1/2/13

ബാവൂട്ടിയുടെ നാമത്തില്‍ - ഒരു ടൈം ലൈന്‍ റിവ്യൂബാവൂട്ടിയുടെ നാമത്തില്‍ കണ്ടു. ഇഷ്ട്ടപ്പെട്ടില്ലാന്നു പറയാന്‍ പറ്റില്ല. പക്ഷെ ഇതൊരു രണ്ജിത്ത് കഥ/പടം ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. അല്‍പ്പം ദുഖത്തോടെ പറയട്ടെ.....രണ്ജിയെട്ടന്‍ സത്യന്‍ അന്തിക്കാട്ടിന് പഠിക്കുകയായിരുന്നില്ലേ ബാവൂട്ടിയുടെ നാമത്തില്‍ എന്നാ സിനിമയില്‍? സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചോദ്യം അതായിരുന്നു.
ക്ലീന്‍ ആയി പറഞ്ഞു പോകാവുന്ന ഒരു കുടുംബ കഥ. പാവപ്പെട്ടവനും ശുദ്ധമായ മനസിന്റെ ഉടമയും ആയ നായകന്‍ -- അയാളുടെ ത്യാഗം, മറ്റുള്ളവരുടെ ജീവിതത്തില്‍ ഇങ്ങനൊരു കഥാപാത്രം ചെലുത്തുന്ന സ്വാധീനം -- ഇതൊക്കെ നമ്മള്‍ മുമ്പ് എത്രയോ കണ്ടു പഴകിയതു തന്നെ --
പ്രത്യേകിച്ചൊരു കല്ല്‌ കടിയോന്നും കൂടാതെ ആദ്യപകുതി ഒഴുക്കോടെ മുന്നോട്ടു പോകുന്നുണ്ട്. ജീവിതത്തില്‍ നിന്നും രണ്ജിത്ത് കണ്ടെടുത്ത കഥാപാത്രങ്ങള്‍, അവരുടെ സ്വാഭാവികമായ നര്‍മ്മ മുഹൂര്‍ത്തങ്ങ, മലബാര്‍ സ്ലാങ്ങ് ...എല്ലാം നന്നായിടുണ്ട്. ഏറെക്കാലത്തിനു ശേഷം ഹരിശ്രീ അശോകന്റെ ശ്രദ്ധേയമായ ഒരു വേഷവും ബാവൂട്ടിയില്‍ കണ്ടു.

പക്ഷെ പ്രേക്ഷകനെ പിരിച്ച്ചിരുത്തി വീണ്ടും കാണാന്‍ പ്രേരിപ്പിക്കാന്‍ കഴിയുമാറുള്ള  ആ 'പുന്ന്യാളന്‍' സംഭവം മിസ്സിംഗ്‌ ആണ്.
ഇന്റര്‍വെല്‍ സീനില്‍ വരുന്ന വിനീതിന്റെ കഥാസൃഷ്തിയാണ് ഇതിനൊരപവാദം. വിനീതിന്റെ കഥാപാത്രം നല്‍കുന്നത് നല്ലൊരു ട്വിസ്റ്റ് തന്നെയാണ്. പക്ഷ ആ കഥാപാത്രം നല്‍കിയ മയിലെജ്, ആ കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നടത്തിയ ചില അതിര് കടന്ന കൈകടത്ത്തലുകളിലൂടെ രണ്ജിത്ത് പിന്നീട് നഷ്ട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
അവസാന സീനുകളില്‍ ഉസ്താദ്‌ ഹോട്ടല്‍-സ്റ്റയിലില്‍ ചില ജീവിത മൂല്യങ്ങളെ ഉച്ച്വയിസ്ത്തരം ഉദ്ഘോഷിച്ച്ച് ക്ലയിമാക്സ് ഒരുവിധം കുഴപ്പമില്ലാതെ കഴിച്ച് രഞ്ജിത്ത് തടിതപ്പുന്നതും കണ്ടു. ഇതൊന്നും രഞ്ജിത്തിന്റെ ഒരു സ്റ്റൈലല്ലലോ! ക്ലയിമാക്സിലെ ചില സീനുകള്‍ കണ്ടു പഴകിയ ചില പരസ്യചിത്ത്രങ്ങളെ ഓര്‍മിപ്പിച്ചു!

ഏതൊക്കെയോ അഭിമുഖങ്ങളില്‍ വായിച്ചു: സംവിധായകന്‍ ജീ എസ വിജയന്‍ സാര്‍ നല്ല കഥകള്‍ കിട്ടാത്തത് കൊണ്ടാണ് ഇത്രയും കാലം മാറി നിന്നത് എന്നും പ്രസ്തുത കഥ അദേഹത്തെ വളരെ അധികം ആകര്‍ഷിച്ചു എന്നും. അതിനു മാത്രം പ്രത്യേകത ഒന്നും ഈ കഥക്കുണ്ടെന്ന് തോന്നിയില്ല.
എന്നാലും മമ്മൂക്കയെ തിരിച്ചു തന്നതിന് നന്ദി വിജയന്‍/രണ്ജിത്ത്. മുങ്ങാന്‍ പോവുകയായിരുന്ന തന്റെ സിനിമാ ജീവിതത്തില്‍ മമ്മൂട്ടി എന്നാ മഹാനടന് ബാവൂട്ടി എന്നാ കഥാപാത്രം ഒരു പുതു ജീവന്‍ നല്‍കുന്നു എന്നാ കാര്യത്തില്‍ സംശയം ഏതും ഇല്ല.

ബാവൂട്ടിയുടെ നാമത്തില്‍ എന്നാ രസികന്‍ പേരിനു സിനിമയില്‍ വലിയ പ്രാധാന്യം ഒന്നും ഇല്ലെങ്കിലും, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ആ പേര് ഒരു പേര് തന്നെ ആവും.

ബാവൂട്ടിയുടെ നാമത്തില്‍ തിരിച്ചു വന്ന മമ്മൂക്ക....

(Originally posted in http://justpaste.it/1nql 11 days ago)

No comments:

Post a Comment