12/28/12

ദി ബോംബേ ബ്രെയിന്‍


വാടകക്കൊരു ബ്രെയിന്‍...

ബോംബെയില്‍ നല്ലൊരു ജോലി കിട്ടിയപ്പോള്‍ ഞാനാരാമോന്‍ തന്റെ ബംഗ്ലൂരുള്ള ഫ്ലാറ്റ് വാടകക്ക് കൊടുക്കാമെന്നു തീരുമാനിച്ചു. ഒരു  10K എങ്കിലും വാടക കിട്ടണം...എന്നാലെ മുതലാകൂ..ബോംബെലെ ഫ്ലാറ്റിനു 15K ആണ് വാടക!
ബൊംബയില്‍ വാടക വിട്ടില്‍ താമസം, ബംഗലൂരു സ്വന്തം ഫ്ലാറ്റ് വാടകക്ക് കൊടുക്കുക എന്നാ മിഡില്‍ക്ലാസ്സിയന്‍ സിടുവേഷനില്‍ വീണു പോയെങ്ങിലും ഞാനാരാമോന്‍ ലവലേശം ചമ്മല്‍ പുറത്തു കാണിക്കാതെ ടെനന്‍സിനെ തപ്പാന്‍ തുടങ്ങി. 

ആദ്യത്തെ പടിയായി ട്വിട്ടെരില്‍ ഒരു "വാണ്ടഡ ടെനന്റ്" ട്വീറ്റ് ഇട്ടു, എല്ലാരോടും RT അടിക്കാന്‍ അപേക്ഷിച്ച്. സാത്ത്  പോലും തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല...ആ ട്വീറ്റ് അവിടത്തന്നെ അസ്തമിച്ചു.

പക്ഷെ മോശം പറയരുതല്ലോ....ഒരാള്‍ മാത്രം റെസ്പോണ്ട് ചെയ്തു. ഒരു ഹിഷംപീകെ. പുള്ളിക്ക് രണ്ടു കണ്ടീഷന്‍സ്: ഒന്ന്: രാത്രി മാത്രം വര്‍ക്ക് ചെയ്യുന്ന broadband  വേണം, രണ്ടു: പഴംപൊരിയും അവല്‍ മില്‍ക്കും കിട്ടുന്ന സ്ഥലമായിരിക്കണം - വാടക പ്രശ്നമല്ല..ഉപ്പ ലക്ഷദ്വീപിലെ IPL ടീം ഒക്കെ ഉള്ള  രാജാവാത്രേ! ടീം കവരത്തി...കവരത്തി !

പക്ഷെ ഇത് രണ്ടും സാധികാത്തത് കൊണ്ട് ഞാനാരാമോന് ആ കസ്ടമറെ നഷ്ടപ്പെട്ടു. ഞാനാരാമോന്‍ നിരാശനായില്ല.

അദ്ദേഹം ഒരുദിവസം രാവിലെ കുറച്ചു സ്റികെര്സുമായി മജെസ്റിക്-വയിറ്റ്ഫീല്‍ഡ്  BMTC ബസില്‍ സ്ഥാനം പിടിച്ചു....കണ്ടക്ടര്‍ കാണാതെ നാലഞ്ചു  സ്ടികേര്‍സ് വിണ്ടോന്റെ സയിടില്‍ ഒക്കെ ഒട്ടിച്ചു. സ്ടികെര്സില്‍ ഇങ്ങനെ എഴുതിയിരുന്നു. "ടു ലെറ്റ്‌ 2BHK മാരത്ഹള്ളി -റെന്റ് ഒണ്‍ലി 10K, യു സെയിവ് 5K!! ടെകീസ് ഗിവെന്‍ പ്രിഫെരെന്‍സ".

ഇങ്ങനെ നാലഞ്ചു ബസില്‍ ചെയ്തപ്പോള്‍ സ്റികെര്സു തീര്‍ന്നു. പക്ഷെ എന്താ....99 Acresil ഒരു paid ad ചെയ്ത സുഖം ആ കിട്ടി. അടുത്ത Bus Day* ഒന്ന് വന്നോട്ടെ കാണാം കളി! .ഞാരാടാമോന്‍!

Bus Dayക്ക് മുമ്പ് തന്നെ പക്ഷെ ഫോണ്‍  ഒക്കെ വരാന്‍ തുടങ്ങി. കുഞ്ഞമ്മെന്റെ മോന്‍ ജിന്‍സണ്‍ ഉല്ലാസാണ്  പരിചയമുള്ള നമ്പര്‍ ബസില്‍ കണ്ടു ആദ്യം വിളിച്ചത്. "ഒടുക്കത്തെ ബുദ്ധി - അവന്‍ അഭിനന്ദിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണരുടെ വക്കീല്‍ നോടിസ് വരാതെ നോക്കണേ.....ഫെയിസ് ബുക്കില്‍ വരെ പോസ്ടാന്‍ കഴിയാത്ത കാലമാ..."

"അതൊക്കെ ഉണ്ടെട....നീ ഫോണ്‍  വെക്ക്.....വേറെ കോള് വരാനുല്ലതാ......"

 "അല്ല മച്ചാനെ   ഒരു സംശയം - ഹൌ ആര്‍ ദേ ഗോയിംഗ്  ടു സെയിവ് 5K?"

"അതോ? അതിങ്ങനെ: ഞാന്‍ ഇവിടെ 10K അല്ലെ വാടക വാങ്ങുന്നുള്ളൂ.....പക്ഷേ ബോംബെയില്‍ ഞാന്‍ കൊടുക്കാന്‍ പോകുന്ന വാടക എത്രയാ? 15K. അപ്പൊ എന്റെ ഇവിടത്തെ വീട് വാടകക്ക് എടുക്കുന്നവര്‍ക്ക് (ബോംബെയില്‍ ഒന്നും പോയി കഷ്ടപ്പെടാതെ, ഒരു വിഷമം പോലും അറിയാതെ) 5K ലാഭായില്ലേ?"

"ചേട്ടാ...ബോംബെയില്‍ വല്ല വെകന്സിയും ഉണ്ടേല്‍ പറയണം -- എനിക്കും ഇത് പോലെ എന്തെങ്ങിലും ഒക്കെ ചെയ്യണം എന്നുണ്ട്....." ജിന്സന്‍ ഉല്ലാസ് ഫോണ്‍ വച്ചു.

ഞാനാരാമോന്‍ അടുത്ത ഫോണും വെയിറ്റ് ചെയ്തു ഇരിപ്പായി.....ബസ്‌ ഡേ ഒന്നിംഗ് വന്നോട്ടെ...കാണാം കളി....

*Bus Day: http://tinyurl.com/clxqqqe

No comments:

Post a Comment