! തല കറങ്ങി വീഴാതിരിക്കാൻ കൂക്കി ഒരു തൂണിന്മേൽ മുറുകെ പിടിച്ചു. 

ഇന്ദു തിരിഞ്ഞു നോക്കി: 

പക്ഷെ നിങ്ങളോട് ഈ സത്യം പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇന്ന് ഈ നഗരം വിടുകയാണ്. ഒരു നല്ല സൗഹൃദം തന്നതിന് നന്ദി. നമ്മൾ ഇനി ഒരിക്കലും കണ്ടുമുട്ടുകയില്ല. 

കൂക്കിയുടെ കണ്ണുകൾക്ക് മുന്നിലൂടെ അവൾ പതുക്കെ ആകാശത്തേക്ക് ഉയർന്നു. പുൽത്തകിടിക്ക് സമാന്തരമായി പറന്ന്‌ ആ രൂപം അകലങ്ങളിൽ മറഞ്ഞു. 

തന്റെ സീറ്റിലേക്ക് വെച്ചു വെച്ചു നടക്കുന്ന കൂക്കി. തന്നെ ശ്രദ്ധിക്കുന്ന മുഖങ്ങളെ അവഗണിച്ചുകൊണ്ട് തന്റെ ടേബിളിലേക്ക് അയാൾ പതുക്കെ നടക്കുന്നു. 

അവിടെ മേശപ്പുറത്ത് പതിവ് പോലെ ഒരു മയിൽ‌പ്പീലിത്തണ്ട്. അത് പതുക്കെ കുനിഞ്ഞെടുക്കുന്ന കൂക്കി. 

(തുടരും...)

7 comments:

 1. ഇന്ദു: കൂക്കീ, നിങ്ങളുടെ ആത്മാർഥത എനിക്ക് മനസ്സിലാവുന്നുണ്ട് - പക്ഷെ ഒരു ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ? ഒരു പ്രേതവുമായി കൂട്ടുകൂടാൻ താങ്കൾ ഇഷ്ട്ടപ്പെടുമോ?-ബാലേട്ടാ ഒരു ബ്ലോഗൊക്കെ ഞാനും തുടങ്ങി വെച്ചിട്ടുണ്ട്,എഴുതാന്‍ ധൈര്യമില്ല ,കുറെ കൂടി കഴിഞ്ഞു ഞാനും തുടങ്ങും,ഏതായാലും നന്ദി ബാലേട്ടാ,എന്‍റെ കഥ പറഞ്ഞതിന്

  ReplyDelete
 2. ഗിയോര്ഗ് ബ്ലാഷ്കെ4/22/13, 12:43 PM

  ഫീഗരം!ബീഫല്സം!ഉദ്വെഗജനകം! #ബ്ലോഗിന്റെ ലിങ്ക് കൊടുത്ത കൊണ്ട്.

  ReplyDelete
 3. ആണുങ്ങള്‍ ആണുങ്ങള്‍ക്കായി എഴിതി, ആണുങ്ങള്‍ ആസ്വദിക്കുന്ന കഥകള്‍ എന്നൊക്കെ പറഞ്ഞ് നിരാശപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഇന്ദുവിന്റെ വരവ്... അത് അല്പം ഒരാശ്വാസം ഏകുന്നു...

  കഥ ആകെ മൊത്തം ടോട്ടല്‍ നന്നായി പോകുന്നുണ്ട്...
  അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ എന്നും ബാലേട്ടൻ ബ്ലോഗ്സിന്റെ സവിശേഷതയാണ് - കമന്റിനു നന്ദി

   Delete
 4. valare nannayirikunnu,palapozhum mattulavar nisaaram ennu karuthi upeekshikunna aasyathe vechulla avatarana reeti prasamsaneeyam aanu.Blogingg ,pagereview enna aasyam valare nannayi taane kaikaaryam cheythu, adutha baagatinu aayi kaatirikunnu, ellavila baavugamgalum neerunnu :))))

  ReplyDelete
 5. നീറ്റ ട്രാവല്‍സിലെ ആ മലയാളി ആണേലും മലയാളം പറയാതെ ഇംഗ്ലീഷില്‍ കടുക് വറക്കുന്ന ആ പൂതന പിശാചിന്‍റെ കാലുപിടിച്ച് നോക്കി അച്ചായന് ഒരു ടിക്കറ്റ്‌ ഒപ്പിക്കാന്‍ . എന്നെ സഹായിക്കാന്‍ റെഡ്‌ബസ്സ് പോലും തയ്യാറായില്ല. വിനുവച്ചായന്‍ ടെന്‍ഷന്‍ തീര്‍ക്കാന്‍ ഞാന്‍ റിസേര്‍വ് വെച്ചിരുന്ന മേഖ വോഡ്ക്ക എടുത്തടിക്കും എന്ന സിറ്റുവേഷനിലാണ് ദൈവദൂതനെ പോലെ മലമൂപ്പന്റെ വരവ്. നന്ദിയുണ്ട് (1350 രൂപ ലാഭിച്ചു)

  ReplyDelete
  Replies
  1. മേഖ വോഡ്ക്ക അടുത്ത എപ്പിസോഡിൽ ബാലേട്ടൻ തന്നെ അടിച്ചു മാറ്റും - സൂക്ഷിച്ചോ

   Delete