2/6/13

സാത്ത് ഇന്‍ സര്‍ജാപ്പുര


സാത്ത് ഇന്‍ സര്‍ജാപ്പുര
എ പൊളിറ്റിക്കല്‍ ത്രില്ലെര്‍  



സീന്‍ 1 - പകല്‍ - 

തിരക്കേറിയ ഒരു നഗര പാതയിലൂടെ കുതിച്ചു പായുന്ന സ്റ്റേറ്റ് കാര്‍. മുന്പെയും പുറകെയും ചൂളം വിളിച്ചു കൊണ്ട് പായുന്ന എസ്കോര്‍ട്ട് വാഹനങ്ങളുടെ നീണ്ട നിര.

ടയിറ്റിലുകള്‍  തെളിയുമ്പോള്‍ നമ്മള്‍ കാണുന്നത് സ്റ്റേറ്റ് കാറിന്റെ മുന്‍സീറ്റില്‍ സംഘര്‍ഷം നിറഞ്ഞ മുഖഭാവവും ആയി ഇരിക്കുന്ന ഞാനാരായെ ആണ്. അയാള്‍ മൊബൈല്‍ ഫോണില്‍ ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്.

പെട്ടെന്ന് വന്ന ഒരു ഫോണ്‍ കോള്‍ അയാളുടെ മുഖം ഒന്നുകൂടെ സംഘര്‍ഷഭരിതം ആക്കി....അയാള്‍ ഫോണ്‍ പുറകിലെ സീറ്റിലേക്ക് നീട്ടുമ്പോള്‍ കാമറ പുറകെ ചെല്ലുന്നു....... ഞാനാരയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി കോള്‍ അറ്റന്‍ഡ് ചെയ്യുന്ന ബാലേട്ടന്റെ മുഖം സ്ക്രീനില്‍ നിറയുന്നു.

സൈറണ്‍ മുഴക്കി കുതിച്ചു പായുന്ന വാഹനങ്ങളുടെ മുകളില്‍ നിന്നുള്ള ദൃശ്യം.

പെട്ടെന്ന്, വാഹനവ്യൂഹത്തെ തടഞ്ഞു കൊണ്ട് മൂന്ന് ബൈക്കുകള്‍ റോഡില്‍ പ്രത്യക്ഷപ്പെടുന്നു. ജാഗരൂഗരായ ബാലേട്ടന്റെ അംഗരക്ഷകരുടെ മുഖഭാവാങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറ. എന്തും സംഭവിക്കാം.

ബൈക്കുകള്‍ റോഡ്‌ സൈഡില്‍ നിര്‍ത്തി  അതില്‍ നിന്നും അച്ചു കീലേരി, ഞാനാരാമോന്‍,  നിഷ്ക്കു  ഇറങ്ങി വരുന്നു. വാഹനവ്യൂഹത്തോട് യാത്ര തുടര്‍ന്ന് കൊള്ളാന്‍ സൂചന നല്‍കുന്ന ഞാനാരാ.

മൂവര്‍ സംഘത്തെ പ്രതീക്ഷിച്ചെന്ന വണ്ണം ഇരിക്കുകായിരുന്ന ബാലേട്ടന്‍ തന്റെ കാറിന്റെ വാതില്‍ അവര്‍ക്കായി തുറന്നു കൊടുക്കുന്നു. മൂന്നുപേരും ബാലേട്ടന്റെ കാറിലേക്ക്.

യാത്ര തുടരുന്ന വാഹനവ്യൂഹം - മുകളില്‍ നിന്നുള്ള ദൃശ്യം. സ്ക്രീനില്‍ ടയിറ്റിലുകള്‍ തുടരുകയാണ്.

സീന്‍ 2
ഒരു വലിയ നാല്‍ക്കവലയില്‍ വണ്ടികള്‍ നിര്‍ത്താന്‍ ഓര്‍ഡര്‍ കൊടുക്കുന്ന ഞാനാരാ. ഇടത്ത് വശത്തേക്ക് പോകുന്ന റോഡിനു മുകളില്‍ വലിയ അക്ഷരത്തില്‍ "സര്‍ജാപ്പുര - 5 കിലോമീറ്റെര്‍സ് " എന്ന എഴുതിയ ബോര്‍ഡിനെ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ ടയിറ്റിലുകള്‍ അവസാനിക്കുന്നു.

ബാലെട്ടന്‍ പറയുന്നതൊക്കെ തല കുലുക്കി കേള്‍ക്കുന്ന മൂവര്‍ സംഘം ഞാനാരാമോന്‍, നിഷ്ക്കു, അച്ചു. കാറില്‍ നിന്നിറങ്ങുന്ന അവര്‍ സര്‍ജാപുര റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലേക്ക്....അവര്‍ പോയതിനു എതിര്‍വശത്തുള്ള റോഡിലൂടെ യാത്ര തുടരുന്ന ബാലേട്ടനും  സംഘവും.

സീന്‍ 3 
ഡയനാമിറ്റ് പോളിട്ട് ബ്യൂറോ മന്ദിരത്തിന്റെ പോര്‍ട്ടിക്കോയില്‍ ഇരച്ചു നില്‍ക്കുന്ന കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഫാമിലി വെല്‍ഫയര്‍ മന്ത്രി ബാലേട്ടന്‍, കൂടെ പേര്‍സണല്‍ അസ്സിസ്റ്റന്റും വലം കൈയും ആയ ഞാനാര.

പോര്‍ട്ടിക്കോ നിറഞ്ഞു നില്‍ക്കുന്ന പത്ര/ടീവിക്കാരെയും  സല്യൂട്ട് അടിക്കുന്ന പോലീസുകാരെയും മൈന്‍ഡ് ചെയ്യാതെ, സംഘര്‍ഷഭരിതം ആയ മുഖഭാവം അങ്ങനെ തന്നെ നിലനിര്‍ത്തി, രണ്ടു പേരും തിരക്കിട്ട് ഉള്ള്ളിലെക്ക്.

സീന്‍ 4
മന്ത്രിസഭായോഗം ചേരുന്ന മുറിയിലേക്ക് കയറുന്നതിനു മുമ്പ് ബാലേട്ടന്‍ ഒരു നിമിഷം നിന്നു. അകത്തെ ബഹളം പുറത്ത് നിന്നെ കേള്‍ക്കാം. 

ഞാനാരയുടെ നേരെ തിരിഞ്ഞു, പെട്ടെന്ന് ബാലേട്ടന്‍: 

"അവര്‍ ഇപ്പോള്‍ സര്‍ജാപ്പുര എത്തിക്കാണും അല്ലെ? ത്രിമൂര്‍ത്തികള്‍ നമ്മളെ രക്ഷിക്കും എന്ന് പ്രതീക്ഷിക്കാം....അല്ലാതെ ഇപ്പ എന്താ ചെയ്ക...!"   

അനുഭാവപൂര്‍വ്വം തലയാട്ടുന്ന ഞാനാരാ. അയാള്‍ക്ക് ബാലേട്ടന്റെ വിഷമം മനസ്സിലാവുന്നുണ്ട്. ബാലേട്ടന്‍ ഉള്ളിലേക്ക്.


സീന്‍ 5
മുറിയിലേക്ക് കയറിയ ബാലേട്ടന്റെ കണ്ണിലൂടെ അവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാന്യ മന്ത്രിസഭാ സഹപ്രവര്‍ത്തകരെ നോക്കിക്കാണുന്ന കാമറ.എല്ലാവരുടെയും മുഖത്ത് രൂക്ഷഭാവം. കടിച്ചു തിന്നാനുള്ള ദേഷ്യത്തോടെ എല്ലാവരും ബാലേട്ടനെ നോക്കുകയാണ്.

ആഭ്യന്തര മന്ത്രി ഗ്യോര്ഗ് ബ്ലാഷ്കെ ബാലെട്ടനോട്: "ബാലേട്ടന്‍ ഈ ചെയ്തത് ഒട്ടും ശരിയായില്ല."

പെട്ടെന്ന് നിയന്ത്രണം വിട്ടു ബാലേട്ടന്‍: "ഞാന്‍ എന്ത് ചെയ്തെന്ന ബഹുമാന്യ ട്വീപ് പറയുന്നത്?"

 പൊതുവിദ്യാഭ്യാസ മന്ത്രി അന്ജൂസ് ചാടി എണീറ്റ് ഷുഭിതായായി : "ഒന്നും അറിയാത്ത പോലെ! ബാലേട്ടന്‍ അറിയാതെ ആണോ എതിര്‍ ഗ്രൂപ്പില്‍ പെട്ട ബഹുമാന്യ വിപ്പ് സാത്തിനു നല്ല വീക്ക് കിട്ടിയത്?"

മര്‍ദ്ദനം ഏറ്റ നിലയില്‍ സാത്ത് നില്‍ക്കുന്ന ഫോട്ടോ ഉള്ള ഒരു ദിനപത്രം ബാലേട്ടന്റെ നേരെ എറിയുന്ന അന്ജൂസ്.

തൊഴില്‍ വകുപ്പ് മന്ത്രി വിക്രമന്‍ മുത്തു പതുക്കെ എണീക്കുന്നു. സംഗതികള്‍ കൈ വിട്ടു പോവുകയാണോ എന്ന ഭയം ആ മുഖത്തുണ്ട്. 

"ബാലേട്ടന് സംസാരിക്കാന്‍ അവസരം കൊടുക്കണം."

വിക്രമനെ പിന്താങ്ങിക്കൊണ്ട് എണീക്കുന്ന മന്ത്രിമാര്‍ മലമൂപ്പന്‍, സുകു എന്നിവര്‍. 

ബാലേട്ടന്‍: എന്റെ പ്രിയ സുഹൃത്ത് സാത്തിനു  എന്റെ സ്വന്തം മണ്ഡലമായ സര്‍ജാപുരയില്‍  വച്ചു മര്‍ദ്ദനം ഏറ്റത്തില്‍ ഞാന്‍ വളരെ അധികം ദുഖിതനാണ്. ഇക്കാര്യത്തില്‍ എനിക്കോ എന്റെ അണികള്‍ക്കോ യാതൊരു പങ്കും ഇല്ല എന്ന് ഞാന്‍ അന്യെഷിച് ബോധ്യപ്പെട്ട വസ്തുതയാണ്.

പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം അദ്ദേഹത്തിന് അടി കിട്ടി എന്നതല്ല. സാത്ത് എന്നെ കാണാന്‍ ആണ് സര്‍ജാപുരയില്‍ വന്നത് എന്ന് മാധ്യമങ്ങള്‍ മുഖാന്തിരം അറിയാന്‍ കഴിഞ്ഞു. പക്ഷെ, അത്  എന്തിനായിരുന്നു? അദ്ദേഹം അങ്ങനെ ഒരു യാത്രയെ പറ്റി എന്നെ അറിയിച്ചത് പോലും ഇല്ല. ഈ സംഭവത്തില്‍ മറ്റു മന്ത്രിമാരോളം തന്നെ ദുഖിതാനാണ് ഞാനും.

ബാലേട്ടന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍, പെട്ടെന്ന് വാതില്‍ തുറന്നു വരുന്ന ഡയനാമിറ്റ്  ഫൗണ്ടര്‍  പൂക്ക്:

"ഞാന്‍ ഹോസ്പിറ്റലില്‍ പോയി, സാത്തിനെ കണ്ടു. കുഴപ്പമില്ല. അദ്ദേഹം ഇപ്പോള്‍ നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി അപ്പുക്കുട്ടന്‍റെ  സംരക്ഷണയില്‍, തന്റെ തന്നെ ചില പഴയ ട്വീട്ടുകള്‍ വായിച്ചു വിശ്രമിക്കുകയാണ്. പക്ഷെ, യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ നിങ്ങള്‍ ഇവിടെ ഈ കാണിക്കുന്നത് വിഡ്ഢിത്തമാണ്."

"എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് സാത് ബഹുമാന്യ ഫൌണ്ടറോട് വ്യക്തമാക്കിയോ?" - ആകാംഷ അടക്കാന്‍ വയ്യാതെ അന്ജൂസ് മന്ത്രി ഇരിപ്പിടത്തില്‍ നിന്നും എണീറ്റു.

"അത് ... അത് പിന്നെ...." തപ്പിത്തടയുന്ന പൂക്ക്. അന്ജൂസിന്റെ സാന്ന്യദ്യത്തില്‍ അക്കാര്യം പറയാന്‍ പൂക്കിനു എന്തോ മടി ഉള്ളത് പോലെ.

രംഗം പെട്ടെന്ന് കൊഴുക്കുന്നു. പൂക്ക എന്തോ സസ്പെന്‍സും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലാകുന്ന സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ നിശബ്ധരാണ്. 

പെട്ടെന്ന് ധൈര്യം സംഭരിച്ചു, നിശ്ചയദാര്‍ട്യത്തോടെ പൂക്: "ഞാന്‍ പറയാം. സാത്ത് സര്ജാപുരയില്‍ പോയി എന്നത് സത്യാമാണ്. ബാലേട്ടനെ അന്യേഷിച്ചു തന്നെ ആണ് പോയതും. പക്ഷെ, പോകുന്ന വഴിക്ക് വേറെ ഒരു സംഭവം ഉണ്ടായി...


സീന്‍ 5-A  ഫ്ലാഷ്ബാക്ക്
സര്ജാപുര ഹൈവേയിലൂടെ കുതിച്ചു പായുന്ന സാന്‍ട്രോ കാറില്‍ ഡയനാമിറ്റ് വിപ്പ്  സാത്ത്.  കാറ് ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ട് പതുക്കെ മുന്നോട്ടു പോകുമ്പോള്‍ സമീപത്തെ ബേക്കറിയില്‍ നിന്നും വന്ന ഒരു പ്രത്യേക സുഗന്ധം അദേഹത്തെ ആകര്‍ഷിക്കുന്നു. കാറ് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തു പുറത്തേക്കു നോക്കുന്ന സാത്ത്. 

റോഡിലൂടെ നടന്നു വരുന്ന ശ്രീരാജില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുന്നു.

സാത്ത് ശ്രീരാജിനോട്‌: "അതെ ചേട്ടാ, നിങ്ങള്‍ ഇവിടെ പുതിയതാണോ? മുമ്പ് കണ്ടിട്ടില്ല....! ഞാനും ഇവിടെ പുതിയതാ.....!! ആ അത് പോട്ടെ, ആ കാണുന്ന ബെക്കറിയില്‍ നിന്നും ഒരു പ്രത്യേക സ്മെല്ല്! എന്താ അത്?"

പെട്ടെന്ന് വന്ന ചോദ്യത്തിനു മുന്നില്‍ ശ്രീരാജ് പതറി. അയാള്‍ സാത്തിനെ നോക്കി, ഒരു നിമിഷം, അയാള്‍ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല...ടൈം ലൈനിലെ തന്റെ ആജന്മ ശത്രു ഇതാ തന്റെ മുന്നില്‍.....!!!

സാത്തിനു തന്നെ മനസിലായിട്ടില്ല.....ഇത് തന്നെ അവസരം. കിട്ടിയ അവസരം മുതലാക്കാന്‍ തീരുമാനിച്ച് ശ്രീരാജ്: 

"അത് സാറേ .... അവിടെ മുതുഗവു എന്നാ പ്രത്യേക സ്നാക്ക് ഉണ്ടാക്കുന്നതിന്റെ സ്മെല്ലാ. ഭയങ്കര റ്റൈസ്റ്റാ കേട്ടോ."

അതും പറഞ്ഞു, പെട്ടെന്ന് സ്ഥലം കാലിയാക്കുന്ന ശ്രീരാജ്.....ഒപ്പെമെത്താന്‍ കഷ്ട്ടപ്പെടുന്ന ക്യാമറ.

സീന്‍ 5-B  - ക്യാമറ തിരിച്ച് പോളിട്ട്ബ്യൂരോ യോഗത്തിലേക്ക്. ഫ്ലാഷ്ബാക്ക് വിവരിക്കുന്ന പൂക്കിന്റെ ക്ലോസപ്പ്.

"പിന്നെ അവിടെ നടന്നത് നിങ്ങക്ക് ഊഹിക്കാലോ. സാത്തിന്റെ കഷ്ടകാലത്തിന്  ബേക്കറിയില്‍ അപ്പോള്‍ ഉണ്ടായിരുന്നത് ഉടമസ്ഥന്റെ ഭാര്യ ആയിരുന്നു. മുതുഗവു ചോദിച്ചു പോയ സാത്തിനു മുതുകത്ത് തന്നെ കിട്ടി."

"ച്ചെ മോശം. അദ്ദേഹം "തേന്മാവിന്‍ കൊമ്പത്ത്" കണ്ടിട്ടില്ലേ?" - എല്ലാവരുടെയും മനസ്സില്‍ തോന്നിയ സംശയം സാംസ്കാരിക വകുപ്പ് മന്ത്രി കുട്ടൂസന്‍ പുറത്തു വിട്ടു.

"എങ്ങനെ? ഇന്ഗ്ലിഷ് പടങ്ങള്‍ കണ്ടിട്ട് പിന്നെ പോയി IMDB അല്ലെങ്ങില്‍ വിക്കിപീടിയ വഴി അതിന്റെ ഒക്കെ കഥ മനസ്സിലാക്കുന്ന തിരക്കില്‍ അദ്ദേഹം സ്വന്തം നാടിന്റെ സിനിമയെ മറന്നു. അത്ര തന്നെ" -- ഡയാനമിറ്റ് രക്ഷാധികാരി ഡിങ്കന്‍ പറഞ്ഞു. ലക്ഷദ്വീപിലെ കാറ്റുകൊണ്ട് വെളുത്തുപോയ  ആ മുഖത്ത് ദുഖഭാവം കരിനിഴല്‍ വീഴ്ത്തുന്നു... 

പെട്ടെന്ന് ബാലേട്ടന്റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി. ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ മുറിയുടെ ഒരു മൂലയിലേക്ക് പോകുന്ന ബാലേട്ടന്‍.  തിരിച്ചു നടുത്തളത്തിലെക്ക് വന്നു, ആകാംക്ഷാപൂര്‍വ്വം തന്നെ നോക്കുന്ന സഹപ്രവര്‍ത്തകരെ അദ്ദേഹം അഭിമുഖീകരിച്ചു: 

"പൂക്ക് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ എനിക്ക് അറിയാവുന്നത് തന്നെയാണ്. പിന്നെ, ഞാന്‍ തന്നെ എന്നെ ന്യായീകരിക്കണ്ട എന്ന് കരുതി. പക്ഷെ, ഇതിനിടയില്‍, ഡയനാമിട്ടിന്റെ നിലനില്ല്പിനെ തന്നെ ബാധിക്കുന്ന മറ്റൊരു സംഭവം കൂടി നടന്നത് കൂടുതലാരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല."

മൊട്ടുസൂചി വീണാല്‍ അറിയാന്‍ പറ്റുന്ന നിശബ്ധത റൂമില്‍. ബാലേട്ടന്‍ തുടര്‍ന്നു:

"ഡയനാമിട്ടിന്റെ പല സുപ്പ്രധാന രേഖകളും അടങ്ങിയ സാത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ മര്‍ദ്ദനത്തിനിടയില്‍ നഷ്ട്ടപ്പെട്ടിരുന്നു. പൊതുജന പ്രക്ഷോഭം ഭയന്ന്, വളരെ രഹസ്യാമായി സാത്ത്   തന്നെ ആണ് എന്നെ ഇക്കാര്യം വിളിച്ചു അറിയിച്ചത്. ഞാന്‍ ഇക്കാര്യം പൂക്കിനെ അറിയിച്ചപ്പോള്‍ അദ്ദേഹവും അത് തല്ക്കാലം രഹസ്യാമാക്കി വെക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്.

"ഇനി എന്ത് ചെയ്യും ബാലേട്ടാ?" ഇടറിയ ശബ്ദത്തില്‍ മന്ത്രി അനജൂസ്.

ക്യാമറ വീണ്ടും ബാലേട്ടന്റെ മുഖത്ത് കുറ്റിയടിക്കുന്നു. വാതില്‍ക്കലേക്ക് നോക്കി ബാലേട്ടന്‍ ഉറക്കെ വിളിച്ചു:

"ഞാനാരാ, അവന്മാരെ ഇങ്ങോട്ടയക്ക്".

അകത്തേക്ക് കയറി വരുന്ന കീലേരി അച്ചു, നിഷ്ഖു, ഞാനാരാമോന്‍ എന്നിവര്‍. ഡയാനമിട്ടിന്റെ അധോലോകസംഘാങ്ങളെ ആദ്യമായി കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ മന്ത്രിമാര്‍, മറ്റു മെമ്പര്‍മാര്‍...

സീന്‍ 5-C 
ഈ കഥയുടെ ആദ്യ ഭാഗങ്ങളില്‍ കാണിച്ച ചില രംഗങ്ങള്‍ക്ക് കഥയില്‍ ഉള്ള പ്രാധാന്യം  പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാന്‍ അവ ഇപ്പോള്‍ വളരെ വേഗത്തില്‍ ഒരു സേപ്പിയ ഷേഡില്‍ വീണ്ടും കാണിക്കാം.

ബാലേട്ടന് കാറില്‍ വരുമ്പോള്‍ വന്ന ഒരു ഫോണ്‍ കോള്‍, അതിനു ശേഷം അദ്ദേഹം അച്ചു, നിഷ്ഖു, ഞാനാരാമോന്‍ എന്നിവരെ കാണുന്നത്. ത്രിമൂര്‍ത്തികള്‍  സാത്തിന്റെ ഫോണും അന്യേഷിച്ച് സര്ജാപുരയിലേക്ക്‌ കാറില്‍ കുതിക്കുന്നത് ..... അവസാനം കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയുടെ കയ്യില്‍ നിന്നും അതി രൂക്ഷമായ ഒരു സംഘട്ടനത്തിനു ശേഷം സാത്തിന്റെ ഫോണ്‍ കണ്ടെടുക്കുന്നത് എന്നീ രംഗങ്ങള്‍ ഈ അവസരതതില്‍ സ്ക്രീനില്‍ കാണിക്കുന്നു.

സീന്‍ 6
ക്യാമറ തിരിച്ചു മന്ത്രിസഭാ യോഗത്തിലേക്ക്. സ്മാര്‍ട്ട്‌ ഫോണ്‍ തിരിച്ചു കിട്ട്യത് അറിഞ്ഞു ആശ്വാസ നിശ്വാസം ഉതിര്‍ക്കുന്ന മന്ത്രിസഭാംഗങ്ങള്‍. ബാലേട്ടന്റെ തോളില്‍ സ്നേഹത്തോടെ പിടിക്കുന്ന വിക്രമന്‍ മുത്തു. 

ഇതിനിടെ, ഞാനാരാമോന്‍ മുന്നോട്ടു വന്നു, ഭയ ഭക്തി ബഹുമാനങ്ങളോടെ സാത്തിറെ സ്മാര്‍ട്ട്‌ ഫോണ്‍ പൂക്കിനെ ഏല്‍പ്പിക്കുന്നു. പൂക്ക പ്രസ്തുത ഫോണ്‍ എല്ലാവര്ക്കും കാണാന്‍ വേണ്ടി ഉയര്‍ത്തിക്കാട്ടുന്നു. പിന്നെ അത് മേശപ്പുറത്ത് ശ്രദ്ടാപൂര്‍വ്വം വയ്ക്കുന്നു.

സാത്തിന്റെ ഫോണിന്റെ ഒരു ക്ലോസപ്പില്‍ ചിത്രം അവസാനിക്കുന്നു. 

6 comments:

  1. ഒപ്പെമെത്താന്‍ കഷ്ട്ടപ്പെടുന്ന ക്യാമറ.

    സത്താണോ നിങ്ങടെ ചീഫ് വി'ഴു'പ്പ്

    ഡൈന്‍അമിട്ടംഗത്തിന്റെ ബ്ലോഗായോണ്ട് കൂടുതലൊന്നും പ്രതീക്ഷിച്ചില്ല, മെച്ചപ്പെടാന്‍ ഇനിയുമുണ്ട്, എന്നാലുമങ്ങനൊരു പ്രതീക്ഷയില്ല :)

    ഇനീം എഴുതു കമന്റിടാന്‍ ബ്ലോഗില്ലാതെ വിഷമിച്ചിരിക്കുന്ന അടിയന് ഇതൊരു കണ്‍കുളിരുന്ന കാഴ്ചയാണ്...

    ReplyDelete
  2. വീണ്ടും നിങ്ങള് തകര്‍ത്തു ബാലേട്ടാ. ബാലേട്ടന്‍റെ പ്രൈവറ്റ് സെക്രട്ടരി ആയി പ്രവര്‍ത്തിച്ച ആ നല്ല നാളുകളിലൂടെ ഒരു നിമിഷം ഞാന്‍ സഞ്ചരിച്ചു പോയി.

    രഹസ്യം ചോര്‍ത്തലിന്റെ പേരില് എനിക്കെതിരെ പോളിറ്റ് ബ്യൂറോ നടപടിയെടുത്ത ഭാഗങ്ങളെല്ലാം വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ബട്ട് ഇറ്റ്‌സ് ഓകെ. ഇനിയും ഔദ്യോഗികപക്ഷത്തിന് താല്പര്യമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു വിവാദമുണ്ടാക്കണ്ട എന്ന് കരുതിയതാവുമല്ലേ. :)

    ReplyDelete
  3. കുഞ്ഞാത്തോല്‍2/9/13, 10:08 AM

    ബാലേട്ടന്‍ ..അടിപൊളി.. ലാസ്റ്റ് എന്തോ വരും എന്തോ വരും ന്നു ഞാന്‍ ബെര്‍തെ വിചാരിച് !!

    ReplyDelete
    Replies
    1. നന്ദി! കഥയുടെ അവസാനലൈനില്‍ കൊടുത്ത ലിങ്കില്‍ ക്ലിക്കിയാലെ ക്ലൈമാക്സ് പൂര്‍ണ്ണമാവൂ....അത് ചെയ്തില്ലേ Kunju?

      Delete
  4. ഒന്ന് അഭിപ്രായം എഴുതി നോക്കാന്‍ വേണ്ടി എഴുതിയതാ ബാലേട്ടാ !
    കഥയുടെ കാര്യം പിന്നെ പറയാനുണ്ടോ ! കലകലകാല കലക്കന്‍ !
    ennu uuuuuoooosee

    ReplyDelete
  5. :-o സർജാപുര എന്ത് പിഴച്ചു ? - Sathya

    ReplyDelete