1/1/13

സച്ചിന്‍-വിമര്‍ശകര്‍ എന്ന അമൂല്‍ ബേബികള്‍


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കെട്ടില്‍ വെടിക്കെട്ട്‌ഉതിര്‍ക്കാന്‍ തുടങ്ങിയ ആ കാലഘട്ടത്തില്‍ തന്നെ സച്ചിനൊപ്പം നടക്കാന്‍ ഭാഗ്യം കിട്ടിയ അനേകായിരം ഫാന്‍സില്‍ ഒരാളാണ് ഞാനും. ക്രികെറ്റ് കളിക്കാന്‍ വല്ല്യ കഴിവ് ഇല്ലെങ്കിലും ആ കളിയോടുള്ള അടങ്ങാത്ത ആവേശം സ്വാഭാവികമായി എന്നെ സച്ചിന്‍ എന്നാ എന്നാ പീക്കിരിപയ്യന്റെ ഫാനാക്കി. 

അന്നൊക്കെ കൂട്ടുകാരുമൊത്ത് ടീവിയില്‍ കളി കാണുന്ന അവസരത്തിലോ അല്ലെങ്ങില്‍ വരാന്‍ പോകുന്ന ഗെയിമിനെ പറ്റി ചര്‌ച്ച ചെയ്യുന്ന സമയത്തോ സച്ചിന്‍ എന്നാ 'ചെക്കന്‍' ഇനി ആരെയാണ് കൊന്നു കൊല വിളിക്കാന്‍ പോകുന്നത് എന്നാ ഒരു ഉന്മത്തമായ സസ്പെന്‍സ് ആസ്വദിക്കാന്‍ ഭാഗ്യം ഉണ്ടായ ഒരു കാലഘട്ടം ആയിരുന്നു അത്.

"ദൈവം" എന്നാ മാധ്യമങ്ങളും പണ്ഡിതന്മാരും ചാര്‍ത്തിക്കൊടുത്ത ആ പട്ടത്തിനു അടുത്തെങ്ങും എത്തിയിരുന്നില്ല സച്ചിന്‍ അന്ന് എന്നോര്‍ക്കണം. അത് തന്നെ ആയിരുന്നു ആ ഒരു ആസ്വാദനത്തിന്റെ ലഹരിയും. സച്ചിന്റെ കരിയര്‍ ലൈവ് ആയി എന്റെ മുന്നില്‍ വിടര്‍ന്നു വന്നത് ഒരു ഇമ പോലും ചിമ്മാതെ, അതിന്റെ വീഴ്ചകളും താഴ്ചകളും ഒന്നും വിട്ടുപോകാതെ, അത് തുടങ്ങിയ സമയം മുതല്‍ കാണാന്‍ കഴിഞ്ഞു എന്നത് എന്തൊരു ഭാഗ്യമാണ്! 

സച്ചിന്‍ ഏകദിന ക്രിക്കെട്ടില്‍ നിനും വിരമിച്ചു എന്നാ വാര്‍ത്തക്ക് സമ്മിശ്ര പ്രതികരണം ആണ് സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈട്ടുകളിലൂടെ ലഭിച്ചത്. പക്ഷെ ചിലരെങ്കിലും നടത്തിയ "പോനാല്‍ പോകട്ടും പോടാ / വളരെ നന്നായി / ഇതെന്നിക്ക് ഒരു ഷോക്കും നല്‍കുന്നില്ല"  എന്നാ മട്ടിലൊക്കെ ഉള്ള  അഭിപ്രായംപ്രകടനം ആ മാഹാനായ
കളിക്കരനോടുള്ള നന്ദികെട്ട ഗുഡ്ബൈ ആയി മാത്രമേ എനിക്ക് കാണാന്‍ കഴിയൂ.

എത്രയെത്ര മന്സലരങ്ങളില്‍ ത്രസിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ആ കളിക്കാരന്‍ നമുക്ക് പൈസ വസൂലാക്കി തന്നിട്ടുണ്ട്! ഇന്ത്യ എന്നാ വികാരം ഉന്മത്തമായ ഒരു ലഹരിയാക്കാന്‍ അദേഹത്തിന്റെ എത്രയെത്ര പ്രകടനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്! 

ഇനി ഇത് പോലുള്ള ഒരു പ്രതിഭയെ പിന്തുടരാന്‍ നമ്മള്‍ക്കും വളര്‍ന്നു വരുന്ന ക്രിക്കെറ്റ്പ്രേമികള്‍ക്കും എപ്പോളാണ് ഭാഗ്യം ലഭിക്കുക? അതൊക്കെ ഓര്‍ക്കുമ്പോള്‍ ആണ് സച്ചിന്‍ ഒരു ദൈവം തന്നെ ആയിരുന്നു എന്ന് നാം ചിന്തിച്ചു പോകുന്നത്.

സച്ചിന്‍ ഒന്നും ഒന്നുമല്ല എന്നാ മട്ടില്‍ അഭിപ്രായ പ്രകടനങ്ങള്‍ നത്തിയ മിക്കവാറും പേര്‍ ഇനിയും ഇരുപത് വയസ് പൂര്‍ത്തിയാവാത്ത പൊടിപ്പിള്ളാര്‍  ആയിരിക്കാം എന്നെനിക്ക് തോന്നുന്നു.

അവര്‍ ഒക്കെ എന്ത് സച്ചിനെ കണ്ടിരിക്കുന്നു? അവര്‍ ഒക്കെ കണ്ടിരിക്കുന്ന ഗെയിം ഒക്കെ ഒരു ഗെയിമാണോ? ശരിയായ ഗെയിം ഒക്കെ അന്തക്കാലം....അതൊക്കെ ഒന്ന് യൂടുബില്‍ ഇട്ടു കാണണം മക്കളെ ....സച്ചിന്‍ സച്ചിനായി വിളങ്ങിയിരുന്ന.....ഈ പിള്ളാരൊക്കെ അമൂല്‍ ബെബികള്‍ ആയിരുന്ന അക്കാലം.

ഈ പിള്ളാര്‍ക്ക് മിസ്സായത് എന്താണെന് അവര്‍ അറിയുന്നില്ല...ദൈവമേ അവരോട ക്ഷമിച്ചാലും....

(This blog post was originally written in December 2012, immediately after Sachin announced his retirement)

1 comment:

  1. സ്വരം നന്നാവുമ്പോള് പാട്ട് നിറ്ത്തണം എന്ന് ഗായകരോട് നിരൂപകര് പറയാറുണ്ട്...
    സച്ചിന് ഒരു ആറേഴ് മാസം മുമ്പെങ്കിലും കളി നിറ്ത്തേണ്ടതായിരുന്നു.. എന്ന അഭിപ്പ്രയക്കാരനാണ്.. ഞാന്..

    ReplyDelete