12/28/12

എച്യൂസ് മീ അപ്പുക്കുട്ടന്‍റെ ജനനം


ദി മേയിക്കിംഗ് ഓഫ് ഡോക്ടര്‍ അപ്പുക്കുട്ടന്‍ 

ഒരു 1990 കാലഘട്ടത്തില്‍ ഡോക്ടര്‍ അപ്പുക്കുട്ടന്‍ മുംബൈയില്‍ ഒരു മാര്‍വാടിയുടെ വ്യാപാര കേന്ദ്രത്തില്‍ ടയ്പ്പിസ്റ്റ് ആയിരുന്നു. ചര്ച്ച്ഗേറ്റ് സ്റെഷന് പുറകിലെ ഗള്ളികളിലോന്നിലെ ഇടിഞ്ഞു വീഴാറായ  ഓഫീസില്‍ ടയിപ്പ്റയിട്ടെര്‍ കട്ടകളില്‍ ആഞ്ഞു പണിത ഒരു ഭൂതകാലം ടിയാണ് ഉണ്ടായിരുന്നു.

ലാല്‍ എന്ന ഒരു സംവിധായകമോഹി അക്കാലത്ത് നടത്തിയ ഒരു  മുംബൈ യാത്ര എങ്ങനെ അപ്പുക്കുട്ടന്‍ എന്നാ കഥാപാത്രത്തെ മലയാളത്തിനു സമ്മാനിച്ചു എന്ന് വിവരിക്കുന്ന ഒരു വെറും സാങ്കല്‍പ്പികകഥയാണ്‌ ഇവിടെ പറയാന്‍ പോകുന്നത്.

ദഹിസര്‍ എന്ന  ഒരു വിദൂരസബര്‍ബന്‍ ടൌണില്‍  ഒരു ഗുജരാത്തീടെ വാടക വീടിലായിരുന്നു അപ്പുക്കുട്ടന്റെ താമസം. കൂടെ പതിവ് പോലെ മൂന്നാല് ബാചിലെര്സും. 

ആ ചിങ്ങത്തില്‍ റൂമികള്‍ ഒന്നടങ്കം നാട്ടില്‍ പോയപ്പോള്‍ അപ്പുക്കുട്ടന്‍ തനിച്ചായി. അവസരം മുതലെടുത്ത്‌ അവന്‍ "ജിമ്മില്‍ പോവുക/ഹെല്‍ത്തി ഫുഡ്‌ കഴിക്കുക" തുടങ്ങിയ കലാപരിപാടികള്‍ തുടങ്ങി. സഹമുറിയന്മാര്‍ ഉണ്ടാകുമ്പോള്‍ ഒന്നും നടക്കില്ല!

ഒരു ദിവസം ജിമ്മിലൊക്കെ പോയി വന്നു ഒരു ബാത്ത്ടവല്‍ മാത്രം ഉടുത്ത് വാതിലിനു പുറത്ത് വീണു കിടക്കുന്ന ദിനപത്രം എടുക്കാന്‍ പുറത്തിറങ്ങിയ വേളയില്‍ വാതില്‍ അടഞ്ഞു പോയി. താക്കോല്‍ ഇല്ലാതെ തുറക്കാന്‍ പറ്റില്ല....അങ്ങനത്തെ ഒരു കിനുഷ്ടു പിടിച്ച വാതില്‍ ആയിരുന്നു അത്. എന്ത് ചെയ്യും?

ഹൌസ് ഓണറുടെ വീട് രണ്ടു കിലോമീറെര്‍ അപ്പുറത്താണ്....അവിടെ പോയി കള്ളത്താക്കോല്‍ വാങ്ങുക തന്നെ....അല്ലാതെ....? ബാത്ത്ടവല്‍ മാത്രമേ ഉടുത്തിട്ടുള്ളൂ എന്നതൊരു വല്ല്യ പ്രശ്നമായി അപ്പൂനു തോന്നിയില്ല.... ഓട്ടോ പിടിക്കണോ? ഈ കോലത്തില്‍ അതിനിപ്പം ആരാണ് ഓട്ടോയില്‍ കയറ്റുക?

അങ്ങിനെ... അല്‍പ്പ വസ്ത്രധാരിയായി രാജവീഥിയിലൂടെ വച്ചു പിടിച്ചു.... ഈ സ്ഥലത്തൊക്കെ നമ്മളെ ആരറിയാന്‍.....!

ഹൌസ് ഓണരുടെ അപ്പര്ട്ട്മെന്റിന്റെ ഗെയിറ്റ് വരെ വല്ല്യ പരുക്കില്ലതേ അപ്പുക്കുട്ടന്‍ കവര്‍ ചെയ്തു. കൊമ്പൌണ്ടിനു ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോളാണ് അതുണ്ടായത്.....തൊട്ടടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും ഒരു കൂട്ടം കോളേജു കുമാരിമാര്‍ ഒന്നടങ്കം അപ്പൂനെ നോക്കി ഹിന്ദിയില്‍ മന്ദഹസിച്ചു…

അപ്പു വല്യ കാര്യാക്കിയില്ല...പക്ഷെ അതിന്റൊപ്പം തന്നെ പാറപ്പുറത്ത് ചിരട്ട വച്ച് ഉറച്ചത് പോലൊരു മലയാളം ഡയലോഗ് കേട്ടപ്പോള്‍ അവനൊന്നു ഞെട്ടി. 

"എന്തോന്ന് വേഷാട്രാ ഇത്?" 

അപ്പു തിരിഞ്ഞു നോക്കി....താടിയും മുടിയും നീട്ടിയ ഒരുത്തന്‍ ബസ്‌ സ്റൊപ്പിനു കുറച്ചു അപ്പുറം നിന്ന് നിന്ന് ഇളിക്കുന്നു......അപ്പൂനു അങ്ങ് ചൊറിഞ്ഞു വന്നു.....കള്ളത്താടി ...മലയാളിപ്പാര.... ഇവിടെയും!

"എന്താ...ഇത് പോലെ സിമ്പിള്‍ ഡ്രസ്സ്‌ ധരിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ?" അവന്‍ താടിയോട് തട്ടിക്കയറി.

ക്ലാസ്സിക് ഡയലോഗ് മലയാളത്തില്‍ വന്നപ്പോള്‍ ലാല്‍ ഒന്ന് ഞെട്ടി. അതേ സ്പോട്ടില്‍  ഒരു മുംബൈകാക്ക കൃത്യമായി ഭാവിസംവിധായകന്റെ ചുമലില്‍ കാഷ്ടിച്ചു...

"എച്യൂസ് മി, കാക്ക തൂറീന്നാ തോന്നണേ......" ബാത്ത് ടവ്വലും ചുറ്റി നടുറോഡില്‍  നിന്ന് അപ്പുക്കുട്ടന്‍ വിജയഭാവത്തില്‍  പറഞ്ഞു

"നീ ഒരു അപാര ഐറ്റം തന്നെടാ പന്നീ....."  കാഷ്ടം തുടച്ചു കൊണ്ട് ലാല്‍ മനസ്സില്‍ ഓര്‍ത്തു.

കഥാപാത്രം വീണുകിട്ടുക എന്നൊക്കെ പറയില്ലേ...ആ ഒരിത്..... ഇവിടെ കഥാപാത്രം മാത്രല്ല....ഡയലോഗും!

ഒരു അഞ്ചാറുമാസം കഴിഞ്ഞപ്പോള്‍ "ഇന്‍ ഹരിഹര്‍ നഗര്‍" റിലീസ് ആയി.... അപ്പുക്കുട്ടന്‍ തകര്‍ത്തു...

“ടു ഹരിഹര്‍ നഗറി”ല്‍ അപ്പുക്കുട്ടന്‍ മുംബയില്‍ പ്രാക്ടീസ് ചെയ്യുന്ന പല്ലിന്റെ ഡോക്ടറായി....ഡോക്ടര്‍ അപ്പുക്കുട്ടനായി...

No comments:

Post a Comment