7/24/13

പരിണാമസിദ്ധാന്തം 2


 

1
ആർമ്മൊണ്ടിലെ വാമ്പസ് പോണ്ട് പാർക്കിൽ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു സിമന്റ് ബഞ്ചിൽ ശരത്ക്കാല സന്ധ്യയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് കമലാസനൻ ഇരുന്നു.കുളക്കരയിലെ കൂറ്റൻ സൈപ്പ്രസ് മരം കടും ചുവപ്പാർന്ന ഇലകൾ ഇടതൊടാതെ പൊഴിച്ചുകൊണ്ടിരുന്നു.

കമലാസനൻ അടുത്തിരുന്ന മാർഗരറ്റിനെ നോക്കി. അവർ, പാർക്കിനു പുറത്തെ മെയിൻ സ്ട്രീറ്റിലേക്ക് അലക്ഷ്യമായി കണ്ണയച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.

കമലാസനൻ മാർഗരറ്റിനെ തൊട്ടുവിളിച്ചു: "Mags, wht's nagging you??"

കമലാസനന്റെ കൈ കടന്നെടുത്തു കൊണ്ട് മാഗി പറഞ്ഞു: "Kamal, this street leads to IBM's headquarters. I was thinking of IBM."

"Oh man, don't tell me you are quitting Origin Infotech to join IBM."

"No, you silly," കമലാസനന്റെ കവിളിൽ മാഗി മൃദുവായി തട്ടി: "I have a dream. I want our Origin Infotech to beat companies like IBM. And I need your help for that!"

"You can count on me Mags. Contributing to Origin's success - That is the only thing in my mind now. I am even ready to die for this company," കമലാസനന്റെ രക്തം തിളച്ചു.

"Oh Kamal - I love you so much," മാർഗരറ്റ് കമലാസനനെ വരിഞ്ഞു മുറുക്കി, ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി.



അവൾ കമലാസനന്റെ കഴുത്തിൽ പതുക്കെ കടിച്ചു. ചുവന്നു തുടുത്ത അവളുടെ ചുണ്ടുകൾക്കിടയിൽ രണ്ടു ദ്രംഷ്ട്ടകൾ പ്രത്യക്ഷപ്പെട്ടു. 

മാർഗരറ്റ് കമലാസനന്റെ ചൂടുചോര വലിച്ചുകുടിക്കാൻ തുടങ്ങി.

"ഓ എന്റമ്മച്ചീ -- ഈ തള്ള എന്നെ കൊല്ലുന്നേ," അലറിവിളിച്ചു കൊണ്ട് കമലാസനൻ ഞെട്ടി എഴുന്നേറ്റു. ഡൽഹിയിലെ ശൈത്ത്യത്തിലും അയാളാകെ വിയർത്തു കുളിച്ചിരുന്നു.

അത് ഒറിജിൻ ഇൻഫോട്ടെക്കിൽ പെർമ്മനന്റായതിനു ശേഷമുള്ള കമലാസനന്റെ ഡൽഹിയിലെ ആദ്യരാത്രി ആയിരുന്നു. 

നിലവിളി കേട്ട് കമലാസനന്റെ സഹമുറിയനായ ബാങ്ക്ലൂരുകാരൻ നന്ദു അശോക്‌ ചാടിയെഴുന്നേറ്റു ലൈറ്റിട്ടു.

"What happened man? Why did u scream?"

"Oh sorry, I had a bad dream," ചമ്മലോടെ കമലാസനൻ പറഞ്ഞു.

2
"ഓ എന്റമ്മച്ചീ -- ഈ തള്ള എന്നെ കൊല്ലുന്നേ" - എന്ന് പറഞ്ഞാൽ -- "Oh my mother, this mother is killing me", എന്നാണു ഇങ്ക്ലീഷിൽ," ഒരു മലയാളം വാധ്യാരുടെ ഭാവത്തോടെ ആനന്ദ് എസ്പ്പീ പറഞ്ഞു. 

ഒറിജിൻ ഇൻഫോട്ടെക്കിലെ കമലാസനന്റെ സഹപ്രവർത്തകരിലെ അനേകം മലയാളികളിൽ ഒരാളായിരുന്നു ആനന്ദ്. സ്വപ്നത്തിൽ കമലാസനൻ നിലവിളിച്ചത് അപ്പൊത്തന്നെ നന്ദു അശോക്‌ എഴുതി വച്ചിരുന്നു. പിറ്റേന്ന് ലഞ്ചിന്റെ ഇടവേളയിൽ അവൻ ആനന്ദിനെയും പൊക്കിപ്പിടിച്ച് വന്നതാണ് - തർജ്ജമ  ചെയ്യാൻ.

"My god! What does that mean? Two mothers, and fighting? Sounds like Hollywood!"

ആനന്ദിന്റെ തര്ജ്ജമ കേട്ട് വണ്ടറടിച്ചിരിക്കുന്ന കൂട്ടുകാരോടായി ബ്ലാഷ്ക്കെ പറഞ്ഞു.

ബ്ലാഷ്ക്കെയുടെ കരണക്കുറ്റിക്കിട്ടൊന്നു കൊടുക്കാൻ തോന്നി കമലാസനന്. "റൂം ഷെയറിംഗ് സ്വപ്നം" ഇളിഭ്യതയിൽ കലാശിച്ചതിന്റെ ചളിപ്പ്‌ തീർക്കുകയാണ് തെണ്ടി. അവ്യക്തത മാറ്റാൻ കമലാസനൻ സത്യം പറഞ്ഞു.

"A vampire was trying to kill me. She was trying to drink my blood."

"Did the vampire look like our boss Margaret?" കമലാസനനെ ഞെട്ടിച്ചു കൊണ്ട് ബ്ലാഷ്ക്കെ ചോദിച്ചു.

"Yes, but how do you know?"

"Simple -- she is the only vampire in all our lives for the time being. Day in and Day out you work hard -- and that is the blood she drinks," കഫെട്ടേരിയയിൽ നിന്നും പുറത്തേക്ക് നടന്നു കൊണ്ട് ബ്ലാഷ്ക്കെ പറഞ്ഞു.

കമലാസനനു അന്നാദ്യമായി ബ്ലാഷ്ക്കെയോട് ബഹുമാനം തോന്നി. എത്ര ഭംഗിയായി ഇവൻ തന്റെ സ്വപ്നം വ്യാഖ്യാനിച്ചിരിക്കുന്നു!

പക്ഷെ ആ ബഹുമാനം അധികനേരം നീണ്ടു നിന്നില്ല.

ബ്ലാഷ്ക്കെയെ വിട്ട് കഫേറ്റെരിയക്ക് തൊട്ടപ്പുറത്തുള്ള ATMലേക്ക് കമലാസനൻ തിരിഞ്ഞപ്പോൾ പഞ്ചാബി കുഡി, ഗോതമ്പിന്റെ നിറമുള്ള സുന്ദരി, ലഹർ ഡിയോൾ എതിരെ വരുന്നു. മാർഗരറ്റിന്റെ പേർസണൽ അസ്സിസ്റ്റന്റാണ് - കമലാസനനു മുട്ടടിച്ചു.

"Hey Kamal -- congrats! I need a treat", കുണുങ്ങിക്കുണുങ്ങിക്കൊണ്ട് ലഹർ പറഞ്ഞു

"Why? Why? What happened?" കമലാസനൻ വിക്കിവിക്കി ചോദിച്ചു.

"Margaret has liked your server analysis very much.An increment, may be... so remember me!" യൂഫോറിയയുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധം അവശേഷിപ്പിച്ചു കൊണ്ട് സുന്ദരി കടന്നു പോയി. 

കമലാസനൻ തരിച്ചു നിന്നു. എന്നസംബന്ധമാണ് ആ ബ്ലാഷ്ക്കെ പറഞ്ഞത്! ഇത്ര തങ്കപ്പെട്ട സ്ത്രീയെക്കുറിച്ചാണല്ലോ മോശമായി ചിന്തിച്ചത്! ബോസ്സായാൽ ഇങ്ങനെ വേണം! മാർഗരറ്റ്, നിങ്ങളുടെ കൂടെ ഞാനുണ്ട്!

ഈ ഇമ്പ്രെഷൻ തകരാൻ ഇട കൊടുക്കരുത്. ഒറിജിൻ ഇൻഫൊട്ടെക്കിനെ ഒരു വഴിക്കാക്കിയിട്ടെ ഇനി വിശ്രമമുള്ളൂ! ഉറച്ച കാൽവെപ്പുകളോടെ കമലാസനൻ തന്റെ സീറ്റിലേക്ക് നീങ്ങി.

3
വീക്കെണ്ടിന്റെ ടീസർ പ്രോമോ പോലെ തിരക്ക് കുറഞ്ഞ ഒരു വെള്ളിയാഴ്ച.കമലാസനനും നന്ദു അശോകും തമ്മിൽ വാശിയേറിയ ചെസ്സ്‌ മത്സരം നടക്കുകയാണ്.

കമലാസനന്റെ നെറ്റിയിൽ ചുളിവുകൾ വീണു. ക്വീനിനെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ഒരു കാലാളിനെ കൂടെ ബലി കൊടുക്കേണ്ടി വന്നു. ഇനി അധികനേരം പിടിച്ചു നില്ക്കാൻ പറ്റും എന്ന് തോന്നുന്നില്ല - നന്ദു ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ്!

"Mr Nandu Ashok! What is this happening? Looks like you have got a hell lot of free time here!"

അലർച്ച കേട്ട് ഞെട്ടിയ കമലാസനൻ തന്റെ സീറ്റിൽ നിന്നും പാളി നോക്കി.

ദൈവമേ ഫ്ലോറിൽ മാർഗരറ്റിന്റെ സർപ്രൈസ് വിസിറ്റ്! തന്റെ കൂടെ ഓണ്‍ലൈൻ ചെസ്സ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നന്ദുവിനെ അവർ കയ്യോടെ പിടികൂടിയിരിക്കുന്നു!

ഈച്ച ഭാഗ്യത്തിന് രക്ഷപ്പെട്ട കമലാസനൻ ഒരു സെക്കണ്ടിന്റെ നൂറിൽ ഒരംശം കൊണ്ട് തന്റെ ചെസ്സ്‌ വിൻഡോ ക്ലോസ് ചെയ്തു, പിന്നെ സോഫ്റ്റ്‌വെയർ ബാക്കപ്പിന്റെ ഫയലും തുറന്നു വച്ച് തിമർത്തു പണി തുടങ്ങി. 

മാർഗരറ്റ് ചവിട്ടിത്തുള്ളിക്കൊണ്ട് തന്റെ ക്യാബിനിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ നന്ദുവിനെ അകത്തേക്ക് വിളിപ്പിച്ചു. ഇപ്പൊ കരയും എന്നാ ഭാവത്തിൽ എല്ലാവരെയും ഒന്ന് നോക്കി നന്ദു ഉള്ളിലേക്ക് പോയി. 

ഒരുത്തന്റെ ജോലി തെറിക്കുന്ന കാഴ്ച തത്സമയം കാണാനുള്ള വ്യഗ്രതയോടെ എല്ലാവരുടെയും കണ്ണുകൾ മാർഗരട്ടിന്റെ ക്യാബിന്റെ വാതിൽക്കൽ പറന്നു നടന്നു. 

ചുവന്ന മുഖവുമായി നന്ദു തിരിച്ചു വന്നു. കമലാസനൻ പതുക്കെ തന്റെ ഇൻസ്റ്റന്റ് മെസ്സഞ്ചറിൽ ടൈപ്പ് ചെയ്തു: 

"Sorry buddy. What did she say?"

"She gave me one more chance and told not to repeat this again."

ഭാഗ്യം, അപ്പൊ പണി പോയില്ല!

പക്ഷെ പണി പോയി - നന്ദുവിനല്ല, ബ്ലാഷ്ക്കെക്ക്!!

ബ്ലാഷ്ക്കെ ഒഫീഷ്യൽ IDയിൽ നിന്നും കൂട്ടുകാർക്കൊക്കെ ഒരു മെയിൽ അയച്ചു:

"പ്രിയ സുഹൃത്തെ - നിങ്ങളുടെ റിയൽ ലൈഫ്  ക്യാരക്ടർ മനസ്സിലാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ." 

ലിങ്കിൽ ക്ലിക്ക് ചെയ്ത കമലാസനൻ അടക്കമുള്ള സുഹൃത്തുക്കൾക്ക്‌ കാണാൻ കഴിഞ്ഞത് ഇളിച്ചുകൊണ്ട് നില്ക്കുന്ന ഒരു ചിമ്പാൻസിയുടെ ചിത്രമാണ്!

അബദ്ധവശാൽ (അതൊരു അബദ്ധം ആയിരുന്നോ എന്നാ കാര്യത്തിൽ കമലാസാനനു ഇപ്പോഴും സംശയമുണ്ട്) ബ്ലാഷ്ക്കെ അയച്ച 'ചിമ്പാൻസിമെയിൽ' മാർഗരറ്റിനും കിട്ടി! 

വെട്ടൊന്ന്, മുറി രണ്ട് - ബ്ലാഷ്ക്കെ ഗോവയിലേക്ക് മടങ്ങി.

4
"Origin's India division has done a stunning job this year, and today we are here to appreciate those star performers who made it possible. First, I would like to call upon stage Mr. Kamalaasanan, Team Leader, systems group.

മാർഗരറ്റിന്റെ ശബ്ദം ഹാളിൽ മുഴങ്ങി. നിർത്താത്ത കരഘോഷം. തിങ്ങി നിറഞ്ഞ സദസ്സിനു മുൻനിരയിലിരുന്നു കമലാസനൻ വിയർത്തു. സ്വപ്നമൊന്നുമല്ല! കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഇത് നാലാമത്തെ അവാർഡാണ്. എന്നാലും...

അടുത്തിരുന്ന ലഹർ കമലാസനനെ തട്ടി വിളിച്ചു: "Come on Kamal, this is your big moment. Make it fast!"

ആഫ്റ്റർ-ഇവന്റ് പാർട്ടി കഴിഞ്ഞപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ബൈക്ക് എടുക്കാനായി ബേസ്മെന്റ്റിലേക്കുള്ള ലിഫ്റ്റിൽ കയറിയപ്പോൾ അപരിചിതനായ ഒരാൾ കൂടെക്കയറി. 

കടുംനിറത്തിലുള്ള കുർത്തയും നരച്ച ജീൻസും വേഷം. കയ്യിലൊരു ലെതറിന്റെ ചെറിയ ലാപ്ടോപ്‌ ബാഗും.

ലിഫ്റ്റിന്റെ വാതിൽ അടഞ്ഞപ്പോൾ അപരിചിതൻ കമലാസനനു നേരെ കൈ നീട്ടി: കമലാസനൻ? കോഴിക്കൊടാണല്ലേ വീട്?

"അതേ!! എങ്ങിനെ മനസ്സിലായി?"

"ഞാൻ ബാലചന്ദ്രൻ. ബാലേട്ടൻ എന്നു വിളിക്കാം. പ്രൈം ന്യൂസിൽ റിപ്പോർട്ടറാണ്. താങ്കളുടെ കമ്പനിയുടെ പരിപാടിയിൽ ഞാനും ഉണ്ടായിരുന്നു."

ലിഫ്റ്റിൽ നിന്നിറങ്ങി ബൈക്കിനു നേരെ നടക്കാൻ തുടങ്ങിയപ്പോൾ ബാലേട്ടൻ ചോദിച്ചു:

"കമലാസനൻ സൻവാൾ നഗറിലല്ലേ താമസം? ഗ്രേറ്റർ കൈലാസ് വരെ എനിക്കൊരു ലിഫ്റ്റ്‌ തരുമോ? എന്റെ ഓഫീസ് അവിടെയാണ്."

"ഓ അതിനെന്താ - ഞാൻ ഡ്രോപ്പ് ചെയ്യാം." 

അങ്ങിനെ പറഞ്ഞെങ്കിലും കമലാസനന് ഒരു തരം പേടി കലർന്ന അസ്വസ്ഥത അനുഭവപ്പെട്ടു.

ഒരു പത്രപ്രവർത്തകനെ ഇത്രയടുത്ത് കാണുന്നത് ആദ്യമായാണ്‌. പത്രപ്പ്രവർത്തകർ നട്ടപ്പാതിരായ്ക്കാണോ ഓഫീസിൽ പോവുക? തന്റെ ഡീട്ടയിൽസ് എല്ലാം ഈ ബാലേട്ടൻ എന്ന് പറയുന്ന മനുഷ്യൻ മനസ്സിലാക്കി വച്ചിട്ടുമുണ്ട്!


 *********************

രാവിലെ മൊബൈൽ ഫോണ്‍ നിർത്താതെ ചിലച്ചപ്പോൾ കമലാസനൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഇനിയും ഉറക്കം ബാക്കിയുണ്ട്. ഈർഷ്യയോടെ ഫോണിൽ നോക്കിയപ്പോൾ ഞെട്ടി - മാനേജർ കീലേരി അച്യുത് സാർ!!

"കമലാസനാ -- ഞാൻ ഓഫീസിലുണ്ട്. ഇവിടെ ആകെ പ്രശ്നാണ്. ഇങ്ങോട്ട് ഒന്നും ചോദിക്കരുത്, ഫോണിൽ പറയാൻ പറ്റില്ല. നീ  എത്രയും പെട്ടന്നിങ്ങെത്തണം. Make it quick!"

(തുടരും..)


DESIGN PARTNERS

http://kironz.blogspot.com/
https://www.facebook.com/Matwigra

9 comments:

  1. ജ്വാലി കളയിക്കാൻ ഭാലെട്ടന്റെ ഒരു വ്യഗ്രത!! ഓരോരുത്തരുടെ മനസ്സിലിരുപ്പെ!! ഗൊള്ളാം, നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. കയ്യിലിരിപ്പതല്ലേ !

      Delete
  2. നന്നായിട്ട്ണ്ട്! മൂന്നാംഭാഗത്തിലെങ്കിലും അവസാനിക്കണേ എന്നു പ്രാര്ത്ഥിക്കുന്നു! :D

    ReplyDelete
    Replies
    1. ഒന്നിൽ പിഴച്ചില്ലെങ്കിൽ 3 എന്നല്ലേ?

      Delete
  3. ട്വിട്ടെരിൽ നിന്നാണ് ഇവിടെയെത്തിയത് . ഇതിനു മുൻപ് ക്രൂര വായിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു . പക്ഷെ അത്രയും മനക്കട്ടി ഇല്ലാത്തതുകൊണ്ട് പാതിവഴിയിൽ ഉപേക്ഷിച്ചു . പക്ഷെ പരിണാമ സിദ്ധാന്തം കലക്കി. കിടിലം. രണ്ടാം ഭാഗത്തിൽ അവസാനിക്കും എന്ന ധാരണയെ തെറ്റിധാരണ ആക്കിയെങ്കിലും, ഇതിനു അഭിപ്രായം പറയാതെ പോയാൽ അത് വഞ്ചനയാണ് . ശരിക്കും ആസ്വദിച്ചു. ഗ്രേറ്റ്‌.

    ReplyDelete
  4. നന്ദൂം ആനന്ദും ആയിരിക്കും ഇനിയത്തെ സെലിബ്രിറ്റികള്‍ :) ബാലേട്ടാ നീഹാരിക കുട്ടി കഥേല് ഇടപെടും പോലെ ബാലേട്ടനും ഓര്‍ക്കാപ്പുറത്ത് കേറി വന്നു കഥേടെ ഗതി മാറ്റ്വാണോ ? പരിണാമ സിദ്ധാന്തം അതിവേഗം ബഹുദൂരം മുന്നോട്ടു പോട്ടേന്ന് :)

    ReplyDelete
  5. ക്രൂരമംഗല വായിച്ചു വായിച്ചു ഒരു വഴിയായി. ദേ ഇപ്പൊ പരിണാമ സിദ്ധാന്തവും. അല്ല ബാലേട്ടാ നിങ്ങൾക്ക് വല്ല വാരികയിലും പണി കിട്ടിയാ? അതോ സീരിയൽ ജ്വരം പിടിച്ചോ? എന്തായാലും കലക്കി. മൂന്നാം പാർട്ടിലും ഇത് നിറുത്താൻ ഉദേശികുന്നില്ലല്ലോ അല്ലെ

    ReplyDelete
  6. കലക്കി. ആ കൂറ കൂരമംഗള പോലെ നീട്ടിക്കൊണ്ടോവാതിരുന്നാൽ നാല് പഴംപൊരി

    ReplyDelete
  7. nannayitund :) vegam angu cherukatha poole teerkaruth ennu apeeksha :-)

    ReplyDelete