1/1/13

മന്മോഹന്ജീ, നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല


മന്‍മോഹന്‍ജീയുടെ "തീക്ക് ഹൈ?" യുടുബില്‍ ഇട്ടൊന്നു കണ്ടു നോക്കി. http://tinyurl.com/c2n9ol8 അപ്പോള്‍ പ്രധാനമന്ത്രിജിയോടു പാവം തോന്നി. ഈ ന്യൂ ജെനെരേശന്‍ സമരക്കാരുടെ ഒരു കാര്യം!! വളരെ പതിഞ്ഞ സ്വരത്തില്‍ "ശരിയായില്ലേ?" എന്ന് തന്നോട് തന്നെയാണ് അദ്ദേഹം ക്യാമറയില്‍ ചോദിക്കുന്നത്. പത്രത്തിലും ട്വിട്ടെരിലും ഒക്കെ വായിച്ചപ്പോള്‍ ഞാന്‍ കരുതിയത് അദ്ദേഹം ലാലേട്ടന്‍ സ്റ്റ്യിലില്‍, ചുറ്റുമൊന്നു നോക്കി, ഒരു കള്ളച്ചിരിയോടെ, ഇടത്തോട്ടോന്നു തോള്‍ ഒക്കെ ചരിച്ച്,  "തീക് ഹൈ?" എന്ന് ചോദിച്ചിരിക്കാം എന്നായിരുന്നു. ഇതൊരുമാതിരി.... 

സോഷ്യല്‍ നെറ്റ്വര്‌കിങ്ങ് സൈറ്സിന്റെ പച്ചയായ ദുര്‍വിനിയോഗം ആണ് നമ്മൂടെ പുതിയ സമരക്ക്കാര്‍ ചെയ്യുന്നത് എന്നെനിക്ക് തോന്നുന്നു. കാര്യം ഒക്കെ ശരി തന്നെ, സര്‍ക്കാരിന്റെ കെടുകാര്യസ്തത്ക് എതിരെ ബഹുജനമുന്നേറ്റങ്ങള്‍ ആവശ്യം തന്നെയാണ്. പക്ഷെ നമ്മുടെ ചെറുപ്പക്കാരുടെ പ്രശ്നം ഇതാണ്: പെട്ടെന്ന് അങ്ങ് ചൂടാവും, അതുപോലെ തന്നെ പെട്ടെന്ന് അങ്ങ് തണുക്കുകയും ചെയ്യും. 

കുറെ മാസങ്ങള്‍ക്ക് മുമ്പ് അണ്ണാ ഹസാരെയേ പിന്തുണച്ച് ഇതുപോലെ കുറെ ന്യൂ ജെനെരേശന്‍ സമരക്കാര്‍ ഇറങ്ങിയുരുന്നു. എന്തൊക്കെ പുകിലായിരുന്നു അന്ന്.....ഓഫീസില്‍ പോലും ഇവന്മാരുടെ ലഘുലേഖകള്‍ കൊണ്ട് ഇരിക്കപ്പോരുതി ഉണ്ടായിരുന്നില്ല....ഏതോ ഒരു പാവം സ്ത്രീ അന്ന് സമരലഹളയില്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നിട്ടെന്തുണ്ടായി.....? അന്ന് സമരം ചെയ്തവന്മാരുടെയോ  അവരുടെ നേതാക്കന്മാരുടെയോ പോടി പോലുമില്ല കണ്ടുപിടിക്കാന്‍.

ഇപ്പോള്‍ മരിച്ചിരിക്കുന്നത് ഒരു പോലീസുകാരന്‍ തന്നെയാണ്. ഇത്രയൊക്കെ അരാജകത്വം പ്രൊമോട്ട് ചെയ്യാന്‍ നമ്മള്‍ ഒരു ഇസ്രയെലോ സിറിയയോ ഒന്നും അല്ല. അത്രയൊന്നും മോശമല്ല നമ്മുടെ സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍  മാധ്യമങ്ങള്‍ ഉപയോഗിച്ചു നമ്മള്‍ ചെറുപ്പക്കാര്‍ നടത്തുന്ന ഇത്തരം സമരങ്ങള്‍ നേരായ ദിശയിലുല്ലതായിരിക്കുകയും ലക്‌ഷ്യം നേടിയതിനു ശേഷം മാത്രമേ വിശ്രമിക്കു എന്നുള്ള ഇച്ചാശക്തിയുല്ലതായിരിക്കുകയും വേണം. അല്ലാതെ ഒരു മാതിരി സോഷ്യല്‍നെറ്റ്വര്‌കിങ്ങ് സൈറ്സിനെ കൂട്ടുപിടിച്ച്ചുള്ള പൊറാട്ടുനാടകം ആകരുത്. 

(This blog post was originally written sometime back in December 2012)

1 comment:

  1. മനസ്സിലുള്ളത് അറിയാതെ പറഞ്ഞ്പോയതാണ്.. ഞമ്മളെ പാഴം മോഹന് ജി..
    തെറ്റാറ്ക്ക് പറ്റിയതാറ്ക്കാണെങ്കിലും.. ചാനലുദ്യോഗസ്ഥറ്ക്കെന്റെ അഭിനന്തനങ്ങള്...

    ReplyDelete