3/1/13

BALETTAN IN BRIGADE ROAD - PART 4


ബാലേട്ടന്‍ ഇന്‍ ബ്രിഗേഡ് റോഡ്‌ എന്ന പേരില്‍ ഞാന്‍ നടത്തിയ സ്ക്രിപ്റ്റ് റയിട്ടിങ്ങിലെ ഒരു എളിയ പരീക്ഷണം ഇന്നിവിടെ പൂര്ന്നമാവുകയാണ്. കഴിഞ്ഞ മൂന്നു ഭാഗങ്ങളും വായിച്ച് പ്രശംസിക്കുകയും പ്രതിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. 

കഴിഞ്ഞ മൂന്നു ഭാഗങ്ങള്‍ ബ്ലോഗ്ഗെരില്‍ ഇതേവരെ അഞ്ഞൂറോളം പെയിജ് വ്യൂസ് നേടിക്കഴിഞ്ഞു എന്നാ വസ്തുതയെക്കളും എനിക്ക് ആത്മവിശ്വാസം നല്‍കുന്നത് നിങ്ങളുടെ ഈ അഭിപ്രായങ്ങളാണ്. നിങ്ങളുടെ പിന്തുണ ആണ്. നിങ്ങളുടെ വിലപ്പെട്ട സമയത്തിനു എന്റെ നന്ദി.

രണ്ടു മണിക്കൂര്‍ നേരം എടുത്തു നമ്മള്‍ സ്ക്രീനില്‍ കാണുന്ന ഒരു സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുക എന്നത് ഒരിക്കലും ഒരു ചെറു ബ്ലോഗ്‌ വായിക്കുന്നത് പോലെ എളുപ്പമല്ല.....പക്ഷെ നിങ്ങള്‍ അതിനു തയ്യാറായി എന്നാ വസ്തുത എന്നെ സന്തോഷിപ്പിക്കുന്നു.

നിങ്ങള്‍ക്ക് മുന്നിലേക്ക് ഞാന്‍ ഈ കഥയുടെ അവസാന ഭാഗം അവതരിപ്പിക്കുകയാണ്.....ഇനി എല്ലാം നിങ്ങളുടെ കയ്യില്‍....


PART 1
ബാലേട്ടന്‍ ഇന്‍ ബ്രിഗേഡ് റോഡ്‌ 

അവസാന ഭാഗം ........വാസീമിന്റെ ഭാവമാറ്റം കണ്ടു, ഫ്രൈഡേ: ഉം...എന്താടാ?

വസീം: ഡാ....ബാലേട്ടന്റെ ഫ്ലാറ്റിന്റെ മുന്നില്‍ വച്ചാണ് ഞാന്‍ അവനെ കാണുന്നത്....അപ്പോള്‍ തോന്നി എവിടെയോ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്ന്.....പക്ഷെ ശരിക്ക് അങ്ങ് ക്ലിയര്‍ ആവുന്നില്ല. കക്ഷിക്ക് എന്തോ ഒരു പരുങ്ങിക്കളി.....ഡാ ഇപ്പോള്‍ അവന്‍ നമ്മളെ കടന്നു ഒരു ബൈക്കില്‍ മുന്നോട്ടു പോയി....

(തിരിഞ്ഞു ബാലെട്ടനോടു): ബാലേട്ടാ..വല്ല പിടിയും ഉണ്ടോ.....നിങ്ങടെ കൊറീഡോറിന്റെ അങ്ങേ അറ്റത്തെ ഫ്ലാറ്റില്‍ ആരാ താമസം? 

ബാലേട്ടന്‍: കോള്‍ സെന്ററിലോ മറ്റോ ജോലി ചെയ്യുന്ന രണ്ടു പിള്ളാരാന്നാ തോന്നുന്നേ....ശരിക്കറിയില്ല......

നിഷ്ക്കു:  "പിന്തുടരുന്നു" എന്നൊക്കെ ചെലപ്പോ നിനക്ക് തോന്നുന്നതാവും ഡാ....(ചിരിച്ചു കൊണ്ട്) നമ്മളെ ഒക്കെ പിന്തുടര്‍ന്നിട്റ്റ് എന്ത് കിട്ടാനാ അല്ലെ ബാലേട്ടാ?

വസീം ഒഴിച്ച് എല്ലാവരും ചിരിക്കുണ്ണ്‍......അന്തരീക്ഷം കുറച്ച് ഒന്ന് അയഞ്ഞ മട്ടുണ്ട്....വാസീമിന്റെ മുഖം ചിന്താകുലമാണ്.

സീന്‍ 18

കുറച്ചു ദൂരം മുന്നോട്ടു പോയി ബ്രിഗേഡ് റോഡിലെ KFC യുടെ വലിയ റെസ്റ്റോരണ്ടിന് മുന്നില്‍ ബാലേട്ടനും കൂട്ടുകാരും. വണ്ടി അകത്തേക്ക് എടുത്ത് പാര്‍ക്ക് ചെയ്യുന്ന ബാലേട്ടന്‍. എല്ലാവരും  റെസ്റ്റോരണ്ടിന് അകത്തേക്ക്....

പെട്ടന്ന് നടത്തം നിര്‍ത്തുന്ന ബാലേട്ടന്‍. മലമൂപ്പന്‍ കൂടെ ഇല്ല എന്ന് അയാള്‍ മനസ്സിലാക്കി.....എല്ലാവരും വന്ന വഴിയെ തിരിഞ്ഞു നടക്കുന്നു....പാര്‍ക്കിംഗ് ലോട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന  മലമൂപ്പന്‍....

ബാലെട്ടന്റെയും കൂട്ടരുടെയും മുഖത്ത് സംശയഭാവം......

ബാലേട്ടനും കൂട്ടുകാരും അടുത്തേക്ക് ചെന്നപ്പോള്‍ [പെട്ടന്ന് മുന്നില്‍ കിടക്കുകയായിരുന്ന രണ്ടു ബൈക്ക്കള്‍ ചൂണ്ടിക്കാട്ടി മലമൂപ്പന്‍: ബാലേട്ടാ....നമ്മളെ കീച്ചിയിട്ട്  പോയ അവന്മാരുടെ ബൈക്ക്കള്‍! നമ്പര്‍ നോട്ടു ചെയ്തിട്ടുണ്ടായിരുന്നു..... അവന്മാര്‍ ഹോട്ടലിന്റെ ഉള്ളില്‍ ഇരിക്കുന്നുണ്ടാവും.....പണി കൊടുത്താലോ?

ബാലേട്ടന്‍: എന്ത് പണിയാ നീ കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്? ഫുഡ്‌ അടിച്ച്ട്ട് വേഗം സ്ഥലം വിടാന്‍ നോക്ക്.....എന്റെ ബസ്‌ പോകും....

ഫ്രൈഡേ: വിട്ടു കള....വേണ്ടാത്ത പുലിവാല്.....വന്നെ വന്നെ.....എനിക്ക് വിശക്കുന്നു....

മടിയോടെ ബാലേട്ടനെ അനുസരിച്ച് ഉള്ളിലേക്ക് കയറുന്ന മലമൂപ്പന്‍......കൂടെ കൂട്ടുകാരും....വാസീമിന്റെ മുഖം ഇപ്പോളും തെളിഞ്ഞിട്ടില്ല....


സീന്‍ 19 

ഒരു ടേബിളില്‍ ഇരുന്നു ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുക്കുന്ന ബാലേട്ടനും കൂട്ടരും.....

മലമൂപ്പന്‍: ബാലേട്ടാ....നാട്ടിലും നിങ്ങളുടെ ബംഗ്ലൂരെ മൊബൈല്‍ നമ്പര്‍ തന്നെയല്ലേ കയ്യില്‍ ഉണ്ടാവുക?

ബാലേട്ടന്‍: അതേടാ....അഥവാ കിട്ടുന്നില്ലെങ്ങില്‍ ഒരു ട്വീറ്റ് അങ്ങട് ഇട്ടാല്‍ മതി......!!

ഫ്രൈഡേ: ഞാന്‍ ഇടക്കിടക്ക് ഡീ എം അയക്കാം ബാലേട്ടാ.....ബി ഇന്‍ ടച്ച്!

മലമൂപ്പന്‍ പെട്ടന്ന് അടുത്തിരുന്ന നിഷ്ക്കുവിനെ തോണ്ടി: ഡാ അവന്മാര്.....ആ മൂലയില്‍ ഉള്ള ടേബിളില്‍....കണ്ടോ? കണ്ടോ? നമ്മളോട് ബൈക്ക് കൊണ്ട് ഗോഷ്ട്ടി കാണിച്ചത് അവന്മാര് തന്നെ.....

എല്ലാവരും നോക്കുന്നു......നാല് ചെറുപ്പക്കാര്‍ ആ ടേബിളില്‍ ഇരുന്നു ആഘോഷിക്കുകയാണ്......രണ്ടു ഹെല്മെറ്റുകള്‍ ടേബിളില്‍ വച്ചിട്ടുണ്ട്....കൂട്ടത്തില്‍ ഒരുത്തന്‍ ഒരു നീഗ്രോ ആണ്...

വസീം പെട്ടന്ന് എണീറ്റ്: ഞാന്‍ ഒന്ന് ബാത്രൂമില്‍ പോയിട്ട് വരാം.....നിങ്ങ തുടങ്ങിക്കോ...


സീന്‍ 20 

ബത്ത്രൂമിലെക്ക് പോകുന്ന വാസീമിനെ പിന്തുടരുന്ന ക്യാമറ....

വസീം ബാത്രൂമിന്റെ വാതില്‍ തുറന്നു അകത്തേക്ക് കടന്ന അതെ നിമിഷത്തില്‍ ഒരാള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക്....രണ്ടു പേരും ചെറുതായി ഒന്ന് കൂട്ടിമുട്ടി......വസീം തല ഉയര്‍ത്തി: സോറി....

ചെറുപ്പക്കാരന്‍ മറുപടി ഒന്നും പറയാതെ...വാസീമിനെ ഒന്ന് നോക്കി ധൃതിയില്‍  പുറത്തേക്ക്......

വാസീമിന് അയാളുടെ മുഖം ശരിക്ക് കാണാന്‍ പറ്റിയിട്ടില്ല....പക്ഷെ ഒരു ഞെട്ടലോടെ അവന്‍ അത് മനസ്സിലാക്കി....ഇത് അയാള്‍ തന്നെ....ചെറുപ്പക്കാരന്‍ പോയ വഴിയെ തിരക്കിട്ട് പുറത്തേക്കിറങ്ങുന്ന വസീം.....

വാസീമിനെ ധൃതിയില്‍ പിന്തുടരുന്ന ക്യാമറ.....പാശ്ചാത്തല സംഗീതം ഇപ്പോള്‍ മുറുകുകയാണ്.... 


സീന്‍ 21 

അവന്‍ ഇപ്പോള്‍ ഹാളിലാണ്. പക്ഷെ ചെറുപ്പക്കാരനെ എവിടെയും കാണാനില്ല....ഒരു മിനുട്ട് കൊണ്ട് അയാള്‍ മറഞ്ഞിരിക്കുന്നു.....  

പെട്ടന്ന് അവിടേക്ക് കടന്നു വരുന്ന ഫ്രൈഡേ ബോയ്‌: പതറി നില്‍ക്കുന്ന വാസീമിനെ കണ്ടു അത്ഭുതത്തോടെ അവന്‍: എന്താണ്ടാ...പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കുന്നെ? നിനക്കെന്താ പറ്റിയെ?

വസീം: ഡാ ഞാന്‍ ആ കക്ഷിയെ വീണ്ടും കണ്ടു.....ഇപ്പൊ ഇവിടെ...പെട്ടന്നവനെ കാണാതായി....

ഫ്രൈഡേ ബോയ്‌: വല്ലാത്ത കഷ്ട്ടം തന്നെ! അവന്‍ നിന്നെ വല്ലോം ചെയ്തോ? നിന്റെ വല്ല സാധനോം അവന്‍ അടിച്ചു മാറ്റിയോ? അല്ല നീയീ കാണുന്നതൊക്കെ ഒരാള്‍ തന്നെ ആണെന്നു എന്താ ഉറപ്പ്? എനിക്ക് മനസ്സിലാവുന്നില്ല....നീ എന്തിനാ ഇത്ര ടെന്‍ഷന്‍ എടുക്കുന്നത് എന്ന്....

വസീം: അതല്ലെട.....എന്തോ ഒരു ഇന്റ്യൂഷന്‍.....ഇയാള്‍ ചില്ലറക്കാരനല്ല എന്നൊരു തോന്നല്‍.....
.....അല്ലെങ്ങില്‍ എന്തിനാ അവന്‍ ഒരിക്കലും മുഖം തരാത്തത്? എന്നെ ഫ്ലാറ്റില്‍ വച്ച് അവന്‍ കണ്ടിട്ടുണ്ട്....അത് തന്നെ കാരണം.....
.....ഞാന്‍ രണ്ടു വട്ടം അവനെ ഫ്ലാറ്റില്‍ വച്ചു കണ്ടു.....രണ്ടു തവണയും ഒരു ദുരൂഹത ഉണ്ടായിരുന്നു.....

ഫ്രൈഡേ ബോയ്‌, അവനു വാസീമിന്റെ മനസ്സ് മുഴുവനും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല: നീ പുറത്തിറങ്ങുന്ന ഹോറര്‍ മൂവീസ് ഒക്കെ കണ്ടിട്ട എന്തോക്കെയോ ചിന്തിച്ചു കൂട്ടുന്നു.....വന്നാട്ടെ....


സീന്‍ 22 

വാസീമിനെ തള്ളി പുറത്തേക്ക് കൊണ്ട് [പോകുന്ന ഫ്രൈഡേ.....രണ്ടു പേരും തങ്ങളുടെ ടേബിളിലേക്ക്. ഡൈനിങ്ങ്‌ ഹോളിന്റെ മുഴുവന്‍ ദൃശ്യം ഫ്രെയിമില്‍.....

പെട്ടന്ന് നാല് ചെറുപ്പക്കാര്‍ ഇരുന്ന മറ്റേ അറ്റത്തെ ടേബിളില്‍ ഒരു ബഹളം..... ബാലെട്ടന്റെയും കൂട്ടുകാരുടെയും വീക്ഷണകോണില്‍:  നാലുപേരും വെയിറ്റര്‍മാരോട് തട്ടിക്കയറുകയാണ്....നീഗ്രോ ഒരു വെയിറ്റരുടെ കൈ പിടിച്ച് ഞെരിക്കുന്നുന്ദ്......ഓടി വരുന്ന മാനേജരും മറ്റു സ്റ്റാഫും...

രക്ഷപ്പെട്ട ഒരു വെയിറ്റര്‍ ബാലേട്ടനും കൂട്ടരും ഇരിക്കുന്ന ടേബിള്‍ കടന്നു ധൃത്യില്‍ പോകുന്നു.....

മലമൂപ്പന്‍ പെട്ടന്ന് എണീറ്റ് പ്രശ്നം നടക്കുന്ന ടേബിളിനു അരികിലേക്ക്.......ഒരു വിദൂര ദൃശ്യം.....തിരിച്ചു വരുന്ന മലമൂപ്പന്‍.....ആകാംഷ നിറഞ്ഞ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി, ചിരിയോടെ: അത്ഭുതം തന്നെ.....ആ പുള്ളാരുടെ ബൈക്കിന്റെ കീസ് കാണാന്‍ ഇല്ലത്രെ....നമ്മള്‍ ചെയ്യേണ്ടിയിരുന്നത് നമ്മള്‍ടെ ഹീറോ ചെയ്തു....!

എല്ലാവരുടെയും മുഖത്ത് അത്ഭുതം...പെട്ടന്ന് ചാടിയെണീക്കുന്ന വസീം: ഇതവന്‍ തന്നെ......ഞാന്‍ പറഞ്ഞില്ലേ....ഒരു ഇന്റ്യൂഷന്‍......നമ്മള്‍ടെ വണ്ടിയെ ഇവന്മാര്‍ ഹരാസ് ചെയ്യുന്നത് അവന്‍ കണ്ടിട്ടുണ്ട്......ഇപ്പോള്‍ എങ്ങിനെ?


സീന്‍ 22-A 

വാസീമിന്റെ മുഖത്ത് ഫോക്കസ് ചെയ്യുന്ന ക്യാമറ....പിന്നെ അത്.....ഹൈവേയിലൂടെ മുന്നേറുന്ന ഒരു  ബൈക്കിന്റെ ഒരു വിദൂര ദൃശ്യത്തിലേക്ക് ഫ്രെയിം ഷിഫ്റ്റ്‌ ചെയ്യുന്നു.....അകന്നകന്നു പോകുന്ന ബൈക്ക്....

പിന്നെ ക്ലേപോട്ടില്‍ നിക്ഷേപിക്കപ്പെടുന്ന ഒരു ജോഡി ബൈക്ക് കീസിന്റെ ഒരു ക്ലോസപ്പ് ഷോട്ട്...


സീന്‍ 23 

അടുത്ത ഫ്രെയിമില്‍ ബ്രിഗേഡ് റോഡ്‌ വിട്ടു പുറത്തേക്ക് കടക്കുന്ന ബാലേട്ടന്റെ കാര്‍. ഇപ്പോള്‍ വണ്ടി ഡ്രൈവ് ചെയ്യുന്നത് മലമൂപ്പന്‍ ആണ്....കാറില്‍ എല്ലാവരും നിശബ്ധരാന്....ചെറിയ ശബ്ദത്തില്‍ FM റേഡിയോ പാടുന്നുണ്ട്....ഒരു നീണ്ട പകലിന്റെ അവസാനം...പിന്‍ സീറ്റില്‍ തന്റെ ലഗ്ഗേജും മടിയില്‍ വച്ച് ബാലേട്ടന്‍....

ഒരു കവല എത്തിയപ്പോള്‍ ബാലേട്ടന്‍: എന്നെ ഇവിടെ ഇറക്കി നിങ്ങള്‍ ഫ്ലാറ്റിലേക്ക് വിട്ടോ.....വണ്ടിയുടെ താക്കോല്‍ സെക്ക്യൂരിട്ടിയെ ഏല്‍പ്പിച്ചാല്‍ മതി.....

മലമൂപ്പന്‍: ബാലേട്ടനെ ബസ്‌ കയട്ടിയിട്ടെ ഞങ്ങള്‍ പോകുന്നുള്ളൂ......

ബാലേട്ടന്‍: എന്തിനാടാ...ഇവിടുന്നു ഓട്ടോ കിട്ടും......നിങ്ങള്‍ വെറുതെ വിഷമിക്കണ്ട....

ഫ്രൈഡേ: എന്തോന്ന് വിഷമം ബാലേട്ടാ.....അല്ല നമ്മക്ക് ഇനി കൂര്‍ഗില്‍ നിന്നും അടിച്ച് പോളിക്കണ്ടേ?......നിങ്ങ തിരിച്ചു വരുന്ന ഡേറ്റ് പെട്ടന്ന് അറിയിക്കണം.....അത് വരെ ഞങ്ങള്‍ ബംഗ്ലൂരില്‍ തന്നെ നിന്നോളാം.....

മജെസ്ട്ടികിലെക്കുള്ള വഴിയിലേക്ക് തിരിയുന്ന കാര്‍......സാമാന്യം വേഗത്തില്‍ തന്നെ ആണ് മല കാര്‍ ഓടിക്കുന്നത്.....പക്ഷെ റാഷ് ഡ്രൈവിംഗ് അല്ല.....വണ്ടി മജെസ്ടിക്ക് സ്റെശന്റെ പുറത്ത് പാര്‍ക്ക് ചെയ്യുന്ന മല......എല്ലാവരും ബാലേട്ടന്റെ കൂടെ ബസ്‌ സ്റെശന്റെ ഉള്ളിലേക്ക്.....


സീന്‍ 23-A 

ഔട്ട്‌സ്റേഷന്‍ ബസ്സുകള്‍ പുറപ്പെടുന്ന ടെര്‍മിനലിന്റെ ഒരു വിഹാഗ വീക്ഷണം ക്യാമറയിലൂടെ......തന്റെ ബസ്‌ തേടുന്ന ബാലേട്ടന്റെ കൂടെ നടക്കുന്ന കൂട്ടുകാര്‍....

തന്റെ ബസ്‌ കണ്ടെത്തി, കൂട്ടുകാരോട് -- ഓരോരുത്തരെയായി കെട്ടിപ്പിടിച്ച് -- വിട പറയുന്ന ബാലേട്ടന്‍.....ബസ്സിലേക്ക് കയറുന്ന ബാലേട്ടനെ പിന്തുടരുന്ന ക്യാമറ....തന്റെ സീറ്റ് കണ്ടു പിടിക്കുന്ന ബാലേട്ടന്‍.....(സ്ലോ മ്യൂസിക്....)...പുറത്ത് നിന്ന് കൈ വീശി വിട പറയുന്ന കൂട്ടുകാര്‍ ബാലേട്ടന്റെ വീക്ഷണത്തില്‍.....അവര്‍ അകന്നകന്നു പോകുന്നു.......

പതുക്കെ ചടുലമാകുന്ന സംഗീതം 

മലമൂപ്പനെയും കൂട്ടുകാരെയും പിന്തുടരുന്ന ക്യാമറ.......അവര്‍ കാറില്‍ കയറി പോകുന്നതിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം.....

തിരിച്ച് ബാലേട്ടന്റെ ബസ്സിനു അടുത്തേക്ക് വരുന്ന ക്യാമറ.....ബസ്സിലേക്ക് കയറുന്ന ക്യാമറ....ബാലേട്ടന്റെ സീറ്റിനു മുന്നില്‍ വന്നു നിശ്ചലമാവുന്നു.....ആ സീറ്റില്‍ ഇപ്പോള്‍ ബാലേട്ടന് പകരം വേറെ ഏതോ ഒരു യാത്രക്കാരന്‍ ആണ്........

പതുക്കെ ശക്തി പ്രാപിക്കുന്ന സംഗീതം....

സീന്‍ 24

ബസ്‌ സ്റ്റാന്റ് കുറുകെ കടന്നു, പുറത്തെ തെരുവിലേക്ക് നടക്കുന്ന ബാലേട്ടന്‍! ഇപ്പോള്‍ അയാള്‍ക്ക് വ്യത്യസ്തമായ ഒരു ശരീരഭാഷയാണ്‌. ചടുലമായ നീക്കങ്ങള്‍.....

നൂറു കണക്കിന് ആളുകളില്‍ ഒരാളായി.....ആരാലും ശ്രദ്ധിക്കപ്പെടാതെ ബാലേട്ടന്‍ പുറത്തേക്ക്....

മജെസ്ട്ടിക്കിന്റെ പുറത്ത് റോഡിലേക്ക് കയറുന്ന ബാലേട്ടന്‍. അതെ നിമിഷത്തില്‍ ബാലേട്ടനോട്‌ ചേര്‍ന്ന് പതുക്കെ വന്നു പാര്‍ക്ക് ചെയ്യുന്ന ഒരു കറുത്ത കാരാവാന്‍. ഡ്രൈവിംഗ് സീറ്റില്‍ അച്ചു കീലേരി......

സംഗീതം ഇപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആണ്....

ക്യാമറ ബാലേട്ടന്‍ നില്‍ക്കുന്ന വശത്ത് നിന്നും തെന്നി മാറി ഇപ്പോള്‍ മറുവശത്ത്, വണ്ടിയുടെ പുറത്ത് നിന്നുള്ള ദൃശ്യം...

വണ്ടി മുന്നോട്ട് എടുക്കുന്ന കീലേരി.....ബാലേട്ടന്‍ നിന്നിരുന്ന സ്ഥലം ഇപ്പോള്‍ ശൂന്യമാണ്......


സീന്‍ 25

മെയിന്‍ സ്ട്രീറ്റ് വിട്ടു, ഹൈവെയിലെക്ക് കയറി ദൂരെ ഓടി മറയുന്ന വണ്ടിയുടെ ദൃശ്യം.....

അടുത്ത ഫ്രെയിമില്‍ വരുന്നത് കാരാവനിന്റെ അകത്തെ ദൃശ്യമാണ്.....മനോഹരമായി സജ്ജീകരിച്ച ഒരു ഓട്ടോമൊബൈല്‍ സ്യൂട്ട്....അത് ഒന്ന് ചുറ്റിവരുന്ന ക്യാമറ നിശ്ച്ചലമാകുന്നത് ബാലേട്ടനെ ഫോക്കസ് ചെയ്തുകൊണ്ടാണ്.... 

ഒരു പുതിയ ബാലേട്ടന്‍ - അര്‍മ്മാനി സ്യൂട്ട്....ഡിസൈനര്‍ സ്പെക്സ് ....കയ്യിലുള്ള ഐപാഡിന്റെ സ്ക്രീനില്‍  ൃതഗതിയില്‍ വിരലുകള്‍ ചലിപ്പിക്കുന്ന ബാലേട്ടന്‍......തൊട്ടടുത്ത് റിംഗ് ചെയ്യുന്ന ബ്ലാക്ക്ബെറി കടന്നെടുത്ത് സംസാരിക്കാന്‍ തുടങ്ങുന്ന ബാലേട്ടന്‍.....

സംഗീതം പതുക്കെ ഫെയിട് ഔട്ട് ആവുമ്പോള്‍ പിന്‍വാങ്ങുന്ന ക്യാമറ...വണ്ടിയുടെ പുറത്ത് നിന്നുള്ള ദൃശ്യം......അത് മുന്നിലേക്ക് കുതിച്ച് ദൂരെ മറയുന്നു......

സീന്‍ 26

ബാലേട്ടന്റെ ഫ്ലാറ്റിലേക്ക് തിരിച്ചു പോകുന്ന മലമൂപ്പനും കൂട്ടുകാരും....ഡ്രൈവിംഗ് സീറ്റില്‍ മലമൂപ്പന്‍, കൂടെ വസീം.

പുറകിലെ സീറ്റില്‍ ഫ്രൈഡേയും നിഷ്ക്കുവും നല്ല ഉറക്കത്തില്‍ ആണ്.....


സീന്‍ 27

അപ്പാര്‌ട്ട്മേന്റ് കൊമ്പ്ലെക്സിനു ഉള്ളിലേക്ക് കയറി പാര്‍ക്കിംഗ് ലോട്ടില്‍ നിശ്ചലമാവുന്ന കാര്‍. പുറത്തെക്കിറങ്ങുന്ന കൂട്ടുകാര്‍.....അവര്‍ ലിഫ്ടിലെക്ക്....

  
സീന്‍ 28

ബാലേട്ടന്റെ ഫ്ലാറ്റിനു മുന്നില്‍ മലമൂപ്പനും കൂട്ടുകാരും......അവര്‍ ബാലേട്ടന്‍ കൊടുത്ത താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കാനുള്ള ശ്രമത്തില്‍ ആണ്.....പക്ഷെ എന്തോ പ്രശ്നം! വാതില്‍ തുറക്കുന്നില്ല...

എന്ത് പറ്റിയെന്നു മനസ്സിലാവാതെ കൂട്ടുകാരെ നോക്കുന്ന മല. നിഷ്ക്കു താക്കോല്‍ വാങ്ങി തുറക്കാന്‍ ശ്രമിക്കുന്നു...

നിഷ്ക്കു: ഡാ ഉള്ളില്‍ ആരോ ഉണ്ട്...ഡോര്‍ അകത്തു നിന്നും പൂട്ടിയിരിക്കുവാ ....

പെട്ടന്ന്, ഫ്ലാറ്റിന്റെ ഉള്ളില്‍ നിന്നും ഒരു ചെറിയ കുട്ടിയുടെ കരച്ചില്‍ ഉയരുന്നു...മലയും കൂട്ടുകാരും.....അവര്‍ക്കൊന്നും മനസ്സിലാവുന്നില്ല....

വസീം ഫ്ലാറ്റ് തെറ്റിയിറ്റൊന്നും ഇല്ലല്ലോ എന്ന് പരിശോധിക്കുന്നു.....ഇല്ല...ഇത് തന്നെയായിരുന്നു ബാലേട്ടന്‍ താമസിച്ചിരുന്ന ഫ്ലാറ്റ്..

മല വാതിലില്‍ ചെറുതായി തട്ടുന്നു.

പെട്ടന്ന് വാതില്‍ അകത്തു നിന്നും തുറക്കപ്പെടുന്നു......കുട്ടിയുടെ കരച്ചില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്‌.....വാതില്‍ക്കല്‍ ചോദ്യ ചിഹ്നവുമായി ഒരു 50-60 വയസ്സുള്ള സ്ത്രീ? മൂന്നു നാല് പേരെ ഒന്നിച്ചു കണ്ടപ്പോള്‍ അവരുടെ മുഖത്ത് ഒരു പകപ്പ്....

"ആരാ എന്താ വേണ്ടേ?"

മലയുടെ ചുണ്ടും നാവും വരണ്ടിരിക്കുന്നു: അവന്‍ മടിച്ചു മടിച്ച്: ബാലേട്ടന്റെ വീട് അല്ലെ ഇത്? നിങ്ങള്‍ ആരാ? ബാലേട്ടന്റെ ബന്ധുവോ മറ്റോ ആണോ?

സ്ത്രീ, അത്ഭുതത്തോടെ: ബാലെട്ടനോ? ഏതു ബാലേട്ടന്‍?

ഫ്രൈഡേ: മാഡം ക്ഷമിക്കണം...എന്തോ പ്രശ്നമുണ്ട്.....ഇത് ഞങ്ങളുടെ ഫ്രണ്ട് ബാലേട്ടന്റെ വീടായിരുന്നു ഇന്ന് രാവിലെ വരെ...ഇന്നലെ ഞങ്ങള്‍ ഇവിടെയാ താമസിച്ചേ.....ഇതെന്തൊരു മറിമായം!!

"എന്റെ കുട്ടികളെ...നിങ്ങളെ ആരോ കാര്യായിട്ട് പറ്റിച്ചിട്ടുണ്ട്.....എടാ വിക്കീ ഒന്നിങ്ങു വന്നെ.....ഇവരെ  ഒന്ന് പറഞ്ഞു മനസ്സിലാക്ക്" 

അകത്തെ റൂമില്‍ നിന്നും ഒരു കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ പാടുപെട്ടു കൊണ്ട് ഒരു ചെറുപ്പക്കാരന്‍....വിക്ക്രമന്‍ മുത്തു.....

"അമ്മെ...എന്താ പ്രശ്നം?"

വസീം: "സാറേ....ഇത് ബാലേട്ടന്‍ എന്ന് പറയുന്ന ആളുടെ വീടല്ലേ? പുള്ളിയുടെ കൂടെ ഇന്നലെ രാത്രി ഞങ്ങള്‍ ഇവിടെ കഴിഞ്ഞതാണ്.....ഞങ്ങളുടെ ലഗ്ഗേജ് ഒക്കെ ഇവിടെ ഉണ്ട്....

വിക്ക്രം, അല്‍പ്പം തമാശയോടെ: ബാലെട്ടാണോ...ഏതു ബാലേട്ടന്‍? ഇന്നലെ താമസിച്ചെന്നോ? ഇതെന്റെ ഫ്ലാറ്റാ ....  ഈ വീട് തുറന്നിട്ട തന്നെ 3 ആഴ്ചയായി....ഞങ്ങള്‍ നാട്ടില്‍ ആയിരുന്നു....ഇന്ന് രാവിലെ തിരിച്ച് എത്തിയതെ ഉള്ളൂ....നിങ്ങള്‍ക്ക് ഫ്ലാറ്റ് തെറ്റിക്കാണും ....സോറി....

അത്രയും പറഞ്ഞു....ഫ്ലാറ്റിന്റെ വാതില്‍ അടക്കുന്ന വിക്ക്രം.....എന്ത് വേണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന കൂട്ടുകാര്‍.....അവര്‍ പതുക്കെ തിരിഞ്ഞു നടക്കുന്നു......എന്ത് ചെയ്യും? എന്ത് ചെയ്യും?

സീന്‍ 29

പെട്ടെന്ന് എന്തോ ഓര്‍ത്ത്.. ബാലേട്ടന് തിരക്കിട്ട് ഫോണ്‍ ചെയ്യുന്ന നിഷ്ക്കു.....പക്ഷെ അവന്റെ മുഖത്ത് നിരാശാ ഭാവം: "കവറേജ് ഏരിയാക്ക്  പുറത്താണത്രേ...''

വസീം: എന്തോ തട്ടിപ്പ് ഉണ്ട്....ബാലേട്ടനെ ആരോ കുടുക്കിയിട്ടണ്ട്.....നീ ഒന്ന് കൂടി ട്രൈ ചെയ്യ്‌.....

പെട്ടന്ന് ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം....വിക്രമന്‍ പുറത്തേക്ക്....ഒന്നും മനസ്സിലാവാതെ നോക്കുന്ന സംഘം....

അവരുടെ അടുത്തേക്ക് വരുന്ന വിക്ക്രമന്‍.....അയാളുടെ കയ്യില്‍ ഒരു കവര്‍ ഉണ്ട്....

വിക്ക്രമന്‍, കവര്‍ നിഷ്ക്കുവിനെ ഏല്‍പ്പിച്ച്......ഇത് നിങ്ങള്‍ക്കുള്ളതാ.... 

തിരക്കിട്ട് കവര്‍ തുറക്കുന്ന നിഷ്ക്കു....അതില്‍ ഒരു കത്ത്....കത്ത് വായിക്കുന്ന സംഘം....

"പ്രിയപ്പെട്ട കൂട്ടുകാരെ....ബാലേട്ടന്‍ എഴുതുന്നു. നിങ്ങള്‍ ഭയപ്പെടേണ്ട......ഒന്നും സംഭവിച്ചിട്ടില്ല....ഒരു താമാശ.........എല്ലാത്തിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്......ഇനി ഞാന്‍ പറയുന്നത് പോലെ ചെയ്യണം. ഹാള്‍വേയുടെ അങ്ങേ അറ്റത്തുള്ള ഫ്ലാറ്റിലേക്ക് പോവുക...ബാക്കി കാര്യങ്ങള്‍ പിന്നെ.... സ്വന്തം, ബാലേട്ടന്‍"

ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കുന്ന സംഘം.....അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുന്നില്ല.....ഇതെന്തു തമാശ...വിക്ക്രമന്‍ അതിനിടയില്‍ അയാളുടെ ഫ്ലാറ്റില്‍ കയറി വാതില്‍ അടച്ചു കഴിഞ്ഞിരിക്കുന്നു....

മല: ബാലേട്ടന്‍ പറഞ്ഞിരിക്കുന്ന  ഫ്ലാറ്റ്....അത് വസീം കാണാറുള്ള ചെറുപ്പക്കാരന്‍ താമസിക്കുന്ന ഫ്ലാറ്റ് അല്ലെ?

വസീം: അത് തന്നെ.....ധൈര്യം സംഭരിച്ച്....വാ നമുക്ക് പോയി നോക്കാം..... 

സീന്‍ 30

ഫ്ലാറ്റിനു അരികിലേക്ക് നീങ്ങുന്ന സംഘം...ബെല്ലടിച്ച് ആകാംഷയോടെ കാത്തു നില്ല്കുന്നു......പശ്ചാത്തല സംഗീതം പതുക്കെ വേഗത ആര്ജ്ജിക്കുന്നു......ഫ്ലാറ്റിനു ഉള്ളിലേക്ക് ഫോക്കസ് ചെയ്ത് ക്യാമറ...

വാതില്‍ തുറക്കപ്പെടുന്നു....

വാതില്‍ തുറന്നു പുറത്തേക്ക് വരുന്നത് പരുക്കനായ ഒരു ചെറുപ്പക്കാരന്‍....ഇയാളെ മുന്‍പ് നമ്മള്‍ കണ്ടിട്ടുണ്ട്...ബാലേട്ടന്റെ കാരാവാന്‍ ഡ്രൈവര്‍ ആയിട്ട്... അതെ, കീലേരി അച്ചു....സംഘം അച്ചുവിനെ മുന്‍പ് കണ്ടിട്ടില്ല....വസീം പ്രതീക്ഷിച്ചത് ബാലെട്ടനെയോ, അജ്ഞാതനായ ചെരുപ്പക്കാരനെയോ ആയിരുന്നു എന്ന് അവന്റെ മുഖത്തെ പകപ്പില്‍ നിന്നും വ്യക്തം.

അച്ചു, പ്രകടമായ ഭാവ വ്യത്യാസമൊന്നും ഇല്ലാതെ: അകത്തേക്ക് വരൂ...

അച്ചുവിന് പുറകിലായി മുറിയിലേക്ക് കയറുന്ന സംഘം....മുറിയിലേക്ക് കയറി ചുറ്റും കണ്ണോടിക്കുന്നു.....കാര്യമായ ഫര്‍ണിഷിങ് ഒന്നും ഇല്ലത്ത് ഒരു സ്വീകരണ മുറി. 

അച്ചു: വരൂ....

അച്ചുവിനെ പിന്തുടരുന്ന സംഘം....ഫ്ലാറ്റിനു ഉള്ളില്‍ ഒരു ഹാള്വെ..അവിടെ നിന്നും മുകളിലേക്ക് കയറാന്‍ ഒരു ഗോവണി. ഡ്യൂപ്ലക്സ്‌ മാതൃകയില്‍ ഉള്ള ഫ്ലാറ്റ് ആണത്....അച്ചുവിനെ അനുഗമിച്ച് ഗോവണി കയറുന്ന സംഘം.....ഡ്രമ്മിന്റെ ചെറിയ മര്‍മ്മരം പാശ്ചാത്തലത്തില്‍.......

എല്ലാവരും കയറിച്ചെന്നത് വളരെ മനോഹരമായി സജ്ജീകരിച്ച മറ്റൊരു സ്വീകരണമുറിയിലേക്കാണ് ....

അകത്തെ ഒരു വാതില്‍ തുറന്നു പതുക്കെ പുറത്തേക്ക് വരുന്ന ഞാനാരാ, DYSP പൂക്ക് എന്നിവര്‍!

അവരെ കണ്ടു സംഘത്തിന്റെ മുഖത്ത് പ്രകടമായ നടുക്കം......ഞാനാരയെ പോലെ ഉള്ള ഒരു പബ്ലിക്ക് ഫിഗറിനെ അവര്‍ അവിടെ പ്രതീക്ഷിക്കുന്നെ ഇല്ല....

സമനില വീണ്ടെടുത്ത് മല അല്‍പ്പം കടുത്ത ശബ്ദത്തില്‍.....ഞാനാരയോടും പൂക്കിനോടുമായി: ക്ഷമിക്കണം....ഇത് വല്ല തമാശയുമാണോ? ആണെങ്ങില്‍ ദയവായി നിര്‍ത്തണം....എന്താണ് ഇതിന്റെ ഒക്കെ അര്‍ത്ഥം?

(പിന്നെ ഞാനാരായോടായി): സാര്‍ ഇവിടെ? ബാലേട്ടനും ഇവിടെ ഉണ്ടോ?

സംഘാങ്ങളുടെ അടുത്തേക്ക് വരുന്ന ഞാനാരാ.....അയാള്‍ ചിരിച്ചു കൊണ്ട് മലയുടെ തോളില്‍ പിടിച്ച് സെറ്റിയില്‍ ഇരുത്തുന്നു.....ബാക്കിയുള്ളവരോടും ഇരിക്കാന്‍ ആങ്ങ്യം കാണിക്കുന്നു..... 

ഞാനാരാ, എല്ലാവരോടുമായി: ഇതൊരു തമാശ ആണോ എന്ന് ചോദിച്ചാല്‍....അല്ലെ? അതെ.....പക്ഷെ ഇതൊരു തമാശക്കളി അല്ല താനും.....വളരെ സീരിയസ് ആയ ഒരു കളിയുടെ ഒരു ഭാഗം ഇവിടെ പൂര്‍ണ്ണമാവുകയാണ്....
അകത്തെ മുറിയില്‍ നിന്നും പെട്ടന്ന് പുറത്തേക്ക് വരുന്ന കുട്ടൂസന്‍....അയാളുടെ കയ്യില്‍ ചുവന്ന നിറമുള്ള ചൈനാ ക്ലേപൊട്ട്....അതില്‍ നിറയെ വണ്ടികളുടെ താക്കോലുകള്‍......

ക്ലേപൊട്ട് എല്ലാവരുടെയും മുന്നിലായി ഒരു ചെറിയ ടേബിളില്‍ വച്ച്, സോഫയുടെ ഒരറ്റത്തേക്ക് കടന്നിരുന്നു  കുട്ടൂസന്‍ മലയോടും സംഘത്തോടുമായി: ഹായ് ഗയ്സ്......വാസീമിനെ നോക്കി ചിരിച്ചു കൊണ്ട്: ഹലോ വസീം....മൈ ഫ്രെണ്ട്..ഹൌ ആര്‍ യൂ? യു ആര്‍ എ റിയല്‍ സ്മാര്‍ട്ട് ബോയ്‌....എന്നെ കുടുക്കാന്‍ കുറെ നോക്കീട്ടുണ്ട് അല്ലെ?

മലയുടെയും കൂട്ടരുടെയും മുഖത്ത് നടുക്കം.....അത് മനസ്സിലാക്കിക്കൊണ്ട്, ഞാനാരാ...പൂക്കിനെ ചൂണ്ടി: DYSP സാര്‍ നിങ്ങളോട് ഒരു കഥ പറയും....

പൂക്ക് തന്റെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്നു.....അയാള്‍ ഇപ്പോള്‍ കാഷ്വല്‍ ഡ്രെസ്സിലാണ് ....

പൂക്ക്: ബംഗ്ലൂരില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരികയായിരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രികാനുള്ള പരിശ്രമത്തില്‍ ആയിരുന്നു കഴിഞ്ഞ 2 വര്‍ഷങ്ങള്‍ ആയി ബംഗ്ലൂര്‍ പോലീസ്.......പല വഴികളും പരീക്ഷിച്ചു......പക്ഷെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല....അതിനിടക്കാണ്‌ വളരെ വ്യത്യസ്തമായ ഒരു റിസര്‍ച്ച് റിപ്പോര്‍ട്ട്‌ ഞങ്ങളുടെ കണ്ണില്‍ പെടുന്നത്....

ബംഗ്ലൂരിലെ വാഹനാപകടങ്ങളുടെ പ്രാധാനകാരണങ്ങളില്‍ ഒന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു റിപ്പോര്‍ട്ട്‌ ആയിരുന്നു അത്. 

വളരെ പരിചയ സമ്പന്നരായ ചില ഡ്രൈവേര്‍സിന് ഡ്രൈവിംഗ് പഠിച്ചു വരുന്ന ആളുകളോടുള്ള സഹജമായ അവജ്ഞ. അത് റോഡില്‍ പ്രകടമാവുമ്പോള്‍ ചിലപ്പോള്‍ കളി കൈവിട്ടു പോയ പല അവസരങ്ങള്‍. അങ്ങിനെയുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ട ആള്‍ക്കാരുടെ അഭിപ്രായങ്ങളും ശരാശരിക്കണക്കുകളും ഉദ്ധരിച്ചു കൊണ്ടുള്ള ഒരു പഠനം ആയിരുന്നു അത്. 

ബംഗ്ലൂരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടന്ന അപകടങ്ങളില്‍ 45 ശതമാനവും സംഭവിച്ചത് ഇക്കാരണത്താല്‍  ആണെന്ന് സമര്‍ഥിച്ച ഈ പഠനം നടത്തിയത് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പ്രതിരോധ സംഘടനയായിരുന്നു. ആ പഠനം വിശ്വസനീയമാനിന്നു ബോധ്യപ്പെട്ട ഞങ്ങള്‍ അത് നടത്തിയ സംഘടനയെ റോഡപകടങ്ങള്‍ കുറക്കാനുള്ള ഉപായങ്ങള്‍ ഉപദേശിക്കാന്‍ ഒരു കണ്‍സല്‍ട്ടന്റ് ആയി നിയോഗിക്കാന്‍  തീരുമാനിച്ചു....

ആ സംഘടനയെ പറ്റി കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ നടത്തിയ അന്യെഷണങ്ങള്‍ ഒടുവില്‍ എത്തി നിന്നത് അതിന്റെ തലവന്‍ ബാലചന്ദ്രന്‍ എന്നാ മലയാളിയിലായിരുന്നു... ....അതായത്: നിങ്ങളുടെ ബാലേട്ടന്‍.

സ്തബ്ധത...ഒരു യക്ഷിക്കഥ കേള്‍ക്കുന്ന ഭാവത്തോടെ മൂപ്പനും സംഘവും...

ഞങ്ങള്‍ ബാലചന്ദ്രനെ  ബന്ധപ്പെട്ട ഏകദേശം ആ സമയത്ത് ലണ്ടനിലെ കാര്‍ഡിഫ് എന്നാ സ്ഥലത്ത് വളരെ വ്യത്യസ്തമായതും എന്നാല്‍ വിജയം കണ്ടതുമായ ഒരു സംരഭം ലണ്ടന്‍ പോലീസിനു വേണ്ടി നടപ്പിലാക്കി മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം....

അപകടകരമായി വണ്ടികള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ തിരുത്താന്‍ ഉള്ള ഒരു സൈക്കോലോജിക്കല്‍ അപ്പ്രോച്ച് .....

വണ്ടികളുടെ കീസ് അപഹരിക്കുക....തുടര്‍ച്ചയായ ഇത്തരം കീ മോഷണങ്ങള്‍ വ്യക്തമായ ഒരു പാറ്റെര്‍നില്‍ വന്നപ്പോള്‍, പിന്നെ അത് മീഡിയ വളരെ അധികം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ....ആ വികൃതിക്ക് ഇരയായവുന്ന ഡ്രൈവര്‍മാറില്‍ പകുതി പേരും സ്വയം തിരുത്താന്‍ പ്രേരിതരായി എന്നതായിരുന്നു കാര്‍ഡിഫ് സംഭവം തെളിയിച്ചത്.....

കാര്‍ഡിഫ് സംഭവത്തില്‍ പോലീസ് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം ചില അറെസ്റ്റ്‌കള്‍ നടത്തി പിന്നെ അറെസ്റ്റ്‌ ചെയ്തവരെ വിട്ടയക്കുകയായിരുന്നു. (കുട്ടൂസനെ ചൂണ്ടി) കാര്‍ഡിഫ് ഒപ്പെരെഷനില്‍ ബാലേട്ടന്റെ വലം കൈ ആയിരുന്നൂ  കുട്ടൂസന്‍. കാര്‍ഡിഫ് സ്റ്റൈല്‍ ഓപ്പറേഷന്‍ ബംഗ്ലൂരിലും നടപ്പാക്കാന്‍ ബാലേട്ടന്‍ സമ്മതിച്ചപ്പോള്‍ അതിന്റെ സാരഥ്യം കുട്ടൂസന്‍ ഏറ്റെടുക്കുകയായിരുന്നു...

വസീമിനെയും കൂട്ടുകാരെയും നോക്കി പുഞ്ചിരിക്കുന്ന കുട്ടൂസന്‍.....പൂക്ക് തന്‍റെ സീറ്റിലേക്ക് പിന്‍വാങ്ങുന്നു....

കുട്ടൂസന്‍ എഴുന്നേറ്റ് കൊണ്ട്: "100 Keys ഇന്‍ 10 Days" എന്നായിരുന്നു ഞങ്ങള്‍ ബംഗ്ലൂര്‍ ഒപ്പെരെഷന് ഇട്ട പേര്. ഡെഡ്ലൈന്‍  ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ ഞങ്ങള്‍ പക്ഷെ ഇതുവരെ കളക്റ്റ് ചെയ്ത കീകളുടെ എണ്ണം (ക്ലേ പൊട്ട് കടന്നെടുത്ത് കൊണ്ട്) നൂറു കവിഞ്ഞിരിക്കുന്നു.....ഈ 100 ഡ്രൈവര്‍മാരില്‍ ഒരു 50 പേരെങ്കിലും അല്‍പ്പം കൂടി സൂക്ഷിച്ച് ഇനി ഡ്രൈവ് ചെയ്യും എന്നാണു ഞങ്ങളുടെ പ്രതീക്ഷ....

പൂര്‍ണ്ണ നിശബ്ധത......ഒരു കടങ്കഥക്ക് ഉത്തരം കിട്ടിയതിന്റെ ആശ്വാസത്തില്‍  മൂപ്പനും കൂട്ടരും....ഒരുവില്‍ നിശബ്ധത ഭന്ജിച്ചു കൊണ്ട് ഫ്രൈഡേ ബോയ്‌: 

ഇത്ര കൊണ്ഫിടെന്‍ഷ്യല്‌ ആയ  വിവരങ്ങള്‍ ഷേര്‍ ചെയ്തതിനു നന്ദി സര്‍, പക്ഷെ സ്വാഭാവികമായ ഒരു സംശയം. ഇതൊന്നും ഞങ്ങള്‍ അറിയേണ്ട ഒരു ആവശ്യവും നിങ്ങള്‍ക്ക് ഇല്ല.....പിന്നെ എന്തിനാണ് ഞങ്ങള്‍ ഇവിടെ? ബാലേട്ടന്‍ എവിടെ?

ഞാനാരാ: അതിനു ഉത്തരം തരുന്നതിനു മുന്പ്, ഞാന്‍ എന്തിനാണ് ഇവിടെ എന്നാ ഒരു സംശയവും നിങ്ങള്‍ക്ക് തോന്നീട്ടുണ്ടാവും, അത് ഞാന്‍ തീര്‍ക്കാം. ഈ പറഞ്ഞ മര്യാദ ഇല്ലാത്ത ഡ്രൈവിംഗ് രീതികള്‍ നാളത്തെ IT ഹബ്ബ് ആകാന്‍ സാധ്യതയുള്ള കൊച്ചിയെ കാര്‍ന്നു തിന്നുന്ന അവസരത്തിലാണ് ഡയനാമിറ്റ് മന്ത്രിസഭ പ്രശ്നത്തില്‍ ഇടപെടാന്‍ എന്നോട് ആവശ്യപ്പെട്ടത്.

ബാലേട്ടനും ഞാനും തമ്മില്‍ ഉള്ള ബന്ധത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു മുതിര്‍ന്ന ടൈം ലൈന്‍ പ്രവര്‍ത്തകന്‍ എന്നാ പരിഗണ വച്ച് ബംഗ്ലൂര്‍ പ്ലാന്‍ ബാലേട്ടന്‍ എന്നോട് സൂചിപ്പിച്ചിരുന്നു....അത് കൊച്ചിയിലും നടത്താന്‍ ഞങ്ങള്‍ ഇപ്പോള്‍ അദേഹത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പൂക്ക്: വളരെ ആകസ്മികമായാണ് ബാലേട്ടന്റെ ട്വിറ്റെര്‍ ഫ്രെണ്ട്സ് ആയ നിങ്ങള്‍ ബംഗ്ലൂരില്‍ വരാന്‍ തീരുമാനിച്ചതും......ബാലേട്ടന്‍ നിങ്ങളെ ഹോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചതും.....

.....സിറ്റി ഒന്ന് കറക്കി നിങ്ങളെ കൂര്‍ഗിലെക്ക് അയച്ച്, പിന്നെ നാട്ടിലേക്ക് തിരിച്ച് അയക്കാന്‍ ആയിരുന്നൂ പ്ലാന്‍....പക്ഷെ ഹൈദരാബാദ് സ്ഫോടനം അന്യെഷിക്കുന്ന കേന്ദ്ര കുറ്റാന്യേഷണ സംഘം വളരെ രഹസ്യമായി ബാലേട്ടന്റെ സേവനം തേടിയപ്പോള്‍ പ്ലാനുകള്‍ മാറി മറഞ്ഞു...ബാലേട്ടന്‍ ഇന്ന് തന്നെ തന്നെ ബംഗ്ലൂര്‍ വിടാന്‍ നിര്ബ്ബന്ധിതനായി.

.....നിങ്ങളോട കീ ഒപ്പേരെഷന്റെ സത്യം തുറന്നു പറഞ്ഞാലോ എന്നൊരു ആലോചന അപ്പോളാണ് ബാലേട്ടന്‍ കൊണ്ട് വന്നത് .....

കാരണം:
വളരെ കൊണ്ഫിടെന്‍ഷ്യല്‌ ആയി നടത്തുന്ന ഒരു ഓപ്പെറെഷന്‍ ....വല്ല കാരണത്താലും ഇത് പുറത്തറിഞ്ഞാല്‍, അത് ജനങ്ങളുടെ ഇടയില്‍ ഗവന്മ്മെന്റിന്റെയും പോലീസിന്റെയും വിശ്വാസ്യത തകാരാന്‍ കാരണമാവും. ഇതിനിടയില്‍ വസീം കുട്ടൂസന്റെ മുഖം കാണാന്‍ ഇടയായിരുന്നു.....ആ വസ്തുത ഞങ്ങളെ അല്‍പ്പമൊന്നു ബുദ്ധിമുട്ടിച്ചു.

പിന്നീടു കീ സ്നാചിഗ് കാംപയിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള മലമൂപ്പന്റെ കമന്റ്റുകളും കൂടെ ആയപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, പുതിയ തലമുറയുടെ വക്താക്കള്‍ ആയ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു മൂവ്മെന്റിനോടുള്ള ആഭിമുഖ്യം ഒന്നളന്നു നോക്കാന്‍....

സീന്‍ 31  

സ്ക്രീനില്‍ ചില പഴയ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഒരു കൊളാഷ്, ഫ്ലാഷ്ബാക്ക് മോഡില്‍....

സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ വിക്ക്രമന്റെ ഫ്ലാറ്റില്‍ അതിഥിയായി എത്തുന്ന ബാലേട്ടന്‍, കേരളത്തിലേക്ക്  പോകുന്ന  വിക്ക്രമനെയും കുടുംബത്തെയും യാത്രയാക്കുന്ന ബാലേട്ടനും കീലെരിയും...

വഷലന്റെയും  KFC യിലെ നാല് കൂട്ടുകാരുടെയും പിന്നെ വേറെ അനേകം ആള്‍ക്കാരുടെയും കീസ് അപഹരിക്കുന്ന കുട്ടൂസന്‍,  സുകുവേട്ടന്റെ കടയില്‍ വച്ച് ബാലെട്ടന്റെയും കുട്ടൂസനും കൂടെയുള്ള രംഗങ്ങള്‍...

....വസീം -- കുട്ടൂസന്‍ ആകസ്‌മികസമാഗമങ്ങള്‍, ബാലേട്ടനും പൂക്കും കൂടെയുള്ള കൂടിക്കാഴ്ച...ബാലെട്ടനുള്ള ബസ്‌ ടിക്കെട്ടും, ഫ്ലൈറ്റ് ടിക്കെട്ടും കൈമാറുന്ന പൂക്ക്...

ബംഗ്ലൂരിലെ പോലീസ് ഹെഡ് ക്വാര്‍ട്ടെര്സില്‍ ബാലേട്ടന്‍, കുട്ടൂസന്‍, കീലേരി, ഞാനാര, പോലീസ് അധികാരികള്‍ എന്നിവര്‍  ചര്‍ച്ചയില്‍ 

മൂപന്റെയും കൂട്ടുകാരുടെയും മുന്നില്‍ മികച്ച അഭിനയം കാഴ്ച വെച്ചതിനു അമ്മച്ചിയെ അഭിനന്ദിക്കുന്ന വിക്ക്രമാന്‍ മുത്തു.

ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.മുന്‍ രംഗത്തിന്റെ തുടര്‍ച്ച :

തന്റെ സീറ്റില്‍ നിന്നും പതുക്കെ എഴുന്നേല്‍ക്കുന്ന മലമൂപ്പന്‍ കൂടെ മറ്റുള്ളവരും......  

ഞാനാരായുടെയും കൂട്ടരുടെയും അടുത്തേക്ക് നടക്കുന്ന മൂപ്പനും സംഘവും..... ഹസ്തദാനങ്ങള്‍, അനുമോദനങ്ങള്‍....

....അവിടെ മഞ്ഞുരുകുകയാണ്.....

നിഷ്ക്കുവിന്റെ ഫോണ്‍ ശബ്ദിക്കുന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന നിഷ്ക്കു. അവന്റെമുഖത്ത് ആഹ്ലാദം... 

നിഷ്ക്കു: സാത്ത് ഗുരുവിന്റെ ടെസ്റ്റ്‌ ഞാന്‍ ജയിച്ചു.....നാളെ രാവിലെ കാണാമെന്നു....

കുട്ടൂസന്‍ മുന്നോട്ട് വന്നു, നിഷ്ക്കുവിനെ എടുത്തു പൊക്കി: Dude, you have done it!

ആഹ്ലാദ പ്രകടനങ്ങള്‍.....

പതുക്കെ ഫെയിട് ഔട്ട്‌ ആവുന്ന സ്ക്രീന്‍....

സീന്‍ 32

തിരക്കേറിയ ഒരു നഗരത്തിന്റെ ദൃശ്യം 

സ്ക്രീനില്‍ എഴുതിക്കാണിക്കുന്നു: "2 മാസങ്ങള്‍ക്ക് ശേഷം, MG Road, കൊച്ചി..."

തെരുവിലൂടെ തന്റെ ആള്‍ട്ടോ 800 ചെറിയ വേഗത്തില്‍ ഡ്രൈവ് ചെയ്തു പോകുന്ന ആനന്ദ് എസ് പിള്ള. ആനന്ദിന്റെ കാറിന്റെ പുറകെ കുതിച്ചു വരുന്ന ഒരു ഹോണ്ട സിറ്റി. 

തന്റെ കാറിന്റെ വേഗത കുറച്ച് ആനന്ദ്‌ മറ്റേ കാറിനു സൈഡ് കൊടുക്കുന്നതിനു മുമ്പ് തന്നെ, വേഗത ഒട്ടും കുറയ്ക്കാതെ, ആനന്ദിനെ ഓവര്‍ട്ടെയിക്ക് കയറുന്ന ഹോണ്ട സിറ്റി. 

ആ ആഘാതത്തില്‍ ഒരു വശത്തേക്ക് തെന്നുന്ന ആനന്ദിന്റെ വണ്ടി സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ചെറുതായി ഉരസി നില്‍ക്കുന്ന.....സഡന്‍  ബ്രേക്ക് ഇടുന്ന പുറകില്‍ നിന്നും വരുന്ന വാഹനങ്ങള്‍....തന്റെ വണ്ടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ആനന്ദ്. അവന്‍ ആകെ അപ്പ്സെട്ട് ആണ്. ആനന്ദിനെ കടന്നു പോകുന്ന മറ്റു വാഹനങ്ങള്‍....ആനന്ദ്‌ തിരിച്ചു തന്റെ കാറിലേക്ക്...

ക്യാമറ ഇപ്പോള്‍ ഹോണ്ട സിറ്റിയെ പിന്തുടരുകയാണ്......അനുവദനീയമായതിലും എത്രയോ കൂടിയ വേഗതയിലാണ് MG റോഡിലൂടെ ആ വണ്ടി കുതിക്കുന്നത്......അവസാനം ഒരു റ്റെക്സ്റ്റയില്‌ ഷോപ്പിന്റെ പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ ഇരച്ചു നിര്‍ത്തുന്ന വണ്ടി. അതില്‍ നിന്നിറങ്ങി തുള്ളിച്ചാടിക്കൊണ്ട് ഷോപ്പിനു ഉള്ളിലേക്ക് കയറിപ്പോകുന്ന മൂന്നു പെണ്‍കുട്ടികള്‍....

ക്യാമറ ഇപ്പോള്‍ അവരെ പിന്തുടരുകയാണ്....ഷോപ്പിനു ഉള്ളിലേക്ക്....സല്യൂട്ട് അടിക്കുന്ന സെക്യൂരിറ്റി.....പെണ്‍കുട്ടികളെ ആരോ പിന്തുടരുന്നുണ്ട് 

വലിയ ഹാളിന്റെ ഒരു മൂലയില്‍ സെയില്‍സ് ഗേള്‍സിനോട്‌ എന്തൊക്കെയോ സംസാരിക്കുന്ന പെണ്‍കുട്ടികള്‍.....കൂട്ടത്തില്‍ നേതാവ് എന്ന് തോന്നുന്ന ഒരു പെണ്‍കുട്ടി തന്റെ കയ്യിലെ ചെറിയ ബാഗ് ഒരു സെറ്റിയില്‍ വച്ച്, സെയില്‍സ് ഗേള്‍ എടുത്ത് വെയ്ക്കുന്ന ഡ്രസ്സ്‌ മറ്റീരിയല്‌സ് പരിശോധിക്കാന്‍ ആരംഭിക്കുന്നു.....

ഒരു വശത്ത് കൂടെ നീങ്ങുന്ന ക്യാമറ.....പെണ്‍കുട്ടിയുടെ ബാഗ്‌ പതുക്കെ അപ്പ്രത്യക്ഷമാകുന്നു...

ഷോപ്പിനു പുറത്തേക്ക് തിരക്കിട്ട് നീങ്ങുന്ന ക്യാമറ....റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ഇന്‍ഡിക്ക കാറിനെ ലക്‌ഷ്യം വച്ചാണ് അത് നീങ്ങുന്നത്.....അതിനിടയില്‍ റോഡിനു ഒരു വശത്തേക്ക് വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടിയുടെ വാനിറ്റി ബാഗ്‌....

പെണ്‍കുട്ടിയുടെ ബാഗ് തട്ടിയെടുത്ത ആള്‍ ഇപ്പോള്‍ കാറിനു അടുത്ത് എത്തിക്കഴിഞ്ഞു...അയാളുടെ കൈകള്‍ ഫോക്കസ്...അതില്‍ പെണ്‍കുട്ടിയുടെ കാറിന്റെ കീ ഉണ്ട്..

ഡ്രൈവിംഗ് സീറ്റിന്റെ വാതില്‍ തുറന്നു അകത്തേക്ക് കയറുന്ന ചെറുപ്പക്കാരന്‍......അത് മലമൂപ്പനാണ്....

കാറിനു ഉള്ളിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ...അവിടെ നിഷ്ക്കു, ഫ്രൈഡേ ബോയ്‌, വസീം എന്നിവര്‍...

കീ ഉയര്‍ത്തിക്കാട്ടി വിക്ട്ടറി സൈന്‍ കാണിക്കുന്ന മൂപ്പന്‍.....കാര്‍ പതുക്കെ മുന്നോട്ട്......മുന്നിലെ ഓവര്‍ ബ്രിട്ജിലേക്ക് പതുക്കെ കയറി ....ഉയര്‍ന്നുയര്‍ന്നു പോകുന്ന കാറിന്റെ പുറകില്‍ നിന്നുള്ള  ദൃശ്യം....

പതിഞ്ഞ താളത്തില്‍ തുടങ്ങി ഉച്ചസ്ഥായിയില്‍ എത്തുന്ന സംഗീതം......

അപ്പോള്‍ സ്ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിക്കുന്നു:
മലമൂപ്പന്‍ ആന്‍ഡ്‌ ക്രൂ ....ഇന്‍ എം ജി റോഡ്‌.....!


************

2 comments:

 1. സസ്പെന്‍സ് ത്രില്ലര്‍ കലക്കി ബാലേട്ടാ....

  ReplyDelete
 2. വെര്‍ഡിക്റ്റ് : സൂപ്പര്‍ ഹിറ്റ്
  റേറ്റിംഗ് : 3.5/5.0
  ജോനര്‍ : ത്രില്ലര്‍

  I've reviewed it on http://njanaara.wordpress.com

  ReplyDelete