12/28/12

സച്ചിന്‍ പാജി


ശശി എന്നത് അത്ര മോശം പേരൊന്നുമല്ല 

 ഇന്നലെ വളരെ വിചിത്രമായ ഒരു സ്വപ്നം കണ്ടു.

സച്ചിന്‍ ടെണ്ടുല്ക്കരിന്റെ കസിന്‍ എന്നവകാശപ്പെട്ട ഒരു പെണ്‍കുട്ടി എന്റെ ഓഫീസില്‍ ജോയിന്‍ ചെയ്യുന്നു.

വിശ്വാസം  വന്നില്ല.

അത് കൊണ്ട് സച്ചിനെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.

അവര്‍ ഫോണില്‍ സച്ചിനെ സ്നേഹത്തോടെ വിളിച്ച പേര് "ശശി" എന്നായിരുന്നു.*

"ശശി, ബഹുത് ലോഗ് ബോലെങ്ങെ ആപ്കോ റിട്ടയര്‍ കര്‍നെ കോ......
.....പര്‍ റിട്ടയര്‍ നഹി കര്‍ന. നെക്സ്റ്റ് മാച്ച് മേ  തീക് സെ ഖേല്നെ...." എന്നൊക്കെ പറഞ്ഞു.

അപ്പുറത്ത് നിന്ന് ശശി "തീക് ഹായ് ബിന്ദൂ ....തീക് ഹായ് ബിന്ദൂ" എന്നോരെ പല്ലവി --

രാവിലെ എണീറ്റപ്പോള്‍ ആണ് അതൊരു സ്വപ്നം ആയിരുന്നൂ എന്ന് മനസിലായത്.

എന്നാലും ആ പേര് മനസ്സില്‍ കിടക്കുന്നു. ശശി.

മഹാനായ കളിക്കാരാ വേറൊന്നും തോന്നരുത് - 

ശശി എന്നത് അത്ര മോശം പേരൊന്നുമല്ല....


*ശശി എന്ന്വച്ചാല്‍ മൂണ്‍ 
ഡിസ്ക്ലൈമര്‍: ഇതൊരു സ്വപ്നത്തിന്റെ പച്ചയായ ആലേഖനം മാത്രമാണ്. യഥാര്‍ത്ഥ സംഭവങ്ങളുമായി ഈ കവിതക്ക്‌ ഒരു ബന്ധവുമില്ല 

No comments:

Post a Comment