7/18/13

പരിണാമസിദ്ധാന്തം




1
കമലാസനന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല!!

ഇൻബോക്സിൽ AXE പെർഫ്യൂം കമ്പനിയുടെ മെയിൽ!

"പ്രിയ സുഹൃത്തെ, താങ്കളുടെ "ദി കമലാസൻ ബ്ലോഗ്‌" ചെറുപ്പക്കാർക്കിടയിൽ ഒരു തരംഗം തന്നെ സൃഷ്ട്ടിച്ചിരിക്കുകയാണല്ലോ! ഈ അവസരത്തിൽ ഞങ്ങൾ താങ്കളുടെ മുന്നിൽ ആകര്ഷകമായ ഒരു ഓഫർ വയ്ക്കുകയാണ്. ഞങ്ങളുടെ പരസ്യം താങ്കളുടെ ബ്ലോഗിൽ ചേർക്കുകയാണെങ്കിൽ, അതിനു പ്രതിഫലമായി, താങ്കളുടെ ബ്ലോഗിന് ലഭിക്കുന്ന ഓരോ ക്ളിക്കിനും ഞങ്ങൾ പത്തു രൂപ വച്ച് പ്രതിഫലം നല്കുന്നതാണ്. താങ്കളുടെ പെട്ടന്നുള്ള ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട് ..."

ഒരു ബ്ലോഗിന് ശരാശരി 200 ക്ലിക്കുകൾ കിട്ടാറുണ്ട്. ഒരാഴ്ച അഞ്ചു ബ്ലോഗുകൾ എഴുതുന്നു എന്ന് വയ്ക്കുക - അപ്പോൾ ഒരു മാസം ആയിരം ക്ലിക്കുകൾ - അതായത് പതിനായിരം രൂപ പ്രതിഫലം!! 

കമലാസനൻ കസേരയിൽ നിന്നും എഴുന്നേറ്റു. അച്ഛനെയും അമ്മയെയും ഉടനെ ഒന്ന് കാണണം.

ബീട്ടെക്ക് കഴിഞ്ഞിട്ടും, വീടിന്റെ ഒരു മൂലക്ക് കമ്പ്യൂട്ടറും കെട്ടിപ്പിടിച്ചിരുന്ന് ബ്ലോഗുകൾ എഴുതിയും ട്വിട്ടെരിൽ തുഴഞ്ഞും സമയം കളയുന്ന മകനെ എഴുതിത്തള്ളിയിരിക്കുന്ന മാതാപിതാക്കൾ!  

ഈ മെയിലിന്റെ കോപ്പി അവരുടെ മുഖത്തേക്ക് വലിച്ചെറിയണം - എന്നിട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കണം - "ഹഹഹഹ ഹോഹോഹോ ഹീഹീഹീ ..."

പെട്ടന്ന് തോളിൽ ശക്തിയായി ആരോ പിടിച്ചു കുലുക്കി - കമലാസനൻ ഞെട്ടി ഉണർന്നു!

"Mr Kamalasanan, what the hell are you up to?"

മുന്നിൽ മല പോലെ നിന്ന് സാത്ത് അലറി. കമലാസനൻ ചാടിയെഴുന്നേറ്റുപോയി.

പ്രശസ്ത ലൈഫ് കോച്ച് സാത്തിന്റെ കാരിയർ കൌണ്‍സലിംഗ് ക്ലാസ് വിക്ക്രമൻ മുത്തു ഇല്ലാത്ത ട്വിറ്റെർ ടൈംലൈൻ പോലെ സ്തബ്ധമായി!

"മിനുട്ടുകൾക്ക് ഡോളറുകളുടെ വിലയുള്ള എന്നെ അപമാനിക്കാനാണോ താങ്കളെ പാരന്റ്സ് ഇത്ര കാശ് മുടക്കി ഇങ്ങോട്ട് അയച്ചിരിക്കുന്നത് മിസ്റ്റർ? അല്ല ഈ ക്ലാസിനെ അപമാനിക്കാനോ?"

"സോറി സാർ - ഞാൻ ഒരു സ്വപ്നം കണ്ടു ചിരിച്ചു പോയതാ," കമലാസനൻ പറഞ്ഞു.

"Ridiculous!! ഒരു ആന കുത്താൻ വന്നാൽ നിങ്ങളെന്തു ചെയ്യും എന്ന് ചോദിച്ച് ഓഡിയൻസിനെ വിരട്ടുന്ന ഊച്ചാളി ലൈഫ് കോച്ചുമാരെയെ നീയൊക്കെ കണ്ടിട്ടുള്ളൂ. I want to speak to you - NOW", സാത്ത് ഒരു കൊടുങ്കാറ്റുപോലെ തന്റെ ഓഫീസിലേക്ക് പോയി.

കമലാസനൻ പിന്തുടർന്നു.

ഓഫീസ്റൂമിൽ കയറിയ ഉടനെ സാത്ത് മുറിയുടെ കതക് അടച്ചു കുറ്റിയിട്ടു. വോയിസ് റെക്കോർഡർ ഓണ്‍ ചെയ്ത്, ഒരു നോട്ട്പാഡും പേനയുമായി അയാൾ കമലാസനന് അഭിമുഖമായി ഇരുന്നു.

"ആ, ഇനി പറ - എല്ലാം ഡീട്ടെയിലായിട്ട് പറ - എന്തായിരുന്നു ഇന്നത്തെ സ്വപ്നം?"

"എന്റെ സാറേ ഇത് ശരിയല്ല. എന്റെ  ചില പഴയ ക്ലാസ്റൂം സ്വപ്‌നങ്ങൾ വച്ച് സാറ് "I Dream - You Dream" എന്ന ഇൻസ്പിരേഷണൽ ബുക്ക് എഴുതിയപ്പോ എനിക്കൊരു കർട്ടെസി മെൻഷൻ പോലും തന്നില്ല. സാറല്ലേ എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു. ഇപ്പൊ ...മറ്റു പിള്ളാരുടെ മുന്നില് -- ഞാൻ പോകും," കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് കമലാസനൻ പറഞ്ഞു.

"ആ പിണങ്ങാതെടാ. ഞാൻ നിന്നെ അപ്പൊ ഫയറു ചെയ്തില്ലാ എങ്കിൽ മറ്റു പിള്ളാർ എന്ത് കരുതും? അല്ലെങ്കിലും നിന്റെ സ്വപ്‌നങ്ങൾ ഇപ്പൊ കൂടുതൽ vocal ആവുന്നുണ്ട്‌! ഇങ്ങനെ അലറിച്ചിരിക്കാൻ മാത്രം നീ എന്താ കണ്ടത്?"

"എന്റെ സാത്ത് സാറേ - ഡോളർ ഒന്നുമില്ലെങ്കിലും ഒരു പയിനായിരം രൂപ കിട്ടുന്ന കാര്യമാ ഞാൻ കണ്ടത്. അതാ നിങ്ങൾ ഒച്ചയെടുത്ത് ഇല്ലാണ്ടാക്കിയത് ..!"

കമലാസനൻ സങ്കടത്തോടെ സാത്ത് സാറിന്റെ മുറിയിൽ നിന്നും ഇറങ്ങി നടന്നു.



2
കമലാസനന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല!!

ഇൻബോക്സിൽ ഒറിജിൻ ഇൻഫോട്ടെക്കിന്റെ  HR ന്റെ മെയിൽ!

"ജൂനിയർ സിസ്റ്റെംസ് എൻജിനീയർ തസ്തികയിലേക്ക് നടന്ന എഴുത്ത് പരീക്ഷയിൽ താങ്കൾ വിജയിച്ച കാര്യം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു. ഫൈനൽ ഇന്റർവ്യൂ  വരുന്ന പന്ത്രണ്ടാം തീയതി കമ്പനിയുടെ ഡൽഹിയിൽ  ഉള്ള ഹെഡ് ഓഫീസിൽ വച്ച് നടക്കുന്നതാണ്.  അന്നേ ദിവസം ഡൽഹിയിൽ എത്താൻ കഴിയില്ലെങ്കിൽ വീഡിയോ കോണ്‍ഫറൻസ്  വഴി ഇന്റർവ്യൂ നൽകാനുള്ള സൌകര്യവും ലഭ്യമാണ്. താങ്കളുടെ ചോയിസ് പെട്ടന്ന് തന്നെ ഞങ്ങളെ അറിയിക്കുക - നന്ദി!"

ഉം ഉം - ഇതൊക്കെ കൊറേ കണ്ടിട്ടുണ്ട് .. പിന്നേം സ്വപ്നം കാണിച്ച് ആളെ വടിയാക്കുകയാണല്ലേ? എഴുത്ത് പരീക്ഷയിൽ വിജയിച്ചത്രെ - അതിനു കാക്ക മലർന്നു പറക്കണം! സ്വപ്നം ആണോ എന്നറിയാൻ നുള്ളിനോക്കേണ്ട ആവശ്യം വരെ ഇല്ല! 

വീണ്ടും ശക്തമായ പിടിച്ചു കുലുക്കൽ! ആത്മസുഹൃത്തും എഞ്ചിനീയറിംഗ് കോളേജിൽ കമലാസനന്റെ ജുനിയറുമായ മുനു.

"അളീ ....മെയിലും തുറന്നു വച്ച് ഇതെന്താ ഷോക്കടിച്ച പോലെ ഇരിക്കുന്നേ? വടിയായോ?"

കമലാസാനനു തല കറങ്ങുന്നത് പോലെ തോന്നി. അപ്പൊ സ്വപ്നമല്ല! അവൻ മുന്നിലെ മോണിട്ടറിലെക്ക് ചൂണ്ടി:

"ഷോക്കടിപ്പിക്കുന്ന വാർത്തയാണളിയാ ....ഒരു പണി കിട്ടാനുള്ള ചാൻസ് കാണുന്നുണ്ട്!"


3
"സ്വപ്നം കാണേണ്ട സമയത്ത് സ്വപ്നം കാണാതെ സ്വപ്നങ്ങളെ പുച്ചിച്ച് നടക്കുന്നത് തികച്ചും വിഡ്ഢിത്തമാണ്. സ്വപ്‌നങ്ങൾ നമ്മൾ കാണുക തന്നെ വേണം...", കമലാസനന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് സാത്ത് പറഞ്ഞു.

"പക്ഷെ ജീവിതത്തിൽ എല്ലാം സ്വപ്‌നങ്ങൾ ആണെന്ന് ധരിച്ച് ജീവിച്ചാൽ നിങ്ങൾ പിന്നെ കാണുക  പരാജയത്തിന്റെ ഇരുണ്ട ദുസ്സ്വപ്നങ്ങളാവും. എന്റെ ഉടൻ പുറത്തിറങ്ങുന്ന പുസ്തകം "I Have A Panda; What About You?" പറയുന്നതും ഇതു തന്നെയാണ്."

താൻ ഇരുന്ന കസേരയിൽ നിന്നും സാത്ത് എഴുന്നേറ്റു. കഴിഞ്ഞ ഒരു മണിക്കൂറായി കമലാസനനെ കൌണ്‍സൽ ചെയ്യുകയായിരുന്നു അയാൾ.

"നിങ്ങൾ ജോലി ആഗ്രഹിക്കുന്ന ഈ കമ്പനി - ഒറിജിൻ ഇൻഫോട്ടെക്ക് - അതാണ്‌ ഇനി നിങ്ങളുടെ എല്ലാം. ഈ കമ്പനിയുടെ ഉയർച്ച ആണ് നിങ്ങളുടെ ജീവിതാഭിലാഷം. കമ്പനിയുടെ ഒപ്പം വളരുക എന്നാ എളിയ അവതാരോദ്ദേശ്യാമേ നിങ്ങൾക്കുള്ളൂ. ഈ കമ്പനിക്ക് വേണ്ടി നിങ്ങൾ മരിക്കാൻ വരെ തയ്യാറാണ്..."

"സാർ ...," അവസാനത്തെ വാചകം കേട്ടപ്പോൾ കമലാസനനു ഞെട്ടി എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.

സാത്ത് കൂട്ടിച്ചെർത്തു: "ഇന്റർവ്യൂവിൽ നിങ്ങളുടെ പ്രധാന സെല്ലിംഗ് പോയിന്റ്‌ ഇതൊക്കെ ആയിരിക്കണം എന്നാണു ഞാൻ പറഞ്ഞു വരുന്നത്. നിങ്ങളെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഷിക്കാഗോക്കാരി മാഗി മദാമ്മയെ കണ്‍വിൻസ് ചെയ്യിക്കാൻ ഇതൊക്കെയേ രക്ഷയുള്ളൂ."

"പുരുഷു എന്നെ അനുഗ്രഹിക്കണം" കമലാസനൻ ഡോക്ടർ സാത്തിന്റെ കാൽക്കൽ വീണു.

All the best my boy - Be aggressive, pounce on this golden opportunity, grab it - the world is yours" - അങ്ങിനെ എന്തൊക്കെയോ ഭ്രാന്തമായി പുലമ്പിക്കൊണ്ട് ഡോക്ടർ സാത്ത് കമലാസനനെ കെട്ടിപ്പിടിച്ചു ചവിട്ടി ഞെരിച്ച് ആശീർവടിച്ചുകളഞ്ഞു.


4
പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച വിനീത് സുകുമാരന്റെ റിലയൻസ് വെബ്‌ വേൾഡിലാണ് ഒറിജിൻ ഇൻഫോട്ടെക്ക് കമലാസനനു വീഡിയോ കോണ്‍ഫറൻസ് വഴി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. അഷ്ട്ടദിക്ക്പാലകന്മാരെയും വന്ദിച്ച് ഇന്റർവ്യൂവിനു കയറാൻ ഒരുങ്ങിയപ്പോൾ മുനുവും കൂടെ കയറി.

"എന്തോന്നെടെ ഇത്തിക്കണ്ണീ - നിനക്കാണോ ലവനാണോ ഇന്റർവ്യൂ," സൂമാരേട്ടന്റെ മോൻ ചോദിച്ചു.

"ഡേ - അടുത്ത കൊല്ലം ഇത് പോലെ എനിക്കും കയറേണ്ടതാ. ഒന്ന് മനസ്സിലാക്കിക്കളയാം," മുനു കാബിനിലേക്ക് നുഴഞ്ഞു കയറി ഒരു കർട്ടനു പിറകിൽ ഒളിച്ചു.

മാഗി മദാമ്മ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. "വത്സാ പറയൂ, എന്ത് വരമാണ് നിനക്ക് വേണ്ടത്?" പ്രതീക്ഷിച്ചതിലും ചെറുപ്പക്കാരിയായ മാർഗരറ്റ് ചോദിച്ചു - കമാലാസനൻ അന്തം വിട്ടു - ഓ നാശം - അതൊരു ഫ്ലാഷ് സ്വപ്നമായിരുന്നു!

ഇന്റർവ്യൂ തുടങ്ങി രണ്ടു സെക്കണ്ട്  കഴിഞ്ഞില്ല - കർട്ടനു പുറകിൽ നിന്നൊരു ശബ്ദം: "അളീ...നെന്റെ മദാമ്മ കൊള്ളാമല്ലോടാ" - മുനു.

മൈക്രോഫോണിൽ മുനുവിന്റെ ശബ്ദം പിടിച്ചെടുത്ത് മദാമ്മ അലറി: അളി? what is this അളി? who else is there?

കർട്ടന്റെ പുറകിൽ നിന്നും മുനു ഇറങ്ങിയോടി!

ഓടുന്ന വഴി മുനു  മെസ്സേജ് ചെയ്തു: അടുത്ത വർഷം ചാത്തന്മാർ ഈ മദാമ്മയെ ഇതേ കാബിനിൽ തന്നെ വരുത്തുമെടാ - അപ്പൊ ഞാനവൾക്ക് പറഞ്ഞു കൊടുക്കാം: അളിയുടെ അർഥം...


5
രണ്ടു ദിവസം എടുത്ത് തയ്യാറാക്കിയ ഈമെയിൽ ഓഫീസ് ഔട്ട്‌ലുക്കിൽ സെയിവ് ചെയ്തപ്പോൾ കമലാസനൻ ദീർഘനിശ്വാസം വിട്ടു. ഒരു വലിയ കടമ്പ കടന്നിരിക്കുന്നു! ഇനി ഒന്നും നോക്കാനില്ല - മുന്നോട്ടു പോവുക തന്നെ!

ഹോട്ടൽ മുറിയിൽ ഇരുട്ട് കടന്നു വരാൻ തുടങ്ങിയിരിക്കുന്നു. കമലാസനൻ എഴുന്നേറ്റു ലൈറ്റ്സ് ഓണ്‍ ചെയ്തു. 

ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ജീവിതം ത്രസിക്കുന്ന വർണ്ണശബളിതയാർന്ന സിങ്കപ്പൂർ തെരുവുകൾ കണ്ടു. മറ്റൊരു നൈറ്റ്ലൈഫിന്റെ തുടക്കം. സമയം ഏഴു മണി.

തിരിച്ച് ബെഡ്ഡിൽ വന്നിരുന്ന് കമലാസനൻ ജീമെയിൽ സെർച്ചിൽ ഇങ്ങനെ ടൈപ്പ് ചെയ്തു: "വാം വെൽക്കം റ്റു ഒറിജിൻ ഇൻഫോട്ടെക്ക് " 

മാഗി മദാമ്മയുടെ വീഡിയോ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഏഴു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്റർവ്യൂവിൽ വിജയിച്ചത് അറിയിച്ചുകൊണ്ടുള്ള HR ന്റെ ഫോണ്‍ സന്ദേശവും ഓഫർ ലെറ്ററുമാണ് ആദ്യം വന്നത്. പിന്നെ വന്ന വെൽക്കം മെയിലിന്റെ സബ്ജക്റ്റ് ലൈൻ ഇപ്പോളും ഓർമ്മയുണ്ട്.

കമലാസനൻ അടക്കം ആറു പേരെയാണ്‌ ആ ബാച്ചിൽ കമ്പനി തിരഞ്ഞെടുത്തിരുന്നത്. മലയാളിയായി കമലാസനൻ മാത്രം. വെൽക്കം മെയിലിൽ തിരഞ്ഞെടുക്കപ്പെട്ടവരെ എല്ലാം കോപ്പി ചെയ്തിരുന്നു - അത് കൊണ്ട് ബാച്ച് മെയിറ്റ്സ് ആരൊക്കെയാണ് എന്ന് മുൻകൂട്ടി അറിയാൻ പറ്റി.

ആദ്യത്തെ ഒരു മാസം ആറു പേരെയും ഡൽഹിയിൽ ഓഫീസിനു അടുത്തുള്ള ഒരു കമ്പനി ഗസ്റ്റ് ഹൌസിൽ അക്കൊമ്മേഡേറ്റു ചെയ്യുന്നതാണ് എന്നും ഒരു റൂം രണ്ടു പേർ ഷെയർ ചെയ്യേണ്ടി വരുമെന്നും മെയിലിൽ പറഞ്ഞിരുന്നു.

വെൽക്കം മെയിൽ കിട്ടി അരമണിക്കൂറിനുള്ളിൽ വന്നു, ഗോവക്കാരൻ ഒരു ജോർജ്ജ്‌ ബ്ലാഷ്ക്കെയുടെ മെയിൽ! ആറു പേരിൽ ഒരാൾ!

പ്രിയപ്പെട്ട കമലാ, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ എന്റെ റൂമിൽ കൂടാം. ഞാൻ വളരെ ഓപ്പെൻ മൈണ്ടാടാണ്. എന്റെ മുറിയിൽ ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതയായി എല്ലാ സ്വാതന്ത്ര്യത്തോട് കൂടെയും കഴിയാം. പറ്റുമെങ്കിൽ കോണ്ടാക്റ്റ് നമ്പർ തരിക, ഞാൻ വിളിക്കാം.

ബ്ലാഷ്കെയുടെ ആ മെയിൽ വീണ്ടും വായിച്ചപ്പോൾ ഏഴു വർഷങ്ങൾക്കു ശേഷവും കമലാസനനു ചിരി വന്നു. "കമല സനൻ" എന്ന് HR മെയിലിൽ കണ്ടപ്പോൾ ബ്ലാഷ്ക്കെ കമല ഫസ്റ്റ് നെയിമായും സനൻ സെക്കണ്ട് നെയിമായും തെറ്റിദ്ധരിച്ചതാണ്!! കമലാസനൻ  പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ഡബിൾറൂമിലെ രണ്ടാമത്തെ ബെഡ്ഡിൽ സുഖനിദ്രയിലായിരുന്ന ജോർജ് ബ്ലാഷ്ക്കെ പെട്ടന്ന് ഞെട്ടിയുണർന്നു.

ലാപ്ടോപ്പും തുറന്നു വച്ച് അന്തം വിട്ടു ചിരിക്കുന്ന കമലാസനനെ അയാൾ ഒരു നിമിഷം നോക്കിയിരുന്നു: കള്ളപ്പന്നി - പഴയ മെയിലും എടുത്തു വച്ചിരുന്നു ചിരിക്കുകയാവും. ഗോവിന്ദ സുനിലിനോട് പറഞ്ഞു ഇവന്റെ ജീമെയിൽ ഹാക്ക് ചെയ്തു ആ മെയിൽ ഡിലീറ്റു ചെയ്യണം. അല്ലെങ്കിൽ ഇവൻ ചിലപ്പോൾ കുടുംബം കലക്കും ...

(തുടരും)

Thanks: Friends @ Twitter Malayalam TimeLine
Poster design courtesy @matwigra
Caricature designs courtesy @kironZ

20 comments:

  1. "സ്വപ്നം കാണേണ്ട സമയത്ത് സ്വപ്നം കാണാതെ സ്വപ്നങ്ങളെ പുച്ചിച്ച് നടക്കുന്നത് തികച്ചും വിഡ്ഢിത്തമാണ്. സ്വപ് നങ്ങൾ നമ്മൾ കാണുക തന്നെ വേണം.." കിടു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.?

    ReplyDelete
    Replies
    1. അതി രാവിലെ എഴുന്നേൽക്കും - സമയം നോക്കി വീണ്ടും കിടക്കും - ഈ ദിനചര്യ ആണെന്റെ രഹസ്യം

      Delete
  2. Replies
    1. നന്ദി! വേർഡ്‌ വെരിഫികേഷൻ - ശരിക്ക് മനസ്സിലായില്ല. ഒന്ന് വിശദമാക്കാമോ

      Delete
  3. Replies
    1. നന്ദി സുഹൃത്തേ!

      Delete
  4. കിടിലൻ , ഇനി അടുത്ത episode നായി വെയിറ്റിങ്ങ് :-) ആശംസകൾ :-)

    ReplyDelete
  5. കമല A സനൻ, :) നന്നായി, അടുത്തതിനു കാത്തിരിക്കുന്നു.

    എന്റെ ഒരു ലിങ്ക് ഇവിടെ അർപ്പിക്കട്ടേ
    http://njaanumenteorublogum.blogspot.com/2013/07/blog-post.html

    വരണം, അനുഗ്രഹിക്കണം

    ReplyDelete
  6. "സ്വപ്നം കാണേണ്ട സമയത്ത് സ്വപ്നം കാണാതെ സ്വപ്നങ്ങളെ പുച്ചിച്ച് നടക്കുന്നത് തികച്ചും വിഡ്ഢിത്തമാണ്. സ്വപ്‌നങ്ങൾ നമ്മൾ കാണുക തന്നെ വേണം...", കമലാസനന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് സാത്ത് പറഞ്ഞു.

    "പക്ഷെ ജീവിതത്തിൽ എല്ലാം സ്വപ്‌നങ്ങൾ ആണെന്ന് ധരിച്ച് ജീവിച്ചാൽ നിങ്ങൾ പിന്നെ കാണുക പരാജയത്തിന്റെ ഇരുണ്ട ദുസ്സ്വപ്നങ്ങളാവും.
    ബാലേട്ടാ , കഥയുടെ ബാക്കി ഭാഗം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..ഡയലോഗ്സ് എല്ലാം കിടു :)

    ReplyDelete
  7. നന്നായിട്ടുണ്ട് മകനെ...

    ReplyDelete
  8. mmm kollaam... Orikkal koode undaayirunna tweeters nte kadhaapaathrangaliloode oru yaathra. Boradichillenkilum athibhayankara panchukalonnumilla... Thudaruka, aashamsakal...

    ReplyDelete
  9. കമല സനൻ വിറ്റിന്റെ കോപിറൈറ്റ് എന്റെ "ഓഹോ കമല ആണോ നായിക" എന്നാ ട്വീടിൽ നിക്ഷിപ്തമാണ്.

    ReplyDelete
  10. ഒരു ബ്ലൊഗർക്കെ മറ്റൊരു ബ്ലോഗറെ പോലെ ചിന്തിക്കാൻ കഴിയൂ എന്നിപ്പോൾ മനസ്സിലായില്ലേ? താങ്കള് അന്നത് ട്വീട്ടിയപ്പോൾ ഞാനൊന്ന് ഞെട്ടിയിരുന്നു !!

    ReplyDelete