3/28/13

THE GHOSTS OF KROORAMANGALA - 1

പ്രശസ്തതാരം കുട്ടൂസന്റെ ശബ്ദം സ്ക്രീനിൽ മുഴങ്ങുമ്പോൾ റ്റൈട്ടിലുകൾ മിന്നി മറയുന്നു.

കുട്ടൂസൻ:

ഈ കഥ നടക്കുന്നത് ക്രൂരമങ്കലയിലാണ് . പേര് കേൾക്കുമ്പോൾ  ഇതൊരു കൊച്ചുഗ്രാമമാണെന്ന് തോന്നാം. എന്നാൽ കഫെ കോഫീ ഡേയും മൾട്ടിപ്ലെക്സുകളും മോളുകളും നിറഞ്ഞ, BMW കാറുകൾ സ്ക്രാച്ചുകൾ സൃഷ്ട്ടിച്ചുകൊണ്ട്  ചീറിപ്പായുന്ന  ക്രൂരമങ്കല ബംഗ്ലൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഒന്നാംതരം പട്ടണം തന്നെയാണ്. 

ഒരു കാലത്ത് ക്രൂരമങ്കല ഭരിച്ചിരുന്നത്  ദീപുപ്രദീപഅഡിഗ എന്ന മഹാനായ ഒരു നാട്ടു രാജാവ് ആയിരുന്നൂ. ബ്ലോഗിങ്ങ്  പ്രധാന വിനോദമായിരുന്ന ഇദ്ദേഹം പലവിധ ബ്ലോഗുകൾ  രചിച്ച് അന്നത്തെ മൈസൂർ മഹാരാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും ഒക്കെ വാങ്ങിച്ചിട്ടുള്ള മഹാനായിരുന്നു.

ദീവു എന്ന പേരില് ബ്ലോഗുകൾ എഴുതാറുണ്ടായിരുന്ന ദീപു പ്രദീപന്റെ കാലം കഴിഞ്ഞതോടുകൂടി ആ രാജവംശം ക്ഷയിച്ചു. പിന്നീട് വന്ന രാജാക്കന്മാർ ഷോർട്ട് ഫില്മുകളുടെ പുറകെ പോയാതോട് കൂടി ബ്ലോഗിംഗ് എന്നാ കലാരൂപവും അന്യം നിന്നു. 

രാജവംശങ്ങളുടെ കാലം കഴിഞ്ഞു, ക്രൂരമങ്കല പുതുപ്പണക്കാരുടെ കയ്യിലമർന്നു.
എന്നാലും ക്രൂരമങ്കല പാലസ് അതിന്റെ പ്രഭാവം കൈവിടാതെ ഇപ്പൊഴുമുണ്ട്.  പല ഇന്ത്യൻ/വിദേശ നഗരങ്ങളിലായി  പടർന്നു  പന്തലിച്ചു കിടക്കുന്ന കുടുംബ ശാഖകളുടെ തായ് വേര് ഇപ്പോഴത്തെ തലമുറയിലെ ഏറ്റവും മുതിന്ന കാരണവരായ  വിക്ക്രമൻ മുത്തു വലിയ കോയിത്തമ്പുരാൻ ആണ്.

തന്റെ മുതുമുതുമുതുമുത്തച്ഹനെ പോലെ വിക്ക്രുത്തമ്പുരാനും ബ്ലോഗുകൾ ഹരമാണ്. ദീവുമുത്തച്ഹന്റെ പഴയ ബ്ലോഗുകൾ വായിച്ചും ആ പ്രതാപകാലം അയവിറക്കിയും പുതിയ ബ്ലോഗർമാരെ പ്രോത്സാഹിപ്പിച്ചും ആ വയോധികൻ കഴിഞ്ഞു പോന്നു.

ക്രൂരമങ്കലയിലെ കുറെ ചെറുപ്പക്കാർ ചേർന്ന് ട്വിറ്റെർ എന്നാ പേരില് വായനശാല തുടങ്ങിയപ്പോൾ വിക്ക്രുത്തമ്പുരാനെ പിടിച്ച് അതിന്റെ രക്ഷാധികാരി ആക്കി. അങ്ങിനെ ആകപ്പാടെ തിരക്ക് പിടിച്ച ഒരു റിട്ടയർമെന്റ്റ് ലൈഫ്....

ഇവിടെ കഥ തുടങ്ങുന്നു....

കുട്ടൂസന്റെ വിവരണം അവസാനിക്കുന്നു.


***************************

ഇറ്റലിയിലെ റോം നഗരം. ഇറ്റാലിയൻ മന്ത്രിയുടെ മുറി. 

മുറിയിൽ മന്ത്രിയും കേരളത്തിൽ കേസിൽ പെട്ട ഇറ്റാലിയാൻ നാവികരും തമ്മിൽ ചൂടേറിയ ചർച്ച.....

ചർച്ചയുടെ അവസാനം മന്ത്രി: കേരളത്തിലേക്ക് തിരിച്ചു പോകണം എന്ന് നിങ്ങൾ ഇങ്ങനെ നിർബ്ബന്ധം പിടിക്കുമ്പോൾ പിന്നെ ഞാൻ എന്നാ പറയാനാ....! പക്ഷെ എനിക്കതല്ല അത്ഭുതം -- നിങ്ങളുടെ മനസ്സ് ഒരു കോട്ടയംകാരൻ അച്ചായാൻ പുഷ്പം പോലെ മാറ്റിയല്ലോ എന്നോർക്കുമ്പോളാ!

നാവികൻ A: അങ്ങേരെ അത്ര നിസ്സരനാക്കേണ്ട....പുള്ളി കൊണ്ട് വന്നിട്ടുള്ള ആ സാധനം കഴിച്ചാൽ എന്റെ സാറേ....പിന്നെ ഇറ്റലീൽ ഒന്നും നിക്കണംന്നു തോന്നൂല...

മന്ത്രി: ഉവ്വോ! ആ സാധനത്തെ....I mean... അയ്യാളെ  എനിക്കും ഒന്ന് കാണണമല്ലോ....ഇങ്ങോട്ട് വിളിക്ക്....

നാവികൻ B, മുറിക്കു പുറത്തേക്ക് നോക്കി : അച്ചായോ ...കയറി വാ.....നമ്മുടെ മന്ത്രിക്കൊന്നു കാണണംന്നു!

സ്വതസിദ്ധമായ നിഷ്ക്കളങ്കതയോടെ, മുഖം നിറയെ ചിരിയുമായി മുറിയിലേക്ക് കയറിവരുന്ന കോട്ടയം വിനുവച്ചായൻ ...കയ്യിൽ  ഒരു പൊതിയും...

നാവികൻ A : എന്റെ വിനുവച്ചായാ ...നമ്മുടെ മന്ത്രിക്ക് ആ സാധനത്തിൽ നിന്നും അല്പ്പം കൊടുക്ക്....

മുഖത്തെ റേബാൻ കണ്ണട മാറ്റി, തന്റെ കയ്യിലുള്ള വാഴയിലപ്പൊതിയിൽ നിന്നും ഒരു ഭക്ഷണ സാധനം എടുത്ത് മന്ത്രിക്ക് കൊടുക്കുന്ന അച്ചായൻ  .....അത് രുചിച്ചു നോക്കുന്ന മന്ത്രി, സീറ്റിൽ നിന്നും ചാടി ഇറങ്ങി, നാവികരെ നോക്കിക്കൊണ്ട്:

"ഇല്ല്യാ ...കുറ്റം പറയില്ല്യാ .....ഈ സാധനം ഡെയിലി തിന്നാൻ വേണ്ടി കേരളത്തിലേക്ക് തിരിച്ചു പോകാൻ റെഡി ആവുന്ന നിങ്ങളെ ഞാൻ കുറ്റം പറയില്ല്യാ! എന്താ രുചി!!

(തിരിഞ്ഞ് അച്ചായനോട്) എന്താടോ ഈ സാധനം??ഇതെവിടുന്നു കിട്ടി......??

എന്നാ പറയാനാ സാറേ .....ഞാൻ കണ്ണൂര് സെൻട്രൽ ജയിലിൽ ഏഴു കൊല്ലം ഉണ്ടായിരുന്നല്ലോ.....ഞങ്ങൾ കുറച്ചു പേർ ചേർന്ന് ഡെവെലപ്പ് ചെയ്തെടുത്ത കണ്ണൂര് ജയിൽ സ്പെഷൽ ചപ്പാത്തിയും ചിക്കെൻ കറിയും ആണിത്....ഇതിപ്പോ കേരളത്തില് വേൾഡ് ഫെയിമാസാണെന്നേ....(ഒരു കള്ളച്ചിരിയോടെ).. ദേ ..ഇപ്പൊ ഇറ്റലിയിലും!

 (ഈ രംഗത്തിന്റെ പശ്ച്ച്ചാത്തലം അറിയാൻ ഇത് വായിക്കുക)


***********************


നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങി പുറത്തേക്ക് നടക്കുന്ന ഇറ്റാലിയൻ നാവികർ. എംബസ്സിയുടെ വണ്ടിയിൽ കയറിപ്പോകുന്ന അവരെ നോക്കി കുറച്ചു സമയം നില്ക്കുന്ന വിനു അച്ചായൻ.

നാവികരെയും കൊണ്ട് വണ്ടി അകന്നു പോയപ്പോൾ, തന്നെ  റിസീവ് ചെയ്യാൻ നില്ക്കുന്ന മുനു പീവീയെ നോക്കി വിക്ടറി സൈൻ കാണിക്കുന്ന വിനു അച്ചായൻ - വിനുഅച്ചായന്റെ മേലേക്ക് നീണ്ടു വരുന്ന ഒരു വിരൽ. ഒരു ചെറിയ സ്പര്ശം, വിനു അച്ചായന്റെ എയർ പോർട്ട്‌ രംഗങ്ങൾ ഇപ്പോൾ ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടറിൽ ഫ്രീസ്ട് ആണ്.

തന്റെ കയ്യിലെ ടാബ്ലെറ്റ് കമ്പ്യൂട്ടർ മുന്നിലെ മേശപ്പുറത്തേക്ക് വച്ച് വിക്ക്രുത്തമ്പുരാൻ എഴുന്നേറ്റു. അത്രയും നേരം താൻ കണ്ടു കൊണ്ടിരുന്ന രംഗങ്ങൾ തമ്പുരാനെ ഒന്ന് രസിപ്പിച്ചിട്ടുണ്ട്. മുറിയിലൂടെ രണ്ടു ചാൽ നടന്ന്, തമ്പുരാൻ:

"നെട്ടൂരാന്റെ ശിഷ്യൻ കേമൻ തന്നെ......എന്റെ തുടങ്ങാൻ പോകുന്ന ബ്ലോഗ്‌ ഇൻസ്റ്റിട്ട്യൂ ട്ടിന്റെ സാരഥ്യം ഒക്കെ ഏറ്റെടുക്കാൻ അങ്ങേർക്കു സമയമുണ്ടാവുമോ ആവോ...?"

താൻ ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ഫാദർ നെട്ടൂരാൻ: "എന്റെ തമ്പുരാനേ, ഇതിവന്റെ എക്സ്ട്രീമാ....ഇനിയിവനെ എവിടെയെങ്കിലും കെട്ടിയിട്ടേ മതിയാവൂ....ഉത്ഘാടനത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്യ്‌....ആളെ ഞാനെത്തിക്കാം....."

തമ്പുരാൻ: "എന്നാൽ ഡണ്‍. ലോൽ!!!"

നെട്ടൂരാൻ അച്ചൻ: "ലോൽ!!!"

ഫാദർ നെട്ടൂരാന്റെ അടുത്ത് നിന്നിരുന്ന മാന്നാർ മത്തായി: "ലോൽ! ലോൽ!"...പിന്നെ ചുറ്റും നോക്കിക്കൊണ്ട്: "എവിടെ കുപ്പി?"

തമ്പുരാൻ, ഒന്ന് ഞെട്ടി: "കുപ്പിയോ? എന്ത് കുപ്പി??"

(ഫാദർ നെട്ടൂരാൻ കാര്യമായി ചമ്മുന്നുണ്ട് .....അതിനിടയിൽ...)

മത്തായി: സാധാരണ രാത്രി വൈൻ അടിക്കുന്നതിനു മുമ്പാണ് അച്ചൻ "ലോൽ" എന്ന് പറയാറ്.....ഞാങ്കരുതി....

നെട്ടൂരാൻ അച്ചൻ, മത്തായിയുടെ കൈ പിടിച്ചു തിരിച്ചുകൊണ്ട്: "വെറുതേ അല്ലെടോ തനിക്ക് തന്റെ അപ്പൻ മത്തായി എന്ന് പേരിട്ടേക്കണ്‌ ..."

പെട്ടെന്ന് മുറിയിലെ വലിയ അപ്പൂപ്പൻ ക്ലോക്കിന്റെ ചില്ല് വലിയ ശബ്ദത്തോടെ തകരുന്നു.....

ഞെട്ടി എഴുന്നെല്ക്കുന്ന തമ്പുരാനും അച്ചനും......

ജാലകത്തിൽ മിന്നി മറഞ്ഞ ഒരു രൂപത്തെ താൻ കണ്ടോ എന്ന് മത്തായിക്ക്   ഒരു സംശയം......

ജാലകം പതുക്കെ വലിച്ചു തുറന്നു പുറത്തേക്ക് ശ്രദ്ദിക്കുന്ന മത്തായി...ഒന്നും കാണാൻ പറ്റുന്നില്ല.....

അച്ചൻ, പതുക്കെ തമ്പുരാന്റെ അടുത്തേക്ക് വന്നു, പതർച്ചയോടെ: "അപ്പോ അത്  വീണ്ടും തുടങ്ങ്യോ തമ്പുരാനെ?"

നിസ്സഹായനായി തലയാട്ടുന്ന തമ്പുരാൻ.

പുറത്ത് നിന്നും ഡിസംബറിലെ ബംഗ്ലൂർ തണുപ്പ്  മുറിക്കകത്തേക്ക് അരിച്ചു കയറി.....അച്ചൻ തമ്പുരാന്റെ കൈകളിൽ മുറുക്കെ  പിടിച്ചു....


...to be continued....

3 comments:

 1. എന്തോന്നടെ ഇത്.?

  ReplyDelete
  Replies
  1. The above one is not My comment. I am commenting with my ID here. എനിക്ക് പറയാനുള്ളത് ഇവിടെയുണ്ട് http://justpaste.it/2a3b

   Delete
 2. ഹിലാരിയോസ്

  ReplyDelete