1/6/13

ഇന്ത്യന്‍ ക്രിക്കെറ്റ് എന്നാ സോപ്പ് ഓപ്പെറ


വീരേന്ദര്‍ സെവാഗ് നെഗറ്റീവ് മേന്റാലിട്ടിയിലൂടെ സ്വന്തം കുഴി തോന്ടുകയാണ്. കളിയേക്കാള്‍ വലുതല്ല ലഭിക്കാത്ത കാപ്ടന്‍ സ്ഥാനാം എന്ന് ഈ പ്രതിഭാധനനായ കളിക്കാരന്‍ മനസിലാക്കെണ്ടിയിരിക്കുന്നു

നിസ്വാര്തമായി സ്വന്തം കര്‍മം ചെയ്യുക എന്നത് ക്രിക്കെട്ടിലും ബാധകാമാനു എന്ന് ദക്ഷിണാഫ്രിക്കയുടെ പ്രഗല്‍ഭ താരം ജാക്കസ് കാലിസ് തെളിയിച്ചിട്ടുണ്ട്. കൊതിച്ചിരുന്ന സ്ഥാനം സ്മിത്ത്  എന്ന, തന്നെക്കാള്‍ അനുഭവ സമ്പത്ത് കുറഞ്ഞ ഒരു കളിക്കാരന് പോയിട്ടും, വളരെ മനോഹരമായിട്റ്റ് തന്നെ ആണ് കാലിസ് കളിച്ചു പോന്നിട്ടുള്ളത്. 

പുതിയ വാര്‍ത്ത സെവാഗിനെ ഇന്ഗ്ലടിനു എതിരെ ഉള്ള മൂന്നു ഏകദിനങ്ങളില്‍ നിന്നും തഴഞ്ഞു എന്നതാണ്. ഇങ്ങനെ പോയാല്‍, സെവാഗ് അടുത്ത് തന്നെ ശശി ആകും. ശശി എന്നത് സെവാഗിനെ സംഭന്ധിച്ചിടത്തോളം അത്ര നല്ല ഒരു പേര് ആകാന്‍ സാധ്യത ഇല്ല. കാരണം ശശി സ്ഥാനത്തിനു വേണ്ടി അദേഹത്തിനു കടുത്ത മത്സരം മറ്റൊരു ഡല്‍ഹി താരമായ ഗാമ്ഭീരില്‍ നിന്നും നേരിടേണ്ടി വരും എന്നത് തന്നെ. 

ധോണിയും സംഘവും പാകിസ്ഥാന്റെ വെള്ളപൂശലില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടു എന്നത് മറ്റൊരു പുതിയ വാര്‍ത്ത. പാവം ധോണി, ഒന്നെങ്ങിലും ജയിച്ചോട്ടെ എന്നാ മട്ടിലാണ് പാക്കിസ്ഥാന്റെ ബാറ്സ്മന്മാര്‍ കളിച്ചത്.

രക്ഷപ്പെട്ടത് ഇന്ത്യന്‍ ക്രികെറ്റ് ആണെന്ന് നിങ്ങള്‍ കരുതിയെങ്ങില്‍ നിങ്ങള്‍ക്ക് തെറ്റി. രക്ഷപ്പെട്ടത് ധോനിയുടെ കേപ്ടന്‍ സ്ഥാനവും അദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പറ്റം കച്ചവട സംഘങ്ങളും അന്നെന്നത് 'പരസ്യമായ' രഹസ്യം മാത്രം.

No comments:

Post a Comment