3/17/13

വിക്ക്രമന ഇല്ലത്തെ മുത്തു നമ്പൂതിരി


വിക്ക്രമന  ഇല്ലത്തെ മുത്തു നമ്പൂതിരി

Starring: @vikramanmuthu, @sa_th, @bal_ettan, @achu_keeleri
Guest appearance: @bineeshkodiyeri

വിക്ക്രമന  ഇല്ലത്തെ മുത്തു നമ്പൂതിരി ഒരു സ്കൂള്‍ മാഷായിരുന്നു. പൊസ്റ്റലായി സംവിധാനം പഠിച്ചതിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചപ്പോള്‍ അയാള്‍ ഒരു ദിവസം സൂപ്പര്‍ സ്റ്റാര്‍ ബിനീഷ് കോടിയേരിയെ വച്ച് ഒരു പടം പിടിക്കാന്‍ തീരുമാനിച്ചു. 

ഇല്ലത്തെ എല്ലാവരും എതിര്‍ത്തിട്ടും, മുത്തു നമ്പൂതിരി പിന്തിരിഞ്ഞില്ല. സുഹൃത്തും ബ്ലോഗ്‌ റേഷന്‍ കട ഉടമയുമായ ബാലെട്ടനെയും കൂട്ടി അയാള്‍ ഒരു ദിവസം ബിനീഷ് കോടിയേരി സാറിനെ കാണാന്‍ വച്ചു പിടിച്ചു.

വിക്ക്രാമന്‍ പറഞ്ഞ  കഥ "ബാലേട്ടന്‍ ഇന്‍ ബ്രിഗേഡ് റോഡ്‌" സശ്രദ്ധം കേട്ട ബിനീഷേട്ടന്‍ "ഇപ്പ വരാം" എന്ന് പറഞ്ഞു രണ്ടു പേരെയും ഹോട്ടല്‍ മുറീല്‍ തനിച്ചാക്കി രായ്ക്കു രാമാനം സ്ഥലം വിട്ടു. അയാള്‍ക്ക്‌ ജീവനില്‍ കൊതി ഉണ്ടായിരുന്നു. 

ബിനീഷേട്ടനെ കാത്തിരുന്ന് മുഷിഞ്ഞ മുത്തു നമ്പൂതിരിക്കും ബാലേട്ടനും ഒടുവില്‍ കയ്യിലുള്ള പൈസ എല്ലാം തീര്‍ന്നപ്പോള്‍ കള്ള വണ്ടി പിടിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

തിരിച്ചെത്തിയ മുത്തുവിന് തികച്ചും മോശമായ ഒരു സ്വീകരണം ആണ് വീട്ടില്‍ നിന്നും കിട്ടിയത്. സ്കൂളിലെ ജോലി തുടരുന്നില്ലെങ്ങില്‍ മുത്തുവിനെ വിട്ടു പോകുമെന്ന് വേളി ഭീഷണി മുഴക്കി. ഒടുവില്‍ എല്ലാവരെയും ഒന്ന് സമാധാനിപ്പിക്കാനായി മനസ്സില്ല മനസ്സോടെ മുത്തു ഒരു തീര്ത്ഥാടനത്തിനു പുറപ്പെട്ടു. മലയാളി ട്വിറ്റെര്‍ അടിക്ടുകളുടെ ആരാധനാ കേന്ദ്രമായ ടൈം ലൈനിലേക്ക്. 

ടൈം ലൈനില്‍ നിന്നും തിരിച്ചു വീട്ടില്‍ എത്തിയ മുത്തു തികച്ചും ഒരു പുതിയ മനുഷ്യന്‍ ആയിരുന്നു. നാടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചു കൊണ്ട് അയാള്‍ വീട്ടിനുള്ളില്‍ തന്നെ ഒരു ടൈം ലൈന്‍ തുടങ്ങി. രാവിലെ എഴുന്നേറ്റാല്‍ തന്റെ ടൈം ലൈനില്‍ കയറി കതകടക്കുന്ന മുത്തു പിന്നെ പാതിരാത്രി ഒക്കെ കഴിഞ്ഞാണ് പുറത്തിറങ്ങുക!

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ മുത്തു നമ്പൂതിരി ടൈം ലയിനില്‍ ലോക പ്രശസ്തനായി. ലക്ഷക്കണക്കിന്‌ ഫോല്ലോവേര്സ് മുത്തുവിന്റെ ഒരു RTക്കു വേണ്ടി ക്യൂ നിന്നു.

മുത്തുവിന്റെ പുതിയ സ്വഭാവ വിശേഷങ്ങള്‍ വീട്ടുകാരെ തികച്ചും ഒരു വിഷമ വൃത്തത്തിലാക്കി. മുത്തുവിനെ മാറ്റിയെടുക്കാന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും ആരാഞ്ഞു.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവര്‍ സാത്ത് ഗുരു എന്നാ മഹര്‍ഷി വര്യനെ കാണാന്‍ പോയി. പ്രശ്നങ്ങള്‍ എല്ലാം കേട്ട സാത്ത് ഗുരു ഒരു ദിവസം ടൈം ലയിനില്‍ ചെന്ന് മുത്തുവിനെ വെല്ലു വിളിച്ചു. അവര്‍ തമ്മില്‍ ഘോരമായ ആശയ സംഘട്ടനം നടന്നു. മുത്തുവിനെ ടൈം ലൈനില്‍ നിന്നും പുകച്ചു പുറത്ത് ചാടിക്കാന്‍ സാത്ത് ഗുരു എല്ലാ വഴികളും പയറ്റിയെങ്ങിലും പ്രയോജനം ഒന്നും ഉണ്ടായില്ല. 

അപ്പോളാണ് സ്ഥലത്തെ പ്രധാന ഗുണ്ടയായ കീലേരി അച്ചു വിവരം അറിയുന്നത്. തന്റെ പഴയ സുഹൃത്ത് ആയ മുത്തുവിനെ തിരിച്ചു കിട്ടാന്‍ കീലേരി ഒരു പദ്ധതി പ്ലാന്‍ ചെയ്തു. അതനുസരിച്ച് ഒരു ദിവസം രാവിലെ തന്നെ കീലേരി ചെന്ന് മുത്തുവിന്റെ വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്തു.

കറന്റ് പോയതിനെ തുടര്‍ന്ന്‍ അന്ന് മുത്തുവിനെ ടൈം ലയിനില്‍ ചെല്ലാനോ ഫോല്ലോവേര്സിനെ കാണാനോ കഴിഞ്ഞില്ല. ഒരു നാലഞ്ചു മണി ആയപ്പോള്‍ കീലേരി മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്തു കൊടുത്തു. പകല് മുഴുവന്‍ മുത്തുവിനെ തങ്ങള്‍ക്ക് കിട്ടുന്നു എന്ന് കണ്ടപ്പോള്‍ വീട്ടുകാരും കീലേരിയുടെ പ്ലാനിനു പച്ചക്കൊടി കാണിച്ചു.

അത് കൊണ്ട് സുഹൃത്തുക്കളെ, മുത്തു നമ്പൂതിരി ഇനി പണ്ടത്തെ പോലെ ടൈം ലയിനില്‍ ഉണ്ടായിരിക്കില്ല.....രാവിലെ 2 മണിക്കൂര്‍, വയികീട്ട്  2 മണിക്കൂര്‍ എന്ന് അദ്ദേഹം സമയം പുനക്രമീകരിച്ചു എന്നാണു അറിയുന്നത്. 

ഒരു കാരണവശാലും മുത്തു നമ്പൂതിരി ഇക്കാര്യം അറിയാനോ ഈ പോസ്റ്റ്‌ വായിക്കാനോ ഇടയാകരുത്. ഒരു കുടുംബത്തിന്റെ പ്രശ്നമാണ്....


1 comment:

  1. ബാലേട്ടാ... ഏഷ്യനെറ്റ് മൂവീസ് സ്ഥിരായി കാണാറുണ്ടല്ലേ? ചിന്താവിഷ്ടയായ ശ്യാമള റീമെയ്‌ക്ക്

    ReplyDelete