12/28/12

വസായിലെ വികൃതികള്‍


ദി വസായ് റോഡ്‌ 

 


പണ്ട് പണ്ട് മുംബൈയില്‍ ഗോപുമോന്‍, ഞാനാരാമോന്‍, അപ്പുക്കുട്ടന്‍ എന്നിങ്ങനെ മൂന്നു വെബ്‌ ഡേവലപ്പെര്‍മാര്‍  താമസിച്ചിരുന്നു. മൂന്ന് പേരും ഉറ്റ സുഹൃത്തുക്കളും സര്‍വ്വോപരി മലയാളികളും ആയിരുന്നു.

ഇവര്‍ താമസിച്ചിരുന്നത് പശ്ചിമ മുംബൈയിലെ വസായ് എന്നാ സ്ഥലത്തായിരുന്നു. ഇവരാരും വശംകെട്ട് വസായ് എന്നാ വിദൂര സബര്‍ബില്‍  വന്നു താമസിക്കുന്നതോന്നും അല്ല, അതിനൊക്കെ വേറെ കാരണങ്ങള്‍ ഉണ്ട്.

വസായിയിലെ വസായ് റോഡ്‌ റെയില്‍വേ സ്റേഷന്‍ കണ്ടാല്‍ ഏതു മദ്യപാനും സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഇന്ത്യന്‍ റെയില്‍വേയുടെ ഏക ബാര്‍-അറ്റാച്ച്ട് റയില്‍വേ സ്റേഷന്‍ അല്ലെ ഇത് എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക തോന്നിക്കുമാറ്‌ സ്റെഷനോട്  തൊട്ട്-തൊട്ടില്ലാ എന്ന് തോന്നിക്കുന്ന വിധത്തില്‍ കിടക്കുന്ന ഒരു ബാറാണ് വസായ് റോഡിന്റെ ഹൈലയിറ്റ്.

നാട്ടിലേക്കൊക്കെ പോകുമ്പോള്‍, ഇവിടെ നിന്നും ഭക്ഷണവും കഴിച്ചു, കൂടെ രണ്ടെണ്ണം വിട്ടു, പുറപ്പെടാന്‍ കിടക്കുന്ന രാത്രി വണ്ടിയില്‍ കയറി സ്വന്തം ബര്‍ത്തില്‍ ഫ്ലാറ്റ് ആവുമ്പോള്‍ കിട്ടുന്ന ആ സുഖം, അതൊന്നു വേറെ തന്നെ ആണെന്നാണ്‌ അഭിന്ജമതം.

ബാറില്‍ ഇരുന്നു കുടിക്കുമ്പോള്‍, തൊട്ടടുത്, ഒരു നാലഞ്ചു  മീറ്റര്‍ അപ്പുറത് തങ്ങള്‍ക്ക് പോകേണ്ടുന്ന ട്രെയിന്‍ അങ്ങനെ വെയിറ്റ് ചെയ്യുന്ന ആ കാഴ്ച - അതും ഒരു അനുഭവം തന്നെ ആണത്രേ!

ഗോപുമോന്‍ ഈ ടീമില്‍ ചെര്‍ന്നിട്ട് ഒരാഴ്ച ആയിക്കാണില്ല, ആ ഒരു വീകെണ്ടില്‍ ഞാനാരാമോന്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ഞാനാരാമോനെ ഗോപുമോന്‍ തന്റെ ബൈക്കില്‍ സ്റ്റേഷനില്‍ കൊണ്ടോയി സീ ഓഫ്‌ ചെയ്യുന്നതാണെന്നും തീരുമാനായി.

ട്രെയിനില്‍ കയറുന്നതിനു മുമ്പുള്ള പ്രധാന ആകര്‍ഷണം സ്റ്റേഷന് തൊട്ടടുത്ത ബാറില്‍ നിന്നുള്ള ഭക്ഷണം പ്ലസ്‌ ബീറടി ആണെന്ന് ഞാനാരാമോന്‍ ഗോപുമോന് പറഞ്ഞു കൊടുത്തു. ട്രയിന് പുറപ്പെടാന്‍ ഒരു മുക്കാല്‍ മണിക്കൂര്‍ ഉള്ളപ്പോള്‍ രണ്ടുപേരും അങ്ങനെ ബാറിലോട്ടു കയറി, പരിപാടി തുടങ്ങി.

ഗോപുമോന്‍ നോക്കുമ്പോള്‍ ഞാനാരാമോന്‍ അങ്ങനെ തട്ടി വിടുകയാണ്. നാട്ടില്‍ പോകേണ്ടാതാനെന്നൊക്കെ പുള്ളി വിസ്മരിച്ചത് പോലെ! കുപ്പി കാലിയാവുന്നു, ഓര്‍ഡര്‍ ചെയ്യുന്നു, തിന്നുന്നു, വീണ്ടും ഓര്‍ഡര്‍ ചെയ്യുന്നു അങ്ങനെ പോകുന്നു കാര്യങ്ങള്‍.

സംഭവം കൈ വിട്ടുപോകുമെന്നും മുന്നില്‍ കിടക്കുന്ന ട്രെയിന് എപ്പോള്‍ വേണേലും വിട്ടുപോകുമെന്നും തോന്നിയപ്പോള്‍ ഗോപുമോന്‍ ഞാനാരാമോനെ തോണ്ടാന്‍ തുടങ്ങി.

ഡാ നീ അത് കണ്ടോ...ഞാനാരാമോന്‍ ട്രാക്കില്‍ കിടക്കുന്ന ട്രെയിനിനു നേരെ വിരല്‍ ചൂണ്ടി.....അതങ്ങനെ ഒന്നും വിട്ടു പോകില്ല.....പോകുന്നെങ്ങില്‍ ഈ ഞാന്രാമോനെയും കൊണ്ടേ പോകൂ…

ചേട്ടന് അതൊക്കെ പറയാം.....ട്രെയിന്‍ വിട്ടു പോയാല്‍ പിന്നെ എന്തോ ചെയ്യും?

ഇവനെക്കൊണ്ടു തോറ്റു -- ഡാ നമ്മടെ മുമ്പിലത്തെ സീറ്റില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ആ രണ്ടെന്നതിനെ കണ്ടോ?

ഞാനാരാമോന്‍ വിരല്‍ ചൂണ്ടിയിടതെക്ക് ഗോപുമോന്‍ നോക്കി......റെയില്‍വേ യൂണിഫോമിട്ട രണ്ടെണ്ണം മുന്നിലിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്....

ആരാ അത്?

ഡാ നെനക്ക് പരിചയമില്ലാഞ്ഞിട്ടാ....ഇവന്മാര്‍ ആണ്  എനിക്ക് പോകേണ്ട ട്രെയിനിന്റെ ഡ്രൈവറും ക്ലീനെരും. ഇവരിപ്പോലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് -- 
ഇവരില്ലാതെ എങ്ങനെ ട്രെയിന് പോകും?

നമിച്ചു ഗുരോ -- ഗോപുമോന് സാഷ്ടാനഗം പ്രണമിക്കാന്‍ തോന്നി. എന്തൊരു ബുദ്ധി!

*****
കാലം വേഗം കടന്നു പോയി, -- മഴ വന്നു, മഞ്ഞു വന്നു, വെയില്‍ വന്നു, ഇതിനിടയില്‍ എത്രയെത്ര ബീറിന്റെ കുപ്പികള്‍ ഗോപുഞാനരാമോനപ്പു-ത്രയം സ്ക്രാപ്പ് കടയില്‍ തൂക്കി വിറ്റു.....

ഇപ്പൊ ഗോപുമോനൊരു അനുഭവസമ്പത്തൊക്കെ വന്നിട്ടുണ്ട്.....അതിന്റെ ധയിര്യം ഉണ്ട്.
അങ്ങനെ അപ്പുക്കുട്ടന്‍ ലീവിന് നാട്ടില്‍ പോകുന്ന ആ ദിവസം വന്നു ചേര്‍ന്നു -- ഇത്തവണയും  കൂടെ പോയത് ഗോപുമോന്‍ തന്നെ  ആയിരുന്നു...

പതിവ് തെറ്റിക്കാതെ രണ്ടു പേരും ബാറില്‍ കയറി അടി തുടങ്ങി......ട്രെയിന് മുന്നില്‍ കിടപ്പുണ്ട്....

പക്ഷെ ബാറില്‍ കയറി അര മണിക്കൂര്‍ ആയപ്പോള്‍ അപ്പുക്കുട്ടന്‍ തിരക്ക് കൂട്ടാന്‍ തുടങ്ങി.... അത്ര ഗട്സ് ഇല്ലാത്തത് പോലെ...."ഡാ മതി ഡാ മതി ട്രെയിന് പോകും" എന്നോരെ പല്ലവി....
കുറച്ചു കഴിഞ്ഞപ്പോള്‍ ഗോപുമോന്റെ ക്ഷമ നശിച്ചു. അവന്‍ മുന്നിലിരുന്നു ഭക്ഷണം കഴിക്കുന്ന രണ്ടു യൂണിഫോംധാരികളെ ചൂണ്ടിക്കാണിച്ചു.

ഡാ നീ പോകേണ്ട ട്രെയിനിന്റെ ഡ്രൈവറും കിളിയും ആണിത്.....ഇവരില്ലാതെ എങ്ങനെ ട്രെയിന്‍ പോകും....സമാധാനായി അടിയെടാ അളിയാ...

ഓ ശരിക്കും? ഇതാദ്യേ പറയണ്ട്രാ...എന്നാ ഞാനേറ്റു മച്ചാ ....ടെന്‍ഷന്‍ മാറിയ അപ്പുക്കുട്ടന്‍ രണ്ടു ബീറിനും കൂടി ഓര്‍ഡര്‍ ചെയ്തു.....
രണ്ടാമത്തെ കുപ്പി കാലിയായതും ഒരു ചൂളം വിളിയോടെ ട്രെയിന് സ്റ്റേഷന്‍ വിട്ടു പാഞ്ഞതും  ഒന്നിച്ചായിരുന്നു....അപ്പൂട്ടനും ഗോപുമോനും മുഖത്തോട് മുഖം നോക്കി....
പിന്നെ രണ്ടുപേരും മുന്നിലത്തെ സീറ്റില്‍ നോക്കി.... യൂണിഫോംധാരികള്‍  അവിടെത്തനെ ഉണ്ട്...!
വണ്ടി അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി ഇട്ടതായിരിക്കും.....ഞാന്‍ ഒന്ന് ചോദിക്കട്ടെ...നീ വിഷമിക്കതെട...കുടിച്ചതെല്ലാം ആവിയായി അന്തം വിട്ടിരിക്കുന്ന അപ്പൂട്ടനോട് ഗോപുമോന്‍ പറഞ്ഞു.
അല്ല ചേട്ടന്മാരെ എറണാകുളത്തെക്കുള്ള വണ്ടി നിങ്ങ  കേറാതെ പോകില്ലല്ലോ...അല്ലെ?

ഡാ ആ കെടക്കുന്ന ട്രാക്ക് കണ്ടാ? യൂണിഫോം ഇട്ട ചേട്ടന്‍മാര്‍ ബാറിനു പുറത്ത് നിര്‍ത്തിയിരിക്കുന്ന ലോറി ചൂണ്ടിക്കാണിച്ചു.

അത് ഞങ്ങ കേറാതെ പോകില്ല....ഞങ്ങ അതിന്റെ ഡ്രൈവര്‍മാരാ ചെര്‍ക്കാ....
- തങ്ങളെ ഗോപുമോന്‍ കളിയാക്കിയതെന്നു തെറ്റിദ്ധരിച്ച ആ ലോറി ഡ്രൈവര്‍ചേട്ടന്മാര്‍ ഗോപുമോനെ ഭയനകാമായി നോക്കി......
എനിക്കിതന്നും കാണാന്‍ വയ്യേ......കര്‍ട്ടന്‍ വീഴുമ്പോള്‍ അപ്പൂട്ടന്‍ ബാറിന്റെ ഒരു മൂലക്ക് കൂനിപ്പിടിച്ച് ഇരിപ്പാണ്....

നിങ്ങള്‍ക്കും ഗോപിയാകണോ? ദി വസായ്റോഡിലേക്ക് സ്വാഗതം! 


No comments:

Post a Comment