3/14/13

ഒരു ചിക്കെന്‍ ബിര്യാണി ഉണ്ടാക്കിയ കഥ



ചിക്കെന്‍ ബിരിയാണികള്‍ ഉണ്ടാവുന്നത്....

ചിക്കന്‍ ബിര്യാണി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ കൂടെ ഡേ ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന, ഇപ്പോളും ഇടക്കൊക്കെ ഒന്നിച്ചു വരുന്ന, ഒരു അയ്യരെ ഓര്‍മ്മ വരും.

അയ്യര്‍ ചില്ലറക്കാരനല്ല. 

ചെന്നൈയില്‍ ജനിച്ച് മുംബയില്‍ വളര്‍ന്നു ബങ്ങലൂരില്‍ ജോലി ചെയ്യുന്ന ഒരു പക്കാ കോസ്മോപോളിട്ടന്‍ എലിജിബിള്‍ ബാച്ചിലര്‍. "വേണം" എന്ന് തോന്നുമ്പോള്‍ നോണ്‍ വെജ് ഒക്കെ പുള്ളി ഭംഗി ആയിട്ട് കഴിക്കും. 

ബാലേട്ടന്‍ ബ്ലോഗിന്റെ ആസ്ഥാന മദ്യമായ ഹൈനെക്കെന്‍ ബീറിന്റെ വലിയ ആരാധകനാണ് പുള്ളി.

വെള്ളിയാഴ്ച ആവുമ്പോള്‍ അയ്യര്‍ക്ക് ഹാലിളകും. 

ചെന്നൈല്‍ പോകാത്ത  വീകെണ്ട്കളില്‍, "വെള്ളിയാഴ്ച രാത്രി എന്തൊക്കെ ചെയ്യണം, എന്തൊക്കെ കഴിക്കണം, എന്തൊക്കെ കുടിക്കണം" എന്ന് കക്ഷി പ്ലാന്‍ ചെയ്യുന്നത് കാണാന്‍ തന്നെ ഒരു ഹരമാണ്!

അങ്ങനെ ഒരു വെള്ളിയാഴ്ച. ലഞ്ച് ടൈം ആയി - അയ്യര്‍ക്ക് ചിക്കെന്‍ ബിര്യാണി കഴിക്കണം.

ഓര്‍ഡര്‍ ചെയ്തപ്പോള്‍ സംഭവം പാര്സേല്‍ ആയി എത്താന്‍ വൈകുമെന്ന് ഹോട്ടെല്‍കാരന്‍ മുന്നറിയിപ്പ് കൊടുത്തു. വിശന്നു പൊരിഞ്ഞു നിന്നിരുന്ന അയ്യര്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് കാന്റീനില്‍ പോയി എന്തോ തിന്നിട്ട് പിറുപിറുത്തുകൊണ്ട് തിരിച്ചു വന്നു. 

തുടര്‍ന്ന് അദ്ദേഹം ചിക്കെന്‍ ബിര്യാണിയുടെ വിശേഷങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. പല രാജ്യങ്ങളില്‍ കിട്ടുന്ന പലവിധം, അതും പല വര്‍ണ്ണത്തിലുള്ള ചിക്കെന്‍ ബിര്യാണികളുടെ ഗുണഗണങ്ങള്‍. 

പുള്ളി പല സൌത്ത് ഈസ്റ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും ഔദ്യോഗികാവശ്യങ്ങള്‍ക്ക് യാത്ര ചെയ്തിട്ടുള്ളതിനാല്‍, ഈ പറയുന്നതൊക്കെ ഉള്ളതാണോ - അല്ല പുളുവാണോ - എന്നൊന്നും നിശ്ചയിക്കാന്‍ കഴിയാതെ ഞാന്‍ ഒരു വശത്തിരുന്ന് എന്റെ ജോലി തുടര്‍ന്നു.

അന്ന് എനിക്ക് ബ്ലോഗ്‌ പോയിട്ട ട്വിറ്റെര്‍ അക്കൌന്റ് പോലും ഇല്ല എന്നോര്‍ക്കണം -- മേലനങ്ങി ജോലി ചെയ്തിരുന്ന ഒരു കാലം.

ഇടക്കെപ്പോഴോ സംഭാഷണത്തില്‍ ബീയര്‍ കടന്നു വന്നു. ചിക്കെന്‍ ബിര്യാണിയും ബിയറും - ഡ്രീം കോമ്പിനേഷന്‍ ആണെന്ന് അയ്യര്‍. പല പല അവസരങ്ങളിലായി ചിക്കെന്‍ ബിര്യാണിയും ബിയറും കൂടെ തട്ടിയ കഥകള്‍ അയ്യര്‍ അയവിറക്കാന്‍ തുടങ്ങി. 

അയ്യര്‍ ഉറപ്പിച്ചു: ഇന്ന് രാത്രി വീട്ടിനു അടുത്തുള്ള ഹോട്ടെലീന്നു - ചിക്കെന്‍ ബിര്യാണിയും ബിയറും....

ഇതൊക്കെ പൊരാഞ്ഞ് അയ്യര്‍ എനിക്ക് ഗൂഗിള്‍ ഇമെജെസില്‍ പോയി ചിക്കെന്‍ ബിര്യാനിയുടെ പല വിധ ഫോട്ടോകള്‍ നിര്‍ബ്ബന്ധ പൂര്‍വ്വം കാട്ടി തരാന് തുടങ്ങി. പിന്നെ ഹയിനെക്കെന്‍ ബീറിനെ കുറിച്ചുള്ള വര്‍ണ്ണനകളും.

ഈ സമയത്ത് ഒക്കെ ഞാന്‍ ഏതു തരാം മാനസികാവസ്ഥയില്‍ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് വല്ല നിശ്ചയവുമുണ്ടോ?

ദിവസം അവസാനിക്കുമ്പോള്‍ ബിര്യാണിയും ബീയറും -  ആ കോമ്പിനേഷന്‍ എത്രയും പെട്ടന്ന് ആസ്വദിക്കണം -- അല്ലാതെ രക്ഷയില്ല എന്നാ അവസ്ഥയില്‍ ആയി കഴിഞ്ഞിരുന്നു - അയ്യര്‍ അല്ല -- ഞാന്‍. അയ്യര്‍ സത്യത്തില്‍ എന്നെ ഒരു ബിര്യാണി സയിക്ക് ആക്കി മാറ്റിയിരുന്നു......ആ മൂന്നു നാല് മണിക്കൂറുകളില്‍.

വീട്ടില്‍ പോകുന്ന വഴി ഹൈനെക്കെന്‍ വാങ്ങി. എന്നാല്‍ ചിക്കെന്‍ ബിര്യാണി ഉണ്ടാക്കാന്‍ മീന്‍ അഡിക്റ്റ് ആയ എനിക്കോ വെജിട്ടെറിയന്‍ ആയ സഹധര്‍മിണിക്കോ വലിയ നിശ്ചയമില്ല. പാര്സേല്‍ വാങ്ങുന്നതിനോട് എനിക്ക് വലിയ മതിപ്പുമില്ല...ഞങ്ങള്‍ പിറ്റേന്ന് ശനിയാഴ്ച വരെ കാത്തു നിന്നു.

പിറ്റേന്ന് ഭാര്യ നാട്ടില്‍ ആരെയൊക്കെയോ വിളിച്ച് ചില എക്സോട്ടിക് രേസീപിസ് ഒക്കെ സംഘടിപ്പിച്ച്  ചിക്കെന്‍ ബിര്യാണി ഉണ്ടാക്കി. നല്ല സ്വയമ്പന്‍ ചിക്കെന്‍ ബിര്യാണി. ഹൈനെക്കന്‍ ബിയര്‍ മേമ്പൊടി ആയി, അതിന്റെ  പുറത്ത് ബിര്യാണി നല്ലത് പോലെ തട്ടി, അയ്യര്‍ക്ക് രണ്ടു സ്തോത്രവും ചൊല്ലി ഞാന്‍ ഫ്ലാറ്റായി.

അയ്യരെ വിളിച്ച് അങ്ങേരുടെ ഫ്രൈഡേ നൈറ്റ്‌ ബിര്യാണി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ഏതായാലും തിങ്കളാഴ്ച ചോദിക്കാം എന്ന് വച്ചു.

തിങ്കളാഴ്ച. ഞാന്‍ ചെല്ലുമ്പോള്‍ അയ്യര്‍ തകൃതിയായി ജോലിയിലാണ്. എന്നെ ഒന്നും മൈന്‍ഡ് ചെയ്യുന്നില്ല......എനിക്കാനെങ്ങില്‍ അയ്യരുടെ ചിക്കെന്‍ ബിര്യാണി ബിയര്‍ വിശേഷങ്ങള്‍ അറിയാഞ്ഞിട്റ്റ് ലോഗ് ഇന്‍ ചെയ്യാന്‍ പോലും തോന്നുന്നില്ല...

ചെറിയ ഒരു ഒഴിവ് കിട്ടിപ്പോള്‍ ഞാന്‍ കയറി ചോദിച്ചു: തന്റെ വെള്ളിയാഴ്ച രാത്രിയിലെ ചിക്കെന്‍ ബിര്യനിയും ബിയറും എങ്ങനെ ഉണ്ടായിരുന്നു? അടിച്ചു പൊളിച്ചോ?

അയ്യര്‍: ഓ....എനിക്ക് മടിയായി. ഞാന്‍ വീടിനടുത്തുള്ള സുഖ് സാഗറില്‍ നിന്നും ഇഡലിയും വടയും വാങ്ങി തിന്നു അല്‍പ്പം ജീരക വെള്ളവും കുടിച്ച് കിടന്നുറങ്ങിയെടാ ...

അതാണ്‌ അയ്യര്‍.....

പക്ഷെ ഒന്ന് സംഭവിച്ചു: ചിക്കെന്‍ ബിര്യാണിന്റൊപ്പം ബിയര്‍ - ഇതാണിപ്പം നമ്മളുടെ ഒരു സ്റ്റൈല്‍ ...

....എപ്പോളുമില്ല കേട്ടോ....വിരുന്നുകാര്‍ ഇല്ലാത്ത ദിവസങ്ങളില്‍ മാത്രം...;-)

4 comments:

  1. ഈ വെള്യാഴ്ച ചിക്കന്‍ ബിരിയാണീം ബിയറും. ഒറപ്പിച്ചു.

    ReplyDelete
  2. @ഗോപുമോന്‍: ബാലേട്ടന്റെ നാമത്തില്‍ ?

    ReplyDelete
  3. സംഭവം കൊള്ളാം... ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നുണ്ട്‌...

    ReplyDelete