2/27/13

BALETTAN IN BRIGADE ROAD - PART 3

പാര്‍ട്ട് 1
പാര്‍ട്ട് 2പാര്‍ട്ട് 4


ബാലേട്ടന്‍ ഇന്‍ ബ്രിഗേഡ് റോഡ്‌ 

പാര്‍ട്ട് 3

സീന്‍ 12


ബ്രിഗേഡ് റോഡിലേക്ക് പ്രവേശിക്കുന്ന ബാലേട്ടനും സംഘവും. 

ബ്രിഗേഡ് റോഡ്‌ - ബങ്കലൂരിലെ ഏറ്റവും വലുതും ഏറ്റവും തിരക്ക് പിടിച്ചതുമായ  കച്ചവട കേന്ദ്രങ്ങളില്‍ ഒന്ന്. വിദേശികളായ ടൂറിസ്റ്റുകളും സ്വദേശികളായ പണച്ചാക്കുകളെയും കൊണ്ട് എപ്പോളും ഇരമ്പിയാര്‍ക്കുന്ന ഈ തെരുവ് വര്‍ണ്ണശബളമായ ഒരു മേട്ട്രോപോളിറ്റന്‍ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.

റോഡിനരുകില്‍ ഒരു പാര്‍ക്കിംഗ് ഏരിയ കണ്ടെത്തി, അതിന്റെ ഒരരുകില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന ബാലേട്ടന്‍. കാറില്‍ നിന്നും പുറത്തെക്കിറങ്ങുന്ന സംഘം.

ചുറ്റുപാടും നിരീക്ഷിക്കുന്ന ഫ്രൈഡേ ബോയ്‌. തലങ്ങും വിലങ്ങും നടക്കുന്ന സുന്ദരിക്കുട്ടികളില്‍ ആരെ ട്രാക്ക് ചെയ്യണം എന്നറിയാതെ അവന്‍ ബുദ്ധിമുട്ടുന്നുണ്ട്. ഒടുവില്‍ പരാജയം സമ്മതിച്ച്: ബാലേട്ടാ....ബംഗ്ലൂരില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ്, ഇതാണ്....

ബാലേട്ടന്‍: ഡാ ... അപ്പൊ സര്‍ജാപ്പൂരോ ?

ഫ്രൈഡേ: അത് പിന്നെ ബാലേട്ടാ....സര്‍ജാപ്പൂര് ...അതും സ്വര്‍ഗ്ഗം തന്നെ....അത് വേറെ ഒരു സ്വര്‍ഗ്ഗം..

വസീം: അതെങ്ങിനെയാ? ഒരു സ്വര്‍ഗ്ഗം.....നീ തീരുമാനിക്ക്......ബ്രിഗേഡ് റോഡ്‌ or സര്‍ജാപ്പുര....?

ഫ്രൈഡേയുടെ ധര്‍മ്മസങ്കടം ....മലമൂപ്പന്‍ ഇടപെട്ടു: എന്തോന്നെടാ ഇത്......വിട്ടുകള....അര്‍ത്ഥശൂന്യമായ ഒരു സിറ്റുവേഷന്‍! സാധനം കൂടുതല്‍ ലാഗ് ചെയ്യിച്ചാല്‍ ആള്‍ക്കാര് വായിക്കില്ല.....  

നിഷ്ക്കു: ബാലേട്ടാ എന്താ അടുത്ത പരിപാടി? സാത്ത് ഗുരുവിനെ കാണേണ്ടേ?

ബാലേട്ടന്‍: ആദ്യം നമ്മള്‍ സാത്ത് ഗുരുവിനെ കാണാന്‍ അദ്ദേഹം താമസിക്കുന്ന പ്രെസ്റ്റീജ് അപ്പര്ട്ട്മെന്റിലെക്ക് പോകുന്നു.....കാണുന്നു....അനുഗ്രഹം വാങ്ങുന്നു....ചലോ....

സീന്‍ 13 

കാറ് വീണ്ടും പുറത്തേക്ക് എടുക്കുന്ന ബാലേട്ടന്‍. കുറച്ചു ദൂരം പോയതിനു ശേഷം ഒരു ലക്ഷുറി അപ്പര്ട്ട്മെന്റ് കൊമ്പ്ലെക്സിന്റെ ഗെറ്റിനു പുറത്ത് വേഗത കുറയ്ക്കുന്ന കാര്‍. സെക്ക്യൂരിട്ടി കാബിനില്‍ സൂപ്പര്‍വയിസര്‍ മിസ്റ്റര്‍ നായര്‍.    അദ്ദേഹം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. 

നായര്‍ കാബിനില്‍ നിന്നും പുറത്തേക്കിറങ്ങി ബാലെട്ടനോട്: Whom You Want to Meet, sir?

ബാലേട്ടന്‍: സാത്ത് ഗുരു.

നായര്‍: സാത്ത് ഗുരു? 

നിഷ്ക്കു ക്ഷമ നശിച്ച്  ഇടയ്ക്കു കയറി: അതെ സാറേ, ഞങ്ങക്ക് സാത്ത് ഗുരുവിനെ കാണണം.

നായര്‍: ഓ മലയാളികള്‍ ആയിരുന്നോ? നിങ്ങള്‍ ഉദ്ദേശിക്കുന്നത് സാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ശരത്തിനെ ആണോ?

ബാലേട്ടന്‍, ആശ്വാസപൂര്‍വ്വം: അതെ അത് തന്നെ.....(നിഷ്ക്കുവിനെ ചൂണ്ടി) ഇവന്റെ ഗുരുനാഥനാ....ഇവനൊന്നു കാണണം എന്ന്...

മിസ്റ്റര്‍ നായര്‍: ബുദ്ധിമുട്ടാണ്. വല്ല റെക്കമണ്ടേഷനും ഉണ്ടോ?

ബാലേട്ടന്‍, ഒന്നമ്പരന്നു: റെക്കമണ്ടേഷനൊ? (നിഷ്ക്കുവിനെ ചൂണ്ടി) അതിനു ഞാന്‍ ഇവനെ സ്കൂളില്‍ ചേര്‍ക്കാന്‍ ഒന്നും കൊണ്ട് വന്നതല്ലല്ലോ?

അനുഭാവപൂര്‍വ്വം തല കുലുക്കുന്ന സംഘം.

സഹതാപപൂര്‍വ്വം മിസ്റ്റര്‌ നായര്‍:  ഈ സാത്ത് ആരാണെന്നാ നിങ്ങടെ വിചാരം? ഇന്റര്‍നാഷനല്‍ ഐറ്റം അല്ലെ? വലിയ വലിയ മന്ത്രിമാരും സിനിമാക്കാരും രാഷ്ട്രീയക്കാരും വരെ ഒരു അഞ്ചു മിനുട്ട് നേരത്തെ ദര്‍ശനത്തിനായി ആഴ്ചകളോളം കാത്തു കിടക്കുന്നു. അപ്പോളാ?

ഫ്രൈഡേ, അല്‍പ്പം ക്ഷമ നശിച്ച്: ഒന്ന് സഹായിച്ചൂടെ സാറേ? ട്വിട്ടെറില്‍ ഞങ്ങള്‍ ഒക്കെ "എടാ പോടാ" ബന്ധമാ....

നായര്‍, അയാള്‍ അല്‍പ്പം മര്‍ക്കടമുഷ്ട്ടിക്കാരനാണ്. "ട്വിറ്റെര്‍ അല്ല എന്ത് കുന്ത്രാണ്ടം ആയാലും ശരി......ശരിയാവില്ല...എന്റെ പണി പോകും....."

എന്ത് വേണമെന്നറിയാതെ കാറില്‍ ചാരി നില്‍ക്കുന്ന നിഷ്ക്കു. ഇതവനൊരു ഷോക്ക് ആണ്. ബാലേട്ടനും കൂട്ടര്‍ക്കും അവനെ എങ്ങിനെ സമാധാനിപ്പിക്കണം എന്ന് നിശ്ചയമില്ല. 

പെട്ടെന്ന് അവരുടെ മുന്‍പിലേക്ക് വന്നു നില്‍ക്കുന്ന ഒരു ഹോണ്ടാ സിറ്റി. ഡ്രൈവിംഗ് സീറ്റില്‍ നിന്നും അന്ജൂസ് പുറത്തേക്ക്....അന്ജൂസിനെ കണ്ടപ്പോള്‍ സല്യൂട്ട് അടിക്കുന്ന മിസ്റ്റര്‍ നായര്‍.

അന്ജൂസ് സന്ദര്‍ശകരെ ദൂരെ നിന്നെ കണ്ടിരിക്കുന്നു. അതാണ്‌ അവള്‍ വണ്ടി നിര്‍ത്തിയത്......ഹോട്ടലിലെ കണ്ടുമുട്ടല്‍ അവള്‍ക്ക് ഓര്‍മ്മയുണ്ട് എന്നുറപ്പ്. 

അന്ജൂസ് താമസിക്കുന്നത് ഈ അപ്പര്ട്ട്മെന്റില്‍ ആണ് എന്ന് മനസ്സിലാക്കിയ സംഘാങ്ങളുടെ മുഖത്ത് അത്ഭുതം....ബാലേട്ടന്റെ മുഖത്ത് "ഇപ്പോള്‍ എങ്ങിനെ ഉണ്ട്?" എന്നാ ഭാവം.

അനജൂസ് അത്ഭുതത്തോടെ: അല്ല ഇതാരൊക്കെയാ? എന്താ ഇവിടെ?

ഫ്രൈഡേ: ഹലോ കുട്ടീ..... എന്നാലും ഹോട്ടലില്‍ വച്ച് കുട്ടി ഞങ്ങളെ ഒന്ന് പറ്റിച്ചു.....

അന്ജൂസ് ചിരിച്ചു കൊണ്ട്.....അത് പോട്ടെ? നിങ്ങള്‍ ആരെ കാണാനാ ഇവിടെ നില്‍ക്കുന്നത്...

ബാലേട്ടന്‍ മുന്നോട്ടു വരുന്നു, ഹോട്ടലിലെ സംഭവം ഓര്‍ത്ത് പുള്ളിക്ക് ഒരു ചമ്മല്‍ ഉണ്ട്. അത് പുറത്ത് കാണിക്കാതെ, നിഷ്കുവിനെ ചൂണ്ടി: കുട്ടീ....കുട്ടീ....ഇത് നിഷ്ക്കു.....

ബാലേട്ടന്‍ പറഞ്ഞു തീരും മുമ്പേ, അന്ജൂസിനു ചാടിക്കയറി ഹസ്തദാനം നല്കുന്ന നിഷ്ക്കു. നിഷ്ക്കുവിന്റെ ആ പെര്‍ഫോര്‍മന്‍സ് ഫ്രൈഡേക്കും മൂപ്പനും അതത്ര ദഹിച്ചിട്ടില്ല....

ബാലേട്ടന്‍: ഇവിടെ താമസിക്കുന്ന സാത്ത് ഗുരുവിനെ കുട്ടിക്ക് അടുത്ത പരിചയമുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് സഹായിക്കണം......നിഷ്ക്കു അദ്ദെഹത്തിന്റെ വലിയ ആരാധകനാ.....ഒന്ന് കാണാന്‍ സഹായിക്കാന്‍ പറ്റുമോ?

അന്ജൂസ്, അല്‍പ്പം ഒന്ന് ആലൊചിചിട്ട്....."നോക്കട്ടെ"

അവള്‍ മിസ്റ്റെര്‍ നായരുടെ അടുത്ത് പോയി എന്തൊക്കെയോ കുശു കുശുക്കുന്നു.....പ്രതീക്ഷാപൂര്‍വ്വം അത് നോക്കിനില്‍ക്കുന്ന സംഘം....

തിരിച്ചു വരുന്ന അന്ജൂസ്.

ബാലെട്ടനോടും സംഘത്തോടുമായി അന്ജൂസ്: പ്രശ്നമാണ് ... പക്ഷെ ഒരു വഴിയുണ്ട്.....(നിഷ്ക്കുവിനോടായി): ഇയാള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതാണോ?

നിഷ്ക്കു, ധൃതിയോടെ: അതെ അതെ....അത് കൊണ്ട് എന്താ ഗുണം?

എല്ലാവരുടെയും മുഖത്ത് അത്ഭുതം.....

അന്ജൂസ്. ഭാഗ്യം. സാത്ത് ഗുരുവിനെ കാണാനുള്ള ആദ്യ കടമ്പ കടന്നു. ഇനി ഒരു നാല് ചോദ്യങ്ങള്‍ ഉണ്ട്.....അതിനു ശരിയായി ഉത്തരം നല്‍കിയാല്‍ നാളെ ഉച്ച കഴിഞ്ഞു ഒരു 3 മിനുട്ട് നേരത്തെ ദര്‍ശനം ... നായര്‍ സാര്‍ ഇത്രയും ചെയ്യാം എന്ന് ഏറ്റിട്ടുണ്ട്.

മല: നാല് ചോദ്യങ്ങളോ?  (നിഷ്ക്കുവിനോടായി) എന്തെടെ ഇത്? (അന്ജുവിനോട്) ആട്ടെ, എവിടെയാ ടെസ്റ്റ്‌?

വരൂ.....സെക്യൂരിറ്റി കാബിനു സമീപത്തുള്ള ചെറിയ കെട്ടിടത്തിലേക്ക് നിഷ്ക്കുവിനെ നയിക്കുന്ന മിസ്റ്റര്‍ നായരും അന്ജൂസും. നിഷ്ക്കുവിനു ഭാവുകങ്ങള്‍ നേരുന്ന സംഘാങ്ങള്‍...

സീന്‍ 14

കെട്ടിടത്തിനുള്ളില്‍ ഒരു ക്യാബിന്‍. അവിടെ നിഷ്ക്കുവിനെ ഇരുത്തുന്ന നായര്‍. പുറത്ത് കാത്തു നില്‍ക്കുന്ന അന്ജൂസ്. അവളുടെ കാഴ്ചപ്പാടില്‍ നിഷ്ക്കുവിനുള്ള ചോദ്യങ്ങള്‍ അടങ്ങിയ കടലാസ് ഒരു കാബിനെട്ടില്‍ നിന്നും പുറത്തേക്ക് എടുക്കുന്ന നായര്‍.

സീന്‍ 14-A 

ക്യാബിന്റെ ഉള്ളിലെ ദൃശ്യം. ചോദ്യങ്ങള്‍ അടങ്ങിയ കടലാസ് നിഷ്ക്കുവിനു കൈമാറുന്ന നായര്‍.

ചോദ്യങ്ങളിലൂടെ കണ്ണോടിക്കുന്ന നിഷ്ക്കു. അവന്റെ മുഖത്ത് ഒരു നിരാശാഭാവം.

ചോദ്യക്കടലാസിലെക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ....
ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു:

1) ഡോക്ടര്‍ കിംഗ്‌ ഷൂള്‍ട്ട്സ് സത്യത്തില്‍ എന്തിന്റെ ഡോക്ടര്‍ ആണ്?

(ചോദ്യത്തിനു താഴെ "വട്ടിന്റെ" എന്ന് ഉത്തരം എഴുതുന്ന നിഷ്ക്കു)

2)   ഷൂ സൈസ് കൃത്യമായി കാല്‍ക്കുലെറ്റ് ചെയ്യാന്‍ 1965ല്‍ സാത്ത് ഗുരു കണ്ടു പിടിച്ച യന്ത്രത്തിന്റെ പേരെന്ത്?

(നിഷ്ക്കു: സോറി, അപ്പൊ ഞാന്‍ ജനിച്ചിട്ടില്ല!!)

3) "ബാറ്ററി ചാര്‍ജ് പോകും എന്ന് കരുതി ഇന്റെര്‍വ്യൂ കാള്‍സ് പോലും അറ്റന്‍ഡ് ചെയ്യാതിരുന്നിട്ടുണ്ട് "  - ഈ മഹത് വാക്യങ്ങള്‍ സാത്ത് സാറിന്റെ ഏതു ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ്?

(നിഷ്ക്കു: "ഉപ്പു നാരങ്ങാ സോഡാ ഉണ്ടാക്കുന്ന വിധം" എന്നാ പുസ്തകത്തില്‍ നിന്നും )

4) സാത്ത് ഗുരുവിന് 1975ല്‍  കവിതക്കുള്ള കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് നേടിക്കൊടുത്ത ഗ്രന്ഥം?

(നിഷ്ക്കു [മനസ്സില്‍: കവിതക്ക് കിട്ടേണ്ടതായിരുന്നു....പക്ഷെ സാത്ത് ഗുരു ആരാ  മോന്‍! അങ്ങേരത് അടിച്ചു മാറ്റി]....വിജയഭാവത്തോടെ: പുസ്തകത്തിന്റെ പേര് "യൂബീ സിറ്റിയില്‍ മഞ്ഞു പെയ്തപ്പോള്‍") 

ഉത്തരങ്ങള്‍ അടങ്ങിയ ഷീറ്റ് തിരിച്ച് മിസ്റ്റര്‍ നായര്‍ക്ക് കൊടുക്കുന്ന നിഷ്ക്കു. അവനോടായി, നായര്‍....നിങ്ങള്‍ ഈ ടെസ്റ്റ്‌ ക്ലിയര്‍ ചെയ്യുകയാണ് എങ്കില്‍ ഇന്ന് വൈകീട്ട് ഞങ്ങള്‍ താങ്കളെ കോണ്ടാക്റ്റ് ചെയ്യും. ബാക്കി കാര്യങ്ങള്‍ അപ്പൊ പറയാം.

സമ്മതപൂര്‌വ്വം തല കുലുക്കി ക്യാബിനു പുറത്തേക്ക് ഇറങ്ങുന്ന നിഷ്ക്കു. ഒരു IIT GEE എഴുതിയ ഭാവവുമായി അവന്‍ അന്ജൂസിന്റെ അടുത്തേക്ക്......

സീന്‍ 15 

ആ കാഴ്ച നോക്കി നില്ക്കുന്ന ബാലേട്ടനും കൂട്ടുകാരും. അവരുടെ വീക്ഷണ കോണില്‍ സംസാരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു വരുന്ന നിഷ്ക്കുവും അന്ജൂസും.

അന്ജൂസ് ബാലെട്ടനോടായി: അപ്പൊ എന്റെ പണി കഴിഞ്ഞു.....(നിഷ്ക്കുവിനോടായി) .. വീണ്ടും, ഓള്‍ ദി ബെസ്റ്റ്!

സീന്‍ 16 

ഫ്രൈഡേ, മല, വസീം എന്നിവരോടും കൈ ഉയര്‍ത്തി വീശിയതിന് ശേഷം അനജൂസ് അപ്പര്‍ട്ട്മെന്റിന് ഉള്ളിലേക്ക്....അത് നോക്കി നില്ക്കുന്ന നിഷ്ക്കുവും സംഘവും.....പിന്നെ എല്ലാവരും കാറില്‍ കയറി പുറത്ത് റോഡിലേക്ക്.....

ബാലേട്ടന്‍: എങ്ങിനെ ഉണ്ടായിരുന്നെടാ ടെസ്റ്റ്‌? നീ കയറുമോ?

നിഷ്ക്കു, സീറ്റില്‍ ചാരിയിരുന്നുകൊണ്ട്: എന്റെ ബാലേട്ടാ.....ആ വിവരം ഉണ്ടായിരുന്നെങ്ങില്‍ ഞാന്‍ IAS എഴുതില്ലേ....

അത്ഭുതത്തോടെ നിഷ്ക്കുവിനെ നോക്കുന്ന സംഘാങ്ങള്‍. ഫ്രൈഡേ: എന്നിട്ട് നിനക്കെന്താടാ ഒരു ടെന്‍ഷനും ഇല്ലാത്തത്? സാത്ത് ഗുരുവിനെ കാണാന്‍ പറ്റില്ല എന്നുറപ്പാണോ?

കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തേക്ക് എടുത്ത് അതിലെ ഒരു നമ്പര്‍ എടുത്ത് അത് ഉയര്‍ത്തിക്കാട്ടി നിഷ്കു......ഇനി എന്റെ ഗുരു ഈ നമ്പറാണ് മോനെ....

വസീം സംശയത്തോടെ: അതാരുടെ നമ്പര്‍?

നിഷ്ക്കു: മിസ്സ്‌ അഗ്നെസ് എന്നാ അനജൂസ് .....(പിന്നെ അല്‍പ്പം നാണത്തോടെ): ഞങ്ങള്‍ ലൈനായി.....

ആര്‍ത്തു ചിരിക്കുന്ന കൂട്ടുകാര്‍.......നിഷ്ക്കു അവിടെ സ്കോര്‍ ചെയ്തിരിക്കുകയാണ്.....എല്ലാവര്ക്കും അത് ഇഷ്ട്ടപ്പെട്ടിട്ടുണ്ട്......

ബാലേട്ടന്‍: നീ സാത്ത് ഗുരുവിനെ അങ്ങനെ ഉപേക്ഷിക്കണ്ട......നിന്റെ റിടംപ്ഷന്‍ ചെലപ്പോ ആ കുട്ടിയിലൂടെ ആയിരിക്കും ഗുരു കണ്ടിട്ടുണ്ടാവുക.....എല്ലാം അദ്ദേഹത്തിന്റെ മായ....

വസീം, ..ഭക്തിപൂര്‍വ്വം: സാത്ത് ഗുരോ....എന്നോട് ക്ഷമിക്കണം...ഇത്രകാലവും ഞാന്‍ അങ്ങയെ നിന്ദിച്ചു ....ഈ ഭക്തനും വേണായിരുന്നു ഇത് പോലെ ഒരു റിടംപ്ഷന്‍......തരില്ലേ നിങ്ങള്?

ആര്‍ത്തു ചിരിക്കുന്ന സംഘം......ബാലേട്ടന്‍: അടുത്ത ലക്‌ഷ്യം.....ചലോ KFC .....

സീന്‍ 17

ബ്രിഗേഡ് റോഡ്‌ മെയിന്‍ സ്ട്രീറ്റിലേക്ക് തിരിച്ച് ഡ്രൈവ് ചെയ്തു വരുന്ന ബാലേട്ടനും സംഘവും. റോഡില്‍ നല്ല തിരക്കുണ്ട്. പതിവ് പോലെ, വേഗത കഴിയുന്നത്ര കുറച്ചാണ് ബാലേട്ടന്‍ ഡ്രൈവ് ചെയ്യുന്നത്.

ബാലേട്ടന്‍റെ വണ്ടിയെ 'ഭ്രാന്തമായി' ഓവര്‍ട്ടെയിക്ക് ചെയ്തുകൊണ്ട് 2 വശത്ത് നിന്നുമായി ഓരോ  ബൈക്കുകള്‍ മുന്നിലേക്ക്   കുതിച്ചു കയറുന്നു.  ബാലേട്ടന്റെ വണ്ടി ചെറുതായി ഉലയുന്നു. അപ്പ്രതീക്ഷിതമായ ആ ആഘാതത്തില്‍ നിന്നും പെട്ടന്ന് വിമുക്തമായി വണ്ടി നേരെയാക്കുന്ന ബാലേട്ടന്‍. 

മലമൂപ്പന്‍, ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ: ബാലേട്ടാ, വണ്ടി ഇങ്ങു താ....ഞാന്‍ മര്യാദ പഠിപ്പിക്കാം അവന്മാരെ 

വസീം, കുപിതനായി: ബാലേട്ടാ....കോളേജ് പിള്ളാരാണെന്ന് തോന്നുന്നു......അവന്മാരെ വിടരുത്.

ബാലേട്ടന്‍ ഒന്നും പറയുന്നില്ല. ഒരു നിശ്ചിത വേഗത്തില്‍  മുന്നോട്ടു പോകുന്ന അയാളുടെ കാറിനെ അതിദൂരം പിറകിലാക്കി കാഴ്ചയില്‍ നിന്നും മറയുന്ന ബൈക്കുകള്‍. കൈമുഷ്ടി മുന്നിലത്തെ സീറ്റില്‍ ആഞ്ഞടിച്ച് കുപിതനായി മലമൂപ്പന്‍.

നിരാശയോടെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുന്ന വസീം. 

തങ്ങളുടെ വണ്ടിക്ക് സമാന്തരമായി വന്നു പതുക്ക് മുന്നിലേക്ക് കയറുന്ന ഒരു ബൈക്ക് അപ്പോളാണ് അവന്റെ കണ്ണില്‍ പെടുന്നത്. അത് ഡ്രൈവ് ചെയ്യുന്ന ചെറുപ്പക്കാരനെ വെറുതെ ശ്രദ്ധിക്കുന്ന വസീം. അവന്റെ കണ്ണുകള്‍ ഒന്ന് തിളങ്ങി 

....ഹെല്മെട്റ്റ് കൊണ്ട് മുഖം മറച്ചിട്ട് ഉണ്ട് എങ്കിലും  STOP എന്ന് വലുതായി വെള്ള നിറത്തില്‍ എഴുതിയ ആ കറുത്ത വിന്റ്ഷീട്ടര്‍ അവനു നല്ല പരിചയമുണ്ട്..... ഇത് അയാള്‍ തന്നെ അല്ലെ?

രണ്ടാമതൊന്നു നോക്കുമ്പോളേക്കും ആ ബൈക്കും അകലെ മറഞ്ഞു കഴിഞ്ഞു.

(...തുടരും)

4 comments:

 1. ബാലേട്ടാ... ഇന്നും എങ്ങും എത്തിയില്ലാ... ഇത് മെഗാ സീരിയല്‍ ആണോ?

  ReplyDelete
 2. കുഞ്ഞാത്തോല്‍2/27/13, 2:13 PM

  ബാലേട്ടാ .. എന്റെ നായികാ റോള്‍ എപ്പോ വരും ?

  ReplyDelete
 3. എനിക്കില്ലേ റോൾ..?

  ReplyDelete
 4. ബാലേട്ടോ ഈ വഞ്ചി എവിടെയെങ്കിലും ഒന്ന് അടുപ്പിക്ക്

  ReplyDelete