8/4/13

പരിണാമസിദ്ധാന്തം അവസാന ഭാഗം




കമലാസനൻ എത്തിയപ്പോൾ ഓഫീസ് ശൂന്യമായിരുന്നു. അയാൾ സിസ്റ്റം സ്റ്റാർട്ട്‌ ചെയ്തു. രണ്ടു മൂന്നു പ്രാവശ്യം ശ്രമിച്ചിട്ടും ലോഗ് ഇൻ ആവുന്നില്ല! പാസ്വേർഡ് എറർ!

കമലാസനൻ പാസ്സ്വേർടുകൾ എഴുതി വച്ചിരുന്ന ഫയൽ മൊബൈലിൽ നിന്നും തപ്പിയെടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പോൾ തോളിൽ ആരോ തട്ടി. 

മുഖമുയർത്തിനോക്കിയപ്പോൾ കീലേരി സാർ! ആ മുഖത്ത് ആകപ്പാടെ ഒരു പരവേശം! "എന്ത് പറ്റി സാർ? ആ നശിച്ച പല്ല് വേദന വീണ്ടും തുടങ്ങിയോ?"

"പല്ല്  ... പുല്ല് ...! എന്റെ കമലാസനാ എന്നെ കൊണ്ടൊന്നും പറയിക്കരുത്. നീയിന്നലെ ആ പത്രക്കാരനെ എന്ത് ചെയ്തു?"

"അയ്യോ .. ബാലേട്ടൻ! ബാലേട്ടന് എന്ത് പറ്റി?"

"ബാലേട്ടൻ! നിന്റെ മടിയിൽ വച്ചല്ലേ ആ തെണ്ടിക്ക് പേരിട്ടത്!"

കീലേരി അക്ഷമയോടെ കമലാസനന്റെ കറങ്ങുന്ന കസേര പിടിച്ച് തന്റെ നേരെ തിരിച്ചു:

"എന്റെ കമലാ, നിന്നെയും കാത്ത് ആ ക്യാബിനിൽ ഒരു പട ഇരിക്കുന്നുണ്ട്. അതിനകത്തേക്ക് കയറുന്നതിനു മുമ്പ്, ഫോർമലായിട്ട് ഒരു കാര്യം അറിയിക്കാനാണ് എന്നെ അയച്ചിരിക്കുന്നത്. കമ്പനി രഹസ്യം പത്രക്കാരന് ചോർത്തിക്കൊടുത്തു എന്ന കുറ്റത്തിന് നിന്നെ അന്യേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നു."

വാ പൊളിച്ചിരിക്കുന്ന കമലാസനനെ നോക്കി കീലേരി തുടർന്നു:

"ഇന്ത്യ ഗവണ്‍മ്മെന്റിന്റെ റേഷൻ കാർഡ്‌ ഡിജിറ്റലയിസേഷൻ പ്രോജക്റ്റിന്റെ കോണ്ട്രാക്റ്റ് ഒറിജിൻ ഇൻഫോട്ടെക്കിനു നഷ്ട്ടപ്പെട്ട വാർത്ത, കമ്പനിയിൽ ഞാനും നീയും ഉൾപ്പെടെ വളരെക്കുറച്ച് പേർക്ക് മാത്രമറിയാവുന്ന രഹസ്യം, നിന്റെ ബാലേട്ടൻ ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആയി അടിച്ചു ചാമ്പിയിരിക്കുന്നു.!"

"പക്ഷെ കീലേരി സാർ -- അത് കൊണ്ട് എന്തിനാ എന്നെ പുറത്താക്കുന്നത്?"

"കമ്പനിയുടെ സ്റ്റോക്ക് ഇടിച്ചു താഴ്ത്താൻ ശേഷിയുള്ള ഈ വാർത്ത ബാലേട്ടന് ചോർത്തികൊടുത്തത് ആരെന്നറിയാനുള്ള അന്വേഷണം ഒടുവിൽ എത്തി നിന്നത് നീയും ആ പത്രക്കാരനും ഉൾപ്പെട്ട CCTV ദൃശ്യങ്ങളിലാണ്. Evidence നിനെക്കെതിരാണ് കമലാ..."

കമലാസനന്റെ കണ്ണുകൾ അടച്ചു തുറന്നു. അപ്പൊ സിസ്റ്റം പാസ്വേർഡ് മറന്നതല്ല. പുറത്താക്കുന്നതിന്റെ ഭാഗമായി ആക്സെസ്സ് നിഷേധിച്ചതാണ്...!

കാബിനിൽ മാർഗരറ്റും മൂന്നു സീനിയർ മാനേജെർസും പിന്നെ HR ടീമിലെ തല മുതിർന്ന രണ്ടുപേരും കാത്തിരിക്കുന്നുണ്ടായിരുന്നു. നോട്ട്പാടുമായി മാർഗരട്ടിന്റെ തൊട്ടു പുറകിൽ ഇരിക്കുകയായിരുന്ന ലഹറിനു മുഖം കൊടുക്കാതിരിക്കാൻ കമലാസനൻ പ്രത്യേകം ശ്രദ്ധിച്ചു.

ആമുഖമൊന്നുമില്ലാതെ  മാർഗരറ്റ് പറഞ്ഞു:

"Origin, loosing a lucrative contract is definitely bad press. But what is even worse is the timing - just ahead of our annual shareholders' meet to be held in Boston tomorrow! We need to answer our bosses."

മാർഗരറ്റ് ഒരു നിമിഷം നിർത്തി ലഹറിനെ നോക്കി. ലഹർ റിമൊട്ട് കണ്ട്രോളിൽ വിരലമർത്തി. ചുമരിലെ വലിയ സ്ക്രീനിനു ജീവൻ വച്ചു. 

സ്ക്രീനിൽ ബാലേട്ടനും കമലാസനനും കൂടെയുള്ള ദൃശ്യങ്ങൾ. ലിഫ്റ്റിൽ തുടങ്ങി കമലാസനന്റെ ബൈക്കിൽ രണ്ടു പേരും ഓഫീസ് കെട്ടിടം വിട്ടു പുറത്തേക്ക് പോകുന്നത് വരെയുള്ള രംഗങ്ങൾ സ്ക്രീനിൽ തെളിയാൻ തുടങ്ങി.

മാർഗരറ്റ് തുടർന്നു:

"We have ample proof to believe that the news has been leaked by Kamalaasanan. So, Kamal, we are placing you under dismissal, and an enquiry would begin shortly. Do you have anything to say now?"

കമലാസനൻ സീറ്റിൽ നിന്നും പതുക്കെ എഴുന്നേറ്റു. അയാൾ തൊണ്ടയനക്കി ശബ്ദം അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി. മാർഗരറ്റിനോടൊക്കെ മുട്ടുക എന്ന് പറഞ്ഞാൽ...! ഇതുവരെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല - ന്യൂ ജെനറേഷൻ ഇങ്ങനെയൊക്കെ ആണത്രേ! ദൈവമേ മിന്നിച്ചേക്കണേ...! 

"Yes, Margaret, this news was leaked by an insider, but not me. This video has got a better script than those faded CCTV visuals." 

കമലാസനന്റെ കയ്യിൽ ഒരു പെൻഡ്രൈവ് പ്രത്യക്ഷപ്പെട്ടു. 

അയാൾ അത് ലഹറിനു നൽകി. അവൾ അത് മാർഗരറ്റിനു മുന്നിലിരുന്ന ലാപ്ടോപ് വഴി ബിഗ്‌സ്ക്രീനിലേക്ക് എത്തിച്ചു. 

തലേന്നത്തെ അവാർഡ്ദാനച്ചടങ്ങിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞു. ചടങ്ങ് നടക്കുന്ന ഹാളിൽ നിന്നും പതുക്കെ ആരുടേയും ശ്രദ്ധയിൽ പെടാതെ പുറത്തേക്ക് നടക്കുന്ന കറുത്ത സ്യൂട്ടിട്ട ഒരു മനുഷ്യൻ. അയാളെ  പിന്തുടരുന്ന ഒളിക്യാമറ.

വേഗത്തിൽ റിസപ്പ്ഷനു മുന്നിലൂടെ നടന്നു മുൻവശത്തെ ലോണിലേക്ക് ഇറങ്ങുന്ന സ്യൂട്ട്ധാരിയുടെ പുറകിൽ നിന്നുള്ള ദൃശ്യം. ലോണിലേക്കിറങ്ങിയ ആ മനുഷ്യൻ ആരെയോ തിരയുന്നു. ബാലേട്ടൻ പുറകിലൂടെ വന്നു തോളിൽ കൈ വയ്ച്ചപ്പോൾ ഞെട്ടിത്തിരിയുന്ന ആ മനുഷ്യന്റെ മുഖം ഇപ്പോൾ ക്യാമറയ്ക്ക് നേരെയാണ്.

പെട്ടന്നൊരു ശബ്ദം! ക്യാബിനിൽ താനിരുന്ന സീറ്റിൽ നിന്നും വെട്ടിയിട്ടതു  പോലെ കീലേരി അച്യുത് താഴേക്കു വീണതാണ്! ബോധരഹിതനായി വീണ കീലേരിക്ക് നേരെ ഹൗസ്കീപ്പിങ്ങിലെ രണ്ടു അറ്റണ്ടന്റ്സ് ഓടിയടുത്തു.

കമലാസനൻ മാർഗരറ്റിനെയും പരിവാരങ്ങളെയും നോക്കി. താഴെ വീണ കീലേരിയെക്കാളും അവരെ ആകർഷിച്ചിരിക്കുന്നത് സ്ക്രീനിലെ കറുത്ത സ്യൂട്ട്ധാരിയായ കീലേരിയാണ്! 

സ്ക്രീനിൽ, കീലേരി അപ്പോൾ ഡോക്യുമെന്റ്സ് അടങ്ങിയ ഒരു കവർ ബാലേട്ടന് കൈമാറുകയായിരുന്നു.  സംഭാഷണം HR ലെ മലയാളി മിസ്റ്റർ നായർ  മാർഗരറ്റിനു പരിഭാഷപ്പെടുത്തിക്കൊടുത്തു:

"ബാലാ, കോണ്ട്രാക്റ്റ് ഒറിജിന് ഇല്ല എന്ന് കാണിച്ച് ഗവണ്‍മ്മെന്റ് സെക്രട്ടറി എഴുതിയിരിക്കുന്ന കത്തിന്റെ പകർപ്പാണ് ഇതിൽ. കമലാസനന്റെ മുഖം ഓർമ്മയുണ്ടല്ലോ? കഴിയുന്നതും അവന്റെ കൂടെ തന്നെ ഇവിടം വിടാൻ ശ്രമിക്കണം. സുരക്ഷിതമായി പുറത്ത് കടക്കാൻ അതാണ്‌ നല്ല ഉപായം."

*************************


തന്റെ പേർസണൽ ക്യാബിനിൽ ചുവന്ന മുഖവുമായി മാർഗരറ്റ് ഇരുന്നു. എതിർവശത്തെ കസേരയിൽ ഇരുന്ന കമലാസനനു വിഷമം തോന്നി. അയേണ്‍ ലേഡിയെ ഇത്ര ദുർബ്ബലയായി കാണുന്നത് ആദ്യമായാണ്‌.

"Kamal, I never knew Keeleri had a grudge against you!"

കമലാസനൻ മറുപടി ഒന്നും പറഞ്ഞില്ല. 

Now, we need to get Keeleri back from the hospital to plan the next course of action. Kamal, I need you to handle his responsibilities for the time being"

"Sorry to tell you, but I would like to take a couple of weeks off."

മേശമേൽ ഇരുന്ന ലാഫിംഗ് ബുദ്ധയുടെ ചെറുപ്രതിമ ഒരു മിനുട്ട് കയ്യിലിട്ട് ഞെരിച്ചതിനു ശേഷം മാർഗരറ്റ് പറഞ്ഞു:

"I understand. Please go ahead."

"Thanks Margaret!"


2
ഓഫീസിൽ നിന്നും ഇറങ്ങി നടന്നു കെട്ടിടത്തിന്റെ ഗെയിറ്റിനു അരികെ എത്തിയപ്പോൾ ലഹറിന്റെ മെസ്സേജ്:

"കലക്കി മോനേ....അടിപൊളി! .....ഉമ്മ!!"

ന്ദേ! പഞ്ചാബി പെണ്ണ് എങ്ങിനെ, എപ്പോ മലയാളം പഠിച്ചു?
ലഹർ അയച്ച ഉമ്മയുടെ ശക്തിയിൽ പൊങ്ങിപ്പറന്ന് കമലാസനൻ ഓഫീസിന്റെ നേരെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ മാരിയട്ട് ഇന്റെർനാഷണലിന്റെ ഏറ്റവും മുകളിലുള്ള ഡീലക്സ് സ്യൂട്ടുകളിൽ ഒന്നിന്റെ ജാലകത്തിൽ ചെന്ന് മുട്ടി.
ജാലകം വലിച്ചു തുറന്ന് മുറിയിലെ താമസക്കാരനായ ജോര്ജ്ജ് ബ്ലാഷ്കെ കമലാസനനെ പിടിച്ചെടുത്തു. പിന്നെ ഉള്ളിലെ ഒരു സോഫയിൽ നിക്ഷേപിച്ചു.

ഫുൾ ബോട്ടിൽ ഡാൽമോർ സ്കോച്ചും അനുയായികളും അടങ്ങുന്ന ട്രോളി തള്ളിക്കൊണ്ട് തന്നെ സമീപിക്കുന്ന ബാലേട്ടനെ പാതിയടഞ്ഞ കണ്ണുകളിലൂടെ കമലാസനൻ കണ്ടു. 

"കുപ്പി കണ്ടപ്പോ തന്നെ ഓഫായോടാ കമലാ...?" ബാലേട്ടൻ ട്രോളിയും തള്ളിക്കൊണ്ട് അടുത്തടുത്ത് വരികയാണ്.

"This is the day to celebrate guys...!" പശ്ചാത്തലത്തിൽ ബ്ലാഷ്കെയുടെ ശബ്ദം 

രംഗം പെട്ടന്ന് മാറി. ട്രോളിയുടെ സ്ഥാനത്ത് ഒരു ബൈക്ക് പ്രത്യക്ഷപ്പെട്ടു!

കമലാസനൻ പതുക്കെ കണ്ണുകൾ അടച്ചു. ഒന്നുറങ്ങണം - ഇന്നലെത്തെ ഉറക്കം അങ്ങിനെ തന്നെ ബാക്കിയുണ്ട്.


***********************


"കമലാസനൻ ഒറ്റയ്ക്കാണോ താമസം?"

തലേന്ന് രാത്രി ഓഫീസ് പരിപാടി കഴിഞ്ഞ് ബൈക്കിൽ പോകുമ്പോൾ പുറകിലിരുന്ന് ബാലേട്ടൻ ചോദിച്ചു. കമലാസനനു ഈർഷ്യ തോന്നി. ഇയാൾക്ക് എന്തൊക്കെ അറിയണം!

"അതെ," അയാൾ ഒറ്റവാക്കിൽ ഉത്തരം നല്കി.

"കമലാസനന് ഒരു ബ്ലാഷ്ക്കെയെ ഓർമ്മയുണ്ടോ?" ബാലേട്ടൻ പെട്ടന്ന് ചോദിച്ചു.

കമലാസനൻ ഒന്ന് ഞെട്ടി. ബ്ലാഷ്ക്കെ!! എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ആ പേര് മനസ്സിലേക്ക് വരുന്നത്. 

"അഞ്ചുവർഷം മുമ്പ് USൽ MBA ചെയ്യാൻ പോകുമ്പോളാണ് ബ്ലാഷ്കെ അവസാനമായി വിളിച്ചത്. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു! സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റ്സിൽ പോലും അയാളെ കാണാൻ കഴിഞ്ഞിട്ടില്ല," കമലാസനൻ പറഞ്ഞു.

വണ്ടി അപ്പോൾ ബാലേട്ടന്റെ ഓഫീസിനെ സമീപിക്കുകയായിരുന്നു. കമലാസനൻ ബൈക്കിന്റെ വേഗത കുറച്ചു.

ബാലേട്ടൻ പെട്ടന്ന് പറഞ്ഞു: "ഇപ്പോൾ സിങ്കപ്പൂർ-based ആയ ബ്ലാഷ്ക്കെ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയുണ്ട്. കൃത്യമായി പറഞ്ഞാൽ എന്റെയീ ഓഫീസ് കെട്ടിടത്തിൽ. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയ പ്രൈം ന്യൂസിന്റെ പ്രോമോട്ടർമാരിൽ ഒരാൾ നിങ്ങളുടെ ആ പഴയ ചങ്ങാതിയാണ്."

"Kamala, I admire you for your dedication, hardwork - truly awesome man," ബാഗിൽ നിന്നും കമലാസനനു കിട്ടിയ പുരസ്കാരം പുറത്തെടുത്ത് വാത്സല്യത്തോടെ തഴുകിക്കൊണ്ട് ബ്ലാഷ്ക്കെ പറഞ്ഞു.

കമലാസനൻ ചുറ്റും നോക്കി. പ്രൈം ന്യൂസിലെ ബ്ലാഷ്ക്കെയുടെ ഓഫീസ് ഉജ്ജ്വലം തന്നെ! പെട്ടന്ന് അയാളുടെ കണ്ണുകൾ ചുമരിലെ ഒരു ചിത്രത്തിൽ തറച്ചു:

ഒരിജിനിൽ നിന്നും ബ്ലാഷ്ക്കെയുടെ പുറത്താക്കലിന് കാരണമായ ചിമ്പാൻസിയുടെ ചിത്രം ബ്ലോ അപ്പ് ചെയ്ത് ഫ്രെയിമിട്ടു വച്ചിരിക്കുന്നു!

കമലാസനന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ബ്ലാഷ്ക്കെ പറഞ്ഞു: 

"In my life, I owe a lot to this Chimp! It made me what I am today!"

പിന്നെ, ബാലേട്ടനു നേരെ തിരിഞ്ഞ് അയാൾ തുടർന്നു: "Now, let's see what our ace reporter has got today.."

ബാലേട്ടൻ തന്റെ ബാഗിൽ നിന്നും ഒരു കവർ പുറത്തെടുത്ത് അത് തുറന്ന് കുറച്ച് ഫയലുകൾ മേശമേലേക്കിട്ടു. കമലാസനൻ പോകാനായി എഴുന്നേറ്റു. അപ്പോൾ ബ്ലാഷ്ക്കെ പറഞ്ഞു. 

"Kamala, wait a bit - these documents can get you fired tomorrow, for leaking  very important company information to Prime News!"

കമലാസനന്  ഷോക്കടിച്ചതു പോലെ തോന്നി. "What you mean Blashke???"

"A double-game!! By offering us a breaking news about Origin, one of your senior colleagues laid a trap for you, to make the whole thing look like it was you who leaked the news. He badly wanted to get you fired."

ആദ്യത്തെ അമ്പരപ്പിൽ നിന്നും മോചിതനായി കമലാസനൻ ചിന്തിക്കാൻ തുടങ്ങി. 

"Who is that guy? And Blashke ... I hope you would not publish this story. Otherwise, I won't have my job tomorrow..."

"We will definitely publish this story tomorrow, Kamala," കമലാസനന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ബ്ലാഷ്ക്കെ തുടർന്നു: "But, I have not finished MY story yet! And who wants to trap you? I will come to that first."

ബാലേട്ടന്റെ കയ്യിൽ നിന്നും spycam വാങ്ങി പ്രവർത്തിപ്പിച്ചു കൊണ്ട് ബ്ലാഷ്ക്കെ തുടർന്നു: "Here is your guy! He made sure Balettan exits the building with YOU. And he knew that the visuals from the CCTV cameras placed in the lift and the basement parking would make you the only suspect!"

"Keeleri sir!! But, how did you realize that I am being framed by Keeleri?" കമലാസനൻ അവിശ്വസനീയതയോടെ ചോദിച്ചു.

"Balettan felt something was amiss when Keeleri insisted that Balettan should exit the premise in Kamala's bike. So, Bals gave me a call and we made some enquiries. We realized that both of you had applied for the VP position in Origin, and Keeleri scared that you would get the job. We also got the wind of his CCTV trap."

ഒന്ന് നിർത്തി ബ്ലാഷ്ക്കെ ബാലേട്ടനെ നോക്കി. ബാലേട്ടൻ പറഞ്ഞു:

So, at the end of the game we realized Keeleri was not trying to help us - but was actually using us to trap you!

പിന്നെ ഒരു ഞാണിൽമ്മേൽ കളിയായിരുന്നു. കമലാസാനനു പാർട്ടിക്കിടയിൽ വച്ചു തന്നെ സൂചന തന്നാലോ എന്ന് ഞാങ്ങൾ ആദ്യം ആലോചിച്ചു. പിന്നെ തോന്നി കമലാസനനും കൂടെ ഞങ്ങളുടെ കൂടെ ഉണ്ടായാൽ ഓപ്പെറേഷന് ഒരു extra ounch ഉണ്ടാകുമെന്ന്."

കമലാസനൻ തിരിച്ച് കസേരയിലേക്ക് തന്നെ വീണു. ബാലേട്ടൻ നീട്ടിയ വെള്ളം അയാൾ മടമടാന്ന് കുടിച്ചു. 

"Now, the question you are about to ask is, why Blashke wanted to trap Keeleri using a spycam," ബ്ലാഷ്കെ പതുക്കെ നടന്ന് വീണ്ടും ചിമ്പാൻസിയുടെ ചിത്രത്തിനു സമീപം എത്തി.

"Kamalaa, this Chimp is actually a creation of Keeleri - not mine! It was Keeleri who hacked into my email account and sent that prank mail to Margaret - to get me fired. And he was successful in doing that. I was a novice, and at that time, I did not know how to defend myself."

"Then, how did you come to know about Keeleri? And why should he do such a thing to a new bee like you, then?"

മറുപടിയൊന്നും പറയാതെ ബ്ലാഷ്ക്കെ പുറത്തേക്ക് പോയി. തിരിച്ചു വരുമ്പോൾ കൂടെ വേറെ ഒരാൾ ഉണ്ടായിരുന്നു. ഗോപുമോൻ! ഒറിജിനിൽ ടെക്ക് ഒപ്പേറെഷൻസിൽ ഉണ്ടായിരുന്ന ഗോപുമോൻ കഴിഞ്ഞ വർഷമാണ്‌ കമ്പനി വിട്ടു പോയത്.

ഗോപുമോൻ പരിചയപൂർവ്വം ചിരിച്ചു. എന്നിട്ട് പറഞ്ഞു:

"കീലേരി സാർ ബ്ലാഷ്ക്കെയുടെ മെയിൽ ഹാക്ക് ചെയ്ത കാര്യം അറിയാവുന്ന ഒരേ ഒരാള് ഞാനായിരുന്നു. But, from time to time, managers usually do that. So I did not suspect Keeleri. ഈ വർഷം ഞാൻ ഈ പ്രൈം ന്യൂസിൽ ജോയിൻ ചെയ്തു.. ഈയിടക്ക് ഒരു സംഭാഷണത്തിനിടയിൽ ബ്ലാഷ്ക്കെ ഉറപ്പിച്ചു പറഞ്ഞു, അദ്ദേഹംഅങ്ങിനെ ഒരു മെയിൽ അയച്ചിരുന്നില്ല എന്ന്."

പുറത്ത് നിന്നും തണുപ്പ് അരിച്ചു കയറുന്നത് പോലെ തോന്നി. ബാലേട്ടൻ എഴുന്നേറ്റു പോയി AC ഓഫ്‌ ചെയ്തു. ഗോപു തുടർന്നു:

"അപ്പൊ ചിന്തിച്ചു നോക്കിയപ്പോൾ ഞങ്ങൾക്ക് പൂർണ്ണ ചിത്രം ലഭിച്ചു. കീലേരി അറൊഗന്റ്റ് ആണെന്നൊരു പരാതി ബ്ലാഷ്ക്കെ മാർഗരറ്റിനു അക്കാലത്ത് നല്കിയിരുന്നു. പ്രൊമോഷൻ കാത്തു കഴിയുകയായിരുന്ന കീലെരിയെ അത് വല്ലാതെ ബാധിച്ചു. അതിനുള്ള പ്രതികാരമായിരുന്നു ഓപ്പറേഷൻ ചിമ്പ്!"

ഗോപു പറഞ്ഞു നിർത്തിയപ്പോൾ ബ്ലാഷ്ക്കെ തുടർന്നു 

"Actually, I had closed the Keeleri chapter. But, when Keeleri himself came to us, I grabbed the opportunity to expose him.The plan was to publish the news tomorrow and also send the video to Origin. But, now, with you in the picture Kamala, the plan is changed. We would publish the story and you would take this video to Origin tomorrow. And you know why..."

****************************

പോകാനിറങ്ങുമ്പോൾ ബ്ലാഷ്ക്കെ പറഞ്ഞു: "Kamala, leave your bike here. I will drop you."

ഡ്രൈവ് ചെയ്തു കൊണ്ട് ബ്ലാഷ്ക്കെ പറഞ്ഞു: "Prime News is only my first venture. And my second venture Prime Infotech will be launching in two months!"

"Oh man! you are a big shot! Do you have a job for me?"

"Are you serious?? I am sure Origin would promote you if the Keeleri thing works out."

"Blashke, today I realized -- I hate very large companies. I want to go back to a small firm and see it growing.."

"Man, that is awesome! Can you join Prime Infotech as Chief Technical Officer?" ബ്ലാഷ്ക്കെ പെട്ടന്ന് ചോദിച്ചു.

"Blashke, this is not the time to crack jokes....I am serious!"

"I am serious too Kamala," കാറിന്റെ വേഗത കുറച്ച് കൊണ്ട് ബ്ലാഷ്കെ പറഞ്ഞു:

"I have been interviewing people for that position. My main shareholders in Singapore want to meet my CTO next week. So, Kamala...you are my man! Get a Singapore Visa immediately and we are going to fly!"


3
"ഈ കുട്ടിയുടെ ഫാമിലി ഒക്കെ? എന്താ ഇവളുടെ ക്വാളിഫിക്കെഷൻ?" കയ്യിലിരിക്കുന്ന ലഹറിന്റെ ഫോട്ടോയിലേക്ക് കണ്ണട ഫോക്കസ് ചെയ്തു കൊണ്ട് അച്ഛൻ ചോദിച്ചു.

"ഓ ക്വാളിഫിക്കേഷൻ നോക്കി മകന് പെണ്ണ് നോക്കുന്ന ഒരാള്! പഞ്ചാബിപ്പെണ്ണിനെ കെട്ടിക്കൊണ്ടുവരിക എന്നൊക്കെ പറഞ്ഞാൽ ...! നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കും?" അമ്മ ചീറി.

"നല്ല കുട്ടി ആണെന്ന് തോന്നുന്നു അച്ഛാ...." അനിയൻ പറഞ്ഞു.

പൊതുവെ പാരയായ അനിയൻ അങ്ങിനെ പറഞ്ഞത് കേട്ടപ്പോൾ കമലാസനനു അത്ഭുതം തോന്നി. അനിയൻ തുടരുകയാണ്:

"പഞ്ചാബി എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല അമ്മേ. നമ്മുടെ നമ്മുടെ വേണുച്ചേട്ടൻ ഒരു ഗുജറാത്തിപ്പെണ്ണിനെ അല്ലെ കെട്ടിയത്? എന്നിട്ടെന്താ? ഭാര്യവീട്ടിൽ തന്നെ അല്ലെ താമസം? പൊന്നു പോലെ അല്ലെ അവര് വേണുച്ചേട്ടനെ നോക്കുന്നത്..!"

അത് കേട്ടപ്പോൾ അമ്മയുടെ രോദനത്തിന് ഊര്ജ്ജം കൂടി. കമലാസനൻ അനിയനെ നിസ്സഹായാനായി നോക്കി. "നന്ദി ഉണ്ടെടാ പന്നീ.."

"പഞ്ചാബി പെണ്ണുങ്ങളെ വല്ലാതെ ഉള്ളി മണക്കും എന്ന് കേട്ടിട്ടുണ്ട്. നമുക്ക് ഇത് വേണോ കമലാ?" ഫോട്ടോ നോക്കിക്കൊണ്ട് മുനു പീവി ചോദിച്ചു.

"ന്ദേ! നമുക്കോ?"

സാത്ത് സാർ മുന്നിൽ പ്രത്യക്ഷപ്പെട്ടു. "ഒരാന കുത്താൻ വരുമ്പോൾ......"

കമലാസനനു ഭ്രാന്തു പിടിച്ചു. അയാൾ മുഷ്ട്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിക്കാൻ തുടങ്ങി....

"Get up buddy! Investors are waiting to meet their future CTO - the hotshots of Singapore's investing community! But, Kamalaa, send that resignation letter you have drafted to Margarett first." 

ഹോട്ടൽ മുറിയിലെ കൗച്ചിൽ വായ തുറന്നിരുന്നു സ്വപ്നം കാണുന്ന കമലാസനനെ കുലുക്കി ഉണർത്തിക്കൊണ്ട് ബ്ലാഷ്കെ പറഞ്ഞു....

(The End)



PS3
Caricatures courtesy: Kiron Nanadakumar

(This is a work of pure fiction. Any resemblance to real life incidents may be "surprisingly" coincidental)

[Copyright Protected Content - 2013]

22 comments:

  1. കിടു ബാലേട്ടാ. കിടു. :D

    ReplyDelete
  2. njanillaatha enthu fiction... waste...

    ReplyDelete
  3. "This is a work of pure fiction. Any resemblance to real life incidents may be "surprisingly" coincidental)" :D ,ബാലേട്ടാ ഒറ്റവാക്കില്‍ പറയുന്നു , കിടു :)ആകാക്ഷയോടെ അടുത്ത കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു

    ReplyDelete
  4. പ്രൈം ഇന്ഫോറെക്കിന് അഭിവാദ്യങ്ങള്‍ .
    ഇനി എന്നാ XBOX360 ഇറങ്ങുന്നെ #PS3

    ReplyDelete
    Replies
    1. XBOX360 u have to produce mr perera...

      Delete
  5. Sooooprayittund:...... Kannooorinte pulikkuttiii

    ReplyDelete
  6. ബാലേട്ടാ ഓസം!! :D

    ReplyDelete
  7. പ്രതീക്ഷ തെറ്റിക്കാതെ ട്വിസ്ടോട് കൂടിയ മനോഹരമായ പരിസമാപ്തി. പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ കമലാസനന്‍ ആയിരുന്നില്ല, പകരം ബ്ലാഷ്കെ ആയിരുന്നു. ബ്ലാഷ്കെയ്ക് കിട്ടിയപോലൊരു പണി!---നാളെ തന്നെ പോയി സിസ്റ്റം പാസ്വേര്‍ഡും, മെയില്‍ പാസ്വേര്‍ഡും മാറ്റണം. ആഴചയില്‍ ഒരിക്കലെങ്കിലും പാസ്വേര്ഡ് റീസെറ്റ് ചെയ്യണം. ഏതെങ്കിലും കീലേരിമാര്‍ ഉണ്ടെങ്കിലോ?

    ReplyDelete
  8. നന്നായിടുണ്ട് , തുടരുക ഈ എഴുത്തു :-)

    ReplyDelete
  9. ജീവിതം ട്വിസ്ടുകളാൽ സമ്പന്നം എന്നാണല്ലോ. ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ . പരിണമിച്ചു പരിണമിച്ചു സി റ്റി ഓ ഡെവലപർ ആകാതിരുന്നാൽ മതിയായിരുന്നു

    ReplyDelete
    Replies
    1. i start a story with a twist in mind and then weave the thread around it...;-)

      Delete
    2. തലതിരിഞ്ഞ പരിപാടി മാത്രമേ കയ്യിൽ ഉള്ളു അല്ലെ :P

      Delete
  10. Kidukidilam!!!!! superb climax!!!!
    Nandu Ashok also resigns from origin and joins prime infotech!!

    ReplyDelete