3/19/15

OPKP PART 7



Also Read
PART 1
PART 2
PART 3
PART 4 
7

ബാലേട്ടനെ ഒരു നിമിഷം രൂക്ഷമായി നോക്കിയതിനു ശേഷം പിങ്കി ചോദിച്ചു:
അറിയില്ലേ.... ഗംഗ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ മകളാണ്...
ബാലേട്ടൻ: ഇത്ര നേരം നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന വെയിറ്ററെ നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ?
ഗംഗയും പിങ്കിയും അന്യോന്യം നോക്കി. 
ഗംഗ പെട്ടന്ന് പറഞ്ഞു: ഇല്ലാ... പുതിയ appointment ആണെന്ന് തോന്നുന്നൂ...
ബാലേട്ടൻ: See .. ഞങ്ങൾ പിന്തുടർന്നു കൊണ്ടിരിക്കുന്ന ഒരു തീവ്രവാദസംഘടനയിൽ ഉൾപ്പെട്ട ആളായിരുന്നു ആ മനുഷ്യൻ. That's all I can tell you now..
ഞെട്ടലോടെ ഗംഗയും പിങ്കിയും ചുറ്റും നോക്കി..
ബാലേട്ടൻ തുടർന്നു: ഇല്ല, ഇനി നിങ്ങൾക്ക് അയാളെ കാണാൻ സാധിക്കില്ല... മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോവുക എന്ന പദ്ധതി ഞങ്ങൾ തകർത്തു കഴിഞ്ഞു.. ഉടനെ അവരവരുടെ വീടുകളിലേക്ക് പോകാൻ നിങ്ങളോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്. പോലീസ് വാഹനങ്ങൾ നിങ്ങളെ അനുഗമിക്കും....
കൂടുതൽ എന്തെങ്കിലും ചോദിക്കാൻ കഴിയുന്നതിനു മുമ്പ് പുറത്ത് കിടന്നിരുന്ന കാരാവാനിൽ കയറി ബാലേട്ടൻ അപ്രത്യക്ഷനായി...

--------

കുംബസാരക്കൂടിനു മുന്നിൽ ഇരുന്നപ്പോൾ തന്റെ ളോഹ വിയർപ്പിൽ മുങ്ങിയിരിക്കുന്നത് കുരുടി അച്ചൻ അറിഞ്ഞു.
അതെപ്പോഴും അങ്ങിനെയാണ്.
നേർക്ക്‌ നേരെ വന്നാൽ കടിച്ചു കീറുന്നവരാണ് എങ്കിലും അമ്പലങ്ങടനും ജോയേട്ടനും ഒരാൾ ആണെന്ന് അച്ചനു പലപ്പോഴും തോന്നിയിട്ടുണ്ട്... അവരുടെ പ്രവർത്തികൾ കേൾക്കുമ്പോൾ ... ചോര മണക്കുന്ന കൈകളാണ്... പക്ഷെ കുമ്പസാരക്കൂട്ടിൽ കേൾക്കുന്ന രഹസ്യങ്ങൾ ആരോടും പറയാൻ പറ്റില്ലല്ലോ...
അമ്പലങ്ങടൻ പറഞ്ഞു തുടങ്ങി...
അച്ചോ ... എന്റെ പേര് അമ്പലങ്ങടൻ എന്നല്ല....അന്താരാഷ്‌ട്ര പോലീസ് സംഘടനയായ ഇന്റർപോൾ എന്നെ വിളിക്കുന്ന പേര് ഉൽബോട്ടിസ്റ്റ് എന്നാണ്.....
അച്ചോ .... ഞാൻ, വേഷപ്രച്ചനന്നായി കാടുകളും മലകളും സമുദ്രങ്ങളും താണ്ടി അങ്ങയുടെ തിരുസന്നിധിയിൽ എത്തുകയായിരുന്നു...അങ്ങയുടെ മണ്ണ് എന്റെ പ്രവർത്തികൾക്ക് വേണ്ട ഊര്ജ്ജം തന്നു... എന്റെ യാഥാർഥ രൂപം മറച്ചു പിടിക്കാൻ എന്നെ സഹായിച്ചു...
കുരുടി അച്ചന്റെ നാവു വരണ്ടു... ശബ്ദം തൊണ്ടയിൽ തടഞ്ഞു...
അമ്പലങ്ങടൻ തുടർന്നു ...
കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞാനും ജോയേട്ടനും  ... ക്ഷമിക്കണം അദ്ദേഹത്തെ ഇനി അങ്ങേക്ക് മോസ എന്ന് വിളിക്കാം... ഞങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങൾ ഈ കൊച്ചുകേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നൂ...കഴിഞ്ഞ ചില സെഷനുകളിൽ ചില ചെറിയ സൂചനകൾ ഞാൻ തന്നിരുന്നത് അച്ചൻ ഓർക്കുന്നുണ്ടാവും ... പക്ഷെ...
ഒരു നിമിഷം നിർത്തി അയാൾ തുടർന്നു ...
ഞങ്ങളുടെ മേൽ ആദ്യമായി ഇന്ത്യൻ പോലീസിന്റെ കണ്ണ് വീണ കറുത്ത ദിവസമാണ് ഇന്ന്... ഞങ്ങൾക്ക് ഇവിടം വിടാൻ സമയമായിരിക്കുന്നു...ഒരു തെളിവും അവശേഷിപ്പിക്കാതെ ഞങ്ങൾക്ക് രക്ഷപ്പെടണം...
....അൽപ്പസമയത്തിനുള്ളിൽ, ഇരുളിന്റെ മറവിൽ, ഞങ്ങളുടെ വീടുകൾ കത്തിയെരിയും...പക്ഷെ പോകുന്നതിനു മുമ്പ്.......ഇത്രയും കാലം ഞങ്ങളുടെ കുമ്പസാരരഹസ്യങ്ങൾ ഭദ്രമായി സൂക്ഷിച്ച അച്ചനു ഞങ്ങൾ ഒരു ചെറിയ സമ്മാനം തരാൻ പോവുകയാണ്...Yes...we need to leave our signature...
അച്ചൻ ക്ഷമിക്കണം...ഇന്ന് ഞങ്ങൾ അച്ചനെ അങ്ങ് അവസാനിപ്പിക്കുവാൻ പോവുകയാണ്...
കുരുടി അച്ചൻ പിടഞ്ഞെണീറ്റു ....അയാൾ പുറത്തേക്ക് നോക്കി... ഇരുട്ട് പരന്നിരിക്കുന്നു... ഓടി രക്ഷപ്പെടണം എന്നുണ്ട്... കാലുകൾ തളർന്നിരിക്കുന്നു...അറിഞ്ഞ സത്യങ്ങൾ കാലുകളെ തളർത്തിയിരിക്കുന്നൂ .. അനങ്ങാൻ കഴിയുന്നില്ല...
മൂർച്ചയേറിയ ലോഹത്തിന്റെ തണുത്ത സ്പർശം തന്റെ കഴുത്തിൽ പതിഞ്ഞത് അച്ചൻ അറിഞ്ഞു....
കത്തി അച്ചന്റെ കഴുത്തിലെ ഞരമ്പുകളിലേക്ക് അമർത്തി ജോയേട്ടൻ എന്ന മോസ പറഞ്ഞു...
അച്ചനെ ഞാൻ രക്ഷപ്പെടുത്താം.... എന്നന്നേക്കുമായി....
അതെ നിമിഷം കറന്റ് പോയി...
ശക്തിയേറിയ അടിയേറ്റ് മോസയുടെ കയ്യിലെ കത്തി തെറിച്ചുപോയി.....
ഉൽബോട്ടിസ്റ്റിന്റെ കഴുത്തിൽ റിവോൾവർ മുട്ടിച്ചു കൊണ്ട് ബാലേട്ടൻ പറഞ്ഞു:
വർഷങ്ങൾ നീണ്ട കാറ്റ് ആൻഡ്‌ മൗസ് ഗെയിം.. അത് അവസാനിച്ചിരിക്കുന്നു മോസ ... അവസാനം ആ ദിവസം വന്നെത്തി...നമുക്ക് എല്ലാവർക്കും ഇനി അല്പ്പം വിശ്രമിക്കാം.... come on .. lets go ...
അച്ചൻ ചുറ്റും നോക്കി....
വെളിച്ചത്തിന്റെ ചെറിയ വൃത്തങ്ങൾ പള്ളിയെയും കായലിനെയും വലയം ചെയ്തിരിക്കുന്നത് കുരുടി അച്ചൻ കണ്ടു...
ബാലേട്ടന്റെ കൈ പിടിച്ച് അച്ചൻ പുറത്തേക്ക് ഇറങ്ങി...
തെളിഞ്ഞ ആകാശത്തേക്ക് നോക്കി അദ്ദേഹം കുരിശു വരച്ചു...

--------

ചാരനെ അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും ഫ്ലാറ്റിലേക്ക് പുറപ്പെട്ട് പകുതി ദൂരം പിന്നിട്ടപ്പോഴാണ് പെട്ടന്ന് കീലേരി പറഞ്ഞത്:
ഫ്ലാറ്റിന്റെ താക്കോൽ ചാരനെ അഡ്മിറ്റ് ചെയ്ത റൂമിൽ വച്ചു മറന്നു... !
എന്റെ കേരളം ചോദ്യഭാവത്തിൽ സാത്തിനെ നോക്കി.
"ഡ്യൂപ്ലികെറ്റ് കീ എടുത്തില്ല.... !"
 എന്റെ കേരളം വണ്ടി തിരിച്ചു. രാത്രി ഉറക്കം ശരിയായില്ല... എവിടെ എങ്കിലും ഒന്ന് വീണാൽ മതി എന്നായിട്ടുണ്ട്... അതിനിടയിലാണ് കീലേരിയുടെ... കീ...
ചാരൻ റൂമിൽ ഒറ്റയ്ക്കായിരുന്നു. മേശമേൽ കിടന്നിരുന്ന കീ കടന്നെടുത്ത്, മയങ്ങിക്കിടക്കുന്ന ചാരനെ നോക്കി കീലേരി പെട്ടന്ന് പറഞ്ഞു: സാത്ത് സാറേ, ഞാൻ വേണമെങ്കിൽ ഇവിടെ തങ്ങാം... ഇദ്ദേഹത്തെ ഒറ്റയ്ക്ക് വിട്ടിട്ടു പോകുന്നത് ശരിയാണോ?
എന്റെ കേരളം: ഇത്ര നേരം ഇവിടെ ഉണ്ടായിരുന്ന അറ്റണ്ടർ എവിടെ പോയി? 
സാത്ത്: ഡോക്ക്ടർ പറഞ്ഞതല്ലേ... രോഗിയുടെ കൂടെ ആരും തങ്ങേണ്ട ആവശ്യമില്ല എന്ന്... പിന്നെ...
സാത്ത് പറഞ്ഞു തീരും മുമ്പേ ഒരു വെടി പൊട്ടി..... ചാരന്റെ ബെഡിനോട്‌ ചേർന്ന് കിടന്നിരുന്ന ഗ്ലാസ് സിലിണ്ടർ വെടിയേറ്റ് ചിതറി ...
തുറന്നു കിടന്നിരുന്ന വാതിലിനു പുറത്തെ ഇടനാഴിയിൽ മറഞ്ഞു നിന്ന് കൊണ്ട് ആരോ അകത്തേക്ക് നിറയൊഴിച്ചതാണ് ..!
ഡൌണ്‍ ഡൌണ്‍... കീലേരി അലറി. .. ... ഒരു നിമിഷം ... എല്ലാരും തറയിൽ കമഴ്ന്നു കിടന്നു...
കീലേരിയുടെ കൈയ്യിൽ ഒരു റിവോൾവർ [പ്രത്യക്ഷപ്പെട്ടു.

ഒരു നിമിഷം കൊണ്ട് കീലേരി മുറിയുടെ വാതിലിന്റെ അരികിലെത്തി... അതിനു മറഞ്ഞു നിന്ന് കൊണ്ട് വെടി വന്ന ദിശയിലേക്ക് അയാൾ രണ്ടു തവണ നിറയൊഴിച്ചു... പിന്നെ വാതിൽ ചേർത്തടച്ച് മുറിയോട് ചേർന്ന് കിടന്നിരുന്ന മറ്റൊരു ചെറിയ മുറിയുടെ വാതിൽ തള്ളിത്തുറന്നു....
തറയിൽ അപ്പോഴും കമഴ്ന്നു കിടക്കുകയായിരുന്ന കൂട്ടുകാരോട് കീലേരി പറഞ്ഞു:
Chaaran's life is under threat. We have to move him to the other room...
എന്റെ കേരളവും സാത്തും അഷ്ഫറും ഒന്നും മനസ്സിലാവാതെ കീലെരിയെ നോക്കി....
പുറത്ത് വീണ്ടും വെടിയൊച്ച .. ആരൊക്കെയോ ഓടി വരുന്ന ശബ്ദം... നിലവിളി...
കീലേരി അലറി:
We are under attack... Let us be quick... please
ചാരനെ സുരക്ഷിതമായി ചെറിയ മുറിയിലേക്ക് മാറ്റിയതിനു ശേഷം അപ്പോഴും ഒന്നും മനസ്സിലാവാതെ നില്ക്കുന്ന കൂട്ടുകാരോട് കീലേരി മന്ത്രിച്ചു:
I am a RAW agent and I report to Balettan, a senior RAW agent. Right now, I request your cooperation... please stay here...
അതെ നിമിഷം എന്റെ കേരളത്തിന്റെ കയ്യിലും ഒരു റിവോൾവർ പ്രത്യക്ഷപ്പെട്ടു...
അയാൾ കീലേരിയോട് പറഞ്ഞു: ഈ അവസരത്തിൽ സ്വന്തം ഐഡന്റിറ്റി മറച്ചു പിടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഞാൻ അണ്ടർ കവർ നാർക്കോട്ടിക്ക് CID വിനോദ് കുമാർ. I can back you..let's go..
മുറിയുടെ വാതിൽ ചേർത്തടച്ച് രണ്ടു പേരും  പുറത്തേക്ക് കുതിച്ചു...
പുറത്ത് വീണ്ടും വെടിയൊച്ചകൾ മുഴങ്ങി.. ആദ്യം പതുക്കെ... പിന്നെ തുരുതുരാ... ഒടുവിൽ നിശബ്ദത...
അഷ്ഫർ ചാരനെ നോക്കി. ഒന്നും അറിഞ്ഞിട്ടില്ല. മയക്കത്തിൽ തന്നെയാണ്. ഇതൊക്കെ ഇനി എന്തായിരിക്കും ഐറ്റം... ? അയാൾ ഓർത്തു.
അയാൾ സാത്തിന്റെ കൈകൾ മുറുക്കെ പിടിച്ചു കൊണ്ട് ചോദിച്ചു.
"സാത്ത് സാറേ പേടി ആവുന്നുണ്ട് കേട്ടാ... ഒരു കാര്യം ചോദിച്ചോട്ടെ...?"
സാത്ത് ഒന്നും മിണ്ടിയില്ല. 
ഈ വെടി ഒക്കെ ശരിക്കും വെടി തന്നെയാണോ? നിങ്ങള് ശരിക്കും "അനോണി സെൻട്രൽ" എന്ന റിയാലിറ്റി ഷോ - ന്റെ ആൾക്കാരല്ലേ? താങ്കളല്ലേ അതിന്റെ പ്രൊഡ്യൂസർ കോട്ടയം കുഞ്ഞച്ചൻ?
സാത്ത് ഒരു നിമിഷം അഷ്ഫറിനെ സൂക്ഷിച്ചു നോക്കി.
അയാൾ പറഞ്ഞു: എടാ അഷ്ഫറെ .. Tarantino സിനിമകൾ കാണാത്തതാണ് നിന്റെ പ്രശ്നം. Quentin Tarantino-യെ കളിയാക്കുന്നവർക്കുള്ള മറുപടിയാണ് ഈ നടക്കുന്നതൊക്കെ...
സാത്തിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. മുറിയുടെ ഒരു മൂലയിൽ പോയിരുന്നു അയാൾ ചിരിക്കാൻ തുടങ്ങി. ഒന്നും മനസ്സിലാവാതെ അഷ്ഫർ സാത്തിനെ തുറിച്ചു നോക്കി. 
പുറത്ത് അപ്പോഴേക്കും വെടിയൊച്ചകൾ നിലച്ചിരുന്നു. 
പ്രഭാതമായപ്പോൾ മുറിയുടെ വാതിൽ തുറന്നു...
ഒരു പോലീസ് ഉദ്യോഗസ്ഥൻ അകത്തേക്ക് വന്നു... അയാൾ പറഞ്ഞു:
ചാരനെ ഞങ്ങൾ ഇവിടെ നിന്നും മാറ്റുകയാണ്... തല്ക്കാലം നിങ്ങളും ഞങ്ങളുടെ കൂടെ വരേണ്ടി വരും...
അഷ്ഫർ പൊട്ടിത്തെറിച്ചു: എന്താണ് സാർ ഇതിന്റെ ഒക്കെ അർഥം? 
ബാലേട്ടൻ മുറിയിലേക്ക് കടന്നു വന്നു.... കൂടെ കീലെരിയും എന്റെ കേരളവും.
"ക്ഷമിക്കണം -  ആദ്യം ചാരനെ ഇവിടെ നിന്നും മാറ്റണം... അതിനു ശേഷം നമുക്ക് ഒന്നിരിക്കാം... അങ്ങിനെ പോരെ?"  - ബാലേട്ടൻ ചോദിച്ചു...
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പെട്ടന്ന് അഷ്ഫർ അത് ശ്രദ്ധിച്ചത്.
സാത്ത് എവിടെ?
കീലേരി പറഞ്ഞു: നമുക്ക് അന്യെഷിക്കാം. ഇപ്പോൾ പ്രധാനം ചാരനെ ഇവിടുന്നു മാറ്റുക എന്നതാണ്.

------

ലെയിക്ക് പ്ലാസിഡിലെ ഫ്ലാറ്റിന്റെ സ്വീകരണമുറിയിൽ എല്ലാവരും ഇരുന്നു കഴിഞ്ഞു എന്ന് ഉറപ്പക്കിയതിനു ശേഷം ബാലേട്ടൻ പറഞ്ഞുതുടങ്ങി..
നിങ്ങളറിയുന്ന ചാരൻ കമ്പ്യൂട്ടർ എഞ്ചിനീയറാണ് ... കടുത്ത സിനിമാപ്രേമിയാണ്‌... പക്ഷെ ചാരൻ -- ആ പേര് പോലും യഥാർഥമല്ല. ജർമ്മനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ആഗോളതലത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച, ഏഥൻ ഹണ്ട് എന്ന ചാരസംഘടനയുടെ ഇന്ത്യൻ ഏജന്റ് ആണ് ഇദ്ദേഹം. യഥാർഥ പേര്... ഗ്യോര്ഗ് ബ്ലാഷ്കെ.
ഇവിടെ കൊല്ലപ്പെട്ട രണ്ടു പേരിൽ ഒരാൾ -- മാത്യൂസ് എന്ന ചെറുപ്പക്കാരൻ -- ചാരന്റെ സഹപ്രവർത്തകനായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തകനും ബ്ലോഗറും ഒക്കെ ആയിരുന്ന ജയശങ്കറിന്റെ കയ്യിൽ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച വളരെ രഹസ്യമായ ചില വിവരങ്ങൾ ലഭിക്കുവാനിടയായി. ആ വിവരങ്ങൾ കൈവശപ്പെടുത്തി, അപ്പോൾ ഇന്ത്യയിൽ വേരൂന്നാൻ തയ്യാറെടുത്തു കൊണ്ടിരുന്ന P-Shift എന്ന തീവ്രവാദ സംഘടനയ്ക്ക് ഒരു സ്വപ്ന വിലയ്ക്ക് കൈമാറാൻ ഏഥൻ ഹണ്ട് കരാറായി.
ആ വിവരങ്ങൾ ശത്രുക്കളുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കാവുന്ന വിപത്ത് നേരിൽ കണ്ട ജയശങ്കർ അത് വിശ്വസനീയമായ ഔദ്യോഗിക കേന്ദ്രത്തിൽ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവിടെ വച്ച് കൊല്ലപ്പെടുന്നത്.. ആ രഹസ്യങ്ങൾ കൈവശപ്പെടുത്താൻ ഏഥൻ ഹണ്ട് അയച്ച മാത്യൂസ് തന്നെയാണ് ജയഷങ്കറിനെ കൊന്നത്...
പക്ഷെ ജയശങ്കറിന്റെ പ്രത്യാക്രമണത്തിൽ മാത്യൂസും കൊല്ലപ്പെട്ടത് ഏഥൻ ഹണ്ട്-നു വലിയ ആഘാതമായി... ഇരട്ടക്കൊലയെ തുടർന്ന് ഈ ഫ്ലാറ്റ് പോലീസിന്റെയും കോടതിയുടെയും നിയന്ത്രണത്തിലായത് അവർക്ക് മറ്റൊരു തിരിച്ചടിയായി...
ഇവിടുത്തെ കൊലപാതകങ്ങൾ നടന്നു വെറും മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ഈ കേസ് ഞങ്ങൾ ഏറ്റെടുത്ത് തെളിയിച്ചിരുന്നു. ബാത്രൂമിൽ കിടന്നു മരിക്കുനതിനു തൊട്ടു മുമ്പ്, ബാത്ത് ടാബ്ബിന്റെ വക്കിൽ തോക്കിൻ കുഴല് കൊണ്ട് HORSE എന്ന് ജയശങ്കർ കോറിയിട്ടിരുന്നൂ. അത് വഴിത്തിരിവായി... ! 
ഇവിടുത്തെ ബെഡ്രൂമിൽ നിങ്ങൾ കണ്ടിട്ടുള്ള ആ കുതിരലാടം. അത് നിർണ്ണായകമായി. ആ കുതിരലാടത്തിനു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നൂ!!
ജയശങ്കർ രഹസ്യങ്ങൾ അടങ്ങിയ ഫയലുകൾ സൂക്ഷിച്ചിരുന്നത് ബെഡ്റൂമിലെ ഭിത്തിയിൽ പിടിപ്പിച്ച ആ കുതിരലാടത്തിന്റെ പുറകിലെ രഹസ്യഅറയിലായിരുന്നു എന്ന് ഞങ്ങൾ കണ്ടെത്തുകയും അത് അവിടുന്ന് മാറ്റുകയും ചെയ്തു.
പക്ഷെ, രാജ്യരക്ഷയെ കരുതി... മാധ്യമങ്ങളിലൂടെ ഞങ്ങൾ പുറത്തേക്ക് വിട്ടത് മറ്റൊരു കഥയാണ്‌... നിങ്ങൾ എല്ലാം കേട്ട കഥ. കേസ് തെളിഞ്ഞിട്ടില്ലാ..എന്ന കഥ. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കോടതിയും ഗവണ്‍മ്മേന്റും ഞങ്ങളോട് സഹകരിച്ചു.
എന്റെ കേരളം: പിന്നെ എന്തിനായിരുന്നൂ ഈ സിനിമാ നാടകം?
P-ഷിഫ്ട്ടിനെയും ഏഥൻ ഹണ്ടിനെയും ഇന്ത്യയിൽ അവസാനിപ്പിക്കുക എന്നതായിരുന്നു പിന്നെ ഞങ്ങളുടെ ദൗത്യം. പക്ഷെ വളരെ അപകടകാരിയായി വളർന്നു കൊണ്ടിരുന്ന P-Shift-ന്റെ ഇന്ത്യൻ പ്രസൻസിനെ സംബന്ധിച്ച കാര്യമായ വിവരങ്ങൾ ഒന്നും ലഭിക്കാതെ ഞങ്ങൾ ഇരുട്ടിൽ തപ്പി.
But, for a fact, we knew Edan Hunt was keeping an eye on this flat. As the world thought the case was unsolved, they thought the secrets were hidden somewhere and they wanted to enter this flat at any cost. 
അത് മനസ്സിലാക്കിയ ഞങ്ങൾ കരുക്കൾ നീക്കി. ഏഥൻ ഹണ്ടിനെ ഇവിടേക്ക് ആകർഷിക്കുക, അവരിലൂടെ P-ഷിഫ്ട്ടിലേക്ക് എത്തുക.. അതായിരുന്നൂ ഞങ്ങളുടെ പദ്ധതി. സിനിമാനിർമ്മാണം എന്ന ഞങ്ങളുടെ നാടകത്തിൽ അവർ വീണു. സോഷ്യൽ മീഡിയയിൽ ചാരന്റെ വിശ്വാസ്യത പിടിച്ചുപറ്റാൻ എനിക്ക് കഴിഞ്ഞിരുന്നു. ഞങ്ങൾ വിരിച്ച വലയിൽ ഏഥൻ ഹണ്ടിന്റെ ഇന്ത്യൻ ഏജന്റ്റ് ചാരൻ കുടുങ്ങിയത് അങ്ങിനെയാണ്.
ചാരനെ നേരിട്ട് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുക എന്ന മാര്ഗ്ഗം ഉപയോഗിക്കാതെ ഇങ്ങനെ ഒരു നാടകം കളിക്കാൻ ഞങ്ങൾ മുതിർന്നത്, ഒരു കാരണവശാലും P-ഷിഫ്ട്ടിനു ഒരു സംശയം തോന്നാൻ പാടില്ല, അവർ കയ്യിൽ നിന്നും വഴുതിപ്പോകാൻ പാടില്ല എന്ന് കരുതിയാണ്.
അഷ്ഫർ: അപ്പോൾ ചാരൻ കണ്ട സ്വപ്‌നങ്ങൾ?
ബാലേട്ടൻ: ചാരനെ പോലെ well-trained ആയ ഒരു spy .. we needed an action plan to deal with him. We wanted to enter his psych and force him to spill the beans, instead of simply questioning him directly. . ചാരനെ ഡീൽ ചെയ്യാൻ അതെ വഴിയുണ്ടായിരുന്നുള്ളൂ.
അങ്ങിനെ ജയശങ്കറും മാത്യൂസും തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഒരു ഹിപ്പ്നോട്ടിക്ക് പ്ലോയ്‌ ഉപയോഗിച്ച് ഞങ്ങൾ ചാരന് കാട്ടിക്കൊടുത്തു. We were expecting him to break down and tell us the truth. പക്ഷെ ചാരൻ പിടിച്ചു നിന്നു. അങ്ങിനെയാണ് രണ്ടാമതും ചാരന്റെ മേൽ ഒരു psycho attack നടത്താൻ ഞങ്ങൾ നിർബ്ബന്ധിതരായത്. ഇത്തവണ ചാരന് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.
റിയൽ എസ്റ്റെട്ടിന്റെയും റിസോർട്ട് ബിസിനസ്സിന്റെയും മറവിൽ, കുമരകം കേന്ദ്രമാക്കി, കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിൽ വേരൂന്നാൻ ശ്രമിക്കുകയായിരുന്ന P-ഷിഫ്ട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ആശുപത്രിയിൽ വച്ചു നടന്ന സെഷനുകളിൽ ചാരൻ ഞങ്ങളോട് തുറന്നു പറഞ്ഞു. ഇത് മണത്തറിഞ്ഞ P-ഷിഫ്ട്ട് ആണ് ഇന്നലെ ആശുപത്രി ആക്രമിച്ചത്. ചാരനായിരുന്നൂ അവരുടെ ലക്‌ഷ്യം.
എന്റെ കേരളം: അപ്പൊ P-ഷിഫ്ട്ട്?
ബാലേട്ടൻ: അമ്പലങ്ങടൻ, ജോയേട്ടൻ എന്നീ കള്ളപ്പേരുകളിൽ, കൊടും ശത്രുക്കളായ വെറും സാധാരണ ഗ്രാമവാസികളായി അഭിനയിച്ചു കൊണ്ടിരുന്ന P-ഷിഫ്ട്ടിന്റെ കേരളത്തിലെ സൂത്രധാരന്മാർ ഇന്ന് ഞങ്ങളുടെ കസ്റ്റടിയിലാണ്. Yes, we have wiped them off !
അല്ല ബാലേട്ടാ... പോലീസും കള്ളനും അടങ്ങിയ സിനിമാ ടീമിൽ എന്തിനാണ് എന്നെയും അഷ്ഫറിനെയും തിരുമേനിയെയും നിങ്ങൾ ഉൾപ്പെടുത്തിയത്? 
ബാലേട്ടൻ: വിശ്വാസ്യത. നമ്മൾ ഡീൽ ചെയ്യാൻ പോകുന്നത് രാജ്യാന്തര ചാരസംഘടനയുമായിട്ടാവുമ്പോൾ വളരെ efficient ആയ ഒരു cover up ആവശ്യമായിരുന്നൂ. കൃത്യമായ background checks നടത്തിയതിനു ശേഷമാണ് നിങ്ങളെയും സെലക്ട്‌ ചെയ്തത്. We wanted some neutral people. എന്റെ കേരളം ഒരു അണ്ടർ കവർ സംഭവം ആയിരുന്നൂ എന്നും ഞങ്ങൾക്ക് അറിയാമായിരുന്നൂ.
ബാലേട്ടാ.. ഒരു നിമിഷം, ഞാൻ ഇപ്പോൾ വരാം.. - അഷ്ഫർ പുറത്തേക്ക് പോയി.
ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നു. കൂടെ മധ്യവസ്ക്കരായ ഒരു സ്ത്രീയും പുരുഷനും.
ഒരു ചമ്മലോടെ അഷ്ഫർ പറഞ്ഞു: ബാലേട്ടനു മനസ്സിലായിക്കാണുമല്ലോ.. എന്റെ ഉമ്മയും ബാപ്പയും.
ഒരു ഞെട്ടലോടെ എന്റെ കേരളം ചോദിച്ചു: ഇവരൊക്കെ ഇവിടെ?
ബാലേട്ടൻ: ഹഹഹ.. അതിനിടയ്ക്ക് നമ്മുടെ അഷ്ഫറും ഒരു കളി കളിച്ചു. 
ഇവൻ സത്യത്തിൽ അഷ്ഫർ അല്ല... ഇവൻ ശുഹൈബ്. ഇവിടെ തൊട്ടടുത്ത Sky Line അപ്പർറ്റ്മെന്റിൽ താമസിക്കുന്നു ഇവന്റെ കുടുംബം. 
ഇവിടെ കടന്നു കൂടി ചില പൊടിക്കൈകൾ നടത്തി ഫ്ലാറ്റിൽ പ്രേതബാധ ഉണ്ടെന്നു വരുത്തി തീർത്ത് ഇത് ചുള് വിലയ്ക്ക് അടിച്ചുമാറ്റുകയായിരുന്നൂ ഇദ്ദേഹത്തിന്റെ ഉദ്ദേശം... 

ഫ്ലാറ്റ് വൃത്തിയാക്കാൻ വന്ന ഇവിടുത്തെ കുഞ്ഞമ്മുവിനെ പേടിപ്പിച്ച് അസുഖക്കാരിയാക്കിയത് ഈ മഹാനും ഇവന്റെ സുഹൃത്ത് ബ്രൂട്ടുവും കൂടിയാണ്... ഇവന്മാരുടെ ഒരു നെഗറ്റിവിറ്റി...!
എന്റെ കേരളം: ഓഹോ... അപ്പൊ പ്രേതങ്ങളെ ഉണ്ടാക്കാൻ വന്ന ഇയാൾ എത്തിപ്പെട്ടത്... കുറച്ച് ഗന്ധർവ്വന്മാരുടെ കൂട്ടത്തിലായി പോയി... ഹഹഹ ഹോഹോഹോ !
സുഹൈബിന്റെ അച്ഛൻ മുന്നോട്ട് വന്നു: എല്ലാരും ക്ഷമിക്കണം. കുഞ്ഞമ്മുവിനു ഇപ്പൊ നല്ല ഭേദമുണ്ട്... ഡിസ്ചാര്ജ് ചെയ്യാൻ ഞങ്ങൾ ഇതാ പോവുകയാണ്...
ബാലേട്ടൻ: അപ്പൊ.. ഈക്കെ.. നമുക്കും ഒന്ന് പോയ്ക്കളയാം... കുഞ്ഞമ്മുവിനെ ഡിസ്ചാര്ജ് ചെയ്യാൻ.. എന്താ?
---------

മാനസികരോഗാശുപത്രിയുടെ വരാന്തയിലൂടെ നടക്കുമ്പോൾ... പെട്ടന്ന് ആരോ പുറകിൽ തട്ടിയത് എന്റെ കേരളം അറിഞ്ഞു. അയാൾ തിരിഞ്ഞു നോക്കി...
ഞെട്ടിപ്പോയി... ദേ നില്ക്കുന്നൂ.. കുട്ടൻ മാഷ്!! ഡോക്ടർ യൂണിഫോമും സ്റ്റെതസ്ക്കൊപ്പും ഒക്കെയായി..
ബാലേട്ടാ... എന്റെ കേരളം വിളിച്ചു... ബാലേട്ടൻ അത്ഭുതത്തോടെ ചോദിച്ചു: ഡോക്ടർ കുട്ടൻ ... ഡ്യൂട്ടിയിൽ വീണ്ടും കയറി അല്ലെ.. വെരി ഗുഡ്!!
അന്തം വിട്ടു നില്ക്കുന്ന എന്റെ കേരളത്തോട് കുട്ടന്മാഷ് പറഞ്ഞു: സോറി മിസ്റ്റർ കേരളം, ബാലേട്ടന് എല്ലാം അറിയാമായിരുന്നൂ... ഞാൻ രണ്ടു വർഷം കുതിരവട്ടത്തായിരുന്നൂ... കഴിഞ്ഞ മാസമാണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്... നമുക്ക് ഓരോ ചായ കുടിച്ചാലോ? അല്ല അതിനു മുമ്പ് ഡോക്ടർ സാത്തിനെ കാണാം... വരൂ...
പെട്ടന്ന് അവിടേക്ക് വന്ന അറ്റണ്ടർ: അത് ശരി... ഡോക്ടറുടെ ഡ്രെസ്സും കോപ്പും ഒക്കെ അടിച്ചു മാറ്റി ഇവിടെ നിക്കുവാണല്ലേ....
എന്റെ കേരളം: അയ്യോ.... കുതിരവട്ടത്തൊക്കെ... ! സാത്ത് എവിടെ?
അറ്റണ്ടർ: അതെ സാറേ.. ഇങ്ങേരു പറഞ്ഞത് ശരിയാ... രണ്ടു വര്ഷം കുതിരവട്ടത്തായിരുന്നൂ... അവിടുത്തെ ചികിത്സ ഒക്കെ ഒരു വിധം കഴിഞ്ഞപ്പോ ഇങ്ങോട്ട് കെട്ടി എടുത്തതാ.... ഇവന്റെ സുഹൃത്ത് ഉണ്ട്...സെല്ല് പിരിയാത്ത ചങ്ങായി..! സാത്ത്... ! 

....സിനിമാ പ്രാന്ത് മൂത്ത് വട്ടായതാ രണ്ടിനും... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടും മുങ്ങി നടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും പിടിയിലായത്. എന്താ ഒന്ന് കാണണോ ??
തന്റെ സെല്ലിൽ ഇരുന്നു അനന്തതയിലേക്ക് നോക്കിക്കൊണ്ട് സാത്ത് മന്ത്രിച്ചു: ക്വെന്റിൻ ടാറന്റീനൊ ... ഈസ് അണ്ടർറെയിട്ടട് ... ബട്ട്‌ വൈ?? വൈ??

-----------

കാറിൽ കയറി എന്റെ കേരളം ചോദ്യഭാവത്തിൽ ബാലേട്ടനെ നോക്കി....
ബാലേട്ടൻ പറഞ്ഞു: വെറുതെ കുറച്ച് ഡ്രൈവ് ചെയ്യാം  ... ! ഡാ  ഗടിയേ....ഓർമ്മയില്ലേ... മ്മടെ CCTV ട്രിപ്പ്...? 
എന്റെ കേരളം വണ്ടി മുന്നോട്ടെടുത്തപ്പോൾ ബാലേട്ടൻ ചോദിച്ചു:
താൻ ഇന്നലെ രാത്രി ഭയങ്കര പെർഫോർമൻസ് ആയിരുന്നൂ എന്ന് കേട്ടല്ലോടോ..?
എന്റെ കേരളം ബാലേട്ടനെ നോക്കി ഒന്ന് ചിരിച്ചു.
"എന്റെ ബാലേട്ടാ ... കുറെനാള് കൂടിയാണ് ഒന്ന് വെടി വയ്ക്കാൻ ഒത്തത്. നാർക്കോട്ടിക്ക്സിൽ എന്തോന്ന് വെടി? എന്റെ ഗണ്ണു തുരുമ്പെടുത്തു..!"
Keeleri says you are a damn good shooter! പോരുന്നോ കൂടെ? Research & Analysis Wing നിങ്ങളെ സ്വാഗതം ചെയ്യുന്നൂ...
ബാലേട്ടനെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം എന്റെ കേരളം കാറിന്റെ വേഗത കൂട്ടി. 
വഴിയരുകിൽ നിന്നും ഒരു യുവതി കൈ കാണിച്ചു.
എന്റെ കേരളം ബാലേട്ടനെ നോക്കി. ബാലേട്ടൻ കണ്ണിറുക്കി.
എന്റെ കേരളം വണ്ടി നിർത്തി...
ഒന്ന് സംശയിച്ചതിനു വണ്ടിയിലേക്ക് കയറിക്കൊണ്ട് യുവതി പറഞ്ഞു: നന്ദി സാർ. ഒരു ബസ് എങ്കിലും നിർത്തണ്ടേ...! ട്രെയിനിനു സമയമാകുന്നു...
ബാലേട്ടൻ: ശെടാ... മ്മക്കും റെയിൽവേസ്റ്റേഷനി തന്നെയാ ഇറങ്ങണ്ടെ...! അല്ല കുട്ടി എങ്ങോട്ടേക്കാ?.
യുവതി: തൃശ്ശൂര്...
ബാലേട്ടൻ: ബെസ്റ്റ്...! മ്മളും തൃശൂരെക്കാണല്ലോ ... എടൊ ഡ്രൈവറെ.. ഒന്ന് ചവിട്ടി വിട്.... ട്രെയിന് മിസ്സായാൽ ഇമ്മാസത്തെ ശമ്പളം കിട്ടൂന്ന് കരുതണ്ട ശവീ നീയ്...
എന്റെ കേരളം പതുക്കെ പറഞ്ഞു: നോ മെൻഷൻ !

----------

ലെയിക്ക് പ്ലാസിഡിനു മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു. ഡ്രൈവർക്ക് കാശ് കൊടുത്തതിനു ശേഷം അർജുനൻ നമ്പൂതിരി പുറത്തിറങ്ങി.
ഏതു ഫ്ലാറ്റിലെക്കാണ് സാർ? സെക്ക്യൂരിട്ടിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ത്രിവിക്രമൻ ചോദിച്ചു.
അർജുനൻ നമ്പൂതിരി തല തിരിച്ചു നോക്കി. അയാൾ പറഞ്ഞു: ഇവിടെ കുറച്ചു സിനിമാക്കാർ വാടകയ്ക്ക് താമസിക്കുന്നില്ലേ? ഞാനും അക്കൂട്ടത്തിലുള്ളതാണേ ... ചില പ്രശ്നങ്ങൾ കാരണം ഇത് വരെ ഇങ്ങോട്ട് വരാൻ സാധിച്ചില്ല്യാ.. ഇല്ലത്ത് ലേശം മുഷിച്ചിലുണ്ടേ .. സിനിമ എന്നൊക്കെ പറയുമ്പോ. ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു വരവിങ്ങട് വന്നൂ.. ആ ഫ്ലാറ്റ് കാണിച്ചു തന്നാൽ വല്ല്യ ഉപകാരമായിരുന്നൂ.."
ത്രിവിക്രമൻ: അവരിൽ ആരുടെ എങ്കിലും ഫോണ്‍ നമ്പർ ഉണ്ടോ തിരുമേനീ?
അർജുനൻ നമ്പൂതിരി: നമ്പർ ഉണ്ട്.. ഒരു വിനോദ് കുമാറിന്റെ. പക്ഷെ ഫോണ്‍ അടിച്ചിട്ട് കക്ഷി എടുക്കുന്നില്ല്യാ... 
എന്താ ചേട്ടാ പ്രശ്നം? ഇതാരാ? ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് ഘടോൽക്കചൻ ചോദിച്ചു.
ത്രിവിക്രമൻ പറഞ്ഞു: എടാ ഘടോലേ ... ഈ തിരുമേനിയെ നമ്മുടെ സിനിമാക്കാര് താമസിക്കുന്ന ഫ്ലാറ്റ് ഒന്ന് കാട്ടിക്കൊടുത്താട്ടെ. അത് പൂട്ടിക്കിടക്കുകയാണെങ്കിൽ തിരുമേനീ.. ആരെങ്കിലും വരുന്നത് വരെ ഈ റിസപ്ഷനിൽ ഇരിക്കേണ്ടി വരും. കുറച്ചു കഴിഞ്ഞു ഒന്ന് കൂടെ മൊബൈലിൽ വിളിച്ചു നോക്ക്..
നമ്പൂതിരി: വല്ല്യ ഉപകരമായെ... !
ഘടോൽക്കചന്റെ കൂടെ ഫ്ലാറ്റിലേക്ക് പോകുന്ന അർജുനൻ നമ്പൂതിരിയെ ത്രിവിക്രമൻ അൽപ്പസമയം നോക്കി നിന്നു. പിന്നെ തിരിച്ച് ഗേറ്റിനു അരികെ വന്നു നിന്നു.
ഒരു അരമണിക്കൂർ കഴിഞ്ഞു കാണും. പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ വന്നു ഗേറ്റിൽ തട്ടി.. ചെറിയ മയക്കത്തിലായിരുന്ന ത്രിവിക്രമൻ ഞെട്ടി എഴുന്നേറ്റു...
ആരാ?
ചേട്ടാ.. എന്റെ പേര് പങ്കൻ. ആ ഘടോൽക്കചനു പകരം കാറ് കഴുകാൻ വന്നതാ...
ന്ദേ .. ഘടോൽക്കചനല്ലേ ഇപ്പൊ അകത്തേക്ക് പോയത്!!
എന്താ ചേട്ടാ ഈ പറയുന്നേ? ഞാനല്ലേ ഘടോലിനെ ഇന്ന് രാവിലെ കോയമ്പത്തൂര് അമ്മാവന്റെ അടുത്തോട്ട് ബസ് കയറ്റി വിട്ടത്! തിരിച്ചു വരുന്നത് വരെ ഇവിടെ കാറു കഴുക്കുന്ന ജോലി എന്നെയാ ഏൽപ്പിച്ചേക്കുന്നേ ...!

(The End)

3 comments:

  1. പേരില് തിരുത്തുണ്ട്. ഗ്യോര്ഗ് ബ്ലാഷ്കെ എന്നാണു. ലുട്ടാപ്പീടെ ബാക്കി എഴുതേണ്ടി വരുമെന്നാണ് തോന്നുന്നത്. Good one. - Georg Blascke

    ReplyDelete
  2. Thanks Blascke. How is the spying activities going on? ;-)

    ReplyDelete
  3. മുഴുവനും വായിക്കാന്‍ സമയം കിട്ടിയില്ല , സൗകര്യം പോലെ വായിക്കാം, :)

    ReplyDelete