7/25/13

ഫെയിമസാവാൻ ഒരു ത്രേൽസ്സ്യ ..!


               ഫെയിമസാവാൻ ഒരു ത്രേൽസ്സ്യ 




വിചിത്രമായ സ്വപ്‌നങ്ങൾ കാണുന്നത് പോലെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കഥകളാക്കി പറയാനും മിടുക്കനാണ് നമ്മുടെ കമലാസനൻ !

ഇത് ഇനി നടക്കാൻ പോകുന്ന കഥയാണത്രെ!.

ബ്രിട്ടനിലെ വില്ല്യം രാജകുമാരന്റെ ഭാര്യ കെയിറ്റ് മിഡിൽട്ടണ്‍ നിറവയറുമായി പ്രസവിക്കാൻ കയറിച്ചെന്നത് സെൻട്രൽ ലണ്ടനിലെ സെയിന്റ് മേരീസ് ഹോസ്പ്പിറ്റലിലേക്കാണല്ലോ.

ഈ സെയിന്റ് മേരീസ് ഹോസ്പ്പിറ്റൽ എന്താന്നാ വിചാരം? നമ്മടെ സ്വന്തം ഹോസ്പിറ്റലല്ലേന്നേ? 

വടക്കേലെ മറിയാമ്മ ചേട്ടത്തിയുടെ മൂത്ത മകൾ കൊച്ചുത്രേൽസ്യ എന്ന് ഞങ്ങൾ വിളിക്കുന്ന സെറീൻ അവിട നേഴ്സായി ജോലി ചെയ്യുന്നുണ്ടെന്നേ!

രാജകുമാരനും ഭാര്യയും കൊച്ചുമായി പത്രക്കാരുടെ മുന്നിൽ വന്നപ്പോൾ കൂടെ നിന്ന ഹോസ്പ്പിറ്റൽ സ്റ്റാഫിന്റെ കൂട്ടത്തിൽ തന്റെ മോള് കൊച്ചുത്രേൽസ്യയും ഉണ്ടായിരുന്നെന്നും ...

......ത്രേൽസ്യമ്മയുടെ കൊച്ചിയിലുള്ള അമ്മച്ചന്മാർ സംഭവം ടീവീൽ നിന്നും പ്രിന്റെടുത്ത് ഫെയിസ്ബുക്കിൽ ചാർത്തി -- എന്താ, ലയിക്കോ കേയിക്കോ -- എന്തൊക്കെയോ അടിച്ചു മാറ്റുന്നുണ്ടെന്നും.....

...... മറിയാമ്മ ചേടത്തി രാവിലെ വീട്ടിൽ വന്നു പറയുന്നത് കേട്ടപ്പോൾ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾക്ക്  ഏകദേശം തീരുമാനമായി.

അതിങ്ങനെ ആയിരിക്കും. അസൂയ കൊണ്ട് പറയുന്നതല്ല, അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്‌ .... അതിങ്ങനെ തന്നെ ആയിരിക്കും:

ഡിസംബറിൽ കൊച്ചു ത്രേല്സ്യ ലീവിന് വരുന്നു. മിഡിൽട്ടന്റെ പ്രസവം എടുത്ത വിശേഷങ്ങൾ നാടൊട്ടുക്കും വിളമ്പുന്നു - വിളമ്പി കഴിയാറായപ്പോളാണ് അവൾ പഴയ സുഹൃത്തുക്കളായ ഞങ്ങളെ കുറിച്ചോർക്കുന്നത്.

അങ്ങിനെ ഒരു ദിവസം, അന്നാമ്മ ചേടത്തി തിളപ്പിച്ചു കൊടുത്ത ചൂട് കുരുമുളക് കാപ്പിയും നൊട്ടി നുണച്ചുകൊണ്ട് ഞങ്ങളെ മുന്നിലിരുത്തി ത്രെല്സ്യ വിശേഷങ്ങൾ പറയാൻ തുടങ്ങി.

എന്താന്നെ പറയേണ്ടതെന്നെ ... ആ കൊച്ചിനു ഭയങ്കര നടുവേദന ആയിരുന്നെന്നെ! അത് ആശുപത്രീൽ എത്ത്യപ്പോൾ തന്നെ ഒരു കോലമായിരുന്നെന്നെ! അപ്പോളെ ഞാനാ കൊച്ചിനോട് പറഞ്ഞു: ഇത് ആണ്‍കുട്ടി തന്നെന്നേ ....

ത്രെൽസ്യ അല്പ്പം കൂടെ കാപ്പി അകത്താക്കിക്കൊണ്ട് തുടർന്നു:

 വില്ല്യത്തിന്റെ ടെൻഷൻ ഒന്ന് കാണേണ്ട തന്നെയായിരുന്നൂ എന്റെ സൈമാ .... ഇങ്ങനെ ഉണ്ടോ ഒരു ടെൻഷൻ -- 

ഇടയ്ക്കിടെ എന്നോട് വന്നു ചോദിക്കും - "എല്ലാം ഓക്കേ ആണോ? എല്ലാം ഒക്കെ ആണോ" എന്ന് ....എനിക്ക് ചിരി അടക്കാൻ മേലായിരുന്നൂ ... രാജാവല്ലേ? ചിരിക്കാൻ പാടുണ്ടോ? ഞാൻ "പേടിക്കേണ്ട സാറേ പേടിക്കണ്ട സാറേ" എന്ന് സമാധാനിപ്പിച്ചുകൊണ്ടിരുന്നു ..

പ്രസവം കഴിഞ്ഞപ്പോൾ എന്തായിരുന്നൂ ഘോഷം! രാജാക്കന്മാർ വരുന്നൂ, രാജ്ഞിമാർ വരുന്നൂ, രാജകുമാരിമാർ വരുന്നൂ രാജകുമാരന്മാർ വരുന്നൂ....എല്ലാവർക്കും ത്രെൽസ്യയെ കാണണം - എന്തിനാ? നന്ദി പറയാൻ ...ഞാനങ്ങ് ഒഴിഞ്ഞു മാറി നിന്നെന്നെ .... എന്തിനാ വെറുതെ ഓരോ ....

ഒരു കവിള് കാപ്പി കൂടി....

പിന്നെ പോകാൻ നേരം കെയിറ്റ് വിൻസ്ലറ്റ് എന്നെ സ്വകാര്യമായി വിളിച്ചിട്ട് പറഞ്ഞു - സമയം കിട്ടുമ്പോൾ കൊട്ടാരത്തിൽ വരണം.....

"ആര്? ആര്?" ഞങ്ങൾ  ഒന്നിച്ചു ഒരേ മനസ്സോടെ ചോദിച്ചു.

"ഇതാ ഇപ്പ നന്നായെ ... പ്രസവം കഴിഞ്ഞ രാജകുമാരിക്കൊച്ച് -- കെയിറ്റ് വിൻസ്ലറ്റ് - നീ ഒക്കെ കണ്ടിട്ടുണ്ട് -- ടൈറ്റാനിക്കിൽ അവരല്ലായിരുന്നൊ നായിക....."

കൊച്ചു ത്രേല്സ്യ ഒരു കവിള് കൂടി കാപ്പി എടുക്കാൻ തിരിഞ്ഞ തക്കത്തിനു ഞങ്ങൾ എല്ലാം സ്കൂട്ട്...



4 comments:

  1. :)പെറ്റവളെക്കാള്‍ പേറെടുത്തവര്‍ പേരെടുത്ത കഥ.കലക്കി! പിന്നെ രാജ ഗര്‍ഭത്തിലൂന്നിയ ഈ കഥ വായിച്ചപ്പോള്‍ ബാലേട്ടന്‍ ശ്വേതഗര്‍ഭത്തെ ഇത്രയും നാളായിട്ടും മൈന്‍റ് ചെയ്യാഞ്ഞതു മോശമായിപ്പോയി എന്ന് തോന്നി

    ReplyDelete
  2. Mashe! Appo titanic il oool allle?

    ReplyDelete