12/26/12

നല്ല ഫ്രഷ്‌ മത്തി

നല്ല ഫ്രഷ്‌ മത്തി

നല്ല ഫ്രഷ്‌ മത്തി തേടിയാണ് ഞാന്‍ ജോസെപ്പെട്ടന്റെ കോള്‍ഡ് സ്റൊരജില്‍ എത്യത്. പെടക്കുന്ന മത്തി ഉണ്ടെന്നു കേട്ടപ്പോള്‍ മനസ് വിജ്രുംഭിച്ചു, ഉടനെ വാങ്ങി ഒരു കിലോ. ഇവനെ വെക്കണോ, പൊരിക്കണോ അല്ല പൊള്ളിക്കാണോ എന്നൊക്കെ ചിന്തിച് നടക്കുമ്പോള്‍ ബാഗിനുള്ളില്‍ നിന്നും ഒരു മത്തിക്കുട്ടന്‍ തല പുറത്തേക്കിട്ട് എന്നോട് ചോദിച്ചു. അല്ല സാറേ ഈ ലാല്‍ ബാഗ്‌ എവിടെയാ? 

അല്ല ഇവന്‍ ഡിങ്കന്റെ കൂട്ടുകാരന്‍ ആണോ....ഡിങ്കന്‍ അവിടെ എവിടെയോ ആണല്ലോ താമസ. എന്തിനാ - ഞാന്‍ ചോദിച്ചു. അല്ല കണ്ണൂരില്‍ നിന്നും ബംഗ്ലൂര്‍ എത്തിയിട്റ്റ് ഒരാഴ്ച ആയി....ഇതുവരെ ഒന്ന് ലാല്‍ ബാഗ്‌ കാണാന്‍ പറ്റിയിട്ടില്ല, മത്തിക്കുട്ടന്‍ നിരാശയോടെ തല ബാഗിനുള്ളിലെക്ക് തന്നെ വലിച്ചു. ഈ "ഫ്രഷ്‌ മത്തിയെ" തിന്നണോ കളയണോ എന്ന ശങ്കയോടെ ഞാന്‍ പരുങ്ങി നിന്നു.

No comments:

Post a Comment