3/4/13

SEASON TICKET - PART 1


സീസണ്‍ ടിക്കെറ്റ് 


കഴിഞ്ഞ തവണ നാട്ടില്‍ നിന്നും ബംഗ്ലൂരിലെക്ക് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ. പ്രമുഖ ടൈം ലൈന്‍ താരങ്ങള്‍ അണിനിരക്കുന്ന  ഈ കഥയില്‍ വില്ലനും നായകനും ഒക്കെ നമ്മള്‍ തന്നെ ആണ്. അതുകൊണ്ട് "എന്നെ വില്ലന്‍ ആക്കിയത് ശരിയായില്ല" എന്ന് മാത്രം ആരും പറയരുത്. അവരവരുടെ റോളുകള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കും എന്ന് കരുതുന്നു.

Starring: @vikramanmuthu, @gregzach (വൈദ്യര്‍)@achu_keeleri, @zuquettan (ഷെവലിയാ സുകു) & @shukoor_alain, @jinsonullas, @munupv

ജോലിയുടെ  ഭാഗമായി ധാരാളം യാത്രകള്‍ വേണ്ടി വരും എന്ന് പണ്ട് ഒരു ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ വിക്ക്രമന്‍ മുത്തു സാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല, തനിക്ക് വച്ചിട്ടുള്ളത് ട്രെയിന്‍ ടിക്കറ്റ്‌ എക്സാമിനെര്‍ (TTE) എന്ന പോസ്റ്റ്‌ ആയിരിക്കും എന്ന്. ഒരു പത്രപ്രവര്‍ത്തകന്‍ ആകാനായിരുന്നു ആഗ്രഹം. (അമിതാബ് ബച്ചന്‍ സാറും ഇങ്ങനെ ഒരു ആഗ്രഹം ഇന്നലെ പ്രകടിപ്പിച്ചു കണ്ടു.) ഇതൊക്കെ ഇനി ആരോട് പറയാന്‍!

മുത്തു തന്റെ ലൂമിയ 710 മുറുക്കെ പിടിച്ചു. ട്രെയിനുകളില്‍ തുഴഞ്ഞു നടക്കുന്ന ജോലിക്കിടയില്‍ അളിയന്‍ സിങ്കപ്പൂരില്‍ നിന്നും കൊണ്ട് വന്നു തന്ന ഈ  ഫോണ്‍ മാത്രമാണ് ഒരു ആശ്വാസം!

ഇടക്ക് ട്വിറ്റെര്‍ ടൈം ലൈനില്‍ നിന്നും കാണാതാവുമ്പോള്‍ മറ്റു ട്വീപ്പുകള്‍ അലമുറ ഇടാന്‍ തുടങ്ങും: നമ്മുടെ വിക്ക്രമന്‍ എവിടെ എവിടെ ന്നു പറഞ്ഞ് . നിത്യ ജീവിതത്തില്‍ പോലും കാണാന്‍ കിട്ടാത്ത സൌഹൃദ ബന്ധങ്ങള്‍ ആണ് ഇവിടെ!

പലര്‍ക്കും പല ആവശ്യങ്ങള്‍ ആണ്. ബാലേട്ടന്‍റെ തല്ലിപ്പൊളി ബ്ലോഗുകള്‍ക്ക് പ്രചാരം നേടിക്കൊടുക്കുക മുതല്‍ സാത്ത് സാറിന്റെ കുഞ്ഞിന്റെ ക്ഷേമം അന്യെഷിക്കുക വരെ ഈ പാവം TTE യുടെ ചുമതലകളില്‍ പെടുന്നു!

ചില സ്റെഷനുകളില്‍ നെറ്റ്‌വര്‍ക്ക് തീരെ ഉണ്ടാവില്ല .....അതൊന്നും ഇപ്പറഞ്ഞ മഹാന്മാര്‍ക്ക് അറിയേണ്ടല്ലോ....!

വണ്ടി ഒന്ന് കുലുങ്ങി....പിന്നെ പതുക്കെ തന്റെ യാത്ര ആരഭിച്ചു. ഇന്ന് ഡ്യൂട്ടി കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രെസ്സില്‍ ആണ്. ഞായരാഴ്ച - നല്ല തിരക്ക് ഉണ്ടാവും.....അല്ലെങ്ങില്‍ ഇക്കാലത്ത് ഇപ്പോളാണ് തിരക്ക് ഒഴിഞ്ഞിട്ടുള്ളത്! എല്ലാവര്ക്കും IRCTC യെ കുറ്റം പറഞ്ഞാല്‍ മതിയല്ലോ.....ട്രാഫിക് ലോഡ് താങ്ങാനാവാതെ പാവം കഷ്ടപ്പെടുന്നത് ആര്‍ക്കെങ്ങിലും അറിയണോ!

ടിക്കെട്ടിനു ചോദിക്കുമ്പോള്‍ മിക്കവാറും ആളുകള്‍ ഇന്നത്തെ കാലത്ത് അവരുടെ മൊബൈല്‍ ഫോണ്‍ ഉയര്ത്തിക്കാണിക്കും.....ഐ ഫോണില്‍ നിന്നും സാംസാങ്ങ് ഗാലക്സിയില്‍ നിന്നും ഒക്കെ ഡിജിറ്റല്‍ ടിക്കെട്ടുകള്‍ തന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ മുന്‍പൊക്കെ ചൊറിഞ്ഞു വരുമായിരുന്നു....TTE മാരുടെ ഒരു തരം  ഇന്‌ഫീരിയൊരിട്ടി കോമ്പ്ലെക്സ്!!

എന്നാല്‍ ലൂമിയ കയ്യില്‍ വന്നതില്‍ പിന്നെ വിക്ക്രമന്‍  മുത്തുസാര്‍  യാത്രക്കാരെ അങ്ങോട്ട്‌ ഉപദേശിക്കും: റെയില്‍വേ മൊബൈല്‍ ഫോണിലേക്ക് ടിക്കെറ്റ് അയക്കുന്നുണ്ടല്ലോ...എന്തിനാ വെറുതെ കടലാസ് പാഴാക്കുന്നെ!

മിക്കവാറും സ്ലീപ്പേര്‍ കമ്പാര്‍ട്ട്മെന്റുകള്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട് വരെ  ഒഴിഞ്ഞു കിടക്കും.....കോഴിക്കോട് മുതലാണ്‌ തിരക്ക് തുടങ്ങുക.....എന്നാല്‍ അന്ന് ഒരു പ്രത്യേക കൂപ്പയില്‍ ആളുകള്‍ തിങ്ങിഇരിക്കുന്നത് കണ്ടപ്പോള്‍ വിക്ക്രമന്‍ സാറിനു അത്ഭുതം തോന്നി....ഫാമിലി ആണെന്ന് തോന്നുന്നില്ല....എല്ലാം അപരിചിതര്‍....ഇവര്‍ എല്ലാവരും അങ്ങിനെ ഒരേ കൂപ്പയില്‍!

വല്ല്യ കുഴപ്പമില്ല.....ആളുകള്‍ ടിക്കെറുകള്‍ കാട്ടിത്തുടങ്ങി..... അല്‍പ്പം പ്രായമുള്ള ഒരു നോര്‍ത്ത് ഇന്ത്യന്‍ കപ്പിള്‍സ് , പിന്നെ രണ്ടു പെണ്‍കുട്ടികള്‍ -- ടെക്കിണികള്‍ ആണെന്ന് തോന്നുന്നു.....ഭംഗിയുള്ള കുട്ടികള്‍....വിക്ക്രമന് ഒരു ടെക്കിണി ട്വിറ്റെര്‍ ഫ്രണ്ട് ഉണ്ട്. ആ കുട്ടിയും ഇത് പോലെ സ്മാര്‌ട്ട് ആയിരിക്കുമോ..ആവോ? ആവാതെ വഴിയില്ല. -- വിക്ക്രമന്‍ മനസ്സിലോര്‍ത്തു.....

പെട്ടെന്ന് വിക്ക്രമനു അപകടം മണത്തു -- രണ്ടു പെണ്‍കുട്ടികളുടെ ഇടയിലായി ഇരിക്കുന്ന ഒരു മാന്യന്‍ - ടിക്കെട്ടിനു ചോദിച്ചപ്പോള്‍ വെറുതെ ഒന്ന് നിസ്സാരമായി തല കുലുക്കി. ഒരു മാതിരി പ്രൈവറ്റ് ബസ്സില്‍ കയറിയ പോലീസുകാരന്‍ കണ്ടക്ട്ടരെ നോക്കി, തനിക്ക് ടിക്കെറ്റ് വേണ്ട എന്ന് പറയാന്‍  തലയാട്ടുന്നത്‌ പോലെ.! റെയില്‍വേ ഉദ്യോഗസ്ഥന്‍ ആണെന്ന് തോന്നുന്നില്ല...ഇവനാര്?
ഗവന്മ്മെന്റ്റ് ഉദ്യോഗസ്ഥനും സര്‍വ്വോപരി അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ വൈദ്യര്‍ സാര്‍ വിക്ക്രമനെ അത്ഭുതത്തോടെ നോക്കി...അയാളും ചിന്തിക്കുകയായിരുന്നു......എന്നോട് ടിക്കെറ്റ് ചോദിക്കാന്‍ ഇവനാര്! പിന്നെ പോക്കെറ്റില്‍ നിന്നും മനസ്സില്ലാ മനസ്സോടെ തന്റെ ടിക്കെറ്റ് എടുത്തു കൊടുത്തു.....
ആ ടിക്കെറ്റ് കണ്ടപ്പോള്‍ വിക്ക്രാമന്റെ കണ്ണ് തള്ളി....സീസണ്‍ ടിക്കെറ്റ്! സീസണ്‍ ടിക്കെട്ടും കൊണ്ട് സ്ലീപ്പേര്‍ ക്ലാസ്സില്‍ കയറിയ മാന്യന്‍! പിന്നെ മടിച്ചില്ല...വിക്ക്രമന്‍ തന്റെ പേന എടുത്തു ആ ടിക്കെട്ടില്‍ കുറുകെ ഒരു വര വരച്ചു.....
"സീസണ്‍ ടിക്കെട്ടും കൊണ്ട് സ്ലീപ്പേര്‍ ക്ലാസ്സില്‍ കയറുന്നോ! എടുക്കെടോ ഫൈന്‍..."
"എന്ത് ഫൈന്‍? ഇതെല്ലാവരും സാധാരണ ചെയ്യുന്നതാനെടോ......ഇവിടെ ഇപ്പോള്‍ എന്താ തിരക്കുണ്ടോ....തിരക്ക് വരുമ്പോള്‍ ഞാന്‍ എണീറ്റ്‌ കൊടുത്തോളാം...."
"അത് കൊണ്ട്? നിയമം നിയമം അല്ലാതാവുമോ? ഫൈന്‍ എടുക്കെടോ...."

കുപിതനായി എണീറ്റ്‌ കൊണ്ട് വൈദ്യര്‍ സാര്‍: "എന്റെ സൂപ്പര്‍ ഫാസ്റ്റിന്റെ സീസണ്‍ ടിക്കെട്ടില്‍ വരച്ചിട്ട് ഇനി ഫൈന്‍ അടക്കാനോ? ആഹാ ..... അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി...."
"സീസണ്‍ ടിക്കെട്ടും കൊണ്ട് സ്ലീപ്പേര്‍ ക്ലാസ്സില്‍ കയറുന്നത് കുറ്റമാണെന്ന് അറിയില്ലെടോ? തന്റെ കയ്യിലുള്ള ടിക്കെറ്റ് കാന്‍സല്‍ ചെയ്യാനും എനിക്ക് അധികാരം ഉണ്ട്..."
"വെറുതെ കളിക്കല്ലേ! ഞാനാരാണെന്ന് അറിയില്ല്ല തനിക്ക്... 800 രൂപ കൊടുത്ത് എടുത്ത സീസണ്‍ ടിക്കെറ്റ് കുത്തി വരഞ്ഞിട്ടു അവന്റെ നിയമം പറയല്‍...."
സംസാരത്തില്‍ പതുക്കെ കയ്യാങ്കളി കടന്നു വന്നു......വിക്ക്രമനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വൈദ്യര്‍ സാര്‍....വൈദ്യരെ തന്റെ കത്രിക പൂട്ടില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന വിക്ക്രമന്‍....
"ഫൈന്‍ അടക്കാതെ തന്നെ ഞാന്‍ വിടില്ല."
"പിന്നേ......അതങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി....ഫൈനെ ....ഞാന്‍ ഫൈന്‍ അടക്കല്‍ അല്ലെ! പോയി പണി നോക്ക്...."
അപ്പോളേക്കും ആളുകള്‍ കൂടിക്കഴിഞ്ഞിരുന്നു.....തൊട്ടപ്പുറത്തെ കൂപ്പയിലെ യാത്രക്കാരനായ അച്ചു കീലേരിക്ക് അതൊക്കെ കണ്ടു അങ്ങനെ പെരുത്തു വരാന്‍ തുടങ്ങി.....
സീസണ്‍ ടിക്കെറ്റ് എടുത്ത് സ്ലീപ്പെരില്‍ യാത്ര ചെയ്തതും പോര...അവന്റെ പ്രസംഗം....കയറി ചെന്ന് രണ്ടു പൊട്ടിച്ചാലോ.......കീലെരിയിലെ പഴയ രേവലൂഷനരി പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ("ഗുണ്ട" എന്ന് അടുപ്പമുള്ളവര്‍ വിളിക്കും)  ഉണര്‍ന്നു.....

(To be continued.....)

PART 2

2 comments:

  1. 2 ഫൈറ്റും 2 ത്രീ ഇ൯ 1 റൊമാ൯സും മണക്കുന്നുണ്ടല്ലോ

    ReplyDelete
    Replies
    1. അതെ നല്ല മണമുണ്ട്

      Delete