1/7/13

ചില നേരങ്ങളില്‍ ചില മനുഷ്യര്‍


ഈ ക്രിസ്മസ് വെക്കേഷന് ബംഗ്ലൂരില്‍ നിന്നും കണ്ണൂരെക്കുള്ള യാത്രയില്‍ ഒരു ചെറിയ സംഭവം ഉണ്ടായി. എന്റെ അളിയന്റെ വിദഗ്ധമായ ഡ്രൈവിംഗ് പ്ലസ്‌ വളരെ മോശം റോഡ്‌ എന്നിവ  കാരണം, കേരള-കര്‍ണാടക ബോര്ടെരില്‍, ഒരു കാടും ചുരവും ഒത്തു ചേരുന്നിടത്ത്‌ രാത്രി 8 മണിക്ക് ഞങ്ങളുടെ കാറിന്റെ ടയര്‍ പഞ്ചാറായി.

സ്റ്റെപ്പിനി ഉണ്ടായിരുന്നെങ്ങിലും പുതിയ കാറിന്റെ ഒരു പ്രത്യേക തരാം ജാക്കി ഉപയോഗിക്കാന്‍ അറിയാതെ ഞാനും അളിയച്ചാരും മുഖത്ത്തോടെ മുഖം നോക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഞങ്ങളുടെ സംഘം ഇനി എന്ത് ചെയ്യേണ്ട് എന്നറിയാതെ പകച്ചു നിന്നു. 

അപ്പോള്‍ ആ വഴി വന്ന ഒരു നാനോ കാറിനു ഞാന്‍ ഒന്നും ആലോചിക്കാതെ കൈ നീട്ടി. കാറില്‍ നിന്നും നല്ല നാടന്‍ ലിക്കെരിന്റെ ഗന്ധവും പരത്തിക്കൊണ്ട് നാല് പേര്‍ ഇറങ്ങി വന്നു. ദൈവമേ കൈ നീട്ടി പോയല്ലോ എന്നായി പോയി ഞാന്‍. ഏതായാലും കന്നടയില്‍ മുക്കിയും മൂളിയും ഞങ്ങള്‍ പ്രശനം അവതരിപ്പിച്ചു. അത്ഭുതം - വെറും നാലേ നാല് മിനുട്ട് കൊണ്ട് ഞങ്ങളുടെ പ്രശ്നങ്ങള്‍ സോള്‍വ്‌ ചെയ്തു ഒരു നന്ദിക്ക് പോലും കാത്തു നില്‍ക്കാതെ ആ മനുഷ്യര്‍ കാറില്‍ പാഞ്ഞു പോയി.

യാത്ര തുടരുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഡല്‍ഹി പെണ്‍കുട്ടി സംഭവം ആയിരുന്നു. ചില നേരങ്ങളില്‍ ചില മനുഷ്യര്‍.....അവര്‍ എങ്ങനെ പെരുമാറും എന്ന് ദൈവം തമ്പുരാന് പോലും പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്...

1 comment:

  1. chila nerangalil chila manushyarenkilum maalakhayude parivesham aniyunnu..manushyathwam iniyum poornamaayi nashichittilla ennu ormippikkunna rachana..nannayirikkunnu

    ReplyDelete