12/27/12

ഒരു മമ്മൂട്ടിക്കഥ


വെറുതെ ഒരു തമാശക്ക് ഒരു കഥ

തന്റെ ബംഗ്ലാവിന്റെ ഗേറ്റ് കടന്നു വരുന്ന പ്രസിദ്ധ സംവിധായകനേം നിര്‍മ്മാതാവിനേം കണ്ടു മമ്മൂട്ടി മാതാവേ എന്ന് വിളിച്ചു. ഇവന്മ്മര്‍ക്ക് ഇത്ര ധയിര്യോ? കഴിഞ്ഞാഴ്ച ആണ് ഒരു പടം പൊട്ടിച്ചു കയ്യില്‍ കൊടുത്തത്..എന്നിട്ടും.

പഴംപോരീം അവല്‍ മില്‍ക്കും ശാപ്പിട്ടു ഗടികല്‍ കാര്യത്തിലേക്ക് കടന്നു. 

മംമൂസേ ഒരു ഉഗ്രന്‍ സബ്ജെക്റ്റ് ഉണ്ട്. മണ്ണിന്റെ മണമുള്ള കഥ. അധോലോക നായകനായ അച്ചന്‍. പ്രൈവറ്റ് ബസ്‌ ഡ്രൈവര്‍  ആയ മകന്‍. കലക്ടര്‍ ഓഫീസില്‍ ക്ലാര്‍ക്ക് ആയ കൊച്ചു മകന്‍. ഇവരുടെ അന്ധര്‍സംഘര്‍ഷങ്ങള്‍ ആണ് തീം. 

മൂന്നു വേഷവും ചെയ്യുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്...പക്ഷെ മൂന്നും ഞാന്‍ തന്നെ ചെയ്യാം പേടിക്കണ്ട....മമ്മൂക്ക ലൈം ടീ മോത്തിക്കൊന്ദ് പറഞ്ഞു. 

അല്ല മമ്മൂക്ക, കൊച്ചു മോനായിട്റ്റ് ദുല്ഖരിനെ ആണ് വിചാരിക്കുന്നത് -- നിര്‍മ്മാതാവ് സംവിധായകനെ തോണ്ടി.

സാരമില്ല, രണ്ടു വേഷം മാത്രം ആകുമ്പോള്‍ കുറച്ചു ടെന്‍ഷന്‍ കുറേം -- മമ്മൂക്കക്ക് നോ പ്രോബ്ലം.

അല്ല മമ്മൂക്ക, മോനായിട്ടും ദുല്ഖര്‍ തന്നെ ആണ് മനസ്സില്‍ -- സംവിധായകന്‍ മടിച്ചു മടിച്ചു പറഞ്ഞു.

സാരമില്ല - അധോ നായകന് ഡെപ്ത് കാണും....ഞാന്‍ അതില്‍ മാത്രം ഫോക്കസ് ചെയ്തോളാം....പക്ഷെ ഓതര്‍ ബാക്ക്ഡ്  റോള്‍ ആയിരിക്കണം....മമ്മൂക്ക നിബന്ധന വച്ചു.

മമ്മൂക്ക കനിയണം  -- അച്ഛന്‍ റോളും ദുല്ഖി ചെയ്യണം എന്നാണു കഥയുടെ ആവശ്യം -- സംവിധായകന്‍ മമ്മൂക്കയില്‍ നിന്നും കുറച്ചു നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു.

ഒരു വെടി  പൊട്ടുന്നതിനു മുമ്പുള്ള നിശബ്ദത.....

സാരമില്ല.....ഒരു മിനുറ്റ്.....ഇങ്ങു വന്നെ....മമ്മൂക നിര്‍മ്മാതാവിനെ പതുക്കെ അകത്തേക്ക് വിളിച്ചു.....

അല്‍പ്പം കഴിഞു മമ്മൂക്കയും നിര്‍മാതാവും പുറത്തിറങ്ങി.....സംവിധായകനെ വിളിച്ചു....

ഒന്നും വിചാരിക്കരുത് -- മമ്മൂക്ക തുടങ്ങി. സംവിധായകന്‍ ആയിട്ടും ദുല്ഖി തന്നെ മതി എന്ന് ഞങ്ങള്‍ അങ്ങ് തീരുമാനിച്ചു....

*******

[[ഇതൊരു തമാശ കഥ മാത്രമാണ്. ഇതിലെ സംഭവങ്ങള്‍ എന്റെ വികലമായ ഭാവനയില്‍ നിന്നും ഉരുത്തിരിഞ്ഞു, പക്ഷെ സ്പാര്‍ക്ക് തന്നത് @appukuttan_dr ആണ് ]]

No comments:

Post a Comment