3/5/13

SEASON TICKET - FINAL PART


PART 1


സീസണ്‍ ടിക്കെറ്റ് 
(അവസാന ഭാഗം)


അപ്പോളേക്കും ആളുകള്‍ കൂടിക്കഴിഞ്ഞിരുന്നു.....തൊട്ടപ്പുറത്തെ കൂപ്പയിലെ യാത്രക്കാരനായ അച്ചു കീലേരിക്ക് അതൊക്കെ കണ്ടു അങ്ങനെ പെരുത്തു വരാന്‍ തുടങ്ങി.....
 
സീസണ്‍ ടിക്കെറ്റ് എടുത്ത് സ്ലീപ്പെരില്‍ യാത്ര ചെയ്തതും പോര...അവന്റെ പ്രസംഗം....കയറി ചെന്ന് രണ്ടു പൊട്ടിച്ചാലോ.......കീലെരിയിലെ പഴയ രേവലൂഷനരി പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ("ഗുണ്ട" എന്ന് അടുപ്പമുള്ളവര്‍ വിളിക്കും)  ഉണര്‍ന്നു.....
 
നോര്‍ത്ത് ഇന്ത്യന്‍ കപ്പില്സിലെ ഭര്‍ത്താവ്.....അല്‍പ്പം പ്രായമുള്ള മനുഷ്യന്‍ ആണ് -- പതുക്കെ എണീറ്റ്‌....അയാള്‍ വൈദ്യരെ തൊട്ടു കൊണ്ട് പറഞ്ഞു: "ലൂക്ക് മിസ്റ്റെര്‍....ദി മിസ്റെയിക്ക് ഈസ്‌ യുവേര്‍സ്....യു ഷുഡ് പേ ദി ഫൈന്‍..."
 
വൈദ്യര്‍ സാര്‍.....അതൊന്നും കേട്ടതായി ഭാവിച്ചില്ല...അയാള്‍ വിക്ക്രമനെ തള്ളി മാറ്റാന്‍ ശ്രമിക്കുന്നു.....വണ്ടി പതുക്കെ വേഗത കുറഞ്ഞിട്ടുണ്ട്....കോഴിക്കോട് സ്റെഷനില്‍ നിര്‍ത്താന്‍ ഉള്ള ഭാവമാണ്......വൈദ്യര്‍ സാറിനു ഇറങ്ങെണ്ടതും അവിടെ ആണെന്ന് തോന്നുന്നു.....അത് മനസ്സിലാക്കി വിക്ക്രമന്‍ തന്റെ പിടി മുറുക്കി....
 
നോര്‍ത്ത് ഇന്ത്യന്‍ സാറിന്റെ ഇടപെടല്‍ കീലേരിക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കി..

ചുറ്റും ആളുകള്‍ കാഴ്ച ആസ്വദിച്ചു നില്‍ക്കുകയാണ് എന്നോര്‍ക്കണം.....ഒരു ഇല വീണാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന മലയാളി ഒരു അനീതി മുന്നില്‍ കണ്ടിട്ടും....ഒരു ഉദ്യോഗസ്ഥന്‍ അതിനെ എതിര്‍ക്കുന്നത് കണ്ടിട്ടും ഒരു ചെറു വിരല്‍ പോലും അനക്കാതെ കാഴ്ച ആസ്വദിച്ചു നില്ലുകുകയാണ്......

ഒരുത്തന്‍ ഫോണില്‍ പകര്‍ത്താനും ശ്രമിക്കുന്നുണ്ട്.കീലേരിക്ക് സഹിച്ചില്ല..അയാള്‍ ചെറുപ്പക്കാരന്റെ ഫോണ്‍ പിടിച്ചു വാങ്ങി, അത് സ്വിച്ച് ഓഫ്‌ ചെയ്തു തിരിച്ചു കൊടുത്തിട്ടു രൂക്ഷമായി പറഞ്ഞു: പോടാ....
 
"എന്താണ്...?"
 
"പോടാ...." അതൊരു അലര്‌ച്ച ആയിരുന്നു...അതിന്റെ ശക്തിയില്‍ ചെറുപ്പക്കാരന്‍ തെറിച്ച് രണ്ടു കമ്പാര്‍ട്ട്മെന്റ് അപ്പുറം പോയി വീണ് കാണണം!

കീലേരി മുന്നോട്ട് ചെന്ന് വിക്രമനുമായി മല്ലയുദ്ധം നടത്തുന്ന വൈദ്യര്‍ സാറിന്റെ തോളില്‍ തൊട്ടു കൊണ്ട് പറഞ്ഞു: മിസ്റ്റെര്‍, വേഗം ഫൈന്‍ കൊടുത്ത് ഒഴിവാകാന്‍ നോക്ക്. വെറുത പ്രശ്നം വഷളാക്കരുത്...

കീലേരിയുടെ മട്ടും ഭാവവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകായിരുന്ന കൂട്ടുകാര്‍ മുനു പീവീയും ജിന്‍സനും പെട്ടന്ന് എഴുന്നേറ്റു.....

പതിവ് പോലെ കീലെരിയെ പോലീസ് സ്റെഷനില്‍ നിന്നിറക്കി കൊണ്ട് വരാനുള്ള സമയവും സാവകാശവും ആ പ്രത്യേക സാഹചര്യത്തില്‍ ഇല്ലാത്തതിനാല്‍ അവര്‍ കീലെരിയെ അനുനയിപ്പിച്ച് അയാളുടെ സീറ്റില്‍ കൊണ്ട് വന്നിരുത്തി....

സംഭവങ്ങള്‍ നിരീക്ഷിച്ചു കൊണ്ട്, വീണ്ടും ഏതു നിമിഷവും ചാടി വീഴാന്‍ സന്നദ്ദനായി കീലേരി മനസ്സില്ലാ മനസ്സോടെ തന്റെ സീറ്റില്‍ ഇരുപ്പായി.

ആള്‍ക്കൂട്ടത്തിന്റെ ബഹളം കേട്ടാണ് രണ്ടു കൂപ്പ അപ്പുറം ഇരിക്കുകയായിരുന്ന ഷെവലിയര്‍ സുകുവേട്ടന്‍ അപ്പോള്‍ സംഭവസ്ഥലത്ത് എത്തുന്നത്. അയാള്‍ ഒന്ന് ഞെട്ടി. 

തന്റെ ടാക്സിക്ക് ഒറ്റ ദിവസം കൊണ്ട് നാഷണല്‍ പെര്‍മിറ്റ്  ശരിയാക്കിത്തന്ന വൈദ്യര്‍ സാറിനെ TTE തടഞ്ഞു വച്ചിരിക്കുന്നത് കണ്ടപ്പോള്‍ സുകുവേട്ടന് വേദന തോന്നി. എന്തോരം ടാക്സികള്‍ക്ക് രാജ്യം മുഴുവന്‍ ചീറിപ്പായാന്‍ അനുമതി ശരിയാക്കി കൊടുത്തിരിക്കുന്ന ആളാ .. 

അയാള്‍ പിന്നെ മടി ച്ചു നിന്നില്ല.....മുന്നോട്ടു കയറിച്ചെന്നു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന വൈദ്യര്‍ സാറിന്റെ ബാഗ് കയ്യില്‍ വാങ്ങി ...എന്നിട്ട് വിക്ക്രമനോട് പറഞ്ഞു: പോട്ടെ സാറേ വിട്ടു കള ... ഒരു പ്രാവശ്യത്തെക്ക് വിട്ടു കള ....അങ്ങേരു പൊയ്ക്കോട്ടേ...

വിക്ക്രമന്‍ തന്റെ കത്രികപ്പൂട്ട് പരമാവധി മുറുക്കി.....സുകുവേട്ടനെ ഒന്നും അയാള്‍ കണ്ട ഭാവം പോലും കാണിച്ചില്ല...

നല്ല ശക്തിയില്‍ ഉള്ള ഉന്തും തള്ളുമാണ് ഇപ്പോള്‍ കൂപ്പയില്‍ നടക്കുന്നത്......വിക്ക്രമന്‍ സാറിന്റെ മത്സരഭാവം സത്യം പറഞ്ഞാല്‍ കാണികളില്‍ അത്ഭുതം ഉളവാക്കി....ഇക്കലാത്ത് ഇങ്ങനെ ഒക്കെ ഉള്ള ഉദ്യോഗസ്ഥന്മാര്‍ ഉണ്ടോ? എന്നാലോ.....ഒറ്റയൊരുത്തന്‍ പോലും വിക്ക്രമനെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല..

അതിനടയില്‍ കോഴിക്കോട് സ്റെഷനില്‍ പ്രവേശിക്കാന്‍ വണ്ടി വേഗത കുറച്ചു.....വൈദ്യര്‍ക്ക്‌ ആകെപ്പാടെ ആവലാതിയായി....ഇങ്ങനെയും TTE മാരോ....എന്നാലും അയാള്‍ അഹങ്കാരത്തിനു യാതൊരു കുറവും കാണിക്കാന്‍ തയ്യാറായില്ല......വിക്ക്രമനെ എങ്ങിനെ എങ്കിലും തള്ളി മാറ്റി പുറത്തേക്ക് കടക്കാന്‍ ഉള്ള ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു...

തന്റെ ഭാഗം പരമാവധി ഭംഗി ആക്കാന്‍ അതിനിടയില്‍ സുകുവേട്ടന്‍ തീരുമാനിച്ചു.,....വിക്ക്രമന്‍ സാറിന്റെ പുറകിലൂടെ ചെന്ന് അദേഹത്തിന്റെ വൈദ്യര്‍ സാറിലുള്ള പിടി അയപ്പിക്കാനായി പിന്നെ ശ്രമം....വിക്ക്രമനെ അനക്കാന്‍ പറ്റുന്നില്ല....പിന്നെ അയാള്‍ തന്റെ വജ്ജ്രായുധം പുറത്തെടുത്തു...

കീലേരി നോക്കുമ്പോള്‍ ഒരു തടിയന്‍ താടിക്കാരന്‍ TTE സാറിന്റെ വയറില്‍ ഇക്കിളിയാക്കി മറ്റേ യാത്രക്കാരനെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ്! ഇക്കിളി കൊണ്ട് വിക്ക്രമാന്‍ സാര്‍ നിന്ന് പുളയുന്നുണ്ട് എങ്കിലും യാത്രക്കാരന്റെ മേലുള്ള പിടി വിട്ടിട്ടില്ല....

കീലേരി വേഗം കയറിച്ചെന്നു സുകുവേട്ടന്റെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു: ഹേ  എന്താ മിസ്റ്റെര്‍ ...നിങ്ങള്‍ എന്താ ഇവിടെ ചെയ്യുന്നത്? TTE യെ ഇക്കിളി ആക്കുന്നോ?

സുകുവേട്ടന്‍ തിരിഞ്ഞു നോക്കി.....കോല് പോലെ ഉള്ള ഒരുത്തന്‍ ഇടപെടുന്നു! സുകുവേട്ടന്‍ പല്ല് ഞെരിച്ചു കൊണ്ട് കീലേരിയോട് പറഞ്ഞു: .....പോടാ....

കീലേരി: പോടാന്നോ? താന്‍ എന്ത് അധികാരത്തിന്റെ പുറത്താ ഇതില്‍ ഇടപെടുന്നത്.....TTE പോലീസിനെ വിളിച്ചാല്‍ താനും കുടുങ്ങും...

അത് ഫലിച്ചു! ഷെവലിയാര്‍ സുകുവേട്ടന്‍ പിന്നെ അധികനേരം അവിടെ നിന്നില്ല....നാളെ ഊട്ടി വരെ പോകാന്‍ ടാക്സിക്ക് അഡ്വാന്‍സ് വാങ്ങിയതാണ്...പോലീസ് കേസായാല്‍ കുടുങ്ങിയത്ത ന്നെ....വൈദ്യര്‍ സാറിന്റെ ബാഗ്‌ സീറ്റില്‍ തിരിച്ചു വച്ചു സ്ഥലം വിട്ടു....

ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട്....കീലേരി വീണ്ടും വൈദ്യര്‍ സാറിനു നേരെ തിരിഞ്ഞു: ഹി മിസ്റ്റെര്‍....യാത്രക്കാര്‍ക്ക് അസൌകര്യം ഉണ്ടാക്കാതെ വേഗം ഫൈന്‍ അടച്ച് പ്രശ്നം തീര്‍ക്ക്..

വൈദ്യര്‍ക്ക്‌ ക്ഷമ കേട്ട്. അയാള്‍ കീലേരിയുടെ നേരെ അലറി: നീ ആരാടാ ഇതില്‍ ഇടപെടാന്‍?

വിക്ക്രമന്‍ മുത്തു: ന്ദേ! യാത്രക്കാരനെ "എടാ" എന്ന് വിളിക്കുന്നോ? ഇത് ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്യും....

അപ്പോളാണ് കീലേരിക്ക് അത് സ്ട്രൈക്ക് ചെയ്തത്....യാത്രക്കാരനെ എടാ എന്ന് വിളിക്കാന്‍ പാടില്ലത്രേ.....അത് മോശമില്ലല്ലോ!

കീലേരി: ആഹാ....നീ എന്നെ "എടാ" എന്ന് വിളിക്കുന്നോ...സാറേ വിടരുത് ഇവനെ...

ഇതിനടയില്‍ വണ്ടി കോഴിക്കോട് സ്റെഷനില്‍ നിര്‍ത്തിയിരുന്നു...വിക്ക്രമന്‍ പുറത്തേക്ക് നോക്കി പ്ലട്ഫോമില്‍ നിന്ന് കാഴ്ച കാണുകയായിരുന്ന ആള്‍ക്കാരോട് അലറി: റെയില്‍വേ പോലീസ് അവിടെ ഉണ്ടാവും...ഒന്ന് വിളിക്ക്...

റെയില്‍വേ SI ഷുക്കൂര്‍ അലയിന്‍ സ്ഥലത്ത് എത്താന്‍ ഒരു മിനുട്ടെ എടുത്തുള്ളൂ......അയാള്‍ എത്തിയതോടെ വിക്ക്രമന്‍ വൈദ്യര്‍ സാരിലുള്ള പിടി വിട്ടു....ഇപ്പോള്‍ വൈദ്യര്‍ സാര്‍ ഷുക്കൂറിന്റെ കയ്യിലാണ്....

"സാറേ ഇയാള്‍ എന്റെ സീസണ്‍ ടിക്കെട്ടില്‍ കുത്തി വരച്ചിട്ടു.....എന്നിട്ട് ഞാന്‍ ഫൈന്‍ അടക്കണം എന്ന്...ഇതെവിടുത്തെ ന്യായമാ?"

ഷുക്കൂര്‍ SI സൌമ്യനായി ഇങ്ങനെ ചോദിച്ചു: എത്രയോ മാസങ്ങള്‍ക്ക് മുമ്പ് Q നിന്നും മറ്റും ടിക്കെറ്റ് എടുത്ത് യാത്ര ചെയ്യുന്ന ആള്‍ക്കാര്‍ക്ക് ഇരിക്കേണ്ട സീറ്റില്‍ സീസണ്‍ ടിക്കെറ്റ് മാത്രമുള്ള താങ്കള്‍ കയറി ഇരുന്നത് ന്യായമാണോ? ഉം ...എന്റെ കൂടെ വാ...നമുക്ക് പുറത്ത് ഇറങ്ങി സംസാരിക്കാം.."

കീലെരിയും മറ്റു യാത്രക്കാരും നോക്കി നില്ലക്കെ ഷുക്കൂര്‍ SI വൈദ്യര്‍ സാറിനെയും കൂട്ടി വിക്ക്രാമന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി......

വൈദ്യര്‍ സാര്‍ ഫൈന്‍ അടച്ചോ? പിന്നെ എന്തുണ്ടായി.....ഇതൊന്നും പിന്നെ ആരും അറിഞ്ഞില്ല......TTE സാര്‍  തിരിച്ചു വരുമെന്നും അപ്പോള്‍ ചോദിക്കാം എന്നും കരുതി കീലേരി കുറച്ചു നേരം ഉറങ്ങാതെ ഇരുന്നു...പിന്നെ അയാളും കിടന്നുറങ്ങി...

********

പിറ്റേ ദിവസം.....രാവിലെ എണീറ്റ്‌ കുറി തൊട്ടു ബസ്‌ കയറി വൈദ്യര്‍ സാര്‍ ഓഫീസിലേക്ക് പോകാനായി റെയില്‍വേ സ്റെഷനില്‍ എത്തി.....

ഒരു തിരുവനന്തപുരം മുംബൈ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ കിടക്കുന്നുണ്ട്...വൈദ്യര്‍ സാര്‍ സ്ഥിരം പോകുന്ന വണ്ടി.....ഒരു സ്ലീപ്പേര്‍ ക്ലാസ്സില്‍ കയറി ഇരുന്നാല്‍ സുഖമായി തലശ്ശേരി ഇറങ്ങാം....ഒന്നുറങ്ങുകയും ആവാം....മുന്നില്‍ കണ്ട S4 കോച്ചിലെക്ക് അയാളുടെ കാലുകള്‍ ചലിച്ചു....

അപ്പോള്‍ പെട്ടന്ന് അയാളുടെ മനസ്സില്‍ TTE വിക്ക്രമന്റെ മുഖം ഒരാവശ്യവും ഇല്ലാതെ കയറി വന്നു.....

എന്ത് കാര്യത്തിനു ആയിരുന്നു ഇന്നലത്തെ സംഭവം? കോഴിക്കോട് മുതല്‍ തലശ്ശേരി വരെ പോകാന്‍ തനിക്ക് എന്തിനു സ്ലീപ്പേര്‍.....നാണക്കേട്.....!  ഇനി ഇങ്ങനെ ഘടാഘടിയന്മാരായ എത്ര TTE മാരെ ഇന്ത്യന്‍ റെയില്‍വേ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നാര്‍ക്കറിയാം? 

അയാള്‍ പതുകെ തിരിഞ്ഞു നടന്നു.....പുറകിലുള്ള ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്റിലെക്ക്.....

തലേ ദിവസം  ഫൈന്‍ അടച്ചതിനെ തുടര്‍ന്ന്‍ സ്റേഷന്‍ മാസ്റ്റര്‍ റിന്യൂ ചെയ്തു കൊടുത്ത സീസണ്‍ ടിക്കെറ്റ് അയാള്‍ മുറുകെ പിടിച്ചിരുന്നു......

(ശുഭം) 

5 comments:

 1. നിരാശപ്പെടുത്തിയല്ലോ ബാലേട്ട.... കുറച്ചും കൂടി "ആ ഒരു ഇതു " പ്രതീക്ഷിച്ചു പോയി.

  ReplyDelete
 2. Too brief..

  ReplyDelete
 3. വിവരമില്ലായ്മയും അഹങ്കാരവും കൊണ്ട് മാത്രം ഉണ്ടാക്കിയ വൈദ്യര്‍ സാറിനെ പോലെ കുറേ മനുഷ്യര്‍ ഉണ്ട്. നിയമങ്ങള്‍ തങ്ങള്‍ക്കുള്ളതല്ലാ എന്നാണ് ഈ വര്‍ഗ്ഗം സ്വയം കരുതുന്നത്. അവര്‍ ഈ ആറ്റിട്യുഡ്‌ മാറ്റിയാല്‍ തന്നെ നാട് നന്നാവും.

  നന്നായിരുന്നു ബാലേട്ടാ. അഭിനന്ദനങ്ങള്‍ !! :)

  ReplyDelete
 4. *(തുടരും) പ്രതീക്ഷിച്ചിട്ട് (ശുഭം) കണ്ട ഇമോ*

  ReplyDelete
 5. ബാലേട്ടാ, ഷാജി കൈലാസിന് സത്യന്‍ അന്തിക്കാടിലുണ്ടായ പോസ്റ്റായിപോയി (അതും ഈ ന്യൂ ജനറേഷന്‍ സിനിമകളുടെ കാലത്ത്). ലളിതമായ ഒരുകാര്യം. ലളിതമായി തന്നെ അവതരിപ്പിക്കാമായിരുന്നു. ഒരുപാട് പ്രതീക്ഷ നല്‍കിയിട്ട് അത് കാത്തു സൂക്ഷിക്കാന്‍ പണിപ്പെടുന്നതെന്തിനു?! മറ്റൊരു മാര്‍ഗമുണ്ട്: പ്രതീക്ഷ നല്‍കാതിരിക്കുക. അപ്പൊ ഭേദപ്പെട്ട അനുഭവമായിമാറും വായന. പ്ലസ് പോയന്റുകള്: നല്ല ഫ്ലോ ഉണ്ടായിരുന്നു കഥയ്ക്ക്. പിന്നെ മേല്‍പ്പറഞ്ഞത് പോലെ, ലളിതമായ സംഭവങ്ങള്‍ വിഷയമായി എടുക്കുന്നത്. അതും ഒരു വ്യത്യസ്തതയാണ്. എന്നാലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ (ശരിയെന്നുതോന്നുന്നുവെങ്കില്‍ )കൂടി പരിഗണിച്ചുള്ള ഒരു ബാലേട്ടന്‍ ക്ലാസ്സിക്കിനായി കാത്തിരിക്കുന്നു.

  ReplyDelete