3/8/15

OPKP PART 4


Also Read
PART 1
PART 2
PART 3
4

ഫ്ലാറ്റിനു അകത്തേക്ക് കീലെരിയും അർജുനൻ നമ്പൂതിരിയും കയറി വരുമ്പോൾ എല്ലാവരും കാത്തിരിക്കുകായിരുന്നു.
ബാലേട്ടൻ അടുത്തേക്ക് വന്നപ്പോൾ കീലേരി പറഞ്ഞു.
ബാലേട്ടാ, ഇത് അർജുനൻ നമ്പൂതിരി. ഇപ്പൊ കറന്റ് പോയപ്പോ താഴെ ഒരു ഉന്തും തള്ളും നടന്നു. പുള്ളി അതിന്റെ ഷോക്കിലാ ..
ബാലേട്ടൻ നമ്പൂതിരിയെ നോക്കി. എന്നിട്ട് പറഞ്ഞു: നമ്മുടെ അസിസ്റ്റന്റ്‌ ഡയറക്ടർ, അല്ലെ?
എന്റെ കേരളം പെട്ടന്ന് എഴുന്നേറ്റ് മുന്നോട്ടു വന്നു. നമ്പൂതിരിയുടെ കൈ പിടിച്ചു കുലുക്കി.
ബാലേട്ടൻ: ഇത്  എന്റെ കേരളം വിനോദ് കുമാർ. കഥയുടെ ഡിപ്പാർട്ട് ...മെന്റലാ 
എന്റെ കേരളം, അത് ശ്രദ്ധിക്കാതെ: ഇവിടെ എല്ലാരും ആദ്യായിട്ട് നേരിൽ കാണുകയാണല്ലോ. ഓണ്‍ലൈൻ ബന്ധങ്ങളുടെ ഒരു കാര്യം. അല്ല, നമ്പൂതിരി എന്ന് പറേമ്പോ... സസ്യഭക്ഷണം ആയിരിക്കും?
അർജുനൻ: തന്നെ...
എന്റെ കേരളം: സോമരസം?
അർജുനൻ: വീട്ടില് ശാന്തി ഒക്കെ ഉള്ളതാണേ ... ഞാൻ കഴിക്കില്ല്യാ...
ബാലേട്ടൻ, കീലെരിയെ ചൂണ്ടി: ഇതാണ് നമ്മുടെ നളൻ ... മിസ്റ്റർ കീലേരി.
അഷ്ഫർ, ആശ്വാസത്തോടെ ചാടി എഴുന്നേറ്റു. അവൻ ചോദിച്ചു: നാട്ടില് എവിടെയാ?
കീലേരി: മലപ്പുറത്താ... കോട്ടക്കല് ..
അഷ്ഫർ: ആഹാ കോട്ടക്കലോ ... അവിടത്തെ ഒരു വീട്ടിന്നു ഞാൻ കപ്പയും മീനും കഴിച്ചിട്ടുണ്ട്... കോഴി പൊരിച്ചതും... കോട്ടക്കല് എന്ന് കേക്കുമ്പോ അതൊക്കെയാണ്‌ മനസ്സില് വരുന്നത്...
എന്റെ കേരളം: താൻ ഭക്ഷണം കഴിക്കാത്ത വല്ല വീടും കേരളത്തില് ഉണ്ടോടോ?
അഷ്ഫർ: നമ്മളൊക്കെ ആദ്യായിട്ടല്ലെ കാണുന്നത്... എന്നിട്ടും തേപ്പിനു ഒരു കുറവും ഇല്ല...
ചാരൻ: അല്ല ഈക്കെ, ഒരു സംശയം. ഈ എന്റെ കേരളം എന്ന് പറയുന്നത് വീട്ടുപേരാണോ?
എന്റെ കേരളം: ഞാൻ പണ്ട് ഒരു സാഹിത്യമാസിക നടത്തിയിരുന്നൂ. അതിന്റെ പേരാ...
അഷ്ഫർ: എന്നിട്ട് എന്ത് പറ്റി?
എന്റെ കേരളം: ആറുമാസം ഓടി.. പിന്നെ പൂട്ടേണ്ടി വന്നു...
ചാരൻ: ഹാവൂ മലയാളസാഹിത്യം രക്ഷപ്പെട്ടു...
എന്റെ കേരളം: ഡോ .. ഈ ഷോട്ട് ഫിലിം ഒന്നിറങ്ങട്ടെ.. ആദ്യചിത്രത്തിൽ തന്നെ ഞാനൊരു കലക്ക് കലക്കും.. നോക്കിക്കോ....
ബാലേട്ടൻ: താനല്ലേ പറഞ്ഞത്, താൻ പ്രസിദ്ധ ഷോട്ട് ഫിലിം തിരക്കഥാകൃത്ത് ആണെന്ന്....എന്നിട്ടിപ്പോ ഇത് ആദ്യത്തെ തിരക്കഥ ആണെന്നോ?
എന്റെ കേരളം: എന്റെ ബാലേട്ടാ... ഞാൻ already പ്രസിദ്ധനാണ്. എന്റെ വീട്ടിലും ഭാര്യ-വീട്ടിലും. സ്വതവേ പ്രസിദ്ധനായ ഞാൻ തിരക്കഥാകൃത്ത് ആവുമ്പോ, എനിക്ക് എന്നെ പ്രസിദ്ധ തിരക്കഥാകൃത്ത് എന്ന് വിളിച്ചൂടെ?
ബാലേട്ടൻ: ഇങ്ങനത്തെ പഞ്ച് സംഭവങ്ങളൊക്കെ തിരക്കഥെലും വേണം ട്ടോ... 
ചാരൻ: മിസ്റ്റർ എന്റെ കേരളം, നിങ്ങളാ കുപ്പി എന്താ പൂട്ടി വച്ചിരിക്കുന്നത്? തുടങ്ങിക്കൂടെ?
എന്റെ കേരളം: താൻ കഴിക്ക്വോ?
ചാരൻ: എനിക്ക് ഒരു ഗ്ലാസ്‌ ബ്രാണ്ടി മതി...
എന്റെ കേരളം: താനാരാ തളത്തിൽ ദിനേശനോ?? ബ്രാണ്ടി മതി എങ്കിൽ താൻ പോയി വാങ്ങീക്ക്...ഇത് സ്കോച്ചാ മാഷെ...
ചാരൻ, പെട്ടന്ന് അഷ്ഫറിനെ നോക്കി കണ്ണ് കാണിച്ചു.
ചാരൻ: ഡാ ആ ബാഗ് .. അതിന്റെ കാര്യം ബാലേട്ടനോടും സാത്തിനോടും പറയാമെന്നു നമ്മള് തീരുമാനിച്ചതല്ലേ...
അഷ്ഫർ: അത് ശരിയാണല്ലോ. അല്ല.. ഇവരൊക്കെ ഇരിക്കുമ്പോ എങ്ങിനെയാ...
ചാരൻ: അറിയട്ടെ.. നാളെ വേറൊരു കുരുക്ക് ഉണ്ടാകരുത്...
ചാരൻ അകത്തു പോയി ഹോട്ടലിൽ നിന്നും മാറി കിട്ടിയ ബാഗും എടുത്തു വന്നു. എല്ലാവരുടെയും മുന്നില് വച്ചു.
ഇങ്ങോട്ട് വരുന്ന വഴി ഒരു പണി കിട്ടിയതാ....ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ അഷ്ഫറിന്റെ ബാഗ് ആരോ മാറി എടുത്തു. ഇവന് കിട്ടിയ ബാഗില് ദാ ഇതൊക്കെ ആണ്...
അവൻ ബാഗിൽ നിന്നും നോട്ടു കെട്ടുകൾ എടുത്ത് എല്ലാവരെയും കാണിച്ചു.
അർജുനൻ നമ്പൂതിരി പെട്ടന്ന് ചാടി എഴുന്നേറ്റു: ശിവനെ.... ഇത് നിറയെ കാശാണല്ലോ ... വേറെ വല്ലതും?
ചാരൻ, നീല നിറത്തിലുള്ള പദാർത്ഥം അടങ്ങിയ സഞ്ചി എടുത്ത് കാട്ടിക്കൊണ്ട്: ദാ ഇതെന്താണ് എന്നറിയില്ല... ബാഗിൽ നിന്നും കിട്ടിയതാണ്..
എന്റെ കേരളം, ആ സഞ്ചി വാങ്ങിച്ചു പരിശോധിച്ചുകൊണ്ട്: എന്തോ രാസവസ്തു പോലെ ഉണ്ട്? 
കുഴൽപ്പണക്കാരുടെ സെറ്റപ്പാകാം ചെലപ്പോ... അല്ല ബാലേട്ടാ ഇതിപ്പോ എന്താ ചെയ്യാ?
ബാലേട്ടൻ: എന്തിനാ റിസ്ക്ക് എടുക്കുന്നത്? പോലീസില് ഏൽപ്പിച്ചൂടെ? അല്ല സാത്ത് ഇനിയും വന്നില്ലേ? അയാളോടും കൂടെ ഒന്ന് ചൊദിക്കാമായിരുന്നൂ...
അർജ്ജുനൻ: പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... പോലീസിൽ ഏൽപ്പിക്കുന്നത് റിസ്ക്ക് അല്ലെ? ഇന്നത്തെ കാലത്ത് ഈ ന്യൂ ജെനറേഷൻ സിനിമാക്കാരെ ഒന്നും നമ്മുടെ പോലീസുകാർക്ക് അത്ര പിടിത്തമില്ല ... കട്ടവനെ കിട്ടിയില്ലെങ്കിൽ... കിട്ടിയവനെ.. ഇത് നമുക്ക് എവിടെ എങ്കിലും തട്ടിയാലോ?
എന്റെ കേരളം: സാത്ത് വരട്ടെ.. എന്നിട്ട് തീരുമാനിക്കാം... അത് വരെ ഇതിവിടെ നിക്കട്ടെ.. എന്താ ബാലേട്ടാ?
ബാലേട്ടൻ: അത് മതി... ഇങ്ങേരു ഇത് എവിടെ പോയി? ദേ ഇതാ കിടക്കുന്നൂ ഒരു വാട്ട്സപ്പ് മെസേജ്:  "I am with a paranormal investigator. Will be back"
അഷ്ഫർ: എന്താപ്പാ ഇത്? ഇങ്ങേരു ഇനിയും നോർമ്മൽ ആയില്ലേ?
ചാരൻ: Paranormal investigator - അതായത്, പ്രേതബാധ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിൽ ചെന്ന് അക്കാര്യം സ്ഥിരീകരിക്കാനും അങ്ങിനെയുള്ള നെഗറ്റീവ് ശക്തികളെ നേരിടാൻ കഴിവുള്ള ആളുകൾ..
ബാലേട്ടൻ: മന്ത്രവാദികൾ, അല്ലെ?
ചാരൻ: Not exactly. ഹോളിവുഡ് സിനിമകളിലൊക്കെ ഇക്കൂട്ടർ technology ധാരാളം ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. കേരളത്തിലും ഇങ്ങനെ ട്രെയിൻഡു് ആയിട്ടുള്ള ആളുകൾ ഉണ്ടെന്നറിയുന്നത് ആദ്യമായാണ്‌. 
എന്റെ കേരളം: സാത്ത് ഇതൊക്കെ തട്ടി വിടുന്നതല്ലേ? അങ്ങേരു ഇങ്ങേത്തിക്കൊള്ളും. അല്ല നാളത്തെ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ട്, അറിയാമല്ലോ...
അഷ്ഫർ: എന്താ ഈക്കെ ...
ചാരൻ, മൊബൈലില് മലയാളം കലണ്ടർ ആപ്പ് എടുത്ത് നോക്കി: നാളെ ചോറ്റാനിക്കര മുളയൻകാവ് പൂരം...
അർജുനൻ: താൻ പോകുന്നുണ്ടോ ഈക്കെ?
എന്റെ കേരളം: ഇവനെ ഒക്കെ.. ! എന്റെ തിരുമേനീ... എന്നെ അങ്ങ് കൊല്ല്..
ബാലേട്ടൻ: നാളെ അല്ലെടോ കിസ്സോഫ് ലവ്..? മറൈൻ ഡ്രൈവ്, കൊച്ചി...
എന്റെ കേരളം: ബാറേട്ടാ .. സോറി... ബാലേട്ടാ.. നിങ്ങള് മാനം കാത്തു. വയസ്സ് ഇത്ര ആയെങ്കിലും അത് ബാധിക്കാത്ത ഒരു മനസ്സുണ്ടാല്ലോ.. അത് മതി... അപ്പൊ ആരൊക്കെ വരുന്നുണ്ട്.... എന്റെ കൂടെ?
ചാരൻ: ന്ദേ ..! തന്റെ കൂടെയോ?
എന്റെ കേരളം: അയ്യേ... അതല്ല... ഛെ. അല്ല ഈ പഹയന്മാര് രണ്ടും വരും എന്നെനിക്ക് ഉറപ്പുണ്ട്.. തിരുമേനിയോ? എങ്ങിനെയാ പരിപാടികള്?
അർജുനൻ: എന്താ ഈ പറയെണേ!! ഇങ്ങനെ എല്ലാരും നോക്കി നിക്കുമ്പോ ചുംബിക്കാൻ ഒന്നും നമുക്ക് കഴിയില്ല്യാ... 
എന്റെ കേരളം: ഒറ്റയ്ക്ക് ഒരു ചാൻസ് കിട്ടിയാൽ തിരുമേനി ജോറാക്കും-ന്നർത്ഥം! ഹഹഹഹോഹോ!
അപ്പൊ തിരുമേനി ഒഴിച്ച് നമ്മൾ എല്ലാരും പോകുന്നൂ.. എന്താ ബാലേട്ടാ.. സ്ട്രോങ്ങല്ലേ? 
ബാലേട്ടൻ: അല്ല ഈക്കെ... ഒരു സംശയം.. ഈ കിസ്സോഫ് ലൗവിനു കൂടെ കൊണ്ട് പോകാൻ ഗേൾ ഫ്രെണ്ട് വേണ്ടേ?
അർജുനൻ, ചാടിക്കയറി: ശരിയാണല്ലോ.. നിങ്ങളൊക്കെ ആരെയാണ് ചുംബിക്കാൻ പോകുന്നത് എന്ന് വല്ല നിശ്ചയോം-ണ്ടോ?
എന്റെ കേരളം: ന്റെ ബാലേട്ടാ.....അവിടെ കിസ്സോഫ് ലൗവിനു വരുന്നവരെല്ലാം... മോറൽ പോലീസിനെതിരെ ആത്മാർത്ഥമായും ചുംബിച്ചു പ്രതിഷേധിക്കാൻ ഓരോ പങ്കാളിയെയും കൂട്ടിയാണ് വരാൻ പോകുന്നത് എന്നാണോ കരുതി വച്ചിരിക്കുന്നത്?
കീലേരി: പിന്നല്ലാതെ?
എന്റെ കേരളം: സീ.... നമ്മള് മലയാളികളൊക്കെ അടിസ്ഥാനപരമായി വെറും കാഴ്ചക്കാരല്ലേ? വല്ല ചുംബനോം നടക്കുന്നുണ്ടെങ്കിൽ അത് ലൈവ് ആയി കാണാം ..അത്രന്നെ..
ബാലേട്ടൻ: നമ്മള് ചലച്ചിത്രമേളകളില് നല്ല ചൂടൻ പടങ്ങള് വരുമ്പോ ഇടിച്ചു കയറാറില്ലേ.. അതെ മനസ്ഥിതി...അല്ലെ ഈക്കെ?
ചാരൻ: കൈകൂപ്പിക്കൊണ്ട് ... ന്റെ ബാലേട്ടാ... അടുത്ത തവണ ഒരു പാസ്സ് എനിക്കും....
എന്റെ കേരളം: ഹിഹിഹിഹോഹോ.... ബാലേട്ടനും പണി കിട്ടി...അപ്പൊ നാളെ.. എല്ലാർക്കും ഗുഡ് നൈറ്റ്..

*************

ചാരൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. ഇടനാഴിയിൽ നിന്നും നേർത്ത വെളിച്ചം ജാലകത്തിന്റെ കർട്ടനിടയിലൂടെ കിടപ്പ്മുറിയിലേക്ക് അരിച്ചെത്തുന്നുണ്ട്..
അയാൾ എഴുന്നേറ്റു. മേശമേൽ എന്റെ കേരളത്തിന്റെ ഐപാഡ് കിടക്കുന്നു. 
കിടക്കയിൽ ഇരുന്നു കൊണ്ട് ചാരൻ ഗൂഗിളിൽ കീ വേർഡ്സ് ടൈപ്പ് ചെയ്തു: Lake Placid Murders 2013 
തുറന്നു വന്ന ഹെഡ് ലൈൻസിലൂടെ അയാൾ കണ്ണോടിച്ചു
Two found murdered in luxury apartment. Police looking for clues
Lake Placid Twin Murders: Kerala government to request CBI probe
Lake Placid Twin Murders: CBI submits report. No suspect named
Lake Placid Twin Murders: Investigation to continue. High Court allows new tenant
ചാരൻ മുറിയാകെ ഒന്ന് നോക്കി. നന്നായി ഫർണിഷിംഗ് ചെയ്ത കിടപ്പുമുറിയാണ്. ചുമരിൽ പിച്ചളയിൽ തീർത്ത ഒരു കുതിരലാടം. മുറിയുടെ ഗോത്തിക്ക് തീമിന് അത് നന്നായി ചേരുന്നുണ്ട്...
അയാൾ പതുക്കെ എഴുന്നേറ്റ് ചെന്ന് ആ കുതിരലാടത്തിൽ സ്പർശിച്ചു. എന്തൊരു തണുപ്പാണ് ഇതിനു!
തണുത്ത കായൽ കാറ്റ് ചാരനെ പൊതിഞ്ഞു... 
പെട്ടന്ന് തോളിലൊരു സ്പർശം... തിരിഞ്ഞു നോക്കണം എന്നുണ്ട്.. പക്ഷെ സാധിക്കുന്നില്ല...
അപ്പോൾ ചാരൻ ആ ശബ്ദം കേട്ടു:
വരൂ...
ചാരൻ എഴുന്നേറ്റു. കണ്ണിലാകെ ഒരു മങ്ങൽ .. ഒന്നും വ്യക്തമല്ല... അവൻ തിരിഞ്ഞു നിന്നു.. മുറിയിലാകെ മഞ്ഞു പൊതിഞ്ഞത് പോലെ... തൊട്ടു മുന്നിലായി അവ്യക്തമായ ഒരു രൂപം...അത് മുറി വിട്ടു പുറത്തേക്ക് ഇറങ്ങി.. ഒരു സ്വപ്നത്തിലെന്ന പോലെ അയാൾ ആ രൂപത്തെ പിൻതുടർന്നു..
സ്വീകരണമുറിയിൽ എത്തിയപ്പോൾ വീണ്ടും ആ ശബ്ദം..
ഇരിക്കൂ..
ഒരു പാവയെപോലെ ചാരൻ കസേരയിൽ ഇരുന്നു. അപ്പോൾ അയാൾ കണ്ടു. ആ രൂപം തനിക്ക് തൊട്ടു മുന്നിലായി ഒരു സോഫയിൽ ഇരിക്കുന്നുണ്ട്... മുഖം വ്യക്തമല്ല...
പെട്ടന്ന് അയാൾ സംസാരിച്ചു തുടങ്ങി:
എന്റെ പേര് ജയശങ്കർ. ഞാൻ ഒരു ഫ്രീലാൻസ് പത്രപ്രവർത്തകനും ബ്ലോഗറും ..... ആയിരുന്നു.... 
ഇവിടെ കൊല്ലപ്പെട്ട രണ്ടു പേരിൽ ഒരാൾ ഞാനാണ്..... മറ്റെയാൾ...
നിശബ്ദതയെ ഭേദിച്ച് കൊണ്ട് പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി...ഒരു മയക്കത്തിൽ എന്ന പോലെ ചാരനത് കണ്ടു... ആ രൂപം എഴുന്നേറ്റു പോയി വാതിൽ തുറക്കുന്നു...
മിസ്റ്റർ ജയശങ്കർ?
യെസ്?
ഹലോ മിസ്റ്റർ ജയശങ്കർ... ഞാൻ മാത്യൂസ് ഫ്രം കോൾടെൽ ... പുതിയ Data പ്ലാനുകളെ കുറിച്ച് അറിയാൻ വേണ്ടി നിങ്ങൾ ഞങ്ങളെ വിളിച്ചിരുന്നൂ...
ഓ .. ശരിയാണ്.. വരൂ മാത്യൂസ് ... ഇരിക്കൂ..
മാത്യൂസ് എന്ന മനുഷ്യൻ ചാരന്റെ അടുത്ത്, ജയശങ്കറിന് അഭിമുഖമായി ഇരുന്നു...അവർ സംസാരിക്കുകയാണ്... ഒരു മാർക്കട്ടിംഗ് എക്സിക്യൂട്ടിവും കസ്റ്റമറും തമ്മിലുള്ള സംസാരം...
ഒരു ഞെട്ടലോടെ ചാരൻ മനസ്സിലാക്കി: താൻ ഇപ്പോൾ ഇവരുടെ കൂടെ ഇല്ല... താൻ വേറെ ഏതോ ലോകത്താണ്... ഇവരിപ്പോൾ തന്നെ ശ്രദ്ധിക്കുന്നേയില്ല...!
അവർ സംസാരം തുടരുകയാണ്..
ജയശങ്കർ പതുക്കെ എഴുന്നേറ്റു. "മാത്യൂസ്.. ഞാൻ ചെക്ക് എടുത്തു വരാം..നിങ്ങൾ ഒരു നിമിഷം വെയിറ്റ് ചെയ്യൂ..
ജയശങ്കർ എഴുന്നേറ്റ് കിടപ്പ് മുറിയിലേക്ക് പോവുകയാണ്.... ചാരൻ മാത്യൂസിനെ ശ്രദ്ധിച്ചു...
മാത്യൂസ് എഴുന്നേറ്റ് ജയശങ്കർ പോയ വഴിയെ! ഒരു ഞെട്ടലോടെ ചാരൻ കണ്ടു: മാത്യൂസിന്റെ കയ്യിൽ ഒരു റിവോൾവർ...
ചാരൻ ചാടി എഴുന്നേറ്റു...  ഒരു വെടിശബ്ദം അയാൾ കേട്ടു...
ഓടി കിടപ്പ് മുറിയിൽ എത്തിയപ്പോൾ... ജയശങ്കർ താഴെ വീണു പിടയുകയാണ്... നിലത്താകെ ചോര...
ചാരൻ ഒന്ന് ചലിക്കാൻ കഴിയാതെ നിന്നു... അയാൾ മാത്യൂസിനെ ശ്രദ്ധിച്ചു..
മാത്യൂസ് അലമാരകൾ ഓരോന്നായി വലിച്ചു തുറക്കുകയാണ്... അയാൾ എന്തോ തിരയുന്ന പോലെ...
ഓരോ കിടപ്പ്മുറികളായി അയാൾ കയറി ഇറങ്ങുകയാണ്... 
മാത്യൂസ് ഒരു നിമിഷം നിന്നു. ചുമരിൽ പണിതിരിക്കുന്ന കുതിരലാടം അയാളുടെ ശ്രദ്ധയിൽ പെട്ടെന്ന് തോന്നുന്നു... അയാൾ അതിനെ സമീപിച്ചു..
മാത്യൂസ് ഇപ്പോൾ കുതിരലാടം ഇളക്കാൻ ശ്രമിക്കുകയാണ് ...
പെട്ടന്ന് വെടി പൊട്ടി... ചാരൻ ഒന്ന് നടുങ്ങി.... മുറിയിലെ പുകമറ ഒന്ന് അടങ്ങിയപ്പോൾ അയാൾ കണ്ടു...
റിവോൾവറുമായി  ജയശങ്കർ .. .!
ജയശങ്കർ ഒന്ന് കൂടെ ഫയർ ചെയ്തു...
മാത്യൂസ് നിലത്ത് വീണു പിടയുകയാണ്...
വേച്ച് വേച്ച് ജയശങ്കർ മുറി വിട്ടു പുറത്തിറങ്ങി...
ചാരൻ മാത്യൂസിനെ നോക്കി... പ്രാണവേദനയിൽ അയാൾ നിലത്തു കൂടെ ഇഴയുകയാണ്.... സ്വീകരണമുറിയിൽ എത്തിയതിനു ശേഷം ആ ശരീരം നിശ്ചലമായി...
ചാരൻ ജയശങ്കറിനെ അന്യേഷിച്ചു... അയാൾ എവിടെ... കിടപ്പുമുറിയിൽ നിന്നും ബാത്ത്റൂമിലേക്ക് നീളുന്ന ചോരപാടുകൾ ....
ഓടി ബാത്ത്റൂമിൽ ചെന്നു നോക്കിയപ്പോൾ ബാത്ത് ടബ്ബിൽ തല വച്ച് ജയശങ്കർ കിടക്കുകയാണ്. അനക്കമില്ല. കയ്യിലിരുന്ന റിവോൾവർ  ബാത്ത്ടബ്ബിൽ നിറച്ചു വച്ചിരുന്ന  വെള്ളത്തിൽ  വീണു കിടക്കുന്നു.
ബാത്ത്റൂം നിറയെ ചോരയാണ്...
ചാരൻ അലറി... ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം... വീണ്ടും വീണ്ടും അയാൾ അലറി.... പിന്നെ പ്രധാനവാതിലിനു നേരെ കുതിച്ചു...
ഫ്ലാറ്റിലാകെ വെളിച്ചം തെളിഞ്ഞു.
ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുകയായിരുന്നവർ ചാടി എഴുന്നേറ്റു....അവർ സ്വീകരണമുറിയിലേക്ക് കുതിച്ചു..
ചാരൻ പ്രധാനവാതിൽ തുറക്കാൻ തുടങ്ങിയ അതെ നിമിഷം... വാതിൽ തള്ളിത്തുറന്നു സാത്തും കൂടെ ഒരു അപരിചിതനും ഫ്ലാറ്റിനു അകത്തേക്ക് പ്രവേശിച്ചു....
ഒരു നിമിഷം, എല്ലാവരെയും നോക്കിയതിനു ശേഷം ചാരൻ മയങ്ങി വീണു....അടുത്ത് നിന്നിരുന്ന അഷ്ഫർ താങ്ങി.
ബാലേട്ടൻ മുഖത്ത് വെള്ളം തെളിച്ചപ്പോൾ ഒരു ഞരക്കത്തോടെ ചാരൻ ഉണർന്നു. ഒരു നീണ്ട ഉറക്കം കഴിഞ്ഞത് പോലെയാണ് അയാൾക്ക് തോന്നിയത്.
അടുത്ത് കിടന്നിരുന്ന ഐപാഡ് അയാൾ കടന്നെടുത്ത്. അത് ബാലേട്ടന് നേരെ നീട്ടിക്കൊണ്ട് ചാരൻ പറഞ്ഞു: ഉറക്കം വരാഞ്ഞപ്പോൾ ഇവിടെ നടന്ന കൊലപാതകങ്ങളെ കുറിച്ചുള്ള വാർത്തകൾ ഞാൻ വെറുതെ സർഫ് ചെയ്യുകയായിരുന്നൂ ... then ...
ബാലേട്ടൻ: Then..???
ചാരൻ: Something...something happened...
അഷ്ഫർ: ഡാ .. സത്യത്തിൽ നീ എന്താണ് കണ്ടത്?
ചാരൻ: The murders that happened here were recreated...may be...
അഷ്ഫർ: എന്ത്?
ബാലേട്ടൻ: താൻ അടിച്ച് ഓവറായിട്ട് എന്തൊക്കെയോ സ്വപ്നം കണ്ടതാ ...വിട്ടുകള... കീലേരി നല്ല ഒരു കടുംകാപ്പി ഇട്ടു തരും, അതും കുടിച്ച് ഉറങ്ങാൻ നോക്ക്... (എല്ലാവരോടുമായി): ഇയാള് അല്പ്പം വിശ്രമിക്കട്ടെ... നമുക്ക് പുറത്തേക്ക് ഇറങ്ങാം...
പുറത്തേക്ക് ഇറങ്ങിയപ്പോൾ, തന്റെ കൂടെ വന്ന ചെറുപ്പക്കാരനെ ചൂണ്ടി സാത്ത് പറഞ്ഞു: ഓ പരിചയപ്പെടുത്താൻ വിട്ടുപോയി... ഇത് ബ്രൂട്ടു. ഇതാണ് ഞാൻ പറഞ്ഞ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ! പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ എന്ന സംഭവം മലയാള സിനിമക്ക് നമ്മൾ ഈ പ്രൊജക്റ്റിലൂടെ പരിചയപ്പെടുത്താൻ പോവുകയാണ്.
എന്റെ കേരളം: ന്ദേ ... ഇത് സ്ക്രിപ്റ്റിൽ ഇല്ലല്ലോ...!
സാത്ത്: ഇല്ലായിരുന്നൂ. പക്ഷെ ഈ ഫ്ലാറ്റിനെ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വച്ച പല കഥകളും കേൾക്കാൻ ഇടയായപ്പോഴാണ് ഇങ്ങനെ ഒരു ഐഡിയ തോന്നിയത്. നമ്മൾ ചെയ്യാൻ പോകുന്ന മർഡർ മിസ്റ്ററിയിൽ നമുക്കീ എലമന്റ് കൂട്ടിച്ചേർക്കണം മിസ്റ്റർ ഈക്കെ...
എന്റെ കേരളം: അതിനു ഒരു പ്രൊഫഷനിലിന്റെ ഒക്കെ സഹായം തേടേണ്ട ആവശ്യമുണ്ടോ?
സാത്ത്: വളരെ യാദൃശ്ചികമായാണ് ഞാൻ ബ്രൂട്ടിനെ പരിചയപ്പെടുന്നത്. ഇദ്ദേഹത്തോട് ഇങ്ങനെ ഒരു ഫ്ലാറ്റിന്റെ കാര്യം പറഞ്ഞപ്പോൾ "ഒന്നു വന്നു കണ്ടോട്ടെ" എന്ന് എന്നോട് ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു.
ബ്രൂട്ടു: പഴയ നാലുകെട്ടും, ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളും ഒക്കെയാണ് ഒരു പാരനോർമൽ ഇൻവെസ്റ്റിഗെറ്റർ എന്ന നിലയിൽ എനിക്ക് അധികവും കിട്ടാറ്‌. പക്ഷെ നഗരമധ്യത്തിൽ കിടക്കുന്ന ഒരു ലക്ഷ്വറി അപ്പാർട്ടുമെന്റ്! This is quite different!! With your permission, I would like to do some preliminary checks.
തന്റെ ബാഗ് തുറന്നു ബ്രൂട്ട് ഒരു electro magnetic meter, night vision camera എന്നിവ പുറത്തെടുത്തു. ലൈറ്റ്സ് അണച്ചതിന് ശേഷം, അയാൾ ആ ഉപകരണങ്ങളുമായി ഓരോ മുറിയിലും കയറിയിറങ്ങാൽ തുടങ്ങി..
ഒരു മുപ്പതു മിനുട്ടിന് ശേഷം അയാൾ സ്വീകരണമുറിയിലേക്ക് തിരിച്ചെത്തി. ലൈറ്റ് തെളിച്ചതിനു ശേഷം, ബ്രൂട്ട് പറഞ്ഞു:
ഒരു ചെറിയ പ്രശ്നമുണ്ട്...
എന്താ? എന്താ പ്രശ്നം? - എല്ലാവരും ഒരുമിച്ചു ചോദിച്ചു
There is a huge dark cloud of negativity here. I am not able to work...
പെട്ടന്ന് അർജുനൻ പറഞ്ഞു: സാത്ത് സാറേ, നമുക്ക് വേറെ വല്ല വീടും നോക്കിയാലോ? ഇല്ലത്ത് എപ്പോഴും പേടിച്ചാ നടപ്പ് .. അവിടെ തൊടരുത്, ഇവിടെ നോക്കരുത്.. പഴയ ശക്തികൾ കുടി കൊള്ളുന്ന തറവാടാണേ .. ഇവിടെ ഈ സിറ്റില് വന്നിട്ടും ഒരു രക്ഷ ഇല്ലാന്ന് വച്ചാ.. ന്താ ചെയ്യാ?
ബ്രൂട്ട്: പേടിക്കേണ്ട.. മരിച്ചവരെ കുറിച്ചല്ല ഞാൻ പറഞ്ഞത്....
എന്റെ കേരളം: പിന്നെ?
ബ്രൂട്ട്: ജീവിച്ചിരിക്കുന്ന ഒരാൾ... അയാൾ spread ചെയ്യുന്ന negative force.. 
സാത്ത്: What you mean?
ബ്രൂട്ട്: നിങ്ങളുടെ ഇടയിൽ ഒരാൾ... ആരാണെന്ന് പറയാൻ എനിക്ക് കഴിയുന്നില്ല. അപകടകരമായ ഒരു ലക്ഷ്യവുമായാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്... സൂക്ഷിക്കുക.. ഞാൻ ഇറങ്ങട്ടെ.... നമുക്ക് വീണ്ടും കാണാം...
(End of part 4)

PART 1
PART 2
PART 3

No comments:

Post a Comment